അന്നക്കുട്ടിയുടെ ടീമിൽ അന്നുക്കുട്ടിക്കു കാത്തു കാത്തിരുന്നു ഒരു ജൂനിയറിനെ കിട്ടി.. അതാണ്നമ്മുടെ ടംബോമോൾ.. ടിന്റുമോന്റെ പെങ്ങൾ ആയിട്ട് വരും.. അയ്യോ.. ടിന്റുമോൻ മാനനഷ്ടത്തിന് കേസ് കൊടുക്കും ഇത് വല്ലതും കേട്ടാ.. ടിന്റുമോന്റെ തലതൊട്ടമ്മ ആയിട്ട് വരും ടംബോമോൾ!!
അന്നക്കുട്ടി പണി ഒക്കെ പറഞ്ഞു കൊടുത്താൽ 4-5 മണ്ടത്തരങ്ങൾ ഒക്കെ കാണിച്ചിട്ട് പിന്നങ്ങ് നേരെ ചെയ്തോളും.. ആ 4-5 മണ്ടത്തരങ്ങൾ കണ്ടു കഴിയുമ്പോ അന്നക്കുട്ടിക്കു മോണിറ്റർ എടുത്തു സ്വന്തം തലക്കടിക്കാൻ തോന്നുമെങ്കിലും..
അങ്ങനെ അന്നക്കുട്ടിയും ടംബോമോൾ ഉം കൂടെ അടിമപ്പണി ചെയ്തോണ്ടിരുക്കുന്ന ഒരു ദിവസം.. തിരക്കിട്ട് 6.15 ബസ്പിടിക്കാൻ ഒടുന്നതിനിടക്കു നമ്മടെ മുതലാളി ടംബോമോൾ ഓടു ചോദിച്ചു: "ഡംബൊ.. ആ ഡോകുമെന്റ്സ് റെഡി ആയിട്ടുണ്ടോ?"
ഡംബൊ: "എസ് സർ, ഞാൻ അതൊരു പീടീഫീ ആക്കിയിട്ടുണ്ട്.."
അന്നക്കുട്ടിയുടെ ആത്മഗതം : "ഡീഡീറ്റീ ന്നു കേട്ടിട്ടുണ്ട്.. അത് ഉറുംബിനെ കൊല്ലാൻ ഉപയോഗിക്കുന്നതാ.. പീ ഡീ എഫ് എന്നും കേട്ടിട്ടുണ്ട്.. അഡോബിന്റെ ഒരു പ്രോഡക്റ്റ് ആണ്..
ഇനി ഇവരുടെ മിശ്ര
വിവാഹത്തിൽ ഉണ്ടായ കുട്ടി ആരിക്കുമോ ഈ പീടീഫീ?"?"
മുതലാളി വീട്ടില് ചെന്ന് ഭാര്യയോട്പോലും സംസാരിക്കാതെ "പീടീഫീ" റീഡ് ചെയ്യാൻ പറ്റുന്ന സോഫ്റ്റ്വെയർ ഗൂഗിളിൽ "സെർച്ച്" ചെയ്തു എന്നാണു അവസാനം കിട്ടിയ വാർത്ത!!
ഇനീം വേറെ ഒരു ദിവസം.. അന്നകുട്ടിയുടെ ടീമിൽ നിന്ന് കർണാടകത്തിലെ ഡാന്ടെലി എന്ന് പറയുന്ന ഒരു കാട്ടുമുക്കിലേക്ക് ഓണ്സൈറ്റിന്റെ കാശ് മുടിപ്പിക്കാൻ ആയി പോകാൻ തീരുമാനിച്ചു.. അവിടെ എല്ലാരും കൊണ്ട് പിടിച്ച "ഡിസ്കഷൻ".. ഡാന്ടെലി ഇൽ എന്തൊക്കെ കാണാൻ ഉണ്ട്.. എന്തൊക്കെ ചെയ്യാൻ ഉണ്ടെന്നൊക്കെ..
ആക്രി: "ടമ്പോ.. അവിടെ നമുക്ക് റിവർ രാഫ്റ്റിങ്ങ് പോകാൻ പറ്റും.."
ടമ്പോ (അധികം താല്പര്യം ഇല്ലാത്ത പോലെ) : "ഞാൻ നേരത്തെ പോയിട്ടുണ്ട് റിവർ രാഫ്റ്റിങ്ങ് ഇന്.. ഇവിടെ ഉണ്ടല്ലോ.."
അന്നക്കുട്ടി (അദ്ഭുതത്തോടെ) : " ഈ മംഗലാപുരത്ത് ഉണ്ടോ?? "
ടമ്പോ (പുച്ഛത്തോടെ) : "പിന്നേ.. അന്നക്കുട്ടി പോയിട്ടില്ലേ.. മല്പേ ബീച്ചിൽ ഉണ്ട്.."
ആക്രി (തലയിൽ കൈ വച്ച് അന്തം വിട്ടു): "എന്റെ ടമ്പോ.. ഇച്ചിരെ ബുദ്ധി ഉണ്ടാരുന്നെങ്കിൽ നിന്നെ മന്നബുധി എന്നെങ്കിലും വിളിക്കാരുന്നു.."
ലോകത്തിൽ ആദ്യമായും അവസാനമായും കടലിൽ "റിവർ" രാഫ്റ്റിങ്ങ് ചെയ്ത ആദ്യത്തെ വനിതാ ആരാ?? അന്നക്കുട്ടിയുടെ സ്വന്തം ടീമിലെ ടംബോമോൾ ആണ്..
ഇനീം ഇതേ പോലത്തെ വേറൊരു ദിവസം
രാവിലത്തെ ഓണ്സൈറ്റ് കാൾ നടക്കുന്നു.. അന്നക്കുട്ടിയുടെ ടീമിന്റെ ഓണ്സൈറ്റ് അങ്ങ് അമേരിക്കയിലാ.. ഇവിടെ രാവിലെ 9 മണി ആവുമ്പോ അവിടെ സമയം രാത്രി പതിനൊന്നര..
അവരുടെ രാത്രി പതിനോന്നരക്ക് അവരെ വിളിച്ചുനര്തിയിട്ടു ടമ്പോ കാൾ തുടങ്ങിയതിങ്ങനെ: "ഗുഡ് മോർണിംഗ് മഹാലക്ഷ്മി!!"
അടുത്ത നിമിഷം തന്നെ അബദ്ധം മനസ്സിലാക്കി തിരുത്തി: "സോറി.. ഗുഡ് നൈറ്റ്മഹാലക്ഷ്മി!!"
ഇനീം ഇന്നലെ എന്ന ദിവസം:
അന്നക്കുട്ടിയുടെ നീസിന്റെ ഫോട്ടോ കണ്ട ടമ്പോ: "ഈ കുഞ്ഞിന്റെ പേരെന്താ?"
അന്നക്കുട്ടി: "അന്നബെല്ല (annabella)"
ടമ്പോ: "ഈ പേരെവിടെയോ കേട്ടിട്ടുണ്ട്.. ഇംഗ്ലീഷ് പേരല്ലേ.. ഇത് അവരിങ്ങനെ അല്ല അന്നക്കുട്ടി പ്രോനൌൻസ് ചെയ്യുന്നത്.. വേറെ എന്തോ രീതിയിലാ.. ഞാൻ ഓര്ക്കുന്നില്ല.. എന്തായാലും അന്നബെല്ല എന്നല്ല.. ഞാൻ ഓര്ക്കുമ്പോ പറയാമെ.."
അന്നക്കുട്ടി (ആത്മഗതം): "ശോ.. എന്നാലും ഈ കൊച്ചിനെ ഇത്രയും കാലം പേര് തെറ്റിച്ചാണല്ലോ വിളിച്ചത്.. !!"
10 മിനിറ്റ് നീണ്ടു നിന്ന ആലോചനക്കു ശേഷം ടമ്പോ: "അന്നക്കുട്ടി.. പേര് കിട്ടി.. അവരിത് പ്രോനൌൻസ് ചെയ്യുക ഇസബെല്ല എന്നാണു!!"
ഇതിനെ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായ ആയി നില്ക്കുകയാണ് പാവം അന്നക്കുട്ടി..
ഇനി പറയാൻ പോകുന്നത് ടംബോടെ കഥയല്ല കേട്ടോ..ഇതിലെ നായകന് സനൂട്ടൻ. സനൂട്ടൻ ഓണ്സൈറ്റ് നു എഴുതിയ ഒരു മെയിൽ. 2 ജോബ്റണ്ചെയ്തു ഫയൽ മാച്ച് ചെയ്യുന്നുണ്ടോ എന്ന് നോക്കുന്നതായിരുന്നു അന്നത്തെ സനൂട്ടന്റെ പണി:
“Most of the files
we checked are mating. Tomorrow we
will run the jobs again and ensure that all the files are exactly mating.”
ഔട്ട്ലുകിന്റെ ഓട്ടോ കറക്ഷൻ ഉണ്ടാക്കി വയ്കുന്ന ഓരോ മണ്ടത്തരങ്ങളെ!
ഈ പ്രസ്തുത മെയിലിന്റെ cc ലിസ്റ്റ് ഇൽ ഓണ്സൈറ്റ് ഉള്ള ചേട്ടനെ കൂടാതെ SPM മുതൽ ടംബോമോൾ വരെ ഉണ്ടായിരുന്നെങ്കിലും ഇന്ന് വരെ ഈ മണ്ടത്തരം അവരുടെ ആരുടെയും ശ്രദ്ധയിൽ പെട്ടിട്ടില്ല.. കാരണം എന്താണെന്ന് ഇന്ഫികാര് തല പുകഞ്ഞിരുന്നു ആലോചിക്കേണ്ടി ഇരിക്കുന്നു..
No comments:
Post a Comment