Monday, 24 March 2014

അമ്പട കേമാ ഡിഗ്രി സർട്ടിഫിക്കറ്റ് !!!

അങ്ങനെ  ആ  ദിവസം  ഇതാ  സമാഗതമായി ..
അന്നക്കുട്ട്ടിയും  പറക്കാൻ  പോകുകയാണ് ..
Destination – Dubai, UAE..

Asianet movies ഇല  കാസിനോവ  കളിയ്ക്കാൻ  തുടങ്ങുമ്പോ  പറയുന്ന  പോലെ  ”Dubai ടെ  മനോഹാരിതയിൽ ചിത്രീകരിച്ച ...” കാഴ്ചകൾ  കാണാനും  പുതിയ  ജീവിതം  കെട്ടിപ്പടുക്കാനുമായി  ഇതാ  അന്നക്കുട്ടി  നെടുംബാശ്ശേരി  airport ഇലേക്ക്  എത്തിക്കൊണ്ടിരിക്കുകയാണ് ..

30 kilo ലുഗ്ഗജ്  മാത്രമേ  കൊണ്ടുപോകാൻ  പാടുള്ളൂ  അത്രേ .. അച്ചാറും , ചമ്മന്തിപ്പൊടിയും , എണ്ണയും , അല്ലറ  ചില്ലറ  നാട്ടുസാമാനങ്ങളും  ലോഡ്  ചെയ്തപ്പോഴേ  പെട്ടി  30 കടന്നു .. പിന്നെ  ഹാൻഡ്‌  ലുഗ്ഗജ്  7 kilo, ലാപ്ടോപ് , വാനിടി ബാഗ്‌ .. ഒരു  ചുമടുണ്ട്  എല്ലാം  കൂടെ ..

യാത്ര  അയക്കാൻ  വന്ന  അപ്പച്ചനേം , ശോശക്കുട്ടിയേം, കൊച്ചമ്മയേം , കൊച്ചപ്പനേം  ഒക്കെ  പുറത്തു  നിര്തീട്ടു  അന്നക്കുട്ടി  warning കൊടുത്തു .. ”ഞാൻ  പറഞ്ഞിട്ടേ   പോകാവു .. ഇനി  അവിടെ  ചെന്ന്  തൂക്കി  നോക്കുംബോഴെങ്ങാനും വല്ല  ഒന്നോ  രണ്ടോ  കിലോ  കൂടുതൽ  ഉണ്ടെങ്കിൽ  നിങ്ങളെ  വിളിക്കാം  ഞാൻ .. വന്നു  കൊണ്ട്  പോയ്കോണം ..”

Spicejet ഇല  ആണ്  യാത്ര .. അച്ചായന്റെ  വിസ  ദതായതു ”Husband sponsorship” ഇൽ ആണ്  പോകുന്നത് .. Visa ടെ  കോപ്പി  അതിയാൻ  എനിക്ക്  മെയിൽ  അയച്ചു .. ഒറിജിനൽ  Dufaai airport ഇൽ  ടെപോസിറ്റ്‌  ചെയ്തിട്ടുണ്ടെന്നും  പറഞ്ഞു .. Check in ചെയ്യാൻ  passport ന്റെ  കോപ്പി  ഉം  വിസ  ടെ  കോപ്പി  ഉം  എല്ലാം  കൂടെ  spicejet കൌണ്ടർ  ഇൽ  നില്കുന്ന  മീശ  പോലും  മുളച്ചിട്ടില്ലാത്ത  ഒരു  കുഞ്ഞിചെക്കന്റെ  കയ്യില  കൊടുത്തു ..

അവൻ  അതിലെ  sponsor ടെ  പേര്  (അച്ചായന്റെ ) നോക്കീട്ടു  ഒരു  ചോദ്യം  “ആരാ  ഇത് ?”

അന്നക്കുട്ടി : “എന്റെ  husband ആണ് ”
കുഞ്ഞിചെക്കാൻ  : “Madam ന്റെ  കയ്യില  അതിനെന്തെങ്കിലും  proof ഉണ്ടോ ? പാസ്പോർട്ടിൽ husband   ന്റെ  പേരില്ലല്ലോ !! മാര്യേജ്  സർട്ടിഫിക്കറ്റ്  ഉണ്ടോ ?”

കുറ്റം  പറയരുതല്ലോ .. അന്നക്കുട്ടീടെ  profession “ഹൌസ്  വൈഫ്‌ ” ന്നും  Sponsor ന്നുള്ള  column ഇൽ  അച്ചായന്റെ  പേരും  ആണ്  വിസയിൽ  ഉള്ളത് .. അതല്ലാതെ  sponsor ന്റെ  വൈഫ്‌  ആണ്  അന്നക്കുട്ടി   എന്ന്  എവിടെയും  എഴുതീട്ടില്ല .. അന്നക്കുട്ടീടെ  കയ്യില  ഒരു  proof ഉണ്ട് .. വിവാഹമോതിരം !! ടൻ  ട ടാൻ!! അതിൽ  അതിയാന്റെ  പേരും  എഴുതീട്ടുണ്ട്‌ ., അത്  കാണിച്ചാൽ  മതിയാവുമോ  എന്തോ ?? ആാാാ .. ഗതികെട്ടാൽ  അത്  കാണിക്കാം !!

അന്നക്കുട്ടി  : “കല്യാണം  കഴിഞ്ഞു  അധിക  കാലം  ആയിട്ടില്ല .. Passport ഇൽ  പേര്  ചേർത്തിട്ടില്ല .. മാര്യേജ്  സർട്ടിഫിക്കറ്റ്  അച്ചായന്റെ  കയ്യിലെ  ഉള്ളു .. വാലിഡ്‌  വിസ  ഉണ്ടല്ലോ  സർ .. പിന്നെ  എന്താണ്  പ്രശ്നം ?”

കുഞ്ഞിചെക്കൻ: “അത്  ശെരിയാവും  എന്ന്  തോന്നുന്നില്ല .. Madam ഒരു  കാര്യം  ചെയ്യ് , husband ന്റെ  പാസ്പോർട്ട്‌  ന്റെ  കോപ്പി  വേഗം  ഞങ്ങള്ക്  മെയിൽ  ചെയ്യാൻ  പറയു .. ഞങ്ങൾ  ഇവിടെ  നിന്ന്  ക്ലിയർ  ചെയ്തു  വിട്ടാലും  immigration ഇൽ  madam നു  പ്രശ്നങ്ങള  ഉണ്ടാവും ”

അന്നക്കുട്ടി  (ആത്മഗതം ): “കര്ത്താവേ ... ആറ്റു നോറ്റിരുന്നു കെട്ടിയോന്റെ  അടുത്തേക്ക്  പോകാൻ  എല്ലാം  സെറ്റ്  ആയി  വന്നിട്ട്  അവസാനം  പവനായി  ശവമാകുമോ. നാട്ടുകാരോടൊക്കെ ഇനി  ദുഫൈയിൽ എത്തീട്ട്  വിളിക്കാം  ന്നും   പറഞ്ഞു  വന്നിട്ട്  ആകെ  നാശകൊശമാവുമല്ലോ  എന്റെ  ദുഫായ്  ദൈവങ്ങളെ ... “

അന്നക്കുട്ടി  കയ്യോടെ  അച്ചായനെ  വിളിച്ചു  വേഗം  അതിയാന്റെ  passport ന്റെ  കോപ്പി  മെയിൽ  അയച്ചു  കൊടുക്കാൻ  പറഞ്ഞു ..
അത്  കിട്ടിക്കഴിഞ്ഞു  കുഞ്ഞിചെക്കാൻ  അതിന്റെം  ഒരു  കോപ്പി  എടുത്തു  അന്നക്കുട്ടീടെ  കയ്യില  തന്നുകൊണ്ട്  പിന്നേം  മൊഴിഞ്ഞു : “ടിക്കറ്റ്‌  ഇതാ .. Immigration കൌണ്ടർ  ഇൽ  പോയി  documents കാണിക്കു .. മിക്കവാറും  അവര്  clarification ചോദിക്കും ..!!”

മോനേ .. പണി  കിട്ടി !! കന്നിയാത്ര  പാതി  വഴിയിൽ  ഉപേക്ഷിക്കേണ്ടി  വരുമോ ?? ടിടിംഗ്  ടിടിംഗ്  ടി ഡിംഗ്  ടി ഡിംഗ്  ടി ഡിംഗ് !!!

ചുമടും  താങ്ങി  അന്നക്കുട്ടി  immigration കൌണ്ടർ  ലക്ഷ്യമാക്കി   നടന്നു .. അവിടെ  ആളും  തിരക്കും  ഒന്നുമില്ല .. ഒരു  കൌണ്ടർ ഇൽ  2 ഓഫീസെര്സ് സംസാരിച്ചു  സമയം  കളയുന്നു .. (കൌണ്ടർ  ഇൽ  ഇരിക്കുന്ന  ഓഫീസിരിനെ  ചോട്ടു  സർ  എന്നും  അവിടെ   നിന്ന്  ചോട്ടു  നോട്  സംസാരിക്കുന്ന  സർ  നെ  ബിഗ്‌  സർ  ന്നും  വിളിക്കാം ). വേറെ  ഒരു  കൌണ്ടർ  ഇൽ  ഒരു  ലേഡി  ഓഫീസർ  ഫോണിൽ  സംസാരിച്ചു  കൊണ്ടിരിക്കുന്നു .. അന്നക്കുട്ടി  ചോട്ടു  സർ  ന്റെ  കൌണ്ടർ  ഇലേക്ക്  നീങ്ങി ..

അന്നക്കുട്ടി  വരുന്നത്  കണ്ടപ്പോൾ  ബിഗ്‌  സർ  ലാത്തിയടി  നിരത്തി  അപ്പുറത്തേക്ക്  നടന്നു  പോയി .. ചോട്ടു  സർ  അന്നക്കുട്ടിയെ  നോക്കി  investigation സ്റ്റൈൽ  ഇൽ  ”എവിടെ  നിന്ന്  വരുന്നു , എങ്ങോട്ട്  പോകുന്നു , എന്തിനു  പോകുന്നു , ആരെ  കാണാൻ  പോകുന്നു ” ഇത്യാദി  ചോദ്യശരങ്ങൾ  എയ്തു  വിട്ടു .. അതിലൊക്കെ  ഇന്റർവ്യൂ  ബോർഡ്‌  നു  മുന്നില്  ഇരിക്കുന്ന  ഉദ്യോഗാര്ത്തിയെ പോലെ  അന്നക്കുട്ടി  മുഖത്ത്  നിന്ന്  മായാത്ത  മന്ദസ്മിതത്തോടെ  കൃത്യമായ  മറുപടികൾ  നല്കി .. അടുത്ത  ഘട്ടമായി  ചോട്ടു  documents ചോദിച്ചു .. വിസ  ടെ  കോപ്പി , അന്നക്കുട്ടീടെ  passport, അച്ചായന്റെ  passport ന്റെ  കോപ്പി  (കുഞ്ഞിചെക്കാൻ  തന്നത് ), spicejet കൌണ്ടർ  ഇൽ  നിന്ന്  തന്ന  വേറെ  ഒരു  ഫോം  ഫിൽ  ചെയ്തത് , എന്തിനേറെ  പറയുന്നു  ഇനി  documents കുറയണ്ട  ന്നു  കരുതി  ticket ബുക്ക്‌  ചെയ്തെന്റെ  print out ഉം  ticket ഉം  വരെ  ചോട്ടു  ന്റെ  കയ്യില  കൊടുത്തു ..

പ്രതീക്ഷിച്ചിരുന്ന  പോലെ  അടുത്ത  ചോദ്യം  ഇതാ  എത്തി  കഴിഞ്ഞു : “Passport ഇൽ  ഭർത്താവിന്റെ  പേര്  ചേര്തിട്ടില്ലല്ലോ.. ഇത്   മാഡത്തിന്റെ  husband ആണെന്നുള്ളതിന്‌  പ്രൂഫ്‌  എന്താണ് ? മാര്യേജ്  സർട്ടിഫിക്കറ്റ്  ഉണ്ടോ ?”

അന്നക്കുട്ടി : ”ഇല്ല .. (സംശയത്തോടെ .. ) വാലിഡ്‌  വിസ  ഉണ്ടല്ലോ  സർ ..”
ചോട്ടു  (documents നോട്ടം  ഒക്കെ  നിർത്തി  അന്നക്കുട്ടി  ഉടെ  മുഖത്തേക്ക്  നോക്കി  എനിക്കിനി  ഒന്നും  ചെയ്യാൻ  ഇല്ല  എന്നുള്ള  ഭാവത്തിൽ ): ”അതൊക്കെ  ഉണ്ട് .. പക്ഷെ  ഇത്  മാഡത്തിന്റെ  husband ആണെന്ന്  ഉള്ള  പ്രൂഫ്‌  വേണമല്ലോ ..”

അന്നക്കുട്ടി  എന്ത്  ചെയ്യണം  എന്നറിയാതെ  മന്ദസ്മിതം  ഒക്കെ  വാദി  കരിഞ്ഞ്  ഉണങ്ങി  നില്ല്കുമ്പോൾ  അതാ  വരുന്നു  നമ്മുടെ  ഹീറോ ... ബിഗ്‌  സർ !!

പുള്ളി  അവിടുത്തെ  എന്തോ  വല്യ  ഓഫീസർ  ആണ് .. ആ  ടെൻഷൻ  ന്റെ  ഇടയില  പുള്ളീടെ  cabin ന്റെ  പുറത്തെഴുതി വച്ചിരുന്ന  designation വായിച്ചെങ്കിലും  അന്നക്കുട്ടി  വായിച്ച  വേഗത്തിൽ  അത്  മറന്നു  പോയി ..

അന്നക്കുട്ടിയുടെ  മുഖം  കണ്ടു  സഹതാപം  തോന്നിയിട്ടാവണം  പുള്ളി  ചിരിച്ചു  കൊണ്ട്  ചോട്ടു  ചോദിച്ച  ആദ്യത്തെ  ചോദ്യകെട്ടിലെ  ചോദ്യങ്ങള  വീണ്ടും  ചോദിച്ചു .. ഉത്തരങ്ങൾ  കേട്ട്  കഴിഞ്ഞു  അദ്ദേഹം  അന്നക്കുട്ടിയോടു  വീണ്ടും  ചോദിച്ചു ..

ബിഗ്‌  സർ : “വർക്ക്‌  ചെയ്യുന്നുണ്ടോ ?”
അന്നകുട്ടി : “Engineer ആണ് .. ഇപ്പൊ  resign  ചെയ്തു  husband ന്റെ  അടുത്തേക്ക്  പോകുകയാണ് ..”
ബിഗ്‌  സർ : “എവിടെയാ  പഠിച്ചത് ?”
അന്നക്കുട്ടി : “മോഡൽ  എഞ്ചിനീയറിംഗ്  കോളേജ് , തൃക്കാക്കര ”
ബിഗ്‌  സർ : (with great interest): “ഓഹ്ഹ്.. മോടെലിൽ  ആണോ  പഠിച്ചത് .. (ചോട്ടുനെ  നോക്കി ) നല്ല  കോളേജ്  ആണ്  കേട്ടോ  സർ .. ഞാൻ  2-3 പ്രാവശ്യം  അതിന്റെ  മുന്നില്  കൂടി  പോയിട്ടുണ്ട് .. എന്ത്  ഭംഗിയുള്ള  ക്യാമ്പസ്‌  ആണെന്നറിയാമോ ..”

അന്നക്കുട്ടി  (മനസ്സില് ) : ”തമ്പുരാനേ .. അകാടെമിക് നിലവാരത്തിൽ കോളേജ്  ഒക്കെ  കിടിലൻ  ആണ് .. പക്ഷെ  ഭംഗി  ഉള്ള  ക്യാമ്പസ്‌ ഓ ?? 4 വർഷം  ഞാൻ  അവിടെ  പഠിച്ചിട്ടു  എനിക്കിന്ന്  വരെ  അങ്ങനെ  തോന്നീട്ടില്ലല്ലോ .. ആരും  തമാശക്ക്  പോലും  പറഞ്ഞു   കേട്ടിട്ടില്ല  ആ  ക്യാമ്പസ്‌  നു  ഭംഗി  ഉണ്ടെന്നു ..  മുന്നിലും  പുറകിലും  കാട്  പോലെ  പുല്ലു  വളര്ന്നു  മൂടി  നിൽക്കുന്നുണ്ടാരുന്ന എന്റെ  കോളേജ്  നെ  പറ്റി  ആണോ  ഈ  പറയുന്നേ ?? ഇയാൾ  വേറെ  ഏതേലും  കോളേജ്  നെ  പറ്റി  ആണോ  ഇനി  മോഡൽ  എന്ന്  തെറ്റിദ്ധരിച്ചത് ?? അതോ  ഇനി  ഞാൻ  പാസ്‌  ഔട്ട്‌  ആയി  കഴിഞ്ഞു  കോളേജ്  എങ്ങാനും  പുതുക്കി  പണിഞ്ഞോ  IHRD!!”

അന്നക്കുട്ടി : “സർ  ഉദ്ദേശിച്ചത്  തൃക്കാക്കര  അമ്പലത്തിന്റെ  ഒപ്പൊസിറ്റെ  ഉള്ള  വഴിയിലൂടെ  പോകുമ്പോ  കാണുന്ന  മോഡൽ  എഞ്ചിനീയറിംഗ്  കോളേജ്  തന്നെ   ആണോ ?”

ബിഗ്‌  സർ :”അതെ  അതെ .. എനിക്കറിയാം  ആ  കോളേജ് .. ഇത്  വരെ  അകത്തു  കയറാൻ  കഴിഞ്ഞിട്ടില്ല .. പുറത്തു  നിന്ന്  നോക്കി  കണ്ടിട്ടുണ്ട്  കുറെ  തവണ ..”

അപ്പൊ  ബിൽഡിംഗ്‌  മാറിയതല്ല ..!!

ബിഗ്‌  സർ  അവിടെ  കോളേജ്  നെ  പറ്റി  ഉള്ള  വർണന  തുടർന്ന് .. ഇടയ്ക്കിടയ്ക്ക്  ഇതൊക്കെ  ശെരി  അല്ലെ  എന്നുള്ള  ഭാവത്തിൽ  അന്നക്കുട്ടിയെയും  നോക്കും .. അന്നക്കുട്ടി  എല്ലാം  സമ്മതിച്ചു  തലയാട്ടി  കൊടുത്തു ..

അവസാനം  ബിഗ്‌  സർ : “മോള്ടെ  കയ്യില  ഡിഗ്രി  സർട്ടിഫിക്കറ്റ്  ഉണ്ടോ ?”
അന്നക്കുട്ടി : “എസ്  സർ !”
ബിഗ്‌  സർ : “അതൊന്നു  കാണിക്കു ..”

അന്നക്കുട്ടി  കാബിൻ  luggage  ബാഗ്‌  ഇൽ  നിന്ന്  സർട്ടിഫിക്കറ്റ്  എടുത്തു  ബിഗ്‌  സർ  നെ  കാണിച്ചു .. അതിലൂടെ  താല്പര്യപൂർവ്വം  കണ്ണോടിച്ചു  അന്നക്കുട്ടിക്കു  ഒരു  shake hand ഉം  കൊടുത്തിട്ട്  ബിഗ്‌  സർ  ചോട്ടു  നോട് : “ക്ലിയർ  ചെയ്തു  വിട്ടേക്ക് .. നമ്മുടെ  സ്വന്തം  കുട്ടിയാ ..”

ദൈവം  ഓരോ  രൂപത്തിൽ  ഓരോ  അവസരത്തിൽ  നമ്മുടെ  മുന്നില്  വരും  ന്നൊക്കെ  കേട്ടിട്ടില്ലിയോ ??
അതാണ്‌  ഇത് !!!

ഇതിൽ  നിന്ന്  എന്ത്  മനസ്സിലായി ??

വിസയേ  കാളും  പവർ  ഉണ്ടല്ലേ  നമ്മുടെ  CUSAT ന്റെ  ഡിഗ്രി  സർട്ടിഫിക്കറ്റ്  നും  മാർക്ക്‌  ലിസ്റ്റിനും !!! 

9 comments:

  1. Hahaha annakutty kalakki.....cusat certificatum...enikum undu oru first class certificate enano athu avishyam varuka,,ini............

    ReplyDelete
    Replies
    1. Thanikku athilum valya aayudham kayyilundallo.. Guitar!! Athu vayikkan onnum nikkanda.. Thalakkadichittodi plane il keriya mathi.. :P

      Delete
  2. ente kuttaa.. kollam..
    Snehathode..
    Sosakkutty..




































































































































































































































































    ReplyDelete
  3. നന്നായിരിക്കുന്നു...

    ReplyDelete