ഈ കഥയിലെ കഥാപാത്രങ്ങൾ
എല്ലാം തികച്ചും സാങ്ങല്പികം മാത്രമാണ് .. ഇവിടെ മംഗലാപുരത്ത് ഉള്ളവരോ ഇപ്പൊ
"onsite" പോയവരോ ആരെയെങ്കിലുമായി വല്ല സാമ്യവുംതോന്നുകയാണെങ്കിൽ അത് തികച്ചുംയാദ്രിശ്ചികം
ആണ്..:P
ഞാനും എന്റെ friendsum
നാട്ടിൽ പോകാൻ ആശ്രയിക്കുന്ന തീവണ്ടി ആണ് ഈ കഥയുടെ ടൈറ്റിൽ ഇൽ നിങ്ങൾ കണ്ട മലബാര്
.മംഗലാപുരത്ത് നിന്നും 6.25 pm നു സ്റ്റാർട്ട്‌ചെയ്യുന്ന മലബാര് വഴിയില ഉള്ള പെട്ടികടകളുടെ
മുന്നില് വരെ നിര്തിയെ പോകാറുള്ളൂ..അതുകൊണ്ട് നമുക്ക് ഗുണമേ ഉള്ളു കേട്ടോ ? കാരണം നമ്മടെ
ഓഫീസിന്റെ അടുത്ത് ഒരു പട്ടികാട് സ്റ്റേഷൻ ഉണ്ട്.."ഉള്ളാൽ" എന്നാണ് പേര്..
നമ്മടെ സാദാ railway station പോലെ ഒന്നും അല്ല.. നല്ല പ്രകൃതിരമണീയമായ സ്ഥലം .. പരിഷ്കാരത്തിന്റെ
കരാള ഹസ്തങ്ങൾ തൊട്ടു ആശുധമാകാത്ത സ്ഥലം ! ഒരു കാറിൽ കൂടെ നടന്നാണ് നമ്മളവിടെ എതുന്നെ..അവിടവിടെ
ആയി കുറെ ബെഞ്ചുകൾ.. മിക്കപോഴും അതിൽ കിടന്നുറങ്ങുന്ന നിരുപദ്രവകാരികളായ കുടിയന്മാർ
ദോഷം പറയരുതല്ലോ നമുക്ക് അവരെ കൊണ്ട് ആയ്തൊരു ഉപധ്രവവുമില്ല ..(എണീറ്റ് നിന്നിട്ട്
വേണ്ടേ ഉപദ്രവിക്കാൻ ..ടിയാന്മാർ ഇനി എണീറ തന്നെ 2 സ്റ്റെപ് വയ്ക്കുന്നതിനു മുന്നേ
ചക്ക വെട്ടിയിട്ടത് പോലെ പിന്നേം വീഴും.. ) എല്ലാം traditional ആണ് അവിടെ..ശബ്ദമലിനീകരണം
ഇല്ല..മനസ്സിലാകാതവര്കായി ഒരു explanation- ദദായത് ലവിടെ മൈക്ക് ഉം annoucement ഉമൊന്നും
ഇല്ലെന്നു..തീവണ്ടി വരുമ്പോ 3 തവണ മണി അടിക്കും.. ഫസ്റ്റ് കാൾ ..സെക്കന്റ്‌കാൾ ..ലാസ്റ്റ്
ആൻഡ്‌ഫൈനൽ കാൾ..!!
നമ്മടെ കമ്പനി ടെ മുന്നില്
നിന്നും ഉള്ളാൽ വരെ ഒരു ബസ്‌ഉണ്ട് 5.20 ഒക്കെ ആകുമ്പോ.. അതിനു പോകാനായി നമ്മൾ എല്ലാരും
ഒരു 4 മണി ആവുംബോഴേ cubicle നിന്നിറങ്ങി FC പോയി ചായ ഒക്കെ കുടിച്ചു കൊച്ചുവര്തമാനം
ഒക്കെ പറഞ്ഞു 5.15 ഒക്കെ ആകുമ്പോ infy ടെ മുന്നില് ഉള്ള ബസ്‌സ്റ്റോപ്പ്‌ഇൽ എത്തും..
Introduction ഇത്രേ ഉള്ളു..
മുൻകൂർ ജാമ്യം - ഇനി ഞാൻ
താഴെ പറയാൻ പോകുന്ന കഥ ലോക്കൽ ആയി ഞാൻ ഒന്ന് പബ്ലിഷ് ചെയ്താരുന്നു.. വാ മൊഴി ആയി..
അതില്പിന്നെ ഇതുവരെ ഈ കഥയിലെ നായകന് എന്റെ കൂടെ ട്രെയിന യാത്രയ്ക് മുതിര്ന്നിട്ടില്ല..
പുള്ളിക്കാരൻ ഇപ്പൊ നാട്ടിൽ പോകാൻ ടിക്കറ്റ്‌ബുക്ക്‌ചെയ്യുന്നെന് മുന്നേ എന്നെ പിങ്ങും.."
ഡീ .. നീ നാട്ടിൽ പോകുന്നുണ്ടോ ഈ ആഴ്ച?? മലബാര് ഇനനെങ്കിൽ പറയണം.. എനിക്ക് മലബാറിലെ
ടിക്കറ്റ്‌ക്യാൻസൽ ചെയ്യാനാ.." അപ്പൊ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ ഈ കഥ
തുടരാൻ ഒരു chance നായകന് എനിക്ക് തന്നിട്ടില്ല ഇതുവരെ.. അതുകൊണ്ട് ആദ്യ ഭാഗം മാത്രംവായിച്
വായനക്കാര് തൃപ്തി അടയുക..
എന്നോ രചിക്കപെടാൻ ഇരിക്കുന്ന
രണ്ടാം ഭാഗത്തിനായി wait ചെയ്യുക..
Scene 1: Infy mudipu
bus stop. 2 ബെഞ്ച്..ബെഞ്ച്‌ഇൽ ഇപ്പൊ അന്നകുട്ടീം അന്നകുട്ടീടെ ബാഗും ശശിക്കുട്ടനും
ശശികുട്ടന്റെ ബാഗും മാത്രം . അല്പം അകലെ നിന്നും 2 പേര് കൂടി ബസ്‌സ്റ്റാന്റ് ലക്‌ഷ്യം
വെച്ച് മന്ദം മന്ദം നടന്ന്നു വരുന്നുണ്ട്..
അവരാരോക്കെയാണ്?
അവരില ഒരാളാണ് നമ്മുടെ കഥയിലെ നായിക.മറ്റേ ആളെ നമുക്ക് സാറക്കുട്ടിന്നു വിളിക്കാം.. (ഹൈറ്റിൽ ആഷ് വരെ പുറകിൽ നില്ക്കും .. അത് കൊണ്ട് തന്നെ ശശികുട്ടന്റെ ഇന്റെറെസ്റ്റ് നമ്മുടെ ഹീറോയിനിൽ തന്നെ ആണ് ) തല്കാലം നമുക്ക് ആ കുട്ടിയെ “സ്വാന്നി” ന്നു വിളിക്കാം .. (അന്നം ന്നു പറഞ്ഞാൽ അരയന്നം .. അരയന്നം ന്നു പറഞ്ഞാൽ സ്വാൻ എന്നും .. അത് കൊണ്ട് സ്വാന്നി..) ശശികുട്ടന്റെ ശ്രദ്ധ മുഴുവനും അങ്ങോട്ടെക്കായി..
ശശികുട്ടൻ : (കണ്ണ് പിടിക്കുന്നില്ലെങ്കിലും ആള് ഏന്തി വലിഞ്ഞു നോക്കുന്നു ) “അവരും മലബാറിന് തന്നെ ആരിക്കുമല്ലേ ??”
(അവർ അടുത്തടുത്ത് വരുന്നതിനനുസരിച്ച് ശശിക്കുട്ടന്റെ മുഖം സീറോ വാട്ട് ബൾബിൽ നിന്ന് CFL ലാമ്പ് പോലെ ആകുന്നു .. )
അന്നകുട്ടി : അതെ .. സാറകുട്ടി S6 ആ .. സ്വാന്നി ഏതിലാണെന്ന് അറിയില്ല .. ഞാൻ 3rd AC ആ ..
ശശികുട്ടൻ : (CFL ന്റെ വെട്ടം പെട്ടന്ന് നിന്ന് .. ആരോ മെയിൻ സ്വിച്ച് ഓഫ് ആക്കിയത് പോലെ ).. ഒഹ്ഹ് ..
അപ്പോഴേക്കും സാറകുട്ടിയും സ്വാന്നിയും ഇതാ ഇങ്ങെത്തി കഴിഞ്ഞു .. അന്നകുട്ടിയെ കണ്ടു കൊണ്ട് സാറാകുട്ടി ബെന്ചിനടുതെക്ക് വന്നു .. 2 ബാഗുകൾ ബെഞ്ചിൽ ഇരിക്കുന്നതിനാൽ സാറാക്കുട്ടിയെ അക്കൊമ്മോടെറ്റ് ചെയ്യാൻ സ്ഥലമില്ല .. അന്നകുട്ടി ശശികുട്ടനെ ബാഗ് ഒന്ന് മാറ്റാമോന്നുള്ള അർത്ഥത്തിൽ നോക്കുന്നു .. എവിടെ .. കക്ഷി ഈ ലോകത്തില ഒന്നുമല്ല . അവസാനം അന്നകുട്ടി സ്വന്തം ബാഗ് മാറ്റി അഡ്ജസ്റ്റ് ചെയ്തു സാറാക്കുട്ടിയെ ഇരുത്തുന്നു . അപ്പൊ ധാ സ്വാന്നിയും വരുന്നു ഇരിക്കാൻ .. കണ്ട പാതി കാണാത്ത പാതി ശശികുട്ടൻ സ്വന്തം ബാഗ് എടുത്തു എവിടെയോ കളഞ്ഞു സ്വാന്നിക്ക് കൂടെ ഇരിക്കാൻ സ്ഥലം ഉണ്ടാക്കുന്നു സ്വാന്നി ബെഞ്ചിൽ ഇരിക്കുന്നു ..
ശശികുട്ടൻ : (കുറച്ചു നേരം സ്വാന്നി ഇപ്പൊ സംസാരിക്കും ഇപ്പൊ സംസാരിക്കും ന്നു കരുതി നോക്കി ഇരിക്കുന്നു .. പക്ഷെ ലവള് മൈൻഡ് ചെയ്യുന്നില്ല ..ആകാംക്ഷ സഹിക്കാൻ വയ്യാതെ )… എന്റെ പേര് ശശികുട്ടൻ (blush blush).. കുട്ടീടെയോ ??
സ്വാന്നി : എന്റെ പേര് സ്വാന്നി ! (Fullstop)
ശശികുട്ടൻ : നാട്ടിലെവിടെയ സ്ഥലം ?? (……)
സ്വാന്നി : മാവേലിക്കര . (വീണ്ടും fullstop)
ശശികുട്ടൻ : അയ്യോ … എന്തൊരു coincidence … എന്റെ ചേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നത് മാവേലിക്കര ആ … ഹ ഹ ഹ … എനിക്ക് വയ്യ … :D :D
സ്വാന്നി : (അന്തം വിട്ടു ഇതിലെന്ത ഇത്രേ excited ആവാൻ എന്നുള്ള രീതിയിൽ ..) ഓ …
ശശികുട്ടൻ : (വർദ്ധിത വീര്യത്തോടെ ) എവിടെയാ പഠിച്ചതൊക്കെ ?
സ്വാന്നി : CEC
ശശികുട്ടൻ : ആഹാ … ഞാൻ അവിടെ പടിപ്പിചിട്ടുണ്ടല്ലോ എന്നെ കണ്ടിട്ടില്ലേ ?? ഞാൻ 2007 ഇലാണ് പഠിപ്പിച്ചത് .. അതും Electrical!!
സ്വാന്നി : (ആത്മഗതം ) കാണാഞ്ഞതു കഷ്ടമായി .. നേരത്തെ കണ്ടിട്ടുണ്ടാരുന്നെങ്കിൽ ഞാൻ ഇപ്പൊ ഈ വധം സഹിക്കേണ്ടി വരത്തില്ലാരുന്നു..
ശശികുട്ടൻ : ഇവിടെ ഏതാ IBU?
സ്വാന്നി : ECS
ശശികുട്ടൻ : ഈശ്വരാ ഇതാ വീണ്ടും coincidence.. ഞാനും ECS തന്നെ ആണ് .. ECS ഇൽ ഏതാ കുട്ടീടെ പ്രൊജക്റ്റ് ?
സ്വാന്നി : BP
ശശികുട്ടൻ : അങ്ങനെ വരട്ടെ .. പണ്ട് ഞാനും കുറച്ചു കാലം ഇതേ പ്രോജെക്ടിൽ വർക്ക് ചെയ്തിട്ടുണ്ട് … ഹ ഹ ഹ ..ഹി ഹി ഹി … :D:D
സ്വാന്നി : (ആത്മഗതം ) എന്നെ ഈശ്വരൻ രക്ഷിച്ചു .. നേരത്തെ ജോയിൻ ചെയ്തിരുന്നെങ്കിൽ ഹോ .. എനിക്കോര്കാൻ കൂടി വയ്യ .. :( (അക്ഷമയോടെ ബസ് വരുന്നുണ്ടോ എന്ന് നോക്കുന്നു ..)
ശശികുട്ടൻ : (പോക്കറ്റിൽ നിന്നൊരു തുണ്ട് കടലാസ്സെടുത്ത് കാര്യമായി വായിച്ചു പഠിക്കുന്നു )..
അന്നകുട്ടി : (ആരും മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടു സഹതാപം തോന്നി ) എന്താ ശശികുട്ട അത് ?
ശശികുട്ടൻ : എന്റെ bday ട്രീറ്റ് ന്റെ ബില്ല ആ .. ഞാൻ ഒന്ന് വായിച്ചു നോക്കുവാരുന്നു .. എന്റെ bday ആരുന്നല്ലോ കഴിഞ്ഞ ദിവസം . (സ്വാന്നിയെ നോക്കുന്നു )
സ്വാന്നി : (ഓപ്പോസിറ്റ് സ്യ്ടിലേക്ക് നോക്കി ) ഇ ബസ് എന്താ ഇത് വരെ വരാതെ.. അടുത്ത വരുന്ന ഇതു ബസ് ആയാലും നമുക്ക് കേറി പോകാം കേട്ടോ .. ഉള്ളാൽ ബസ് നോക്കി നിക്കണ്ട ..
ആരുടെയോ പ്രാർത്ഥന കേട്ടിട്ടെന്ന പോലെ അതാ വരുന്നു “വൈളങ്കന്നി”.. ഉള്ളാൽ ബസ് അല്ലെങ്കിലും എല്ലാരും സ്വാന്നി ടെ നേതൃത്വത്തിൽ ചാടി കേരുന്നു .. തോക്കോട്ടു ഇറങ്ങി ഓട്ടോ പിടിക്കുന്നു .. കൂട്ടത്തിലെ ഏക ആണ്‍തരി ആയ ശശികുട്ടനാണ് ഓട്ടോ കാരനോട് സംസാരിച്ചത് .. Destination എന്താ പറഞ്ഞതെന്ന് ബാകി ആരും ഒട്ടു ശ്രദ്ധിച്ചുമില്ല .. (ശെരിക്കും പോകേണ്ടത് ഉള്ളാൽ റെയിൽവേ സ്റ്റേഷനിൽ ആണ് )..
ഓട്ടോ വിട്ടു പോകുന്നു .. ശശികുട്ടൻ ഡ്രൈവർ ടെ കൂടെ മുന്നിൽ സ്വപ്നം കണ്ടിരിക്കുന്നു .. 10 mnt
കഴിഞ്ഞു .. 15 mnt
കഴിഞ്ഞു .. പണ്ടൊന്നും പോയപ്പോ ഇത്രേം ദൂരം ഇല്ലാരുന്നല്ലോ എന്നോർത്ത് അന്നകുട്ടിയും സാരാക്കുട്ടിയും തമ്മിൽ തമ്മിൽ നോക്കുന്നു .. ശശികുട്ടന് ഒരു കൂസലും ഇല്ല (കക്ഷി Europe ഇലെ ഏതോ റെയിൽവേ സ്റ്റേഷനിൽ പോയി സ്വാന്നിയും ആയി duet പാടി ഡാൻസ് ചെയ്തോണ്ടിരിക്കുമ്പോ ഇതൊക്കെ എവിടെ ശ്രദ്ധിക്കാൻ )… (സ്വപ്നം ആണേ .. ദിവാസ്വപ്നം )
ഒരു 15 mnt കൂടി ഓടി കഴിഞ്ഞപ്പോ ഒരു വമ്പൻ building നു മുന്നിൽ ഓട്ടോ ചേട്ടൻ ഒരു ചവിട്ടങ്ങു ചവുട്ടി ..
ഓട്ടോ ചേട്ടൻ : ഇറങ്ങിക്കോ ..
ശശികുട്ടൻ : (ഞെട്ടി ഉണര്ന്നു ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങി .. ) (ആത്മഗതം ) ഈശ്വരാ .. ഇത് Europe ആണോ India ആണോ .. ഞാൻ സ്വപ്നം കണ്ടതാണോ അതോ എല്ലാം സത്യമാരുന്നോ?? (വായും പൊളിച്ചു നില്കുന്നു ) ഉള്ളാൽ റെയിൽവേ സ്റ്റേഷൻ ഇത്രേം പുരോഗമിച്ചോ?? (ഞെട്ടലിൽ നിന്ന് മാറി പതുക്കെ board വായിച്ചു നോക്കുന്നു )..
“ULLAL UNIVERSITY”
അയ്യോ .. ചേട്ടാ .. ഞങ്ങള്ക് പോകണ്ടത് റെയിൽവേ സ്റ്റേഷനിൽ ആണേ …
Scene 2 Railway
station
എല്ലാരും ട്രെയിൻ വരൻ നോക്കി നില്കുന്നു .. അന്നകുട്ടിയും സ്വാന്നിയും 3rd AC ആണ് ..
ശശികുട്ടൻ : (അന്നകുട്ടിയെ ഒഴിവാക്കി ഒറ്റക് സ്വാന്നിയോടു സംസാരിക്കാൻ വേണ്ടി അന്നകുട്ടിയോടു .. ) നിനക്ക് പോയി ആ 3rd AC ടെ സ്റ്റോപ്പ് ന്റെ ഫ്രെന്റിൽ നിന്ന് കൂടെ .. ? ട്രെയിൻ വന്നു കഴിയുമ്പോ അവിടെ വരെ പോയി കേരണ്ടേ ..?
അന്നകുട്ടി : (സ്വതസിന്ധമായ ശാന്തസ്വഭാവത്തോടെ എല്ലാവരോടുമായി ..) ഞാൻ പോകുവാനേ..
സ്വാന്നി : ഞാനും വരുന്നു ..
ശശികുട്ടൻ : (ഹൃദയഭേദകമായി .. ) അയ്യോ .. കുട്ടിയും പോകുവാണോ ? :( :(
:( (അന്നകുട്ടിയും സ്വാന്നിയും നടന്നകലുന്നു ..
No comments:
Post a Comment