ഞാന്‍ നേരത്തെ ഇവിടെ പറഞ്ഞിട്ടുള്ളത് പോലെ തന്നെ.. നാലാം ക്ലാസ്സ്വരെ ഞാന്‍ ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി എന്ന് പറയുന്ന സ്ഥലത്തായിരുന്നു താമസം. പിന്നെയാ ഞങ്ങള്‍ അങ്ങ് അപ്പച്ചന്റെ നാടായ പത്തനംതിട്ടയിലേക്ക് വീട് വച്ച് താമസം മാറുന്നത്. അപ്പച്ചനും അമ്മച്ചിയും അല്ലാതെ വീട്ടില്‍ എനിക്കൊരു ചേട്ടത്തി കൂടെ ഉണ്ട്. ശോശാമ്മ ന്നു വിളിക്കാം (പുള്ളിക്കാരതീടെ പള്ളീലെ പേരാ കേട്ടോ).. ഞങ്ങള്‍ തമ്മില്‍ 10 വയസ്സിന്റെ വ്യത്യാസം ഉണ്ട്.
ഈ ശോശക്കുട്ടി (ശോശാമ്മ) യുടെ പത്താമത്തെ ബര്ത്ഡേ ടെ അന്ന് രാവിലെ ഇടി വെട്ടിയവരെ പാമ്പ് കടിച്ചത് പോലെ ആ ഞാനുണ്ടയതെന്നാ എന്റെ അപ്പച്ചന്റെം അമ്മച്ചിയുടേം അവകാശവാദം. ഞാന്‍ അങ്ങ് സമ്മതിച്ചു കൊടുക്കും.. പ്രയമയവരല്ലേ..
ഞങ്ങള്‍ തമ്മില്‍ ഉള്ള പ്രായവ്യത്യാസം ശേരിക്കങ്ങോട്ടു നിങ്ങള്‍ക്ക് മനസ്സിലാകാന്‍ ഞാന്‍ ഒന്ന് ഉദാഹരണിച്ചു തരാം. ഞാന്‍ u.k .g ഇല് പഠിക്കുമ്പോ ചേട്ടത്തി കോളേജിലാ. അന്നത്തെ കാലത്ത് +2 ഒന്നും അല്ല.. പ്രീ ഡിഗ്രി ആ.. ചേട്ടത്തിയുടെ സൈക്ലിന്റെ പുറകില്‍ ഇരുന്നു നേര്സരി ഇല് പോകുന്ന എന്റെ മുഖത്തെ അഹങ്കാരം കണ്ടാല്‍ ഹാര്‍ളി ടെവിട്സണ്ഇലാ പോകുന്നെ ന്നെ പറയത്തുള്ളായിരുന്നു എന്ന് ചിലര്‍ പരദൂഷണം പറയാറുണ്ട്.. (അത്രേം വല്യ ഒരു ചേച്ചി എന്റെ നേര്സരി ഇല് പോയിട്ട് ആ സ്കൂളില്‍ പോലും ആര്‍ക്കും ഇല്ലാരുന്നു. അതിന്റെ ഒരു അഹങ്കാരം കാണിച്ചില്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത് പതനംതിട്ടക്കാരി ആ?? ) .
ഇതൊക്കെ അട്വന്ടജെസ്.. ഇനി ടിസ് അട്വാന്ടെജു - അവളെ "അവള്" എന്നോ "നീ" എന്നോ "എടീ" എന്നോ പോലും വിളിക്കാന്‍ ഉള്ള മൗലിക അവകാശം ആ വീട്ടില്‍ എനിക്കില്ലായിരുന്നു. കാരണം അവള് എന്നെ കാളും 10 വയസ്സിനു മൂതതായി പോയി.. ഇപ്പൊ ഞാനും മൂത്ത് നരച്ചു (2 നരച്ച മുടി ഉണ്ട് എന്റെ തലേല്!! ).. എന്നാലും ഇപ്പോഴും ഞാന്‍ അവളെ അവളെന്ന് വിളിക്കാറില്ല..
"മറിയാമ്മ ടീച്ചറിന്റെ പിള്ളേരെ (ഞാനും ചേട്ടത്തിയും) കണ്ടു പഠിക്കണം.. എന്ത് നല്ല പിള്ളേരാ.. പഠിക്കാനും മിടുക്കികളാ,
"സോഫ്റ്റ്സ്പോകാന് " ആണ്.. ആ പിള്ളേര് കൂട്ടുകാരെ പോലും എടീ പോടീ ന്നു വിളിക്കത്തില്ല.. ടീച്ചറ അങ്ങനാ വളര്ത്തിയെക്കുന്നെ.." എന്നൊക്കെ ആണ് പുറത്തുള്ള ഒരു സംസാരം..
ചേട്ടത്തിയെ പറ്റി ആണെങ്കില്‍ ഈ സംസാരം ഒക്കെ സത്യവും ആ.. പക്ഷെ മറിയാമ്മ ടീച്ചര്‍ക് 10 വര്‍ഷം കഴിഞ്ഞു വേറെ ഒരു സന്തതി ഉണ്ടായല്ലോ..
അങ്ങനെ ഞങ്ങള്‍ ഞങ്ങടെ വാടകവീട്ടില്‍ സുഖമായി ജീവിക്കുന്ന കാലം.. അമ്മച്ചീടെ ഒരേ ഒരു മൂട് ആങ്ങളെടെ ഒരേ ഒരു മൂട് മകനെ ഞങ്ങളടെ വീട്ടില്‍ പഠിക്കാനായി കൊണ്ടാക്കി.. ഔനാച്ചനും ഞാനും തമ്മില്‍ ഒരു 5 വയസ്സിന്റെ വ്യത്യാസം. മൂത്തത കേട്ടോ എന്നേകാളും. എന്റെ അമ്മച്ചി ഒരു ടീച്ചറും ,ഒരുമാതിരി വേലത്തരങ്ങള്‍ ഒന്നും അമ്മച്ചീടെ അടുത്ത് ചിലവാകാതത്തിനാലും അമ്മച്ചിയെ ഔനാച്ചനഉള്പ്പടെ എന്റെ കസിന്സിനു എല്ലാം നല്ല പേടി ആയതിനാലും 4 അക്ഷരം പഠിച്ചു നന്നാകുന്നെങ്കില്‍ നന്നായിക്കോട്ടെ എന്ന് കരുതി ആ ബാബുച്ചയാൻ മോനെ വീട്ടില്‍ കൊണ്ടാക്കിയത്.. അമ്മച്ചീടെ സ്കൂളില്‍ തന്നെ ചേര്‍ക്കുകയും ചെയ്തു ഔനാച്ചനെ.. ഔനാച്ചനെ ടുഷന് പഠിപ്പിക്കാന്‍ ഞങ്ങള്‍ടെ വാടകവീടിന്റെ ഓണറിന്റെ മോനെ ടുഷന് പഠിപ്പിക്കുന്ന സാറിനേം അപ്പോയിന്റ് ചെയ്തു അമ്മച്ചി.
ഒനാച്ചനേഴിലും ഞാന്‍ രണ്ടിലും പഠിക്കുന്നു.
ഞങ്ങള്‍ അന്ന് വാടകയ്ക്ക് താമസിച്ച വീടിന്റെ പേര് പാണ്ടാംപുറത്തു എന്നാരുന്നു. ഒരു 2 ഏക്കര്‍ സ്ഥലത്തിന്റെ നടക്കു ഒരു വല്യ വീടും കുറച്ചു മാറി കാര്‍ ഷെടും (ചേട്ടത്തിയുടെ സൈകിള്‍ അവിടെയാ വച്ചിരുന്നെ. 2-3 അണ്ണാന്മാര് വ്യ്ഫും കുട്ടികളുമായി അവിടെ താമസമുണ്ടാരുന്നു) ഉണ്ടാരുന്നു. പറമ്പിന്റെ ലെഫ്റ്റ് കോര്നെരില് ഒരു ഔട്ട്ഹൌസ് ഉം ഉണ്ടായിരുന്നു. ഈ ഔട്ട്ഹൌസില്‍ ഒരു ഡാൻസ് ടീച്ചറും ഫാമിലിയും ആരുന്നു താമസം. ഈ ഔട്ട്ഹൌസ് ഒഴിച്ച് ആ 2 ഏക്കറിലുള്ള എല്ലാ സ്ഥാവര ജങ്ങമ വസ്തുക്കളും ഞങ്ങളടെ സ്വന്തം (പോലെ)..
പറമ്പിന്റെ വലതുവശത്തായി 7-8 പശുക്കളെ ലാവിഷായി വളര്താൻ സൌകര്യമുള്ള ഒരു തൊഴുതും, അതിനോട് ചേർന്ന് ഒരു സാമാന്യം വലിയ മുറിയും ഉണ്ടാരുന്നു. (കറവക്കാരന് താമസിക്കാനാരുന്നാരിക്കും!!) ഞങ്ങള്ക് പിന്നെ പശു ഇല്ലാത്തോണ്ട് ഞാന്‍ ആരുന്നു ആ തൊഴുത്തിന്റെ ഉടമസ്ഥ. ടീച്ചറ ഉം കുട്ടിയും കളിക്കാനും കഞ്ഞീം കറിയും വച്ച് കളിക്കാനും ഒക്കെ ആയി ഞാന്‍ ഭൂരി ഭാഗവും അവിടെ തന്നെ ആരുന്നു..
അങ്ങനെ ഒരു ദിവസം വ്യ്കിട്ടു പതിവ് പോലെ ഞാന്‍ തോര്തുടുത്തു സാരി ആക്കി ഒരു വടിയും പിടിച്ചു തൊഴുത്തില്‍ നിന്ന് "ഇമാജിനറി" കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോ ഒരു വിളി ചേട്ടതീടെ വന്നു
ശോശാമ്മ :"ഡീ അന്നമ്മേ.. ഇങ്ങു വന്നെ.. മോടര്‍ കേടായി.. ഞാന്‍ വെള്ളം കോരി കിണറ്റു കല്ലില്‍ വയ്കുമ്പോ നെ അതെടുത്തു വരാന്തയിലേക്ക്കേറ്റി വെക്കണം.."
“ഇതെന്താ .. ബാലവേലയോ.. പിള്ളേരെ അടിച്ചു പഠിപ്പിച്ചു ഒരു വഴിക്കാക്കി വരുമ്പോഴാ ഒരു വെള്ളം കോരല്‍.. ഈ വീട്ടില്‍ ഞാന്‍ മാത്രമേ ഉള്ളോ.. ഔനാച്ചനെവിടെ? ഇവളെന്തിനാ എന്നെ വിളിച്ചേ? അമ്മച്ചീടെ വായീന്ന് 4 വര്‍ത്തമാനം ഇവള്‍ക് വാങ്ങി കൊടുത്തിട്ടേ ബാകി കാര്യം ഉള്ളു!!” (ആത്മഗതം)
അന്നാമ്മ (തൊഴുത്തില്‍ നിന്ന് ഉറക്കെ) : "അമ്മച്ചീ, അമ്മച്ചിയേ... എനിക്ക് ഇത്രേം ഭാരം ഒന്നും പൊക്കാന്‍ പറ്റുകേല ന്നു പറ ചേട്ടതിയോടു.. ഞാന്‍ കുഞ്ഞല്ലേ.. ഔനാച്ചനെ വിളിക്ക്.."
അമ്മച്ചി : "അവന്റെ ടുഷന് സാറ് വന്നു.. ഡീ ശോശാമ്മേ .. അവള് കുഞ്ഞല്ലേ.. നീ കുറച്ചു കുറച്ചു വെള്ളം മാത്രം നിറച്ചാ മതി ബക്കെറ്റിലു.. കുഞ്ഞു കുറച്ചു കുറച്ചായിട്ടു എടുത്തു വച്ചോളും.. അപ്പൊ ഒത്തിരി ഭാരോം അവുകേല കുഞ്ഞിനു"
പണി പാളി.. അമ്മച്ചി എന്റെ അമ്മച്ചി തന്നെ!! ഒരു സംശയവും ഇല്ല! ചുമ്മാതല്ല ഞാന്‍ ഇങ്ങനെ ആയിപ്പോയത്.. വിത്ത് ഗുണം പത്തു ഗുണം എന്നല്ലേ....!! കാര്യം എന്തൊക്കെയാണെങ്കിലും അമ്മച്ചിയെകാളും ഭേദമാരുന്നു ചേട്ടത്തി .. അമ്മച്ചിയെ വിളിച്ച സമയം കൊണ്ട് അവള്ടെ കാലില വീണിരുന്നെങ്കില്‍ അവള് തന്നെ ചെയ്തെനെമാരുന്നു.. ഇനി പറഞ്ഞിട്ടെന്താ..
ഞാന്‍ ഓരോ ഓരോ ബക്കറ്റ്ഇല ഇത്തിരി ഇത്തിരി വെള്ളം ചുമന്നു വരാന്ത യില്‍ കേറ്റി വച്ച്..
സത്യം പറയാല്ലോ 2 ബാക്കട്ടായപ്പോഴേക്കും എന്റെ ഊപ്പാട് തീര്‍ന്നു! അവസാനത്തെ ബക്കറ്റ്ഉം കേറ്റി വച്ചിട്ട് ഞാന്‍ പുറകില വരുന്ന ചെട്ടതിയെ നോക്കി "പോടീ പട്ടീ" ന്നു പറഞ്ഞു.. വളരെ പതുക്കെ.. അമ്മച്ചി കേള്‍ക്കരുതല്ലോ.. ചേട്ടത്തിയും കേള്‍ക്കരുത് ന്നു കരുതി ആ പറഞ്ഞെ.. പിന്നെ ഔനാച്ചനും കേള്‍ക്കരുത്.. ആ ടുഷന് സാറും കേള്‍ക്കരുത്..
ചേട്ടത്തി നേരെ തിരിഞ്ഞു നിന്നിട്ട്, കണ്ണില എരിയുന്ന ക്രോധാഗ്നി (സിനിമ ഇല് കണ്ടിട്ടില്ലേ.. ലതു)..
"എന്തുവാടീ പറഞ്ഞെ?"
എന്റെ ഗ്യാസ് തീര്‍ന്നു.. കാലും കയ്യും ഒക്കെ ചെറുതായി വിറക്കാന്‍ തുടങ്ങി.. ചീത്ത പറഞ്ഞു ന്നെങ്ങാനും അമ്മച്ചി അറിഞ്ഞാല്‍ നിങ്ങള്ടെ ഒന്നും വീട്ടിലെ പോലെ അല്ല.. അമ്മച്ചിക്ക് ഭയങ്കര ദേഷ്യം ഉള്ള കാര്യമാ ചീത്ത വാക്കുകള വിളിക്കുന്നതും പറയുന്നതും.. കയ്യില കിട്ടുന്നതെടുതിട്ടു ദേഷ്യം തീരുന്നത് വരെ തല്ലും.. കുഞാനെന്നുള്ള കന്സിടരെഷനും ഒന്നും കിട്ടുകേല.. എടുത്തിട്ട് പെരുക്കും തൊലി പൊട്ടുന്നത് വരെ..
ശബ്ദം ഒക്കെ ഇടറി കരയാരായി ഞാന്‍ ഒന്നൂടെ പറഞ്ഞു..
"പൊടി പറ്റിന്നു" സംഗതി ഏറ്റോന്നു അറിയാന്‍ ഞാനേറ് കണ്ണ് ഇട്ടു ചെട്ടതിയെ നോക്കി.. ക്രോധാഗ്നി ഇപ്പൊ ഇല്ല.. ഇപ്പൊ സംശയദ്രിഷ്ടി ആണ്..
"വെള്ളം എടുത്തു വച്ചപ്പോ.."
കുറച്ചൂടെ ശബ്ദം കുറച്ചു പറഞ്ഞു..
അതേറ്റു.. ശോശാമ്മചേട്ടത്തി അതും വിശ്വസിച്ചു "സാരമില്ല" ന്നും പറഞ്ഞു കുഞ്ഞനിയത്തിയെ "പാവം കൊച്ചു.. ക്ഷീണിച്ചു പോയി.." എന്നുള്ള അർത്ഥത്തിൽ നോക്കീട്ടു നടന്നു പോയി..
ബോംബ്സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ശോശക്കുട്ടീടെ ആ പെരുമാറ്റം എനിക്കൊരിത്തിരി കുറ്റബോധം തോന്നിപ്പിച്ചു,, പാവം.. ഞാന്‍ പറഞ്ഞത് രണ്ടാമതൊന്നാലോചിക്കാതെ തന്നെ വിശ്വസിച്ചു..
പിറ്റേന്ന് വ്യ്കിട്ടു സ്കൂളില്‍ നിന്ന് വന്നപ്പോ അമ്മച്ചി ഹോളില്‍ എന്നേം നോക്കി വടിയും പിടിച്ചിരിക്കുന്നു.. ചേട്ടത്തിയും ഔനച്ചനും അപ്പച്ചനും ഒക്കെ ഒന്നും അറിയാത്ത പോലെ ചുറ്റും നിപ്പുണ്ട്..
"നീ ഇന്നലെ ശോശക്കുട്ടിയെ പോടീ പട്ടീ ന്നു വിളിച്ചോ? പറയെടീ"
"കര്‍ത്താവേ, ഈ മൂധേവി ഇന്നലെ അഭിനയിച്ചതാണോ വിശ്വസിചെന്ന്??
അമ്മച്ചിയോട്ചെന്ന് പറഞ്ഞുകൊടുത്തോ? ഇവള്ടെ തലയില ഇടുതീ വീഴണേ.. എന്നിട്ട് പാമ്പും കടിക്കണം.. ഇടീം വെട്ടണം.. ഇപ്പൊ ഇത്രേം ഓര്മ വരുന്നുള്ളൂ.. ബാകി പ്രാക്ക് അമ്മച്ചീടെ കയ്യീന്ന് അടി വാങ്ങിച്ചു കഴിഞ്ഞിട്ട്.. കള്ളി , കണ്ടില്ലേ ഒന്നുമേ അറിഞ്ഞിട്ടില്ല ന്നുള്ള ഭാവത്തിൽ നിക്കുന്നെ?? ഔനാച്ചനെന്റെ ആളാ.. എന്നെ ഒറ്റികൊടുക്കൂല്ല.. അത് മാത്രമല്ല, ആ ശബ്ദം ടുഷന് മുറി വരെ എത്തില്ല ഇന്നലെ.. അപ്പച്ചന് ഇന്നലെ ആ സമയത്ത് ഇവിടെ ഇല്ലാരുന്നു താനും.. അപ്പൊ ഇവള് തന്നെ.. വഞ്ചകി.. ഇന്നലെ വെറുതെ സഹതപിച്ചു! നിനക്ക് ഞാന്‍ വച്ചിട്ടുന്ടെടീ കാട്ടുകുരങ്ങീ" (ആത്മഗതം)
ഞാന്‍ ഒന്നും പറയാതെ കണ്ണും നിറച്ചു തലേം കുനിച്ചു നിന്ന്.. വെറുതെ എക്സ്പ്ലയിൻ ചെയ്തു നാക്കിട്ടലക്കാം എന്നല്ലാതെ അടി എന്തായാലും കിട്ടും! അപ്പൊ ധീ ആ മൂധേവി വന്‍ ചിരി.. എനിക്കങ്ങനെ പെരുവിരലെന്നു തരിച്ചു കേറി..
"എന്തിനാടീ കോപ്പേ കിണിക്കുന്നെ??
" (ആത്മഗതം)
"അയ്യോ അമ്മച്ചീ.. അവള് പോടീ പട്ടീ ന്നല്ല പൊടി പറ്റി എന്നാ പറഞ്ഞെ.. അവള്ടെ തുണിയെലോക്കെ വെള്ളം എടുത്തു വച്ചപ്പോ പോടിപറ്റി.. അമ്മാചിയോടാര ഈ കള്ളം പറഞ്ഞു തന്നെ? "
"ഔനാച്ചന്റെ ടുഷന് സാറ് ശാന്തമ്മ (ഓണര്‍) ടെ വീട്ടില്‍ ചെന്ന് പറഞ്ഞു, ഇവിടുത്തെ മൂത്ത കൊച്ചു വെറും പാവമാ.. ആ ഇളയത് കാഞ്ഞ വിത്താണ്.. അത് മൂത്തതിനെ പോടീ പട്ടീന്ന് വിളിച്ചു.. അപ്പൊ മൂത്തത് ചെന്ന് എന്താ നീ വിളിച്ചെന്ന് ചോദിച്ചപ്പോ ഇളയത് പിന്നേം അതിനെ പോടീ പട്ടീ ന്നു വിളിച്ചു.. മൂത്തത് പാവം അതും കേട്ട് സാരമില്ല ന്നും പറഞ്ഞു പോയി ന്നു.."
"ഹ്മ്മ്.. കള്ളം 8 നിലയില പൊട്ടി .. എന്നാലും സാരമില്ല .. ഈ ടുഷന് സാറ് കൊള്ളാം.. തലയില കിഡ്നി ഉള്ള പാര്‍ടിയാ.. ഇങ്ങേര്ക് പിള്ളേരെ ടുഷന് എടുക്കുന്നത് നിര്തീട്ടു വല്ല ഐ.എസ്.ഐ ഇലോ , മോസ്സാദ് ഇലോ മറ്റോ ചേർന്ന് കൂടെ.." (ആത്മഗതം)
എന്തായാലും അടി കിട്ടും എന്നുറപ്പിച്ചു ഞാന്‍ നിന്നപ്പോ ദെ പിന്നേം ശോശക്കുട്ടി ചിരിക്കുന്നു..
"കുഞ്ഞങ്ങനെ ഒന്നും വിളിച്ചില്ല അമ്മച്ചീ.. സാറ് കേട്ടത് മാറിപ്പോയതാ.. ഞാനും ആദ്യം അങ്ങനെയാരുന്നു കേട്ടത്.. പിന്നെ അവള് പറഞ്ഞു പൊടി പറ്റിയെന്ന പറഞ്ഞെന്നു.."
അമ്മച്ചി : (അത്രക്കും അങ്ങോട്ട്വിശ്വാസം ഇല്ലാതെ..)
"ഹം.. പോയി കുളിച്ചിട്ടു വാ..അല്ലേലും കൊച്ചിന്റെ സ്വഭാവം അടുത്ത കാലത്തായി മേപ്പോട്ടു മേപ്പോട്ടാ.. അത് കൊണ്ടു രണ്ടെണ്ണം അങ്ങ് കൊടുതെക്കാമെന്നും കരുതി ഇരുന്നതാ .. ഇപ്പൊ പോയ്കോ.."
അമ്മച്ചീടെ അടി കൊണ്ടിരുന്നെങ്കിൽ പോലും അത്രേം എനിക്കന്നു വിഷമം തോന്നുമാരുന്നില്ല. എന്നെ കണ്ണുമടച്ചു വിശ്വസിച്ചു ഞാന്‍ അങ്ങനെ ഒന്നും ഒരിക്കലും പറയില്ല ന്നു കരുതിയ എന്റെ ചേട്ടത്തി യെ പിന്നെ ഇന്ന് വരെ മനസ്സില്‍ പോലും ചീത്ത വിളിച്ചിട്ടില്ല ഞാന്‍.. ഈ അടുത്ത കാലത്ത് (രണ്ടാം ക്ലാസ്സില്‍ പഠിച്ച കുഞ്ഞു വലുതായി എന്ജിനിയരൊക്കെ ആയി ഉദ്യോഗസ്ഥയും ആയി കഴിഞ്ഞു..) ചേട്ടത്തിയുടെ വീട്ടില്‍ ചെന്നപ്പോ ഞാന്‍ പറഞ്ഞു..
"ശോശചെട്ടതീ.. അന്ന് ഞാന്‍ ചേട്ടത്തിയെ പോടീ പട്ടീ എന്ന് തന്നെ ആരുന്നു വിളിച്ചത്.."
ഒന്നും പറഞ്ഞില്ല ചേട്ടത്തി .. ചിരിച്ചു..
"അതിന്റെ ശിക്ഷ ആയിട്ട് നീ എനിക്കൊരു ചായ ഇട്ടോണ്ട് വാടീ കൊച്ചേ...."!!
Kidu! 👏
ReplyDelete