Monday, 24 March 2014

Oru PTA Meeting!

എല്ലാരേം പോലെ എനിക്കും ഉണ്ട് ഒരു അപ്പച്ചനും അമ്മച്ചിയും.. സ്വന്തം നാടങ്ങ്മധ്യ തിരുവിതാന്കൂരിൽ ആണെങ്കിലും മേൽ പറഞ്ഞ കക്ഷികൾ സർകാർ ഉധ്യൊകസ്തരായിരുന്നത് കൊണ്ട് ഞാൻ 9 വയസ്സ് വരെ കുട്ടനാട് ഭാഗത്തായിരുന്നു താമസം.
അവിടെ ഞാൻ പഠിച്ചിരുന്ന സ്ക്കൂളിനും എനിക്കും ഒരേ പ്രായമായിരുന്നു.കുറച്ച കൂടെ ക്ലിയർ ആയിട്ട് പറഞ്ഞാൽ എനിക്ക് 8 വയസ്സ് ആകുമ്പോൾ അവടെ 8th സ്റ്റാൻഡേർഡ് വരെ ഉണ്ട്. അടുത്ത വര്ഷം അവടെ 9th സ്റ്റാൻഡേർഡ് വരെ ഉണ്ടാകും. അങ്ങനെ സ്കൂളും ഞാനും ഒരുമിച്ച് വളർന്നോണ്ടിരിക്കുകയായിരുന്നു. അധികം അങ്ങസംഖ്യ ഇല്ലാത്തതു കാരണം ഞാൻ അവിടത്തെ ഒരു രാജകുമാരി തന്നെ ആയിരുന്നു എന്ന് പറയാം. ക്ലാസ്സിൽ ഫസ്റ്റ്, അവിടെ എന്ത് കൊംബെറ്റിഷൻ നടന്നാലും അതിൽ ഒരു 3rd എങ്കിലും എനിക്ക് അവകാശപെട്ടതാണെന്ന് ഞാൻ അടിയുറച് വിശ്വസിച്ചിരുന്നു.. ഒരു മൂഖില്ല രാജ്യത്ത് മുറിമൂകൻ സ്റ്റൈൽ. "ചുക്ക് ചേരാത്ത കഷായം ഇല്ല" എന്ന് പറയുന്നത് പോലെ ഞാൻ ഇല്ലാത്ത ഒരു പരിപാടീം സ്കൂളിൽ ഉണ്ടായിട്ടില്ല!!(എല്ലാറ്റിലും കേറി നമ്മൾ അങ്ങ് ചേരും) ;)).
അങ്ങനെ ഞാൻ അര്മാധിച്ചു നടന്നിരുന്ന കാലത്താണ് ഞങ്ങടെ സ്വന്തം വീടിന്റെ പണി അങ്ങ് പത്തനംതിട്ടയിൽ ഏകദേശം തീരാറായതും, എന്റെ അപ്പച്ചന് അങ്ങോട്ട് ഒരു ട്രാൻസ്ഫർ കിട്ടിയതും!
തീർന്നീല്ലെ കളി.. അപച്ചനും അമ്മച്ചീം തമ്മില്ലുള്ള Dialog ഇൽ നിന്നും ഞങ്ങൾ വേഗം മലമൂടിലെക്ക് താമസം മാറും എന്ന് എനിക്ക് മനസ്സിലായി!
അങ്ങനെ മനസ്സില്ല മനസ്സോടെ കിരീടവും ചെങ്കോലും സിംഹാസനവും ഒക്കെ ഉപേക്ഷിച്ചു ഞാൻ എന്റെ സ്കൂളിനോടും അവിടത്തെ പാവം പിടിച്ച പിള്ളേരോടും ഒക്കെ ടാറ്റാ പറഞ്ഞു!
"പതനംതിട്ട പട്ടണ"ത്തിലെ വന്ദ്യവയോധിക(28 വയസ്സ് ഉണ്ട് സ്ക്കൂളിനു) ഇൽ എനിക്ക് അഡ്മിഷൻ ശരിയായി.. സ്ക്കൂൾ നിറയെ പിള്ളേര്.. അതും കുട്ടനാടിലെ പോലെ തുമ്മിയാൽ കരയുന്ന പില്ലെരോന്നും അല്ല. പത്തനംതിട്ടയിലെ പ്രധാന നാണ്യ വിളയായ റബ്ബർഇന്റെ പോലത്തെ സ്വഭാവം ഉള്ള പിള്ളേര്. എന്റെ കാര്യം ഗിവിന്ദ ആയെന്നു സെറ്റ് അപ്പ്കണ്ടപ്പോഴേ എനിക്ക് മനസ്സിലായി.
പക്ഷെ നമ്മൾ വിട്ടു കൊടുക്കാൻ പാടില്ലല്ലോ..അവസരങ്ങൾ ഒന്നും കളയാതെ അവിടേം തട്ടി മുട്ടി പിടിച്ചുനിന്നു.. ക്ലാസ്സിൽ റാങ്ക് ന്റെ കാര്യം ആയിരുന്നു desp .. tight competition .. പിള്ളേർക്കൊക്കെ മുടിഞ്ഞ സ്പിരിറ്റ്ആണ്.. അതുകൊണ്ട് ഫസ്റ്റ് ഇല്ലേലും സാരമില്ല.. ആദ്യത്തെ 3 ഇൽ എവ്ടെലും വന്നാലും നീ ഒരു മിടുക്കി ആണെന്ന് ഞാൻ എന്നെ തന്നെ വിശ്വസിപിച് തുടങ്ങിയ കാലം. റാങ്ക്ഇൽ  ഒന്നും വല്യ കാര്യമില്ലെന്നുള്ള ഫിലോസഫി ശിരസാ വഹിച്ചു ജീവിച്ചാലേ രക്ഷയുള്ളൂ എന്ന് മനസ്സിലാകി. പക്ഷെ അമ്മച്ചിക് ഫിലോസഫി അത്ര പത്യമല്ല. അടുക്കളയില കേറി വാചകമടിക്കുന്ന സമയം എനിക്ക് ക്ലാസ്സ്അല്ല ICSE board ന്റെ തന്നെ ആകാമെന്നാണ് അമ്മച്ചീടെ പക്ഷം! അവിടെയാണ് അപ്പച്ചന്റെ മഹത്വം എനിക്ക് മനസ്സിലായത്. എത്ര മാർക്ക്കുറഞ്ഞാലും “Suzuki Samurai” attitude ആണ് കക്ഷിക്ക്- “No Problem”. ഞാൻ എത്രാം ക്ലാസ്സിലാ പഠിക്കുന്നത് എന്ന് പോലും ചില സമയത്ത് അപ്പചാൻ ഓര്കാറില്ല!! അന്താരാഷ്ട്ര പ്രശ്നങ്ങളിൽ മാത്രമേ അദ്ദേഹം അഭിപ്രായം പറയാറുള്ളൂ.അതായത് അമേരിക്ക Iraq നെ ആക്രമിച്ചത് ശരിയാണോ?, Arab  രാജ്യങ്ങള അമേരിക്കക്ക് ഒരു ഭീഷണി ആയി മാറുമോ?..
മാർക്ക്എങ്ങാനും കുറഞ്ഞാൽ അമ്മച്ചി പ്രോഗ്രസ്സ് റിപ്പോർട്ട്ഇൽ sign ചെയ്യുകേല. അപ്പച്ചന് അങ്ങനത്തെ കടുംപിടുത്തം ഒന്നും ഇല്ല. പക്ഷെ അവടെ നമ്മുടെ teachers എന്നെ രക്ഷിച്ചു.. “I know it’s easy to coax your mothers to sign the progress reports. So I do not want any of you to come back with a progress card signed by your mothers. I want all of you to get it signed by your fathers”.  മോനെ മനസ്സിൽ ലഡ്ഡു പൊട്ടി.!!
എല്ലാ വർഷവും അവിടെ PTA  മീറ്റിംഗ് ന്നു ഒരു പതിവുണ്ട്.. അന്നത്തെ ദിവസം ഒന്നും പടിപിക്കുകേല.. അപ്പനോ അമ്മയോ വന്നു teachers നെ കാണുക..സങ്ങടങ്ങൾ ഷെയർ ചെയ്യുക..കൊച്ചിനേം വിളിച്ചോണ്ട് പോവുക.. രാവിലെ തന്നെ parents വന്നാ അപ്പൊ തന്നെ വീട്ടിൽ പോകാം.. 5 ഇലും 6 ഇലും ഒന്നും എന്റെ വീറ്റീന്നു ആരും PTA  മീറ്റിംഗ് നു വന്നിട്ടില്ല.. 7 ഇൽ വെച്ച് ഞാങ്ങനെ PTA മീറ്റിംഗ് ദിവസം അമ്മച്ചി ഏതോ മനസ്സമ്മതത്തിനു പോകാൻ വേണ്ടി ലീവ് എടുത്തു.
അമ്മച്ചിക്ക് PTA മീറ്റിംഗ് നു വരൻ താല്പര്യം ഇല്ലാതിരുന്നിട്ടും, സ്ക്കൂളിൽ നിന്നും നേരത്തെ വരാൻ ഉള്ള ആക്രാന്തം മൂത്തിട്ട് ഞാൻ കയ്യും കാലും പിടിച്ച വരാം എന്ന് സമ്മതിപിച്ചു. അത്യാവശ്യം നല്ല മാർക്ക്ഒക്കെ ഉള്ളത് കൊണ്ട് എന്നെ പറ്റി teachers ആരും മോശം അഭിപ്രായം പറയില്ല എന്നുള്ള വിശ്വാസത്തിലാണ് ഞാൻ അങ്ങനെ ഒരു സാഹസത്തിനു മുതിർന്നത്. ആകെ പറയാൻ പോകുന്ന കുറ്റം "Her friends are not that good” എന്നാണെന്നും ഞാൻ ഊഹിച്ചു.. (അവിടത്തെ അത്യാവശ്യം അലമ്പ് സെറ്റ് ന്റെ കൂടെ ആയിരുന്നു എന്റെ ദോസ്തി). സ്ക്കൂളിലെ കഥകൾ വള്ളി പുള്ളി തെറ്റാതെ വീട്ടിലെ അടുക്കല്ലയിൽ ഇരുന്നു അമ്മച്ചിക്ക് ക്ലാസ്സ്എടുത്തു കൊടുക്കരുല്ലത് കാരണം അമ്മച്ചി ആരോപണം "Dismiss" ചെയ്യുമെന്നും അറിയാം!! അപ്പൊ എല്ലാം സേഫ്.. ഇനി അമ്മച്ചി ഒന്ന് വന്നേച്ചാ മതി!
രാവിലെ തന്നെ PTA മീറ്റിംഗ് തുടങ്ങി.. ഓരോ കുട്ടികൾ അവരവരുടെ Parents ന്റെ കൂടെ teachers നെ അവരവരുടെ ക്ലാസുകളിൽ പോയി വിസിറ്റ് ചെയ്യുന്നു.. മാർക്ക്കുരവുള്ളവരുടെ parents നു teachers ന്റെ വക "സാരോപദേശങ്ങൾ" .. കൂടുതലുല്ലവര്ക് " അനുമോദനങ്ങൾ" .. അതാണല്ലോ ഒരു രീതി!! എനിക്ക് കിട്ടാൻ പോകുന്ന അനുമോദനങ്ങൾ ഓർത്തു രോമാഞ്ചം കൊണ്ടിരിക്കുകയാണ് ഞാൻ!
മണി 12,1,2,3.. അങ്ങനെ പോയ്കൊണ്ടിരിക്കുകയാണ്.. എന്റെ അമ്മച്ചിയെ മാത്രം കാണുന്നില്ല.. 3.30 വരെയേ ക്ലാസ്സ്ഉള്ളു.. എന്നെ പറഞ്ഞു പറ്റിക്കുന്നത് എന്റെ അപ്പച്ചനും അമ്മച്ചിക്കും ഒരു പുത്രി അല്ലാത്തത് കൊണ്ട് ഞാൻ അത് കാര്യമാകിയില്ല! teachers ഒക്കെ ക്ലാസ്സുകളിൽ നിന്നും സ്റ്റാഫ്റൂമിലേക്ക് പോയി.. students ആയിട്ട് ഞാനും എന്റെ 2 ആത്മാർത്ഥ സുഹൃത്തുക്കളും (അപ്പനേം അമ്മേം ചീത്ത കേള്പിക്കെണ്ടല്ലോ എന്ന് കരുതി അവന്മാര് വീട്ടിൽ സമ്മേളനത്തിന്റെ കാര്യമേ പറഞ്ഞിട്ടില്ല). ഞങ്ങളും ബാഗ്ഒക്കെ അടുക്കി വെച്ച് ബെല്ൽ അടിക്കുന്നതും നോക്കി ഇരിക്കുന്നു.. സമയം 3.15..
പതിവില്ലാതെ B division ഇലെ Serin ക്ലാസ്സ്ഇലേക്ക് വരുന്നു.. "എന്താണാവോ കാര്യം??"  ലവൻ മാരുടെ ആത്മഗതം എനിക്ക് കേള്ക്കാം.. (കൊച്ചൊരു കൊച്ചു സുന്ദരി ആണേ ..) അവൾ അന്നൌൻസ് ചെയ്തു “Hey Merrin, ur granny has come. She is der in the staff room”. എനിക്ക് കാര്യം മനസ്സിലായി.. അമ്മച്ചി ലാൻഡ്ചെയ്തു.. എനിക്ക് 12 വയസ്സേ ഉള്ളു എങ്കിലും അമ്മച്ചിക്ക് റിട്ടയർ ചെയ്യാൻ 3 വര്ഷം കൂടെ ഉള്ളു.. അത് കൊണ്ട് പണ്ടേ എന്നേം അമ്മച്ചിയേം കാണുമ്പോ പലരും " ടീച്ചറ ന്റെ കൊച്ചു മകള ആണോ ഇത്" എന്ന് അമ്മച്ചിയോട് ചോദിക്കുന്നത് കേട്ടിട്ട് നല്ല ശീലമാണ്..
Serin നെ കറക്റ്റ് ചെയ്യാൻ ഒന്നും ഞാൻ നിന്നില്ല.. എനിക്ക് കിട്ടുന്ന "അനുമോദനങ്ങൾഞാൻ അവിടെ ചെല്ലുന്നതിനു മുന്നേ പറഞ്ഞു തീര്താലോ എന്ന് കരുതി ബാഗ്ഉം എടുത്തോണ്ട് ഓടി. അവിടെ എത്തിയപ്പോ എല്ലാരും എന്നെ wait ചെയ്തിരിക്കുവ.. ഭാഗ്യം ഒന്നും തുടങ്ങീട്ടില്ല! Teachers എല്ലാം എന്നെ Praise  ചെയ്യാൻ രീദു ആയി നിൽക്കുന്നു. Stage is set.
അമ്മച്ചി: " ആരാ മേര്രിൻ ന്റെ ക്ലാസ്സ്‌teacher?
തോമസ്സർ : " ഞാൻ ആണ് .. Merin is a very .."
അമ്മച്ചി:"(ഇടയ്ക്ക് കേറി) സർ, നിങ്ങൾ കുട്ടികൾക്ക് ഇത്രേം facilities ഒക്കെ provide  ചെയ്യുന്നുണ്ടല്ലോ, നിങ്ങൾ ഒരു system തുടങ്ങണം. ഒരു locker facility . സ്ക്കൂൾ ബാഗ്വയ്കുന്നേരം അതിൽ വെച്ചിട്ട് പോകാൻ ഉള്ള ഒരു option."
വാ പൊളിച്ചിരിക്കുന്ന ബാഖി ടീചെര്സ്നെ നോക്കി അമ്മച്ചി തുടര്ന്നു
"വേറെ ഒന്നും കൊണ്ടല്ല.. അത്രേം ഭാരം നടക്കണ്ടല്ലോ ഇവൾ.. വീടിലോട്ട് കൊണ്ട് വന്നിട്ടിപ്പോ എന്നാത്തിന! രാവിലെ ടൈം ടേബിൾ അടുക്കി വെക്കാൻ മാത്രം അവൾ ബാഗ്ന്റെ Zip തുറക്കുന്നെ. Tiffin box  പോലും അപ്പോഴാ പുര്തോട്ടെടുക്കുന്നെ."
ഒന്നും പഠിക്കാത്ത 100 ഇൽ ഓനെ ദിഗിറ്റ് മാർക്ക്മേടിക്കുന്ന പിള്ളേരുടെ അപ്പനും അമ്മയും വരെ "മോൻ വീട്ടിൽ വന്നാൽ ഫുൾ ടൈം textbooks ന്റെ front ഇലാണ് . Food പോലും "have" ചെയ്യാൻ വരാറില്ല. ഞങ്ങൾ "force" ചെയ്യുമ്പോഴാണ് "eat" ചെയ്യുന്നേ. TV ഞങ്ങൾ കാണുമ്പോ അവൻ "off"  ആകും. Homework ഒക്കെ മോൻ "alone"  ആണ് ചെയ്യുന്നേ. ഞാൻ ഹെല്പ് ചെയ്യാൻ പോയാലും മോൻ "NO"  പറയും. ബട്ട്എന്താണെന്നു അറിയില്ല സർ അവനു exam വരുമ്പോ. ടെൻഷൻ കൊണ്ടായിരിക്കും marks "less:" ആവുന്നെ. " എന്ന് പറയുന്നത് കേട്ട Teachers ഒന്നടങ്ങാം ഞെട്ടി പോയി .
അന്നേരമാ അമ്മച്ചീടെ performance. അമ്മച്ചി പറഞ്ഞതിനോട് എനിക്ക് ഒരു യോജിപ്പും ഇല്ല. Tiffin box രാവിലെ എടുത്തു കൊടുക്കരുല്ല് എങ്കിലും ഞാൻ ഹോമെവോര്ക് ചെയ്യാൻ ഡെയിലി ബുക്ക്തുരകാരുണ്ട്. പക്ഷെ എനിക്ക് പറയാൻ ഗാപ്തരാതെ അമ്മച്ചി തുടർന്ന്..
"നേരത്തെ ഇവൾ ഇങ്ങനെ അല്ലായിരുന്നു . She was always first in ക്ലാസ്സ്‌. പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. ഇപ്പൊ അങ്ങനെ ഒരു വിചാരമേ ഇല്ല. എങ്ങനെ മാർക്ക്കിട്ടുന്നെ ന്നു എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ കുറച്ച കൂടെ സ്തൃച്റ്റ്ആയിട്ട് പേപ്പർ എവലുഅറ്റെ ചെയ്യണം. മാര്ക്സ് ഇങ്ങനെ ലിബറൽ ആയി കൊടുക്കരുത്. മാര്ക്സ് ചുമ്മാ കിട്ടുന്നത് കൊണ്ട പിള്ളേര് പഠിക്കാത്തത്"
"ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ എന്താ ഫുൾ നെഗറ്റീവ് ആയി പറയുന്നേ ന്നു. നിങ്ങൾ ഒരു ടൈം ടേബിൾ സെറ്റ് ചെയ്തു കൊടുത്തിട്ടില്ലേ കുട്ടികള്ക് വീട്ടിൽ വന്നാൽ എപ്പോ പഠിക്കണം എന്നൊക്കെ അതിൽ. അതിൽ ഇവൾ ഫുഡ്‌,സ്ലീപ്‌,recreation കറക്റ്റ് ആയി നോക്കുന്നുണ്ട് സർ" വേറേം എന്താണ്ടൊക്കെ അമ്മച്ചി പരയുന്നുണ്ടാര്ന്നു.. കേള്കണം എന്നുണ്ടാരുന്നെങ്കിലും ശബ്ദം ചെവിലെക്കെതുന്നില്ല. എവിടെയോ എന്തൊക്കെയോ സംഭവിക്കുന്നു..
എനിക്ക് തല കറങ്ങുന്നത് പോലെ.. ചെവിയിൽ എന്തൊക്കെയോ ശബ്ദങ്ങൾ. അതിനിടയിൽ "നാളെ തന്നെ സീറ്റിങ്ങ് arrangement മാറ്റാം madam . ഇപ്പോഴത്തെ gang of friends ശരിയല്ല. ഇനി മുതൽ Merin ന്റെ കാര്യത്തിൽ ഞങ്ങൾ കൂടുതൽ concerned ആയിരിക്കും. Madam ധൈര്യമയിട്ടിരുന്നോള് .." എന്നൊക്കെ ആരോ പറയുന്നു..
Seating arrangement മാറ്റിയതിലും സങ്ങടം മുഴുവൻ സ്റ്റാഫ്ന്റേം മുന്നില് എന്റെ ഇമേജ് തരിപ്പണം ആയതോര്തിട്ടരുന്നു.. ചെവിയിലെ മൂളക്കം നിന്നപ്പോ മനസ്സിലായി എന്റെ കണ്ണിൽ നിന്ന് tap തുറന്നു വിട്ട പോലെ വെള്ളം വരുന്നുണ്ടയിരുന്നെന്നു.
അമ്മച്ചിയേം പിടിച് വലിച്ചോണ്ട് സ്ക്കൂളിൽ നിന്നും ഇറങ്ങിയപ്പോ സമയം 4.30. സ്ക്കൂളിൽ നിന്നും ഉച്ചയ്ക്ക് മുന്നേ വീട്ടിൽ പോകാം എന്നുള്ള ഒരേ റെമ്പ്റ്റേൻ കൊണ്ട് അമ്മച്ചിയെ നിര്ബന്ധിച്ചു സ്ക്കൂളിൽ കൊണ്ട് വന്നാ ഞാൻ ആരായി??
"ശശി" കല!!

അതായിരുന്നു എന്റെ ജീവിതത്തിലെ ഫസ്റ്റ് ആൻഡ്ലാസ്റ്റ് PTA meeting!!

No comments:

Post a Comment