Monday, 24 March 2014

ഷീല എന്നാ പെങ്കൊച്ചു

കഥ തുടങ്ങുന്നത് ഫോറിൻ കണ്ട്രീസിനെ അനുസ്മരിപ്പിക്കുന്ന മൈസൂര് ഇന്ഫോസിസ് കാമ്പസിൽ നിന്നാണ്.. അവിടെ വത്തിക്കാനിലെ സെന്റ്‌ പീറ്റെർസ് സ്ക്വയറിലെ പോലെ ഒരു ബില്ടിംഗ് ഉണ്ട്. അവിടെയാണ് ഷക്കുവും, ഫെബിയും, അഖിലും പിന്നെ ഞാനും "ഇന്ഫി ട്രെയിനിംഗ്" അറ്റൻഡ് ചെയ്തത്. 500 പേരുണ്ടാരുന്ന ഞങ്ങടെ ബാച്ചിൽ മലയാളികൾ എന്ന് പറയാൻ വിരലേൽ എണ്ണാൻ പറ്റുന്ന കുറച്ചു പേരൊഴിച്ച് ബാകി എല്ലാം ഗുജറാത്തി, തമിഴന്മാർ, കന്നടിഗാസ് ആൻഡ്‌ ഹൈദ്രബാദീസ് ആണ്. അല്ഫബെറ്റിക്കൽ ഓർഡർ ഇലായിരുന്നു ക്ലാസ്സ്‌ ഡിവിഷനും സീറ്റിങ്ങും ഒക്കെ. അങ്ങനെ വന്നപ്പോ അഖിലാണ്ടാൻ "" സെക്ഷനും ഞങ്ങൾ (ഷക്കു, ഫെബി, ഞാൻ) "ബി" സെക്ഷനും ആയി. എന്റെ റോയിൽ തന്നെ ഷക്കു. ഞങ്ങളടെ 2 പെരുടെം ഇടയ്ക്കു ഒരു ഗുജറാത്തി പട തന്നെ ആണ് ഇരിക്കുന്നെ. 80% സമയം ഗുജറാത്തിയിലും ഇടയ്ക്കു ഹിന്ദിയിലും ഇവന്മാര് സംസാരിക്കും. ഞങ്ങൾ ഇവരടെ ഇടയില പൊട്ടാൻ ആട്ടം കാണുന്ന പോലെ ഇരിക്കും!

അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ഫറാ ഖാൻ ഒരു പുതിയ പടം ഇറക്കിയത്. പദത്തിന്റെ പേര് "തീസ് മാർ ഖാൻ"! പടം എട്ടു നിലയിൽ പൊട്ടിയെങ്കിലും പടം റിലീസ്‌ ചെയ്യുന്നതിന് മുന്നേ തന്നെ അതിലെ ഒരു സെറ്റപ്പ് പാട്ട് (ഷീല.. ഷീല കി ജവാനി..) വൻ ഹിറ്റ്‌ ആയിരിക്കുന്ന സമയം. MTV , V ചാനൽ, സൂമിലൊക്കെ മുഴുവൻ സമയവും ഇത് മാത്രം. മൈസൂര് ഇന്ഫിയിലുള്ള ഇതു പട്ടിക്കുഞ്ഞിന്റെയും പൂച്ചക്കുഞ്ഞിന്റെയും ചുണ്ടുകളിൽ പാട്ട് മാത്രം തത്തി കളിക്കുന്നു. അങ്ങനെ പാട്ട് കത്തി ജ്വലിച്ചു നില്ക്കുന്ന കാലം.

വണ്‍ ഫൈൻ ഡേ, രാവിലത്തെ സെഷൻ നടന്നുകൊണ്ടിരിക്കുന്നു.. ഷക്കുന്റെ അയല്വാസി ഗുജറാത്തി (ജൈശിവ് ന്നോ മറ്റോ ആണവന്റെ പെരെന്നാണ് എന്റെ ഓർമ) ഷക്കൂനൊദു ചോദിച്ചു: "ആപ്നേ "ഷീല കി ജവാനി" ദേഖ ക്യാ? ക്യാ ഗാന ഹൈ യാർ.."
ഷക്കൂനൊദാ അവന്റെ കളി.. നമ്മള് വിട്ടു കൊടുക്കാൻ പാടുണ്ടോ?
ഷക്കു ഗൌരവത്തിൽ മൂളി: "ഹ്മം.. എസ്.. എസ്.." (അതിന്റെ മലയാളം തർജമ വിത്ത്‌ ഭാവം ഏകദേശം ഇങ്ങനെ വരും: ഇന്നസെന്റ് കിലുക്കം സിനിമേൽ പറയുന്ന പോലെ.. "ഹ്മം..കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്..")

രാവിലത്തെ സെഷൻ കഴിഞ്ഞു ഉച്ചക്ക് ഞങ്ങൾ എല്ലാരും കൂടെ (ഞങ്ങൾ ന്നു പറയുമ്പോ അതിൽ EB  ഇലെ സാന്റോ, EA ഇലെ സരിത, CS  ഇലെ അര്ബിന്ദ്, അനസ്,പിന്നെ വേറെ 2-3 മലയാളി ചെക്കന്മാർ) ഒരുമിച്ചാണ് ലഞ്ച് കഴിക്കാറ് ഫുഡ്‌ കോർട്ടിൽ. അങ്ങനെ ഞങ്ങൾ ഒരു മേശക്കു ചുറ്റും ഇരുന്നു ലഞ്ച് കഴിച്ചുകൊണ്ടിരിക്കുമ്പോ ഷക്കു ഒരു ചോദ്യം കൂട്ടത്തിലുള്ള ബാകി ചെക്കന്മാരോട്: "ഡാ, നിനക്കറിയാമോ ഷീല ന്നു പറഞ്ഞ പെങ്കൊച്ചിനെ? സെറ്റപ്പ് പീസാണെന്നു തോന്നുന്നു.. ഇന്ന് ജൈഷിവും ജിമിതും ഒക്കെ ഇരുന്നു അവളെ പറ്റി തന്നാ പറഞ്ഞോണ്ടിരുന്നെ.. എന്നോട് ചോദിച്ചു അവളെ അറിയാമോ ന്നു.. ഞാൻ പറഞ്ഞു അറിയാമെന്നു.. നമ്മുടെ ബാച്ച് എങ്ങാനും ആണോട പെണ്ണ്?"
പിന്നെ കൂട്ടത്തിലുള്ള ഗെല്സിനോട്: "നിങ്ങൾകാർക്കെങ്കിലും അറിയുമോ അവളെ?"
ഷക്കൂനു ആകെ അറിയാവുന്ന "Sheela " "Sh _ _ eela " ആണെന്ന് ഗുജറാത്തികൾ ഉണ്ടോ അറിയുന്നു!

No comments:

Post a Comment