Monday, 24 March 2014

പട്ടിയും കുട്ടിയും

മേൽപറഞ്ഞിരിക്കുന്ന ടൈറ്റിൽ ലെ കുട്ടി അന്നക്കുട്ടിയാ.. പട്ടി ആരാന്നു ചോദിച്ചാൽ -  അന്നക്കുട്ടീടെ ജീവിതത്തിൽ വന്നു പോയിട്ടുള്ള എല്ലാ പട്ടികളുടെം (ഒറിജിനൽ പട്ടികൾ ) സ്മരണയ്ക് മുന്നില് അന്നക്കുട്ടി ശിരസ്സ്കുനിക്കുന്നു..

(ഇന്ന് രാവിലെ റോഡില ചത്ത്കിടക്കുന്ന ഒരു പട്ടിക്കുട്ടിയെ കണ്ടപ്പോഴാ പട്ടികളെ കുറിച്ച് 4 വാക്കെഴുത്തണം എന്ന് തോന്നിയത് )

ഞങ്ങൾ പത്തനംതിട്ട കു താമസം മാറി കഴിഞ്ഞു അപ്പച്ചൻ ആദ്യം ഒരു പട്ടിയെ വാങ്ങിച്ചു.. ടോമി ന്നരുന്നു അവന്റെ പേര്.. വാങ്ങിച്ചതല്ലാതെ അതിന്റെ ഒരു കാര്യവും അപ്പച്ചൻ നോക്കത്തില്ലാരുന്നു. അങ്ങനെ വന്നപ്പോ വീട്ടിലെ രണ്ടു കുട്ടികളെ കൂടാതെ (ഞാനും ചേട്ടത്തിയും ) പട്ടീടെ കൂടെ ചുമതല അമ്മച്ചീടെ തലയിൽ ആയി..

എനിക്കും ചേട്ടത്തിക്കും പട്ടീ ന്നു പറഞ്ഞ നല്ല പേടി ആരുന്നോണ്ട് അമ്മച്ചിക്ക് അതിനെ ഒറ്റയ്ക്ക് തന്നെ നോക്കേണ്ടി വന്നു. ഡെയിലി അതിരാവിലെ അമ്മച്ചിയും അപ്പച്ചനും പട്ടിയും കൂടെ ഉള്ള ഗുസ്തി ടെ സൌണ്ട് കേട്ടാ ഞങ്ങൾ എണീക്കുന്നെ തന്നെ.. പക്ഷെ നല്ല സ്നേഹമുള്ള പട്ടി ആരുന്നു കേട്ടോ..

ഞങ്ങൾ കുട്ടികളേം ടോമി യേം ഒരുമിച്ചു തുറന്നു വിടാരില്ലാരുന്നു. ടോമി യെ കൂട്ടിൽ നിന്നിരക്കുമ്പോ ഞങ്ങളെ വീട്ടില് കേറ്റി ഡോർ അടക്കും.. തിരിച്ചു ഞങ്ങൾ പുറത്തിറങ്ങുമ്പോ അവനേം കൂട്ടിൽ കയറ്റും. ജനലിൽ കൂടെ മാത്രമേ ഞാൻ അവന്റെ മുറ്റത്തുള്ള കളികൾ കണ്ടിട്ടുള്ളു..

ഇത്രയും ഹൈ പ്രൊട്ടെക്ഷൻ ഇൽ എന്നെ ഇടാൻ ഒരു കാരണം ഉണ്ടാരുന്നു.. അതിനുത്തരവാദി വേറെ ഒരു പട്ടി.. പേര് മേരി.. എന്റെ നെറ്റിക്ക് ഇപ്പോഴും ഉണ്ട് ഒരു സ്റ്റിച് ഇന്റെ പാട്.. (മുടി സൈടിലോട്ടു ചീകി മൂടി വചേക്കുവ പാട്.. )

മേരി ടെ സ്വദേശം കാര്ത്തികപള്ളി (ഞാൻ നാലാം ക്ലാസ്സു വരെ പഠിച്ച സ്ഥലം ). ഞങ്ങൾ വാടകയ്ക്ക് താമസ്ചിരുന്ന വീട്ടില് വാടക കൊടുക്കാതെ താമസിക്കുവാരുന്നു മേരി.. ഞങ്ങൾ എത്തിയപ്പോ ഞങ്ങളടെ കൂടെ കൂടി.. എനിക്കാ കുന്തത്തിനെ ഭയങ്കര പേടി ആരുന്നു ആസ് യുഷ്വൽ.. അതിനെ കാണുമ്പോ പി ടി ഉഷ യെ കടത്തി വെട്ടുന്ന സ്പീഡ് ഇൽ ഞാൻ ഓടും. വിവരമില്ലാത്ത ഒണക്ക പട്ടി ഞാൻ അതിന്റെ കൂടെ കളിക്കാനാ ഓടുന്നെ ന്നു കരുതി എന്റെ പുറകെ ഓടും.. വീടിന്റെ പറമ്പ് മുഴുവൻ ജന്തു എന്നെ ഇട്ടോടിച്ചിട്ടുണ്ട്..

എന്നും രാവിലെ സ്കൂൾ വരെ ഓടിക്കും (നടന്നു പോകാവുന്ന ദൂരത്തിൽ ആരുന്നു സ്കൂൾ. 5 മിനിറ്റ് നടക്കണം.. മേരി സഹായിച്ചു 5 മ്ന്റ്റ് ദൂരം ഞാൻ വെറും 30 സെക്കന്റ്കൊണ്ട് ഓടി തീര്ക്കുവാരുന്നു). ഞാൻ ക്ലാസ്സിൽ കേറുമ്പോ പുറത്തു തെങ്ങിന്റെ ചോട്ടിൽ കിടക്കും കുറെ നേരം.. പിന്നെ എങ്ങണ്ടോട്ടു പോകും.. വയ്കുന്നേരം സ്കൂൾ വിടുന്ന കറക്റ്റ് സമയത്ത് എന്നെ വിളിച്ചോണ്ട് പോകാൻ വീണ്ടും എത്തും.. പിന്നെ ഒറ്റ ഓട്ടമാണ് രാവിലത്തെ പോലെ.. ഞാൻ മുന്നില് അലറി വിളിച്ചും മേരി പുറകെ "അന്നക്കുട്ടീ ഞാനും വരുന്നു.. പതുക്കെ ഓടു.. നമുക്ക് കളിക്കാം" എന്നർത്ഥത്തിൽ കുരചോണ്ടും. വീണ്ടും 30 സെക്കന്റ്ഇൽ ഞാൻ വീട്ടില് എത്തും.

ഇങ്ങനെ ഞാൻ ഓടിക്കളിചോണ്ടിരിക്കുന്ന ഒരു ദിവസം എന്തോ കാര്യത്തിന് ക്ലാസ്സ്റൂം ഇൽ നിന്ന് പുറത്തിറങ്ങിയ എന്നെ തെങ്ങിന്റെ ചോട്ടിൽ കിടന്ന മേരി കാണുകയും, എന്റെ പുറകെ സ്കൂൾ വരാന്ത ഇൽ കൂടെ എന്നെ ഓടിക്കുകയും സ്റ്റെപ് ഇൽ തട്ടി ഞാൻ താഴെ വീഴുകയും, നെറ്റി പൊട്ടുകയും, ആംബുലൻസ് ഇൽ എന്നെ ഹോസ്പിടൽ ഇൽ കൊണ്ട് പോവുകയും, 2 സ്റ്റിച് ഇടുകയും ഞാൻ കുറച്ചു ദിവസം സ്കൂൾ ഇൽ പോകാതെ ഇരിക്കുകയും ഒക്കെ ചെയ്തു..

ഇതിനിടയിൽ പറയാൻ വിട്ടു പോയ കാര്യം മേരി പ്രെഗ്നന്റ് ആരുന്നു എന്നുള്ളതാണ്.. എന്റെ അക്സിടെന്റ്റ് കഴിഞ്ഞു ഒരാഴ്ചക്കുള്ളിൽ മേരി പ്രസവിക്കുകേം പ്രസവത്തോടെ ഇഹലോകവാസം വെടിയുകയും ചെയ്തു.. എനിക്ക് ഭയങ്കര സന്തോഷം ആരുന്നെങ്കിലും വീട്ടില് ഒരാഴ്ച ദുഖാച്ചരണവും മേരി ടെ അനാഥരായ 4 കുട്ടികളെ പാല് കൊടുത്തു വളർത്തലും ഒക്കെ നടന്നു.. ഒന്ന് പോയിടത്ത് 4 പട്ടികൾ എന്നെ ഓടിക്കുന്നത്  ഓർക്കുമ്പോ തന്നെ എനിക്ക് തല കറങ്ങുമാരുന്നു.. പക്ഷെ അതുങ്ങളും അധികം ജീവിച്ചില്ല..

മേരി സംഭവം കാരണം എനിക്ക് പട്ടികളെ പേടി ആണെന്നും വെറുതെ എന്റെ കാലും കയ്യും ഒടിപ്പിക്കണ്ടന്നു കരുതിയും ആയിരിക്കും അപ്പച്ചൻ എന്നേം ടോമ്യേം ഒരുമിച്ചു മുറ്റത്ത്ഇറക്കാഞ്ഞത്..

ടോമി കഴിഞ്ഞു ജിമ്മി യേം വാങ്ങിച്ചു അപ്പച്ചൻ.. പക്ഷെ ഇപ്പൊ ഇരുന്നോർക്കുമ്പോ മേരി ആണ് താരം!!

മനേക ഗാന്ധി കാരണം ഇപ്പൊ റോഡ്ഇൽ പട്ടിയെ മുട്ടി നടക്കാൻ പറ്റാത്ത സ്ഥിതി ആണ്.. എന്റെ "പട്ടിയോഫോബിയ" ഒത്തിരി മാറി.. എന്റെ റൂം മേറ്റ്സ് പട്ടികളെ കണ്ടു പേടിച്ചു നിക്കുമ്പോ ഞാൻ അവരെ പുച്ചിച്ചു ഇതൊക്കെ എന്ത് എന്നുള്ള മട്ടില നടക്കാറുണ്ട് ഇപ്പൊ.. ഇപ്പൊ പട്ടിയെ കാണുമ്പോ ഞാൻ മൈൻഡ് ചെയ്യാറെ ഇല്ല.. ബസ്സ്റ്റോപ്പ്ഇൽ 3 പട്ടികളുടെ കൂടെയ ഞാൻ ഇപ്പൊ ഇന്ഫി ബസ്നോക്കി നിൽകാർ..


ലിഫ്റ്റ്ഇൽ കേറുമ്പോ ചിലപ്പോ അടുത്ത ഫ്ലാറ്റ് ഇലെ പഗ് ഉം ഉണ്ടാവും എന്റെ കൂടെ.. ഞാൻ ഒത്തിരി മെച്ചപ്പെട്ടു മേരി.. ഇപ്പൊ ചിലപ്പോ നീ എന്റെ കൂടെ കളിയ്ക്കാൻ വന്നാൽ ഞാൻ ഓടതില്ലാരിക്കും..

No comments:

Post a Comment