“Early to bed, early to rise, makes a
man healthy wealthy and wise”
“Early bird catches the worm”
ഇതുവല്ലതും കേട്ടിട്ടുണ്ടോ??ഇല്ലല്ലേ?? എന്നാല്
വേണ്ട .. അടുത്ത സെറ്റ് പിടിച്ചോ..
"വെളുക്കുംമുന്പ് ഉണരണം വെളുത്ത മുണ്ടുടുക്കേണം
.." ..
ഇതും കേട്ടിട്ടിലയോ??
രാവിലെ എണീക്കുന്ന സ്വഭാവം എനിക്ക് ഉണ്ടാക്കാനായി അമ്മച്ചി
daily രാവിലെ ഈ 3 എണ്ണത്തിൽ ഏതേലും പ്രയോഗിക്കുമായിരുന്നു..
"motivation" ഉം "inspiration" ഉം ഉണ്ടാകാൻ.. വേറെ 2 എണ്ണം കൂടെ
ഉണ്ട്.. അത് ഞങ്ങൾ ക്രിസ്ത്യൻ നികൾ കു മാത്രമേ മനസ്സിലാകു.. എന്നാലും പറയാം..
"അതിരാവിലെ തിരുസന്നിധി അനയുന്നോരെ സമയേ.."
"ഉണരുക നീയെന് ആത്മാവേ.. "
ഇതൊന്നും എടിലെങ്കി "സൂര്യൻ നാടുച്ചി
യിൽ വന്നുനിന്നാലും പോത്ത് പോലെ കിടന്നു ഉറങ്ങിക്കോണം..ദെ കൊച്ചെ, 7 മണിക്ക് മുന്നേ
എണീടില്ലെങ്കിൽ ഈ ചായ ഞാൻ എടുത്ത് കളയും..ഒരു തവണ അങ്ങനെ കളയേണ്ടി വന്നാ പിന്നെ മേലാ
ഞാൻ നിനക്ക് ചായ ഉണ്ടാക്കാതില്ല രാവിലെ.."
എന്നെ ഏറ്റവും കൂടുതൽ motivate ചെയ്യുന്നത്
അതാരുന്നു ..
ഇതൊക്കെ കേട്ട് വളര്ന്നത് കൊണ്ടായിരിക്കും
automatic ആയി ഒരു 6-6.30 ആകുമ്പോ ഞാൻ എണീറ്റ് പോകും.. weekday ആയാലും weekend ആയാലും
..
ചുരുക്കി പറഞ്ഞ ഞാൻ ഇപ്പൊ ഒരു ഏര്ളി bird ആണ്
!
ഇനി കഥയിലേക്ക് കടക്കാം .. ഈ കഴിഞ്ഞ
weekend ഞാൻ നാട്ടിൽ പോയാരുന്നു .. തിരിച് വന്നത് monday ആണ് !
Wednesday പ്രഭാതം :
ഒരു 6.10 ആയപ്പോ early bird എനീറ്റു .. കണ്ണ്
തുറന്നു കൂട്ടിലെ ബാകി birds നെ നോക്കി.. എവിടെ..എല്ലാരും നല്ല സുഖം ഉറക്കം..
EB(Early Bird): (മനോഗതം) ആ നീയൊക്കെ ഇങ്ങനെ
പുതച് മൂടി കിടന്നുറങ്ങിക്കോ.. നിനക്കൊക്കെ worm നെ കിട്ടൂല..ഇന്നത്തെ worm നേം ഞാൻ
തന്നെ അടിചെടുക്കും മക്കളെ.. buhahaha..
EB റൂമിലെ ലൈറ്റ് ഒന്നും ഇടുന്നില്ല.. ലവളുമാരും
ഉണര്ന്നു worm നെ പിടിച്ചാലോ.. ഇരുട്ടത്ത് തപ്പി paste ഉം ബ്രഷും ഒക്കെ എടുത്ത്
washroom ഇലേക്ക് ..
ലൈറ്റ് ഒക്കെ ഇട്ടു ഒരല്പ നേരം mirror നോക്കി
ദ്യാനിച്ചു..
മുഖത്തെ passion pimples ന്റെ എണ്ണം കുറഞ്ഞോ
കൂടിയോ??(മുഖക്കുരു എന്ന് പറയും മലയാളത്തിൽ) ..passion pimple ആണത്രേ passion
pimple..
അങ്ങനെ നിൽക്കുമ്പോൾ ആണ് ഒഴുകി വരുന്ന സംഗീതം
കേട്ടത്..
“Zindagi… dho pal kee…Inthazaar kab
tak..”
കൂടുതൽ "inthazaar" ചെയ്യിപിക്കാതെ
EB paste ഉം ബ്രഷും ഒക്കെ താഴെ വച്ച് പോയി ഫോണ്‍ എടുത്തു..
Unknown number ആണ് .. ആരാണാവോ.. മുഖത്തെ
passion pimples ന്റെ എണ്ണം വച്ച് ഒരു inference നടത്തി നോക്കിയാ ഇത് ഏതേലും ആരാധകര്
ആയിരിക്കണം..
മോനെ ..കൊള്ളാം.. എന്നെ പോലെ തന്നെ ഇവനും
(ഇവളും ?) ഒരു Early bird ആണല്ലോ..
ചാടി എടുത്തു..
EB: hello..
ആരാധകാൻ : ഇതാരാ സംസാരിക്കുന്നെ??
EB: (ആത്മഗതം):ആഹാ .. ചുമ്മാ കാണാൻ കൊള്ളാവുന്ന
പെന്പില്ലെരുടെ phone ഇല് വിളിച്ചിട്ട് "ആരാ" ന്നോ?? ഞാൻ Monalisa ആണെടാ
monalisa!! അല്ല പിന്നെ ..അപ്പൊ നീയാനല്ലേ പെന്പില്ലേറെ ഫോണ്‍ വിളിച്ചു ശല്യപെടുതുന്ന
ആ അലവലാതി ഷാജി..?? ഞാൻ കേട്ടിട്ടുണ്ടെട..നീ ഇനീം പേര് പറഞ്ഞില്ലേൽ ഞാൻ നിന്നെ
cyber cell നെ കൊണ്ട് പിടിപ്പിക്കും നോക്കിക്കോ..
(ഉറക്കെ) നിങ്ങൾ ആരാണ് സംസാരിക്കുന്നെന്നു
പറയൂ..
ആരാധകാൻ : നിങ്ങളെ ഞാൻ വിളിച്ച നമ്പർ നിങ്ങള്ക്ക്
അറിയുമോ?
EB: (ആത്മഗതം):നിന്റെ നമ്പർ നാടുകാരെല്ലാം
പടിചിരിക്കാൻ നീ ആരുവ??
(ഉറക്കെ) ഇല്ല.. നിങ്ങളാരാണ്??
ആരാധകാൻ :അങ്ങനെ വരാൻ വഴി ഇല്ലല്ലോ..
EB: (ആത്മഗതം):നീ ഇന്ന് വഴി വെട്ടിയിട്ടെ പോകു
ഇങ്ങനെ പോയാൽ..
ആരാധകാൻ: ഇതേതാണ് സ്ഥലം..??
EB: (ആത്മഗതം): വെല്ലുപ്പാന്കാലത്ത് ഓരോരുതന്മാരിരങ്ങിക്കൊള്ളും..
നല്ല 4 ചീത്ത പഠിച്ചു വെക്കണം.. ആവശ്യം വരും
ഇങ്ങനെ പോയാൽ..
(ഉറക്കെ, ശബ്ദം ഇച്ചിരി കടുപിചോണ്ട്) നിങ്ങൾകെന്താ
വേണ്ടത്?? ആരാണെന്ന് പറയൂ..??
ആരാധകാൻ:ഇത് ആറന്മുള പോലീസ് സ്റ്റേഷനിൽ നിന്നും
ആണ് വിളിക്കുന്നത്..നിങ്ങൾ എവ്ടെയാണ്??
EB : (ഒന്നൊന്നര ഞെട്ടലോടെ ആത്മഗതം) കര്ത്താവേ
ഇതെന്തു കുരിശു??
അല്ലറ ചില്ലറ കുരുതകെടുകൾ ഉം പാര വെയ്പും കയ്യിലുണ്ടെങ്കിലും
പോലീസുകാര് ഇടപെടേണ്ട രീതിയിലുല്ലതോന്നും ഞാൻ ചെയൂല.. എനിക്ക് പേടിയാ സത്യം..!
(ശബ്ദം മയപെടുത്തി) ഞാൻ മങ്ങലാപുരതാണ്..
ആറന്മുള പോലീസുകാരൻ(ആപോ):(ഗൌരവത്തിൽ) മംഗലാപുരത്ത്
നിങ്ങള്കെന്താണ് പരിപാടി?
EB: (ആത്മഗതം):ഇങ്ങേരു പണ്ടത്തെ 90s ഇലെ മലയാളം
പടം കണ്ടിട്ടുണ്ടെന്നാണ് തോന്നുന്നേ.. അതിൽ മംഗലാപുരം കള്ളകടത്തും അധോലോകവും വെട്ടും
കുത്തും ച്ചുടികളികളുടെയും ഈറ്റില്ലം ആണല്ലോ.. villian മാരായ D സൌഴാ മാരും
Fernandez മാരും ഒക്കെ ഇവിടെ ആണല്ലോ കച്ചവടം ചെയ്യുന്നേ!! പോരാത്തതിന് ശ്രീരാമ സേന
കാരും!! ചതിച്ചു .. വല്ല വേളാങ്കണ്ണി ന്നോമാട്ടോ പറഞ്ഞ മതിയായിരുന്നു..
പോയ ബുദ്ധി ആന പിടിച്ച തിരിച് വരില്ലല്ലോ..അനുഭവിക്കുക
തന്നെ..
(മയത്തിൽ) ഞാൻ ഇവിടെ work ചെയ്യുകയാണ് സർ..
(എന്ത് work ആണെന്ന് ആപോ ചോദിച്ചില്ല .. അങ്ങേരു
decent ആണെന്ന് തോന്നുന്നു.. അല്ലേൽ എന്റെ ശബ്ദം കേട്ടപ്പോ ഞാൻ decent ആണെന്ന് കരുതിയതും
ആവാം..)
ആപോ:ഒരു പെണ്‍കുട്ടി missing ആയ കേസ് ഇല് ഇവിടെ
ഒരു ഇലന്തൂർ ഉള്ള ഒരു ഓട്ടോ ഡ്രൈവർ നെ അറസ്റ്റ് ചെയ്തു..അയാളുടെ ഫോണ്‍ ഇല് നിങ്ങളുടെ
നമ്പർ ഇല് നിന്നും കാൾ വന്നിട്ടുള്ളതായി കണ്ടു..അയാള്ടെ ഫോണ്‍ ഇല് നിന്നുമാണ് ഞാൻ വിളിക്കുന്നെ..
EB : (ഇപ്പോഴാണ് കാര്യം മനസ്സിലായത്..നാട്ടിൽ
പോയപ്പോ അപ്പച്ചനെ എറണാകുളത് chekup നു കൊണ്ടുപോവാൻ ഒരു ഡ്രൈവർ നെ ഉപ്പാപൻ arrange
ചെയ്തു തന്നാരുന്നു. Hospital ഇന്റെ parking ground ദൂരെ ആരുന്നത് കൊണ്ട് checkup കഴിഞ്ഞു
ഞാൻ അയാളോട് car hospital ഇലേക്ക് കൊണ്ട് വരാൻ പറയാൻ ഫോണ്‍ വിളിചിട്ടുണ്ടാരുന്നു..
അയാള്ടെ number save ചെയ്തതുമില്ല..)
(with confidence and energy.ഇപ്പോഴാണല്ലോ
ശ്വാസം നേരെ വീണത്..) അത് സർ.."Actually",ഞങ്ങടെ കാർ നു ഡ്രൈവർ ആയി ഇലന്തൂർ
ഉള്ള ഒരു ഓട്ടോ ഡ്രൈവർ ആണ് കഴിഞ്ഞ ദിവസം വന്നത്.. പപ്പാ ടെ brother ആണ് arrange ചെയ്തത്
.. so അങ്ങനെ ഞാൻ ആ ഡ്രൈവർ ഉടെ ഫോണ്‍ ഇലേക്ക് "call" ചെയ്തിരുന്നു .. അതാണ്
സർ എന്റെ നമ്പർ ആ ഫോണ്‍ ഇൽ വന്നത്..
(ആത്മഗതം) അല്ലാതെ സർ വിചാരികുന്നത് പോലെ ആ
കാണാതെ പോയ പെണ്‍കുട്ടി ഞാൻ അല്ല സർ ..സത്യമായിട്ടും ഞാൻ വീട്ടില് പറഞ്ഞേച്ച മംഗലാപുരത്തേക്ക്
വന്നത്..!!
ആപോ: ശരി..എന്തെങ്കിലും ആവശ്യമുണ്ടേൽ വീണ്ടും
വിളിക്കാം..
EB: (ആത്മഗതം):വേണമെന്നില്ല സർ.. അല്ല വേണോ
ശരിക്കും ?? വേണ്ടായിരുന്നു..
(ഉറക്കെ) Sure സർ ! thank you.. (എന്റെ രാവിലത്തെ
ഒരു മനിക്കൂൂർ നശിപിച്ച കാലമാട .. നന്ദി ഒരായിരം നന്ദി..)
ഞാൻ ഫോണ്‍ വെച്ച് വീണ്ടും wash basin
mirror ഇലേക്ക് നോക്കി..
അപ്പൊ ധാ.. എന്റെ കൂട്ടിലെ ഒരു കിളി എണീറ്റ്
പുറത്തു നില്കുന്നു..
കിളി: എന്ത് പറ്റി?? സാധാരണ ഞാൻ എണീക്കുമ്പോഴേക്കും
താൻ കുളി ഒക്കെ കഴിഞ്ഞു റെഡി ആയി നില്ക്കുവാരിക്കുമല്ലോ ..ഇന്നെന്ത worm നെ കിട്ടിയില്ലേ??
EB: എന്തോ പറയാനാ സുഹൃത്തേ .. ഇന്നെന്നെ കാളും
മുന്നേ ആറന്മുള പോലീസ് സ്റ്റേഷൻ ഇലെ ഒരു കിളി എണീറ്റ് ..അതിനൊരു പുഴുവിനേം കിട്ടി..
അന്തം വിട്ടു നില്ക്കുന്ന എന്റെ
roommate ന്റെ കൂടുതൽ ചോദ്യോത്തരങ്ങൾ ഒഴിവാക്കാൻ
(സമയം ഇല്ലാത്തോണ്ട് കൊണ്ടാണ് കേട്ടോ ..ആപോ ഓടു വര്ത്തമാനം പറഞ്ഞു തന്നെ ഒരു മനിക്കൂൂർ
പോയി) ഞാൻ ബ്രഷ് എടുത്തു വായില്ലിട്ടു!
No comments:
Post a Comment