ഒരു നീണ്ട അവധി കഴിഞ്ഞു (കല്യാണ
special) മംഗലാപുരത്തേക്ക് മലബാര് എക്സ്പ്രെസ്സിൽ
യാത്ര ചെയ്യുകയാണ് നമ്മുടെ
കഥയിലെ സ്ഥിരം നായിക അന്നക്കുട്ടി .. പ്രിയതമനെ പിരിഞ്ഞതിന്റെ
മനോ വേദനയിൽ 3rd AC ഇലെ അപ്പർ ബെർത്ത് ഇൽ കിടന്നു ഉറങ്ങുകയായിരുന്ന അന്നക്കുട്ടി
ഒരു 7.15 ഓടെ വെറുതെ ഒന്ന് കണ്ണ് തുറന്നു നോക്കിയപ്പോ
അവിടെങ്ങും ആരെയും കാണുന്നില്ല .. ഓപ്പോസിറ്റ് ബെർത്തിൽ
അന്നക്കുട്ടിയുടെ സഹമുറിയി റോസക്കുട്ടി ഉണ്ടല്ലോ
എന്നുള്ള ആശ്വാസത്തിലാ പോത്ത്
പോലെ അന്നക്കുട്ടി കിടന്ന് ഉറങ്ങിയെ .. എണീറ്റ് നോക്കുമ്പോ
അതിനേം കാണുന്നില്ല .. 8.15 ആണ് scheduled ടൈം എങ്കിലും
ഈ കോപ്പ് ഇനി നേരത്തെ ഓടി എത്തിയോ ന്നൊക്കെ
വിചാരിച്ചു , എന്തായാലും ഈ ട്രെയിനിന്റെ
അവസാനത്തെ സ്റ്റോപ്പ് മംഗലാപുരം
ആയതിനു ദൈവത്തെ സ്തോത്രം
ചെയ്തോണ്ട് , അന്നക്കുട്ടി അപ്പർ ബെർത്ത്
ഇൽ നിന്ന് ഉറക്കച്ചടവോടെ
തന്നെ ചാടിയിറങ്ങി ..
അപ്പോഴാണ് പച്ച ഷർട്ടും
ഇട്ടോണ്ട് ഉണ്ണിക്കുടവയറും തടവി ഒരു ഭൂതം ലോവേർ ബെർതിന്റെ
വിന്ഡോ സീറ്റിൽ ഇരിക്കുന്നത്
അന്നക്കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത് .. അന്നക്കുട്ടിയെ കണ്ട പാടെ , “നീ എപ്പോഴേലും
താഴോട്ടു ഇറങ്ങി വരുമെന്ന്
എനിക്കറിയാമാരുന്നു ” ന്നുള്ള expression ഉം ഇട്ടിരിക്കുവ
ഭൂതേട്ടൻ!
ഭൂതേട്ടൻ: “I thought you would continue sleeping even after the train left
Mangalore.. You were sleeping soo peacefully.. ഹി ഹി ഹി ”
അന്നക്കുട്ടി (ആത്മഗതം ): “ഉറങ്ങി എണീറ്റ്
വരുന്ന നേരത്ത് മലയാളം തന്നെ കഷ്ടപ്പെട്ട
decode ചെയ്തെടുക്കുന്നെ … അപ്പോഴ അങ്ങേരടെ ഒരു
English!! ഇങ്ങേരിതെന്തുവ കർത്താവേ ഇപ്പൊ എന്റെ മുഖത്ത്
നോക്കി പറഞ്ഞത് ..!!”
അന്നക്കുട്ടി (ഉറക്കെ ): “Sorry sir.. I
dint hear you.. Could you please come again?”
ഭൂതേട്ടൻ നേരത്തെ പറഞ്ഞ വാചകങ്ങൾ replay
ചെയ്തു !
അന്നക്കുട്ടി അയാളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു (ആത്മഗതം ):
“അയ്യാ .. പല്ല് പോലും തേച്ചു കാണത്തില്ല .. രാവിലെ ഒലിപ്പിക്കാൻ
വന്നേക്കുന്നു .. എണീറ്റ് പോടെ ”
ഭൂതേട്ടൻ : “Where are you going to?”
അന്നക്കുട്ടി (ആത്മഗതം ): “ഈ ട്രെയിൻ
എന്തായാലും Uganda കു പോകത്തില്ലല്ലോ .. ആകെ ഇനി ഉള്ള സ്റ്റോപ്പ്
മംഗലാപുരം ആ .. എന്നാ അവിടെ ഇറങ്ങിയേക്കാം ന്നു കരുതുന്നു .. ഇയാളാരുവ്വ!!”
അന്നക്കുട്ടി (ഉറക്കെ വിത്ത്
മന്ദഹാസം ): മാങ്ങലൂർ !
ഭൂതേട്ടൻ : “What are you doing there at Mangalore?”
അന്നക്കുട്ടി : “I am working there at Infosys”
ഭൂതേട്ടൻ : “Yesterday night I heard u discussing with ur friend about
Dubai.. I thought u were working there!”
അന്നക്കുട്ടി (ആത്മഗതം ): “അമ്പട കേമ .. അപ്പൊ ഇന്നലെ മുതൽ താൻ ഞങ്ങളേം വയുന്നോക്കി
ഇരിക്കുവാരുന്നല്ലേ??”
അന്നക്കുട്ടി (ഉറക്കെ വിത്ത്
മന്ദഹാസം ): “We were talking about my husband.. He is working there”
ഭൂതേട്ടൻ (അദ്ഭുതം കലർന്ന മുഖം അഭിനയിച്ചു
ഭലിപ്പിചോണ്ട്): “Oh My God.. You look so young like a first year graduate.. I
cannot believe that you are married”
അന്നക്കുട്ടി (ആത്മഗതം ): “എന്നാ ഇപ്പൊ മനസ്സിലായില്ലേ ?
ഇനിയെങ്കിലും വെറുതെ വിട്ടു കൂടെടോ കിളവാ .. എത്ര dye ചെയ്താലും
തന്നെ കണ്ടാൽ അറിയാം എന്റെ പ്രായത്തിൽ
ഉള്ള പിള്ളേര് കാണും വീട്ടിലെന്നു ”
അന്നക്കുട്ടി ഫോണ്‍ എടുത്തു
റോസക്കുട്ടിയെ msg ചെയ്തു : “Where are you??
Bachao bachao!!”..
അന്നക്കുട്ടി പുറത്തേക്കും mobile ഇലെക്കും ഒക്കെ നോക്കിയും mobile ഇൽ game കളിക്കുന്നതായി അഭിനയിച്ചും
ഒക്കെ നോക്കി .. എവിടെ .. ഭൂതം കൊണ്ടേ പോകൂ ..
ഭൂതേട്ടൻ : “Dubai is a very bad place.. All these arabs are stupid, idiotic
hypocrites! The most foolish people in the world.. The climate is damn hot.
They are rich just because they have oil. They do not even know how to dig up
that. French, British companies do it for them. I have been in Dubai for 6
months as a principal.. I could not with stand the climate there.. So I left
that place”
അന്നക്കുട്ടി (ആത്മഗതം ): “ധൈര്യമുണ്ടെങ്കിൽ ഈ
dialogue ഏതേലും അറബിടെ മുന്നിൽ
ചെന്ന് നിന്ന് പറയാമോ ചേട്ടാ ?? തന്നെ അവിടുന്ന്
നാട് കടത്തിയതാ അല്ലെ ??”
ഭൂതേട്ടൻ (continuation): “I was
working as a lecturer in trivandrum. I have been to 11 countries and I have
stayed in all these countries for more than 6 months.. Now I am settled in UK
for 7 years.. I am a British citizen u know?”
അന്നക്കുട്ടി (ആാതമഗതം ): “ഈ 11 രാജ്യങ്ങളിൽ
നിന്നും എന്തിനാരിക്കും ഇയാളെ പുറത്താക്കിയത് ?
അവസാനം Britain അഭയം കൊടുത്തതാരിക്കും.. ഇപ്പൊ ചിലപ്പോ
അവിടുന്നും പുറത്താക്കി കാണും .. കാക്ക കുളിച്ചാൽ
കൊക്കാവതില്ലല്ലോ.. ഇനി എവിടെ പോയാലും
ഈ ഒലിപ്പീരു മാറ്റാതെ രക്ഷപ്പെടില്ല !”
അന്നക്കുട്ടിയുടെ വർദ്ധിച്ചു വരുന്ന നിസ്സന്ഗത കണ്ടിട്ട് ഭൂതേട്ടൻ
ഒരു കള്ളച്ചിരിയോടെ ചോദിച്ചു : “Do u know my name?”
അന്നക്കുട്ടി (ആത്മഗതം ): “പിന്നേ .. കണ്ടപ്പോഴേ മനസ്സിലായി .. അഴകിയ രാവണൻ ചേട്ടൻ അല്ലെ ?”
അന്നക്കുട്ടി (ഉറക്കെ ): “ഇല്ല ..” (മന്ദഹാസം )
ഭൂതേട്ടൻ : “My name is Roosevelt!! My parents were very intelligent.. They
wanted to give me a different name!!”
അന്നക്കുട്ടി (ആത്മഗതം ): “എന്റെ പേരെന്താ
ന്നു അറിയോ തനിക്കു ?? Adolf Hitler!! ആ സ്വഭാവം
പുറത്തെടുപ്പിക്കരുത് എന്നെ കൊണ്ട് !!”
ഭൂതേട്ടൻ (“im a genius” ഭാവത്തിൽ ): “Do you know
who is Roosevelt?”
അന്നക്കുട്ടി (പുച്ഛത്തോടെ ) : “No”
(ആത്മഗതം ): “ഇനി അറിയാമെന്നു
പറഞ്ഞിട്ട് വേണം മൊത്തം കഥ എന്നെ കൊണ്ട് പറയിപ്പിക്കാൻ .. അമ്പട മോനേ !!”
ഭൂതേട്ടൻ : “Obviously, u might not remember .. You were probably a kid at
the time of World War 2.. Roosevelt was the US president at that time”
അന്നക്കുട്ടി (ആത്മഗതം ): “5 പൈസേടെ വിവരം ഇല്ലല്ലോ കർത്താവേ
ഇങ്ങേർക് .. 1930 ഇൽ World War 2 നടക്കുമ്പോ എന്റെ അപ്പച്ചൻ പോലും ജനിച്ചിട്ടില്ല
.. അപ്പോഴ ഞാൻ kid!”
ഭൂതേട്ടൻ പിന്നെ World War 2 ഉണ്ടായതിന്റെ കഥയും , China - Hong kong പ്രശ്നങ്ങളും ഒക്കെ അന്നക്കുട്ടിക്കു പഠിപ്പിച്ചു
കൊടുത്തു !!
അടുത്ത ചോദ്യം : “how many years have you been in
Mangalore?”
അന്നക്കുട്ടി : “3”
ഭൂതേട്ടൻ (ഒരു interviewer ന്റെ seriousness ഓടെ ): “good.. So u might
be knowing pretty much of Mangalore”
അന്നക്കുട്ടി (ആത്മഗതം ): “ഞാൻ പോയിട്ടില്ലാത്ത സ്ഥലങ്ങൾ കുറവാ ഇ മംഗലാപുരത്ത് .. ഏതു സ്ഥലം ആണ് അറിയണ്ടേ .. ഒറ്റ weekend
വീട്ടിൽ ഇരുന്നിട്ടില്ല .. ചോദിക്കേടോ ..!!”
അഭിമാനത്തോടെ അന്നക്കുട്ടി : “Yes, I know this place pretty
well”
ഭൂതേട്ടൻ : “Have you heard of Manipal university? How much does a medical
seat cost der? Have you heard of Father Mullers? How much does a medical seat
cost der?”
അന്നക്കുട്ടി (അന്തം വിട്ടു ആത്മഗതം ): “ജബ ജബ ജബ .. തന്റെ ജോലി അപ്പൊ ഇതാണല്ലേ .. I the no this place.. ഞാൻ വെറുതെ ഈ വഴി പോയപ്പോ ട്രെയിൻ
മാറി കേറിയത .. എനിക്കൊന്നും അറിയത്തില്ലേ.. ആളെ വിട് മാഷെ ..”
ഭാഗ്യത്തിന് എവിടെ നിന്നോ റോസക്കുട്ടി ലാൻഡ് ചെയ്തു .. ട്രെയിൻ മംഗലാപുരത്ത്
നിർത്തി.. “I think we reached Mangalore sir.. Nice to meet you.. Have a
great time here!!” ന്നും പറഞ്ഞു അന്നക്കുട്ടി
ജീവനും കൊണ്ടോടി ..!!
No comments:
Post a Comment