Wednesday, 24 November 2021

ഒരു Seat Allocation Request.

ഇത് അന്നക്കുട്ടീടെ മൂന്നാമത്തെ കമ്പനി ആണ് - ആദ്യത്തെ UK facing ടീമും. 2017 ഇൽ ഇവിടെ വന്നു കേറിയപ്പോ ആദ്യം ശ്രദ്ധയിൽ പെട്ടത്, +/- 'fresh from college age group' ഇൽ പെടുന്ന ആളുകൾ ഒട്ടുമേ ഇല്ല, എല്ലാം കുറച്ചു ഗൗരവത്തിൽ ഒക്കെ അധികം സംസാരിക്കാതെ പണി എടുക്കുന്ന കുറെ ആളുകൾ.

കേറി വരുന്ന റിസപ്ഷൻ ന്റെ ഇടതും വലതുമായി 2 bay ആണുള്ളത്. Flower bay ഉം Spice bay ഉം. അന്നക്കുട്ടീടെ സീറ്റ്‌ ഇടതുവശത്തെ flower bay ഇലാരുന്നു. UK ടീമിലെ ഒരു 10-12 പേരെ ആ bay ഇൽ ഉണ്ടാരുന്നുള്ളു, ബാക്കി UK ടീം മുഴുവൻ Spice bay ഇൽ ആരുന്നു. (അവിടെ 12 പേരെ കൂടെ accommodate ചെയ്യാൻ സ്ഥലമില്ലാത്തോണ്ട് ഇവിടെ ഉപേക്ഷിച്ചതാണ് ).

ഒരു കണക്കിന് നന്നായി.. UK ടീമിന്റെ PM/SPM/GPM ഒക്കെ അപ്പുറത്ത.. ഇവിടെ അതുകൊണ്ട് ആ ഒരു relaxation ഉണ്ട്.

പോരാത്തതിന് അന്നക്കുട്ടീടെ സീറ്റ്‌ ആണേൽ bay ടെ എൻട്രൻസ് കഴിഞ്ഞു walkway face ചെയ്തും. അന്നക്കുട്ടീടെ കണ്ണിൽ പെടാതെ ഒരീച്ച പോലും bay ടെ അകത്തേക്ക് കേറി പോവൂല്ല!

അങ്ങനെ അപ്പുറത്തെ bay ഇലിരിക്കുന്ന സ്വന്തം ടീമിലെ ആരേം അറിയത്തില്ലെങ്കിലും, ഇപ്പുറത്തെ bay ഇലിരിക്കുന്ന ഒരു 80-85% ആൾക്കാരേം പരിചയമായി, അവരുടെ onsite ചോക്ലേറ്റസ് ഒക്കെ നാണമില്ലാതെ വാരി തിന്നു നടന്ന ഒരു കാലം🍩🥮🍥..

അതും പോരാതെ ഇടക്കിടക്ക് France /Germany മുതലായ പുണ്ണ്യസ്ഥലങ്ങളിൽ നിന്ന് short term visit നു ( 1-2 weeks) വരുന്ന visitors നു seating മിക്കവാറും അന്നക്കുട്ടീടെ സീറ്റിന്റെ opposite ഉള്ള റൂമിലാരിക്കും.

അവര് നമ്മടെ നാട്ടുകാരെ പോലല്ല, കേറി വരുമ്പോ തന്നെ യാതൊരു പരിചയവും ഇല്ലെങ്കിലും നമ്മളെ നോക്കി വളരെ pleasant ആയി ചിരിച്ചിട്ടൊരു 'Good Morning🙋‍♂️ ' ഒക്കെ പറയും! അന്നക്കുട്ടി too reciprocates🙋🏻‍♀️!

Meeting റൂമുകൾ അന്വേഷിച്ചു വഴി തെറ്റി അലയുന്ന ആത്മാക്കൾ കു അന്നക്കുട്ടി ഒരു അഭയമായി. അവസാനം എല്ലാ meeting rooms ഇലെക്കുമുള്ള route map print എടുത്തു side സ്ക്രീനിൽ pin ചെയ്തു വച്ചു🗒️📌. ഇനി അഥവാ അന്നക്കുട്ടി എന്തേലും തിരക്കിലാണെലും ആത്മക്കൾക്കു വഴി നോക്കി കണ്ടു പിടിക്കാല്ലോ!

"5-6 വർഷം ആയി ഇവിടെ പണിയെടുക്കുന്ന നമ്മളെക്കാളും പരിചയക്കാരാണ് ഇവിടെ 1 വർഷം പോലുമായിട്ടില്ലാത്ത അന്നക്കുട്ടിക്ക് " എന്നുള്ള statements ഒക്കെ കേട്ടു
ധൃതങ്കപുളകിതയായി

"ഒരു മധുരകിനാവിൻ ലഹരിയിലെങ്ങോ കുടുമുല്ല പൂ വിരിഞ്ഞു..💃🏻👯👯" ന്നൊക്കെ പാടി അന്താക്ഷരി കളിച്ചു നടന്ന അന്നക്കുട്ടിയെ തേടി ആ വാർത്ത എത്തി.

നമ്മൾ 12 പേരേം അപ്പുറത്തെ UK ബെയിലേക്ക് മാറ്റാൻ പോകുന്നു!
അന്നക്കുട്ടി തളർന്നില്ല. "Change is inevitable " - അവിടേം ഇതുപോലൊക്കെ അങ്ങ് കൂടാം!

"ആകാശത്തിന് കീഴെ ഉള്ള ഏതു മണ്ണും ഈ ജഗന്നാഥന് സമം " എന്നാണല്ലോ പ്രമാണം!

ജഗന്നാഥനെ മനസ്സിൽ ധ്യാനിച്ചു കൂടും കിടക്കേം എടുത്തു UK bay യിൽ എത്തിയപ്പോഴല്ലേ അന്നക്കുട്ടിക്ക് ചതി മനസ്സിലായത്!😮

അന്നക്കുട്ടിക്ക് തന്നിരിക്കുന്ന seat ഭിത്തിയോട് ചേർന്ന് ഒരു മൂലയ്ക്ക്.  ചുറ്റും ഭിത്തി മാത്രം. 90 ഡിഗ്രി തല തിരിച്ചാൽ പോലും മനുഷ്യരെ കാണാൻ പറ്റൂല്ല! ഒരു 120 ഡിഗ്രി തല ഇടത്തേക്ക് ചരിച്ചാ 2 മനുഷ്യരെ കാണാം - എന്റെ PM നേം SPM നേം!!! 180 ഡിഗ്രി ചരിച്ചാ വേറൊരു PM. ഇതിലും വല്യ കൊടും ചതി ഇനി എന്തോ ഉണ്ട്!! ഈ seat allocation ചെയ്ത 'മഹാനുഭാവലു' ആരാന്നു ഇന്നും അന്നക്കുട്ടിക്ക് അറിയാന്മേല!!🤷🏻‍♀️

കുട്ടനാട്ടീന്ന് രാജസ്താനിലേക്ക് പോയ പോലെ! 🥵

കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിന് ഓണപ്പാട്ട് പ്രാക്ടീസ് ചെയ്യാൻ ഇ bayil ഉള്ള ഒരുത്തനെ പൊക്കാൻ അന്നക്കുട്ടിം പ്രശുവും കൂടെ വന്ന ഒരു സീൻ ആണ് പെട്ടെന്ന് അന്നക്കുട്ടീടെ ഓർമയിൽ മിന്നിയത്.

ഏതോ പ്രൊഡക്ഷൻ issue കത്തി നിക്കുന്ന സമയം ആണെന്നറിയാതെ ഞങ്ങൾ ചെന്ന്  അവനെ വിളിച്ചതും, ഉണ്ണുന്നവനറിഞ്ഞില്ലെങ്കിലും വിളമ്പുന്നവൻ അറിയണം എന്നുള്ള പ്രമാണം ഓർക്കാതെ അവൻ ഞങ്ങളുടെ കൂടെ വരാൻ എണീറ്റപ്പോ, അവന്റെ (എന്റെയും ) PM വന്നു "First priority should go to our bread and butter, അല്ലെ?" എന്നുള്ള ചോദ്യം ചോദിച്ചതും, ഞാനും പ്രശ്‌വും വന്ന വഴി തിരിച്ചോടിയതും 🏃🏃🏼‍♀️,

ഓടുന്ന വഴിയിൽ ആലോചനയിൽ മുഴുകിയ പ്രഷുനോട്

"എന്ത് പറ്റി രമണാ🤨?" ന്ന് ചോദിച്ചപ്പോ,

"അല്ല, ഈ അവസാന നിമിഷം നമ്മൾ എവിടെ പോയി bread ഉം ബട്ടറും ഒപ്പിക്കുമെന്നാ ഞാൻ ആലോചിക്കുന്നേ🤔 " ന്ന്

മറുപടി പറഞ്ഞതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ..

എല്ലാം കൂടെ ആലോചിച്ചിട്ട് തല കറങ്ങുന്നു! 😖പോരാത്തതിന്

"You are trapped അന്നക്കുട്ടീ" ന്നുള്ള അടക്കിപ്പിടിച്ചുള്ള ചിരികൾ പലരുടേം മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു!😰

 "മോഹഭങ്ക മനസ്സിലെ.. ശാപം പങ്കില നടകളിൽ.." പാടി അന്നക്കുട്ടി പുതിയ seat ഇലേക്ക് ഇരുന്നു!🚶🏽‍♀️🚶🏽‍♀️

പക്ഷെ സത്യം പറഞ്ഞാ മനുഷ്യരെ കാണാൻ പറ്റൂല്ല ന്നുള്ള ഒരു പ്രശ്നം ഒഴികെ അന്നക്കുട്ടിക്ക് ഒരു മാറ്റോം ആ seat കൊണ്ടുവന്നില്ല! 🥳

മേൽപ്പറഞ്ഞ എന്റെ PM  - counter dialogue കളുടെ ഉസ്താദ് ആണെന്നും നമ്മളൊന്നും പുള്ളിക്കാരിടെ മുന്നിൽ ആരുമല്ലെന്നും മനസ്സിലായത് അത് കഴിഞ്ഞാണ്..🤪

SPM ആണേൽ നമ്മളുടെ കൂടെ നമ്മളിൽ ഒരാളെ പോലെ തന്നെ! pwoli!!😎

180 ഡിഗ്രി ഇലുണ്ടാരുന്ന PM - കുറച്ചു reserved ടൈപ്പ് ആയ പുള്ളി വരെ, കുറച്ചു ദിവസങ്ങൾക്കകം chill ആയി!🤓

അപ്പോഴേക്കും കോവിഡ് വന്നു, ഓഫീസ് ആ ബിൽഡിംഗ് ന്ന് മാറി, ഇനി പുതിയ ബിൽഡിങ്ങിൽ പുതിയ seat ഒക്കെ ആവും!😵

അന്നക്കുട്ടിക്ക് ഒരു request എയ് ഉള്ളു -

അന്നക്കുട്ടിയെ ഭിത്തിക്കു പിടിച്ചൊട്ടിച്ചു വയ്ക്കാതിരിക്കാൻ പറ്റുമോ?? 👀

Thursday, 28 October 2021

The Beer Mug

"ഇതെനിക്ക് തരാമോ പ്രശൂ?"
"ഇല്ല!"
"എടൊ പ്ലീസ്, ഞാനിതെടുത്തോട്ടെ?"
"പറ്റൂല്ല ജൂണോ!!"
"എന്തൊരു ദുഷ്ടനാടോ!" 😔🚶🏽‍♀️🚶🏽‍♀️
.
.
ശേഷം കോവിഡ്..
ഓഫീസ് കാണാതെ 2 വർഷം..
.
.
കമ്പനി ആ ബിൽഡിംഗ്‌ നിന്ന് വേറെ ബിൽഡിംഗ്‌ ഇലേക്ക് മാറുന്നു..

"വല്ല സാധനങ്ങളും എടുക്കാൻ ഉണ്ടേൽ വന്നെടുത്തോണ്ട് പൊ ഉവ്വേ.. അല്ലേൽ എല്ലാം കൂടെ വാരി ഞങ്ങൾ കുപ്പേൽ ഇടുമെന്നു" കമ്പനി അറിയിക്കുന്നു..
.
.
"ജൂണോ തിരുവനന്തപുരത്തല്ലേ, എന്റെ സാധനങ്ങൾ കൂടെ എടുത്തേക്കാമോ?"

"പറ്റൂല്ല പ്രശൂ!!"

"ആ beer mug ജൂണോ എടുത്തോന്നെ!! "

"ആ.. അപ്പൊ സാധനം എടുക്കാൻ പോകണ്ടതെന്നാന്നാ പ്രശൂ പറഞ്ഞേ.. ഇന്ന് വേണേൽ ഇപ്പൊ തന്നെ പോയേക്കാം?"
.
.
ഇലവരഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെന്നു പറഞ്ഞ പോലെ, ദോ അവസാനം കൂടണഞ്ഞിരിക്കുന്നു "The Beer Mug "

Wednesday, 13 October 2021

കുഞ്ചു : The അഞ്ചാമൻ's - ചൊറിതനം story

Once upon a time, in the remote village of Kumpamon, lived Kunchiyamma, who unlike in the folklore that says "കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ" - had 8 മക്കൾ. Amongst the 8, there was the 5th one - the notorious "അഞ്ചാമൻ പഞ്ചാര കുഞ്ചു " - who as per the പാണൻപാട്ടുകൾ heard in the village - was the naughtiest among the 8 and the pain in the.. Ehh.. Head (for the time being) for Kunchiyamma.

There are many tales of കുഞ്ചു as a kid - tricking his siblings, his obstinacy in getting what he wanted, etc etc..

The most interesting tale among that features കുഞ്ചു waiting for a bath - insisting that - കുഞ്ചിയമ്മ തന്നെ കുളിപ്പിച്ച് തരണം.

കുഞ്ചിയമ്മ who is busy in the kitchen tries coaxing her elder daughter (who is like 10 years elder to കുഞ്ചു ) to bathe കുഞ്ചു.

പക്ഷെ not walking - നടക്കൂല്ല.. കുഞ്ചു insists on കുഞ്ചിയമ്മ herself bathing him. കുഞ്ചു creates a ruckus at home.

The pissed off കുഞ്ചിയമ്മ applies oil on her hand, goes to the backyard, pulls out some 'ചൊറിയണം/ ചൊറിതനം' plant (which causes itches and rashes on skin if touched without applying oil), comes to bathe കുഞ്ചു, pretending that the thing in hand is the harmless ഇഞ്ച (scrub to bathe him)..

And the rest is 😝😝😝😝

Camera now shifts to 2021 - a flat in the suburbs of the state capital.

"അമ്മ ഇപ്പൊ തന്നെ വന്നു ചെയ്തേ പറ്റത്തുള്ളൂ "

"ടീ, ഞാൻ ഒരു call ഇലാണ്.. ഒരു 5 മിനിറ്റ്.. ഇപ്പൊ വരാം "

"പറ്റത്തില്ല, ഇപ്പോ തന്നെ വന്നേ പറ്റൂ!"

.
.
Heated conversations from inside.
*₹&₹-=₹(#&*₹
.
.
(To the readers - 2 mnts of silence please for that poor lady whose engine is by now "ഔട്ട്‌ completely ")
.
.
The lady dials her dad's number.

"ആഹ്, പപ്പാ, ഞാൻ ഇന്ന് വൈകിട്ടു അങ്ങോട്ട്‌ വരുന്നുണ്ട്."

"എന്താ വിശേഷം? പൂജേടെ അവധി ഉണ്ടോ?"

"ഇല്ല, ലീവ് എടുത്തു നാളെ. അമ്മച്ചി പപ്പക്ക് തന്ന മരുന്നിന്റെ ചെടി ഒരു മൂട് നമ്മടെ പറമ്പിൽ ഉണ്ടെങ്കിൽ എടുത്തു വച്ചേരെ.. ഇവിടെ കൊച്ചിന് കൊടുക്കാനാ.."

"ഏതാ മോളെ, പനിക്കൂർക്ക ആണോ?"

"ഓ! അതൊന്നുമല്ലന്നെ.. മറ്റേ.. ചൊറിതനം ഇല്ലേ.. അത്!

"അപ്പച്ചന്റെ  legacy" കാത്തുസൂക്ഷിക്കാൻ ഇവിടൊരുത്തി ശ്രമിക്കുന്നുണ്ട്. എന്നെ കൊണ്ടാവുന്ന പോലെ ഒരു "കൈ സഹായം" ഇടക്ക് ഞാനും ചെയ്തു കൊടുക്കണ്ടേന്ന് കരുതി!"

കുഞ്ചു right now --> 😷🤐

Thursday, 30 September 2021

അന്നക്കുട്ടിയുടെ പുരാവസ്തുശേഖരം!

മോൺസൺ മാവുങ്കലിന്റെ പുരാവസ്തുശേഖരം trending ആയപ്പോഴാ അന്നക്കുട്ടീടെ കയ്യിലുള്ള ഒരു പുരാവസ്തുശേഖരത്തെ പറ്റി ഓർമ വന്നത്!

ദീ കാണുന്ന അലമാരിയിൽ ആണ് മേൽപ്പറഞ്ഞ പുരാവസ്തുക്കൾ വിശ്രമിക്കുന്നത്.

അന്നക്കുട്ടി 16 വർഷം മുന്നേ സ്കൂളിൽ പഠിച്ചപ്പോ ഉപയോഗിച്ചിരുന്ന ചുരിദാർ മുതൽ, ഇപ്പൊ നിലവിൽ ഇല്ലാത്ത പഴയൊരു nationalized ബാങ്കിന്റെ chequebook, വര്ഷങ്ങൾക്കു മുന്നേ പൂട്ടിപ്പോയ oru ജ്വല്ലറിടെ കാലി കുട്ടി box തുടങ്ങി വിപുലമായ ശേഖരം യാതൊരു കാവലുമില്ലാതെ ഇങ്ങനെ കിടക്കുവാ!

ഗാന്ധി ജയന്തിയും സേവനവാരവും ഒക്കെയല്ലേ, ഈ wardrobe ഒന്ന് clean up ചെയ്യാമെന്ന് കരുതി അലമാര തുറന്ന അന്നക്കുട്ടി മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു നോക്കി..

ഉടുപ്പുകൾക്കൊക്കെ മിനിമം ഒരു 10-12 വർഷം average age ഉണ്ടാവും. തിരുവനന്തപുരത്തെത്തിയിട്ടു വർഷം 5 ആകുന്നു. കഴിഞ്ഞ ഒരു 5 വർഷത്തിൽ വാങ്ങിച്ച dress ന്റെ count എടുത്താൽ 8 കടക്കത്തില്ല! അതിൽ ഇവിടുന്നു വാങ്ങിച്ചത് ഒന്നോ രണ്ടോ മാത്രം!

ഇവിടുത്തെ കടകളിലെ dress - color palettes അന്നക്കുട്ടിക്ക് അത്ര രുചിച്ചിട്ടില്ലാത്തൊണ്ടു new entries വളരെ കുറവാണ്.

പറയുമ്പോ എല്ലാം പറയണമല്ലോ - മോൻസന്റെ കട്ടപ്പുറത്തിരിക്കുന്ന  കാറുകൾ പോലല്ല ഇതൊക്കെ.. വർഷം 16 ഒക്കെ ആയതുങ്ങൾ പോലും ഇപ്പൊ ഇട്ടാലും പുത്തൻ പോലിരിക്കും എന്നാ അന്നക്കുട്ടിടെ ഭാഷ്യം! Perfect OK!👌🏻

അത് മാത്രമല്ല, ഇതിലുള്ള ഓരോ dress നും ഓരോരോ കഥകൾ പറയാനുണ്ട്.. 

MG Road ഉം Broadway ഉം ഉള്ള എല്ലാ കടകളും രാവിലെ മുതൽ വൈകുന്നേരം വരെ തപ്പി തപ്പി അവസാനം അന്നക്കുട്ടി ആകെ വാങ്ങിക്കുന്ന 2 ഉടുപ്പുകളിൽ ഓരോന്നും അന്നക്കുട്ടിക്ക് എന്തുമാത്രം പ്രിയപ്പെട്ടതായിട്ടാവും നമ്മൾ എന്ന് പരസ്പരം പറയുന്നുണ്ടാവും..

അന്നക്കുട്ടീടെ 'സേവനവാര വൃത്തിയാക്കൽ യജ്‌ഞം' എങ്ങനെ അവസാനിക്കുമെന്നും അവർക്കറിയാം! Seniormost members ഇൽ നിന്ന് കണ്ണുകൾ juniormost members ഇൽ എത്തും, എന്നിട്ട് അവരെ നോക്കി
"ഇവരെ എടുത്തു കളഞ്ഞാലോ 🤔? " എന്നാലോചിക്കും!

എന്നിട്ട് അലമാരീം പൂട്ടി പോയിരുന്നു ഒരു കഥയങ്ങെഴുതും!!
അന്നക്കുട്ടി ഡാ!!!


Thursday, 16 September 2021

The "തിരിച്ചുവരവ്"!


"Hello Mr. Brain!
ഇങ്ങോട്ടൊന്നു നോക്കിക്കേ..
ദേ.. തോറ്റു തുന്നം പാടി വന്നിരിക്കുന്നു ഞാൻ .."

"ഹാ.. വന്നോ!

മ്മ്? എന്താ nut കളഞ്ഞ അണ്ണാനെ പോലിരിക്കുന്നത്!

എന്നെ വിട്ടു ആ ഹൃദയ യുടെ വാക്ക് കേട്ടു ഇറങ്ങി പോകുമ്പോ എന്താരുന്നു പറഞ്ഞേ? "Please don't misunderstand me" അല്ലെ!

ഇത്രേം കാലം നീ പറഞ്ഞത് മാത്രം അല്ലെ ഞാൻ കേട്ടിട്ടുള്ളു, ഒരു തവണ എങ്കിലും ഞാൻ ഇവൾ പറയുന്നത് കൂടെ ഒന്ന് try ചെയ്തു നോക്കട്ടെന്ന്, അല്ലെ!

10 പൈസേടെ ബുദ്ധീo ബോധോം ഇല്ലാതെ വെറുതെ ഇങ്ങനെ സ്വപ്നലോകത്തു നടക്കുന്ന ഈ ഹൃദയ യെ വിശ്വസിച്ചു, ഇത്രേം കാലം നിന്നെ വല്യ തട്ടുകേടുകളൊന്നും പറ്റാതെ ഗൈഡ് ചെയ്ത എന്റെ warnings ഒക്കെ ignore ചെയ്തു നീ  പോയപ്പോ Damage Repair നു നീ എന്റടുത്തു തന്നെ വരുമെന്ന് എനിക്കറിയാരുന്നു !

ഇനിയിപ്പോ എങ്ങനാ കാര്യങ്ങൾ?
Serotonin production ഇച്ചിരെ കൂട്ടാൻ ഉള്ള ഓർഡർ കൊടുക്കട്ടോ  ഞാൻ?

വാ തുറന്നു വല്ലോം പറ കൊച്ചേ!

അല്ല, Miss ഹൃദയ ക്കു ഒന്നും പറയാൻ ഇല്ലേ?

ഇനിയും ഈ വഴി വരില്ലേ ആനകളേം മേയ്ച്ചു കൊണ്ട്?

നല്ലോണം കലക്കി ഒരു ഗ്ലാസ്‌ horlicks എടുക്കട്ടോ?"

Monday, 23 August 2021

ഒരു ഫോൺ കോൺ(versation)

2 years before "work from home" became the new normal..
When office laptops where scarcely available to connect from home in case of emergency..

One fine day I had to connect from home രാവിലെ തന്നെ and I didn't have office laptop with me.

ലാപ് 10 km അപ്പുറം താമസിക്കുന്ന teammate ന്റെ കയ്യിലാണ്. പുള്ളിക്കാരി ലീവും. ഓഫീസ് വെറും 1 km അപ്പുറത്തുണ്ട്. പക്ഷെ ലാപ് ഇല്ലല്ലോ. അങ്ങനിരിക്കുമ്പോ പുള്ളിക്കാരി ആണ് Antony ടെ കാര്യം suggest ചെയ്തത്..

Antony പുള്ളിക്കാരിടെ neighbour ആണ്, ലാപ് ആന്റണിടെ കയ്യിൽ ഓഫീസിലേക്ക് കൊടുത്തു വിടാം, അവിടുന്ന് ഞാൻ ആരേലും കൊണ്ട് എടുപ്പിച്ചാൽ മതിയെന്ന്..

ഓഫീസിലെ ഒരു മാതിരി ആളുകളെ ഒക്കെ പരിചയം ഉണ്ട്, പക്ഷെ ഈ Antony onsite ന്ന് recently നാട്ടിൽ വന്ന ആളായോണ്ട് പരിചയമില്ല, എന്നാലും Antony ടെ മൊബൈൽ നമ്പറും സീറ്റ്‌ ലൊക്കേഷനും ഒക്കെ വാങ്ങിച്ചു വച്ചു..

ഇനി ലാപ് ആന്റണിടെ കയ്യിന്നു വാങ്ങി എനിക്ക് കൊണ്ട് തരാൻ ഒരാളെ വേണം! രാവിലെ ഓഫീസിൽ എത്തുന്ന സ്വന്തമായി വണ്ടി ഉള്ള ആരേലും പൊക്കണം.

രാവിലെ ഞാൻ bay ഇൽ എത്തുന്ന സമയത്തു ആകെ ആ bay ഇൽ ഉണ്ടാവാറുള്ള, എന്റെ തന്നെ ടീമിലെ ഒരു recent addition ആയ ഒരു കണ്ണട വച്ച, ബുദ്ധിജീവി ലുക്ക്‌ ഉള്ള, muscle പിടിച്ചു നടക്കുന്ന, mainframe "പുലി" ഇമേജ് ഉള്ള വിനു നെ ഓർമ വന്നത്.. ബാക്കി എല്ലാരും വരാൻ ലേറ്റ് ആകും!

വിനുനേം വല്യ പരിചയമില്ല, ബാക്കി എല്ലാരേം കത്തി വച്ചു വെറുപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും വിനു നെ target ആക്കാൻ ഇതുവരെ ഒരവസരം വന്നില്ല!

ആവശ്യക്കാരന് ഔചിത്യം പാടില്ലല്ലോ.. ടീം ന്റെ whatsapp ഗ്രൂപ്പിൽ നിന്ന് വിനുന്റെ നമ്പർ ചൂണ്ടി വിളിച്ചു..

ഞാ : "ഹലോ ഇത് വിനു അല്ലെ?"

വി : "അതെ "

ഞാ : "ആ വിനു.. എനിക്കൊരു help വേണമാരുന്നു! ഞാൻ ഇന്ന് work from home ആണേ.. പക്ഷെ ലാപ് ഇല്ല കയ്യിൽ. ഫ്ലവർ bay ഇലെ xyz meeting room ന്റെ opposite സൈഡിൽ left ഇൽ ഇരിക്കുന്ന Antony ടെ കയ്യിൽ ഒരു ലാപ് ഏല്പിച്ചിട്ടുണ്ട്. അത് വിനു ഒന്ന് collect ചെയ്തു ഇവിടെ ഫ്ലാറ്റ് നു താഴെ കൊണ്ട് തരുവോ ഒന്ന്?"

വി : "ആഹ്.. ഏഹ്ഹ്.. Flat..?? "

ഞാ : "ഓഹ് sorry.. Flat ന്ന് പറഞ്ഞാ വിനു എങ്ങനെ അറിയാനാണ്! ഇവിടെ backgate nu അടുത്ത്, കൃസ്റ്റൽ ന്റെ.. ഇപ്പൊ മനസ്സിലായോ? താഴെ വന്നിട്ട് വിളിച്ചാ മതി.. ഞാൻ ഇറങ്ങി വരാം!"

വി : "Flat മനസ്സിലായി.. പക്ഷെ.."

ഞാ : "പിന്നെന്താ പ്രശ്നം? ബുദ്ധിമുട്ടാണോ കൊണ്ടുതരാൻ?"

വി : "എയ്.. അതല്ല.. എനിക്ക്.."

ഞാ : "Antony യെ പരിചയം ഇല്ലെന്നാണോ? അത് സാരമില്ല.. എനിക്കും പരിചയമില്ല.. ഞാൻ പറഞ്ഞിട്ടാന്ന് പറഞ്ഞ മതി.."

വി : "അതല്ല.. ഇതെവിടുന്നാ.."

ഞാ : "Ohh!! വിനുന്റെ നമ്പർ എനിക്കെങ്ങനെ കിട്ടിയെന്നാണോ?? അതൊക്കെ കണ്ടുപിടിക്കാൻ ആണോ പ്രയാസം! ഗ്രൂപ്പ്‌ ന്ന് തപ്പി എടുത്തതാന്നേ!! ഇനി വേറെ എന്തേലും കൺഫ്യൂഷൻ ഉണ്ടായാൽ എന്നെ വിളിച്ചാ മതി.. "

വി : "അ.. അല്ല അല്ല.. അതല്ല.. ഒരു മിനിറ്റ്.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? ഇതാരാ സംസാരിക്കുന്നത്, എനിക്കിതുവരെ മനസ്സിലായിട്ടില്ല.. 🤕?"

Thursday, 8 July 2021

ജൂകുന്റെ ജിന്ന്!


എത്രയും പ്രിയപ്പെട്ട എന്റെ sister ന്റെ മോൻ - നീരജ് അറിയുന്നതിന്,

കണ്ണിച്ചേര, ഛെ, ചോര ഇല്ലാത്ത നിന്റെ പപ്പെടേം അമ്മേടേം പ്രവർത്തികൾ കേട്ടു എനിക്ക് സഹിക്കാൻ പറ്റുന്നില്ല കുഞ്ഞേ!
വെറും 6 വയസ്സുള്ള നിന്നോടിങ്ങനെ പെരുമാറാൻ അവർക്കെങ്ങനെ സാധിക്കുന്നു!

നീ വിഷമിക്കണ്ട, അവർക്കൊരു പണി കൊടുക്കാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു! എന്റടുത്തു അതിനു പറ്റിയ ഒരു ജിന്നുണ്ട്! 🤩

ഈ ജിന്നിനെ വീട്ടിൽ എത്തിച്ചു മൂന്നേ മൂന്ന് ദിവസങ്ങൾക്കുള്ളിൽ നിന്നേ വില ഇല്ലാത്ത നിന്റെ അപ്പനും അമ്മയും നിന്നോട്

"ഹോ! നീരജ് മോനെ, നീ ആണ് ഞങ്ങളുടെ തങ്കകുടം! നീ എന്ത് പാവമാണ്.. നിന്നോട് ദേഷ്യപ്പെട്ടതിൽ ഞങ്ങൾക്കിപ്പോ അതിയായ കുറ്റബോധം തോന്നുന്നു!" എന്ന് ജിന്ന് പറയിപ്പിക്കും. അതാണ്‌ ഈ ജിന്നിന്റെ main!

Free home delivery option available ആണ്.

Return policy: 3 ദിവസത്തിൽ ജിന്ന് ഉദ്ദേശിച്ച ഫലം തന്നില്ലെങ്കിൽ കമ്പനി ചെലവിൽ ജിന്നിനെ തിരിച്ചെടുക്കുന്നതാണ്.

ജിന്ന് ഫലം തന്നു കഴിഞ്ഞാൽ നിന്റെ parents മൂന്നാം ദിവസം തന്നെ ജിന്നിനെ flight പിടിച്ചു വന്നായാലും കമ്പനിയിൽ തിരിച്ചേല്പിക്കും. ഇത് കമ്പനി തരുന്ന guarantee.

Operation manual :

1. ജിന്നിനു daily morning 2 hours online class ഉണ്ട്. അത് attend ചെയ്യാനുള്ള സൗകര്യം ചെയ്തു കൊടുക്കണം.

2. ജിന്നിനെ ഭക്ഷണം കഴിപ്പിക്കുന്ന കാര്യം - നിന്നെ ഏറ്റവും വിഷമിപ്പിച്ച parent നെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണം. എന്നാലേ നമ്മൾ ഉദ്ദേശിച്ച ഫലം കിട്ടു!

3. ജിന്ന് ഭക്ഷണം കഴിക്കുന്ന സമയത്തു, നീരജ് മോൻ ഒരു മന്ത്രം ചൊല്ലണം - "വാ തുറക്ക് സംസം, വേഗം ചവയ്ക്കു സംസം, കഴിക്ക് സംസം ". ഇത് ഓരോ 2 മിനിറ്റ് ഇടവേളയിൽ പറഞ്ഞോണ്ടിരുന്നാ ഫലസിദ്ധി കൂടും!

4. ജിന്ന് ഇടക്കിടക്ക് "എന്റമ്മ എവിടെ? എപ്പോ വരും?" എന്നൊക്കെ ചോദിച്ചാ, മോൻ പറയണം "ദുബായ് വഴി കാലിഫോർണിയ്ക്ക് പോകുന്ന ഉരുവിൽ കയറി ഒരു തീർത്ഥാടനത്തിനു പോയതാ, ഉടനെ വരും " എന്ന്.

എന്ന് നിന്റെ സ്വന്തം ജൂകു!

Wednesday, 30 June 2021

Electrons ന്റെ റൂട്ട് മാപ് വരയ്ക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?

ജീവിതത്തിൽ ഒരിക്കൽ മാത്രം ആണ് ചൂരൽ വച്ചു പുറത്തിനിട്ടു ഒരൊന്നൊന്നര അടി കിട്ടിയത്!

അത് പഠിക്കാത്തതിനോ, കുരുത്തക്കേടിനോ ഒന്നുമല്ല! രണ്ടിലൊ മറ്റോ പഠിക്കുമ്പോ..
Lunch break നു food കഴിച്ചു കഴിഞ്ഞുള്ള time പിള്ളേര് ബെഞ്ചിൽ തല വച്ചുറങ്ങണം ന്നെങ്ങാണ്ട് ഒരു റൂൾ ഉണ്ടാരുന്നു.

പാവം ഞാൻ, തല ബെഞ്ചിൽ കുനിച്ചു വച്ചു ഉറങ്ങി.. ഉറങ്ങുന്നേൻറെ ഇടയിൽ അടുത്തിരുന്ന കൊച്ചിനോട് അറിയാതെ എന്തോ സംസാരിച്ചു പോയി! സൗണ്ട് പോലും ഉണ്ടാക്കിയില്ലാന്നു ഓർക്കണം. (അടുത്ത് കിടന്ന കുരിപ്പ് 'കികികി കികി" ന്നു ചിരിച്ചതാണ് പണി പാളിയത് )

അന്ന് വരെ ഒരു ഈർക്കിലി കൊണ്ട് പോലും അടി കിട്ടീട്ടില്ലാത്ത, കുനിഞ്ഞു ബെഞ്ചിൽ കിടന്ന എന്റെ മുതുകത്തേക്ക് ഒരു ചൂരൽ വീണ സൗണ്ടും കേട്ടു എന്റെ നല്ല ജീവൻ പോയി. കരിനീലിച്ചു കിടന്നു ആ പാട് for a day.. വേദനയെക്കാളും ആ unexpected shock ഇപ്പോഴും ഫീൽ ചെയ്യാം!

അതുകൊണ്ട് എന്തുണ്ടായി?

 കോളേജിൽ എത്തിയപ്പോഴേക്കും teachers class  എടുക്കുമ്പോ അവരുടെ മുഖത്തേക്ക് തന്നെ ശ്രദ്ധയോടെ നോക്കി ഇരുന്നു ചുണ്ടനക്കാതെ, യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ മണിക്കൂറുകൾ കത്തി വയ്ക്കുന്ന  technique ഇൽ ഞാൻ PhD എടുത്തിരുന്നു!

Devika ആരുന്നു സ്ഥിരം ഇര..
"Devika, stand up. എവിടാ ശ്രദ്ധ? എന്താ അവിടെ ഇത്ര ചിരിക്കാൻ? എല്ലാരോടും കൂടെ share ചെയ്യൂ.. ഞങ്ങളും കൂടെ ചിരിക്കട്ടെ " ന്നു ദേവികയോട് പറയാത്ത teachers കുറവാണ്!

Poor girl! 😬

എന്നെ പൊക്കീട്ടുള്ളത് ആകെ Felix സർ ആണ്.. പുള്ളിക്ക് എന്നോടെന്തോ മുൻവൈരാഗ്യം ഉള്ളപോലെ, ക്ലാസ്സിൽ വന്നു കഴിഞ്ഞാ കുറെ ചോദ്യം ചോദിച്ചു എന്നെ എണീപ്പിച്ചു നിർത്താതെ ക്ലാസ്സ്‌ എടുക്കാൻ പറ്റൂല്ലാരുന്നു.
(Amritha ഉം Deepthi യും എന്നെ കുറെ രക്ഷിച്ചിട്ടുണ്ട് )

ദേവിക ചിരിച്ചാൽ, ദേവികയെ എണീപ്പിക്കാതെ, correct എന്നെ പൊക്കും! എന്നിട്ടു ചറ പറ technical questions!

Electronics ലാബിൽ ചെന്നാ പിന്നെ പറയുകേം വേണ്ട! S8 വരെ വേറെ ഒരു ലാബിൽ നിന്ന് പോലും എന്നെ പുറത്താക്കീട്ടില്ല! പുള്ളീടെ ലാബിൽ മിക്കവാറും പുറത്താരുന്നു!

ആകെ ഉള്ള ഒരാശ്വാസം - "ഞാൻ മാത്രമല്ല, അവരും(ഫുൾ ക്ലാസ്സ്‌ ) ഉണ്ടാരുന്നു.." (ഇൻ ഹരിഹർ നഗർ  ജഗദീഷ്. Jpg )

ഇന്നെങ്കിലും വല്ലതും ചെയ്യണം ന്നു കരുതി കഷ്ടപ്പെട്ട് പഠിച്ചു ചെന്ന ഒരു ദിവസം - പുള്ളീടെ തിയറി ചോദ്യങ്ങൾക്കു മണി മണി പോലെ answers ഒക്കെ കൊടുത്തു കട്ടക്ക് നിക്കുവാ..

ദാണ്ടേ കിടക്കുന്നു - പുള്ളി circuit diagram നോക്കീട്ടു അതിനകത്തു electrons ന്റെ റൂട്ട് മാപ് ഒക്കെ വരയ്ക്കാൻ പറയുന്നു!
What coconut is this!!

Resistor ഉം capacitor ഉം തിരിച്ചറിയാൻ പറ്റാത്ത  എന്റെ സഹ ലാബീസ് അകത്തും ഞാൻ വീണ്ടും പുറത്തും!

ആ  sem electronics lab pass ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല!

പക്ഷെ സിംഹത്തിനെ പോലെ നിന്ന  സർ കുറച്ചു നാള് കഴിഞ്ഞപ്പോ ഭയങ്കര ചിരിയും, വർത്താനവും ഒക്കെ ആയി..

Board ഇൽ എഴുതിക്കൊണ്ടിരിക്കുന്ന സമയത്തു വെറുതേ ചിരിക്കുക, പറഞ്ഞു വന്ന topic തന്നെ മറന്നു പോവുക, ചോദ്യം ചോദിച്ചു വെറുപ്പിക്കുന്നത് നിർത്തുക.. ഫുൾ twist!

പുള്ളീടെ കല്യാണം ഒക്കെ ഉറപ്പിച്ചത്രേ!

പറഞ്ഞു വന്നത് ക്ലാസ്സിൽ ഇരുന്നു വർത്താനം പറയുന്നത് ഒരു വല്യ തെറ്റൊന്നുമല്ല -

എന്ന് ചൂരലിന്റ വേദന ഇപ്പോഴും ഓർക്കുന്ന ഒരു 6 വയസ്സുകാരി 🤷🏻‍♀️

പിള്ളേരുടെ communication skills ഉം EQ ഉം ഒക്കെ ഡെവലപ്പ് ആവട്ടെന്നെ!
 

Wednesday, 2 June 2021

The WFH കൊക്കാച്ചി!

ഇന്ന് ഐശ്വര്യമായി പുതുതായി allocation കിട്ടിയ ഒരു project work ന്റെ daily stand up call ഇൽ കേറാമെന്നു വച്ചു.. നോക്കുമ്പോ ഉച്ചക്ക് ഒന്നരക്കാണ്.. വേഗം lunch കഴിച്ചു, dish washing ഒക്കെ തീർത്തു ഓടി വന്നു headset എടുത്തു കുത്തി..

എന്നെ കൂടാതെ 2 UK കാരും 3 മലയാളികളും. Project Manager ഒരു UK lady ആണ്. UK കാര് രണ്ടു പേരുടേം video ഓൺ ആണ് as usual.
Offshore ഇൽ video on ആക്കുന്ന ഒരു പരിപാടിയെ ഇല്ലാത്തോണ്ട് നമ്മൾ safe ആണെന്നാണ് വയ്പ്!

ഞാൻ login ചെയ്തപ്പോ UK lady manager - എല്ലാരും video ഓൺ ആക്കി എന്നെ പരിചയപ്പെട്ടാൽ - "It would be really nice" - ന്നു പറഞ്ഞു!

പെട്ടു!

മനുഷ്യന് കാണാൻ പറ്റുന്ന കോലത്തിലെങ്ങാനും ആണേൽ പോട്ടെ! മുടിയാണേൽ രാവിലെ ചീകികെട്ടാത്തോണ്ട് സായി ബാബ യെ ഓർമിപ്പിച്ചു കൊണ്ട് തലയിൽ കച്ചി തുറു പോലെ നിപ്പുണ്ട്!

 മുഖത്തിന്റെ കാര്യം പിന്നെ പറയുകേം വേണ്ട ! (ജഗതി_കിലുക്കം. jpg)

കൂടെ ഉള്ള മലയാളി പയ്യൻ "I'm currently not in my house, I will switch on the camera after going inside my room" ന്നൊക്കെ പറഞ്ഞു time buy ചെയ്തു പല്ല് തെയ്ക്കാനോ(??) മറ്റോ പോയി.. ബുദ്ധിമാനേ..!! ആ idea ഇനി ഇറക്കാൻ പറ്റൂല്ലല്ലോ എനിക്ക്.

"കേൾക്കുന്നില്ല.. കമ്പിളിപ്പുതപ്പ്.. കമ്പിളിപ്പുതപ്പ്.." ന്നൊക്കെ പറഞ്ഞു നോക്കിയാലോ ന്നു ആലോചിച്ചു.. പക്ഷെ first meeting തന്നെ അലമ്പാക്കേണ്ടല്ലോ ന്നു കരുതി രണ്ടും കല്പിച്ചു ക്യാമറ ഓൺ ചെയ്തു!

ഈ crisis management ഒക്കെ ഈ foriegners നെ കണ്ടു പഠിക്കണം ന്നു പറഞ്ഞാ മതിയല്ലോ..

എന്നെ കണ്ടവര് പേടിക്കുമോ ന്നു കരുതി ഇരുന്ന എന്നെ comfortable ആക്കാൻ പുള്ളിക്കാരി : "You have got absolutely beautiful curls Juno! See mine, it's all straight.. This is so lovely" ന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു..

കൂടെ ഉണ്ടാരുന്ന other UK colleague had a bit long white hair. He pulled his hair and told "See, mine is all white! White's cool isn't it?"..

I felt comfortable and continued with my video kept on.

ഇടയ്ക്കിടയ്ക്ക് സ്‌ക്രീനിൽ ഉള്ള എന്റെ സ്വന്തം video കാണുമ്പോൾ ആധാർ കാർഡിലെ ഫോട്ടോ ഓർമ വരുമെന്നതൊഴിച്ചാൽ 😬 - everything went fine!

തളരരുത് അന്നക്കുട്ടീ, തളരരുത്!!

Monday, 31 May 2021

വിമലചേച്ചി v/s my 6 year old വല്യമ്മച്ചി!

Weekly once എനിക്ക് അത്യാവശ്യം cleaning നൊക്കെ help ചെയ്യാൻ വരുന്ന ഒരു ചേച്ചി ഉണ്ട്.. വിമലചേച്ചി.. ഞങ്ങൾ തമ്മിൽ ഉള്ള conversations are like :

"ചേച്ചി, ഇന്ന് ബാൽക്കണിയിലെ ചുക്കിലി കൂടി അടിച്ചേക്കമോ?"

I find it a bit uncomfortable going behind her and checking on her while she completes her work. I usually do not interfere and let it be.

Meanwhile ഇവിടുത്തെ 6 വയസുള്ള വല്യമ്മച്ചിടെ conversations with "വിമലാമ്മച്ചി" is like:

In case "വിമലാമ്മച്ചി" opens the pipe at full speed and water rushes out more than that's needed with that splashing sound: "ഹോ! എന്റെ ചെവി പൊട്ടുന്നു! ഇത്രേം സ്പീഡിൽ ഈ tap എന്തിനാ open ചെയ്യുന്നേ? വെള്ളം മുഴുവൻ കളയുവാണോ?"

Floor mopping കഴിഞ്ഞ് floor dry ചെയ്യാൻ വേണ്ടി ഇട്ട fan, floor dry ആയി കഴിഞ്ഞും ഓഫ്‌ ആക്കീട്ടില്ലെങ്കിൽ, അവിടേം വല്യമ്മച്ചി ഓഡിറ്റിംഗ് നടത്തി fan off ആക്കിപ്പിക്കും..

വിമലചേച്ചി വരുമ്പോ മുതൽ പോകുന്നത് വരെ auditing ന്റെ ബഹളം ആണ്!

വിമലചേച്ചി പാവം, 
" അമ്മക്ക് ഇനി എന്തു വേണം! മോൾ എല്ലാം നോക്കിക്കോളുമല്ലോ " ന്നു പറഞ്ഞു ചിരിക്കും..

ഞാനും ഒരു വിളറിയ ചിരി ചിരിക്കും. 

ഇടയ്ക്കു ഞാൻ "ടീ, നീ ഒന്നു മിണ്ടാതിരിക്കുവോ കുറച്ചു നേരം, വിമലാമ്മച്ചി ജോലി ചെയ്തോട്ടെ " ന്നു പറഞ്ഞാ, auditor ന്റെ അടുത്ത ഇര ഞാനാകും!

ഒരു മൊട്ടുസൂചി സ്ഥലം മാറി ഇരുന്നാ അതിന്റെ root cause analysis നടത്തി, എന്നെ വെള്ളം കുടിപ്പിച്ചു, മൊട്ടുസൂചി തിരിച്ചു ഇരുന്നിടത്തു കൊണ്ട് വയ്പ്പിക്കുന്ന ടീം ആണവൾ!

മിനിഞ്ഞാന്ന് ബാൽക്കണിയിൽ ഉള്ള അയ വള്ളി - plastic കയർ തീ വച്ചു ഉരുക്കി മുറിക്കാൻ ഞാനും വിമലചേച്ചിയും കൂടെ ഒരു തീപ്പെട്ടിയും മെഴുകുതിരിയും ആയിറങ്ങി. അവിടെ ഭയങ്കര കാറ്റായതു കൊണ്ട് തിരി കേട്ടുപോയ്ക്കൊണ്ടേ ഇരുന്നു. ഞങ്ങൾ പല രീതിയിൽ കത്തിക്കാൻ ശ്രമിച്ചോണ്ടും..  

കുറച്ചു കഴിഞ്ഞപ്പോ പിറകീന്നു സാക്ഷാൽ വല്യമ്മച്ചി : " രണ്ടു പേരൂടെ ആ matchbox ഇലുള്ള stick മുഴുവൻ തീർക്കരുത്!"

തിരിഞ്ഞ് എന്നോട് മാത്രം : "സന്ധ്യക്ക്‌ വിളക്ക് കത്തിക്കാൻ  തീപ്പെട്ടി വേണമെന്ന് അമ്മക്ക് അറിയാല്ലോ?"

വിമലചേച്ചി രഹസ്യമായിട്ട് എന്നോട് : "ഇതിന്റെ അച്ഛനും ഇങ്ങനെ തന്നാണോ?"

ചിരിക്കണോ കരയണോ എന്നാലോചിക്കാൻ ഒന്നും time കിട്ടിയില്ലെന്നു പറഞ്ഞാ മതിയല്ലോ!! ചിരി നിർത്താൻ പറ്റീട്ടു വേണ്ടേ ആലോചിക്കാൻ!

Thursday, 20 May 2021

ചന്ദനവും ജയകൃഷ്ണനും

"അമ്മേ, ഞാൻ powder വച്ചു നെറ്റിക്ക് ചന്ദനം പോലെ വരച്ചോട്ടേ?"

രാവിലെ കുളിപ്പിച്ചു കഴിഞ്ഞപ്പോ ഉള്ള ചോദ്യം.

Meanwhile ഞാൻ 25 വർഷം back:

ചന്ദനത്തിന്റെ ലുക്ക്‌ കിട്ടാൻ powder പോരാ ന്നു തോന്നീട്ടു അമ്മ സ്കൂളിൽ പോയ തക്കം നോക്കി അടുക്കളെന്നു മഞ്ഞപ്പൊടി എടുത്തു ചന്ദനം ആക്കി role play (അമ്മേടെ സാരി എടുത്തുടുത്തു, തോർത്ത്‌ വച്ചു മുടി കെട്ടി ) ചെയ്ത ഏകാങ്ക നാടകങ്ങൾ! മഞ്ഞപ്പൊടി പ്രയോഗം പിടിക്കപ്പെടാതിരിക്കാൻ മഞ്ഞനിറം നെറ്റിന്നു കളയാൻ പെട്ട പാട്!

ഹിന്ദു ആകാഞ്ഞതിൽ ചില്ലറ അല്ലാരുന്നു സങ്കടം!

ഞായറാഴ്ച രാവിലെ പള്ളീൽ പോകണ്ട, സന്ധ്യക്ക്‌ അര മണിക്കൂർ നീണ്ടു നിൽക്കുന്ന യാമപ്രാർത്ഥനകൾ ചൊല്ലണ്ട, 5 തരം നോമ്പ് നോക്കണ്ട!

ഇതുക്കും മേലെ വേറൊരു fantasy ഉണ്ടാരുന്നു.. ഈ മലയാള സിനിമയിലൊക്കെ അന്ന് കൂടുതലും ഹിന്ദു തറവാടുകളും, അമ്പലത്തിൽ പോക്കും, ഉത്സവങ്ങളും ഒക്കെ കണ്ടിട്ട്..

ഞാനും (രാധ ) എന്റെ സാങ്കല്പിക ജയകൃഷ്ണനും "ഒന്നാം രാഗം പാടി.. ഒന്നിനെ മാത്രം തേടി.." വടക്കുംനാഥന്റെ നടയിലൂടെ കുറെ നടന്നതാ!

"ഞാൻ ഒരു ഹിന്ദു നെ കെട്ടിയാ അമ്മക്ക് പ്രശ്നം ഉണ്ടോ " ന്നു അമ്മയോട് nice ആയിട്ട് (8th ഇൽ പഠിക്കുമ്പോ എങ്ങാണ്ടാ ) ചോദിച്ചു

"നീ ആരെ കെട്ടിയാലും എനിക്കൊരു പ്രശ്നോം ഇല്ല.. എനിക്കും നിന്റപ്പനും ജീവിക്കാൻ പെൻഷൻ കിട്ടുന്നുണ്ട് " ന്നുള്ള അമ്മയുടെ "No objection certificate " ഉം മനസ്സിൽ വച്ചോണ്ട് കുറെ കാലം നടന്നത് മിച്ചം!

തീയും വന്നില്ല, ജ്യോതീം വന്നില്ല, ഒരു ജയകൃഷ്ണനും വന്നില്ല!

കോളേജിൽ ഒക്കെ ആയപ്പോ എങ്ങനേലും ഒരു അമ്പലത്തിന്റെ അകത്തു കയറി കാണണം, നടക്കണം എന്ന മിനിമം ആഗ്രഹത്തിലേക്കു എന്റെ "സ്വപ്നം " ഒതുങ്ങി.

എന്റെ റൂം മേറ്റ് അനുഷ - (tamil brahmin with roots in palakkad, born and brought up in Delhi - who speaks to her mother like "അമ്മാ, കബൂതർ റൂമിൽ വന്നു ആണ്ടാ പോട്ടിട്ടു പോയാച്ചു ") - യുടെ കൂടെ ഒരിക്കൽ തൃക്കാക്കര അമ്പലത്തിൽ പോയാണ് ആ ആഗ്രഹം സാധിച്ചത്..

അമ്പലത്തിൽ കയറി എന്താ ചെയ്യണ്ടേന്നു അറിയാത്ത എന്നെ ആരേലും തുറിച്ചു നോക്കുമോ എന്നുള്ള ഒരു പേടിയിൽ നടന്ന എന്നെ കടത്തി വെട്ടി, അമ്പലത്തിൽ നടയിൽ മുട്ട് കുത്തി കവിണു വീണു പ്രാർത്ഥിച്ച അനുഷയെ ആണ് ആൾക്കാരൊക്കെ തുറിച്ചു നോക്കിയത് 🤣

ജോലി കിട്ടി മംഗ്ലൂർ Infosys ഇൽ ചെന്ന് കഴിഞ്ഞ് ജയകൃഷ്ണനെ കിട്ടിയില്ലെങ്കിലും, കുറെ അമ്പലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കാൻ ഉള്ള അവസരം കിട്ടി.. അങ്ങനെ ആ കുഞ്ഞു ആഗ്രഹം കൊതി തീരെ നിവർത്തിച്ചു!!

Mr. ജയകൃഷ്ണൻ! Your രാധ - കട്ട waiting!

Friday, 14 May 2021

ടൗട്ടെയോടൊപ്പം പറന്നു വന്ന മഴയോർമ്മകൾ!

ടൗട്ടേ ചുഴലിക്കാറ്റും മഴയും ഇങ്ങു തിരുവനന്തപുരത്തു തകർക്കുമ്പോ lockdown ഇനിടയിലും മനസ്സ് ആലപ്പുഴ ജില്ലയിലെ ചെന്നിത്തല വരെ ഒന്നു പോയി വന്നു..

Upper കുട്ടനാട്ടിലെ ചെന്നിത്തല ആണ് അമ്മയുടെ വീട് (സാക്ഷാൽ രമേശ്‌ ചെന്നിത്തലയുടെ നാട് ).. എന്റെയും കസിൻസിന്റെയും സമ്മർ വെക്കേഷൻസ് colorful ആക്കിയിരുന്ന free "ഹോം സ്റ്റേ"!

ആ വീടും, വീടിനോട് ചേർന്നുള്ള ഒരു വല്യ കുളവും, വീടിനു പുറകിലെ പറമ്പിൽ അമ്മാച്ചൻ (അമ്മേടെ one and only ആങ്ങള - ബാബുചാച്ചൻ ) നടത്തിയിരുന്ന ഇഷ്ടികച്ചൂളയും, അതിന് വലതു വശത്തായി നീണ്ടു നിവർന്നു കിടക്കുന്ന നെൽപ്പാടവും ചേരുമ്പോഴേ ആ ഇമേജ് complete ആവാത്തുള്ളൂ.

വീട്ടിലേക്കു കേറി വരുമ്പോ ആദ്യം കാണുന്നത് കൈവരി ഇല്ലാത്ത ഒരു staircase ആണ്. ഒരിക്കലും പൂർത്തിയാകാഞ്ഞ രണ്ടാം നിലയിലേക്ക് എത്തിക്കുന്ന staircase. അതിന്റെ സൈഡിലൂടെ മുന്നോട്ടു നടക്കുമ്പോ സിറ്റിംഗ് റൂമിൽ എത്തും.

നേരെ കാണുന്നത് ആ വീടിന്റെ കമ്മ്യൂണിസ്റ്റ്‌ അനുഭാവം ഉദ്ഘോഷിക്കുന്ന items ആണ്- 

സ്റ്റാലിന്റെയും, മാർക്സ്സിന്റെയും, എ കെ ജി യുടെയും ഫ്രെയിം ചെയ്ത ഫോട്ടോകൾ, ഒരു ദേശാഭിമാനി കലണ്ടർ, മേശയിൽ ദേശാഭിമാനി പത്രം.. ഇതിനിടയിൽ എവിടെയോ ഒരു കലമാനിന്റെ കൊമ്പിന്റെ sculpture ഉം ഉണ്ട്..

(അപ്പച്ചന്മാരുടെയോ അമ്മച്ചിമാരുടെയോ, വീട്ടുകാരിൽ ആരുടെയും ഫോട്ടോസ് ആ വീട്ടിന്റെ ഭിത്തിയിൽ ഒരിക്കലും സ്ഥാനം പിടിച്ചില്ല )

വലതുവശത്തെ ഭിത്തിയിൽ ഒരു പീഠം -  തിരുകുടുംബത്തിന്റെ ഒരു ഫോട്ടോ തടി കൊണ്ടുണ്ടാക്കിയ ചില്ലിട്ട ഒരു കൂട്ടിൽ വച്ചിരിക്കുന്നു.. സന്ധ്യക്ക്‌ തിരി കത്തിക്കാൻ ഉള്ള ഒരു സ്റ്റാൻഡും ഉണ്ട്.

ഇടതു വശത്തു ബെറ്റ്സിമാമ്മയുടെ (ബാബുച്ചാച്ചന്റെ മോൾ )മുറിയാണ്. മുറീടെ വാതിലിൽ മാധുരി ദീക്ഷിത് ന്റെ ഒരു ഫോട്ടോ ഒട്ടിച്ചു വച്ചിട്ടുണ്ട്. കൂടെ 'B', 'J' എന്ന് രണ്ടക്ഷരങ്ങളും.

ബെറ്റ്സിമാമ്മയും എന്റെ ചേച്ചി ജൂണിമാമ്മയും സമപ്രായക്കാരും കട്ട ഫ്രണ്ട്സും ആയതുകൊണ്ട് ഇതിലെ 'J' Juny ആണെന്നായിരുന്നു ഞങ്ങൾ പിള്ളേര് സെറ്റ് കുറെ കാലം വിചാരിച്ചു വച്ചിരുന്നത് - "Betsy Babu" മാറി  Betsy "Jinu" ആകുന്നതിനു കുറച്ചു കാലം മുന്നെ ആണ് ആ തെറ്റിദ്ധാരണ ഞങ്ങൾക്ക് മാറിയത് 😬!

ബാബുചാച്ചൻ ആ കാലത്തൊക്കെ ഫുൾ ടൈം തിരക്കുള്ള, പാർട്ടിയിൽ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന ഒരു CPM കാരൻ ആയിരുന്നു. (അദ്ദേഹത്തിന്റെ ഒരു ചെവിക്കു ചെറിയ കേൾവിക്കുറവുണ്ട് - after effect from some physical assault during his young age.)

അദ്ദേഹത്തിന്റെ പെങ്ങന്മാർക്കാർക്കും ആങ്ങള വീട്ടുകാര്യം നോക്കാൻ സമയം കിട്ടാതെ, പിള്ളേരുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കാതെ പാർട്ടി പ്രവർത്തനവുമായി നടക്കുന്നതിനോട് വല്യ യോജിപ്പില്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ നല്ല പാതി ( ഞങ്ങളുടെ അമ്മായി )കട്ട സപ്പോർട്ട് ആയിരുന്നു.

വീട്ടിൽ ഇടയ്ക്കിടയ്ക്ക് നടക്കുന്ന പാർട്ടി മീറ്റിംഗുകൾക്കു ഉണ്ടാക്കുന്ന ചായേം പരിപ്പുവടയും കഴിച്ചു ഞങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു!

ആ നാട്ടിലെ ഓണക്കാലത്തെ കലാപരിപാടികൾക്ക്   വീടിനു പിറകിലെ പറമ്പ് വേദി ആയി (ഇഷ്ടികചൂള  നിർത്തി കഴിഞ്ഞുള്ള കാലങ്ങളിൽ എപ്പോഴോ )..

ഒരുത്സവപ്രതീതി ആണപ്പോ. പാട്ടും, ഡാൻസും, late night നാടകവും ഒക്കെ ഉണ്ട്. കാണികളുടെ കൂടെ ഇരുന്നു നാടകം കാണാൻ ഒന്നും വിട്ടിട്ടില്ലെങ്കിലും ജീവിതത്തിൽ ആദ്യമായും അവസാനമായും വാതിൽ പടിയിലും ജനൽ വഴിയുമൊക്കെ ഉറക്കമിളച്ചിരുന്നു സ്റ്റേജിൽ നാടകം നടക്കുന്നത് എത്തി നോക്കി കണ്ടത് അന്നാണ്..

വീടിനു അടുത്തൊക്കെ കൂടുതലും ഉണ്ടാരുന്നത് തൊഴിലാളി കുടുംബങ്ങൾ ആയിരുന്നു. എല്ലാ വർഷവും വെള്ളപ്പൊക്കം വരുന്ന സമയത്തു - ആ വീടും പരിസരവും ഒരു camp ആയി മാറും.. ലുങ്കിയും ബ്ലൗസും തോർത്തും ഉടുത്ത സ്ത്രീകളും, ചെറിയ കുട്ടികളും അടുപ്പ് കൂട്ടലും പാചകവും വാചകവും ഒക്കെ ആയി കാർപോർച്ചിലും പറമ്പിലും ഒരു മേളമാണ്..

വീട്ടിനുള്ളിൽ T V കാണാനും (അന്ന് TV ഒട്ടും കോമൺ അല്ലാത്ത കാലം ആണ് ) ഉണ്ടാവും.. നിലത്തു കാലൊക്കെ നീട്ടി ഇരുന്നു മടിയിൽ കുട്ടികളെയും വച്ചു കയ്യടിയും ചിരിയും ബഹളവുമായി.. അകത്തു സീറ്റ്‌ കിട്ടാത്തവർ ജനലിൽ കൂടി ആണ് ആസ്വാദനം!

A completely different ambience - എന്റെ ഒക്കെ മുഴുവൻ ശ്രദ്ധ അവരുടെ body language ഇലാരിക്കും.. The raw laughs, tears, on screen ആവേശം അതേപോലെ അവരുടെ മുഖത്തും കാണാരുന്നു..!

ഇപ്പൊ വീടൊക്കെ പുതുക്കി പണിതു, പരിസരങ്ങളും മാറി, ഓർമ്മകൾ എന്നാലും always fresh!! 😇

(Photo : Amma and siblings with their better halves.)






Saturday, 8 May 2021

"കടുക് "ഓളജി

ബൈബിളിൽ വിതയ്ക്കുന്നവന്റെ  ഒരുപമയുണ്ട് (Parable of the sower)..

"വിതച്ച വിത്തിൽ ചിലതു പാറപ്പുറത്തു വീണു, ചിലതു മുള്ളിനിടയിൽ വീണു, ചിലതു വഴിയരികിൽ വീണു, ചില lucky വിത്തുകൾ മാത്രം നല്ല നിലത്തു വീണു വളർന്നു നൂറു മേനി വിളവ് തന്നു.."

ഹോം ഡെലിവറി ആയെ പിന്നെ ( ഏകദേശം മാർച്ച്‌ 2020 മുതൽ ) order ചെയ്തു വരുത്തുന്ന ഒരു പുതിയ ടൈപ്പ് കടുക് ഇപ്പറഞ്ഞ പോലാ!

Normal കടുകിന്റെ മൂന്നിലൊന്നു വലുപ്പമേ ഉള്ളു! കടുക് എത്ര low flame ഇൽ ഇട്ട് പൊട്ടിച്ചു കഴിഞ്ഞാലും - 

"പൊട്ടിച്ച കടുകിൽ കാൽ ഭാഗം പൊട്ടിക്കുന്നവരുടെ കയ്യിലും മുഖത്തും വീഴും (പാറപ്പുറം?), അടുത്ത കാൽ ഭാഗം stove, പാതകം മുതലായ സ്ഥലങ്ങളിൽ വീഴും (വഴിയരികിൽ?), ബാക്കി ഉള്ളതിൽ പകുതി തറയിൽ വീഴും (മുള്ളിനിടയിൽ?), പിന്നത്തേ ഒരു ഇച്ചിരേം കടുക് ചീനച്ചട്ടിയിൽ (നല്ലനിലത്തു) ബാക്കി ഉണ്ടായാൽ മഹാഭാഗ്യം!!"

ഓരോ തവണ കടുക് പൊട്ടിക്കുമ്പോഴും face shield ഉം armour ഉം ഒക്കെ ഇട്ട് പൊട്ടിച്ചിട്ടു പിന്നെ പാതകവും തറയും വരെ വൃത്തി ആക്കണം ന്നു വച്ചാ!!! മനുഷ്യന് വരുന്ന ഓരോ കഷ്ടപ്പാടെ!! 

Saturday, 20 March 2021

ബോറടി മാറ്റുന്ന Magic Wand

ഇന്ന് ഞാൻ ഇവിടെ നിങ്ങൾക്കു പരിചയപ്പെടുത്താൻ പോകുന്നതു ഒരു അടിപൊളി multicoloured "Magic Wand" ആണ്!

ഇത് വെറും ഒരു wand അല്ല, മദ്ധ്യ വേനലവധി കാലത്ത്, സ്കൂളും ഓൺലൈൻ ക്ലാസും ഒന്നുമില്ലാതെ "അമ്മാ, എനിക്ക് ബോറടിക്കുന്നു.." എന്ന് പരിഭവം പറഞ്ഞു നിങ്ങളുടെ ജോലി (home or office) ചെയ്യാൻ നിങ്ങളെ സമ്മതിക്കാതിരിക്കുന്ന ഒരു കുസൃതി കുരുന്നു നിങ്ങളുടെ വീട്ടിൽ ഉണ്ടോ?

എങ്കിൽ തീർച്ചയായും ഈ wand നിങ്ങൾക്കൊരു മുതൽക്കൂട്ടാവും.

എന്റെ അനുഭവം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കട്ടെ :

ശനിയാഴ്ചകൾ ആണ് എന്റെ house cleaning day of the week. പതിവ് പോലെ ഞാൻ തൂക്കലും തുടക്കലുമായി ചൂലും മോപും കൊണ്ട് അങ്കം വെട്ടിക്കൊണ്ടിരിക്കുമ്പോളാണ് എന്റെ കു.കു. (കുസൃതി കുരുന്നു ) "എനിക്ക് ബോറടിക്കുന്നേ.. അമ്മ ഇപ്പൊ എന്റെ കൂടെ കളിക്കാൻ വന്നേ പറ്റൂ.." ന്നുള്ള song ലൂപ്പിൽ ഇട്ട് play ചെയ്തത്..

അപ്പോഴാണ് ഞാൻ last weekend വാങ്ങിച്ചിട്ടും ഉദ്ഘാടനം ചെയ്യാത്ത magic wand ന്റെ കാര്യം ഓർത്തത്‌..
"നിനക്ക് ബോറടിക്കുന്നല്ലേ, ഇപ്പൊ ശെരിയാക്കിത്തരാം.." ന്നു പറഞ്ഞു ഈ wand എടുത്തു കയ്യിലോട്ടു കൊടുത്തു wand use ചെയ്യുന്നതെങ്ങനെ എന്ന് demo ഉം കൊടുത്തു..

Wand use ചെയ്യുന്ന കു.കു. ന്റെ പടം ചുവടെ.

നിങ്ങൾ വിശ്വസിക്കുമോ?

5 മിനിറ്റ് കൊണ്ട് magic wand അതിന്റെ magic പുറത്തെടുത്തു!!

5 മിനിറ്റ് wand use ചെയ്തു കഴിഞ്ഞപ്പോഴേക്കും കു.കു. ന്റെ ബോറടി മാറുകയും "എന്റെ ബോറടി ഒക്കെ മാറി അമ്മേ, ഇനി ഞാൻ പോയി drawing ബുക്കിൽ കളർ അടിച്ചോട്ടെ?" എന്ന് ചോദിച്ചു വരുകയും ചെയ്തു..

അതിനു ശേഷം ഒരാഴ്ച ആയിട്ടും കു.കു. ന് ബോറടി വന്നിട്ടേ ഇല്ല.
So I recommend "Magic Wand"!!

ഇതിന്റെ വില വെറും 300 രൂപയാണ്.
നിങ്ങളുടെ തൊട്ടടുത്തുള്ള സ്റ്റേഷനറി കടകളിൽ സുലഭമായി ലഭിക്കുന്ന ഈ magic wand നിങ്ങളും try ചെയ്തു നോക്കൂ.. ഗുണങ്ങൾ അനുഭവിച്ചറിയു..

(താഴത്തെ പടത്തിലുള്ള model ന്റെ കണ്ണുകളിൽ നിങ്ങൾ ഒരു അഗ്നി കാണുന്നില്ലേ? ബോറടി കണ്ണുകൾ വഴി ആവിയായി പോകുന്നതിന്റെ ഒരു special effect ആണത്!)

Disclaimer : Producer നെ ഇച്ചിരെ ഭയഭക്തി ബഹുമാനം ഉള്ള models ന് മാത്രമേ ഞാൻ ഈ wand suggest ചെയ്യൂ. അല്ലാത്തവർ ഈ wand കൊടുത്താൽ model ന്റെ ബോറടി മാറുന്നതിനു പകരം model ന്റെ wand വച്ചുള്ള തല്ലിൽ producer ന്റെ നടുവൊടിയാൻ ചാൻസ് ഉണ്ട്.
Use with care.

Saturday, 6 March 2021

അപ്പുച്ചായാ..

അപ്പുച്ചായാൻ..

ചെന്നിത്തല എന്റെ അമ്മവീട്ടിലെ neighbor.. 
എന്റെ ബാല്യകാലസ്മരണകളിൽ എന്നും you will have a unique space.

അമ്മ was like an elder sister to him..

ഞങ്ങൾ Karthikappally താമസിക്കുമ്പോ ഇടയ്ക്കു വന്നു സുഖവിവരരങ്ങൾ തിരക്കുമാരുന്ന അപ്പുച്ചായനെ എനിക്കോർമ്മ വരുന്നു.. May be more frequently than other blood relatives did..

അമ്മ പോയി കഴിഞ്ഞപ്പോ അതോടൊപ്പം കുറെ thick റിലേഷൻസും പോയി പതിയെ..

അപ്പോഴും Blood relation ഒന്നുമില്ലെങ്കിലും എപ്പോഴും ഞങ്ങളെ വേണ്ടപ്പെട്ട ആരോ ആയി കണ്ടു ഇടയ്ക്കിടയ്ക്ക് വിളിച്ചു സംസാരിച്ചതിന്. ഒരു വിളിക്കു നമ്മൾ എടുത്തില്ലെങ്കിൽ 'ഇനി അവരു തിരിച്ചു വിളിക്കട്ടെ വേണേൽ' എന്നു  കരുതി വിടാതെ വിളിച്ചോണ്ടേ ഇരുന്നതിന്. നമ്മളേം ഓർത്തു വിളിക്കാൻ  ആരോ ഉണ്ടെന്നു തോന്നിപ്പിച്ചതിനു..

ആദ്യമായി VCR il casette ഇട്ട് സിനിമ കാണിച്ചു തന്നതിനു.. അങ്ങനെ സിനിമ കാണുമ്പോഴെല്ലാം ഞങ്ങൾ അപ്പുറത്തുണ്ടെങ്കിൽ ഞങ്ങളെ വന്നു വിളിച്ചോണ്ട് പോയി കാണിച്ചതിന്..

കൊയ്ത്തുസമയത്തു മാടത്തിൽ കൊണ്ടിരുത്തി ഞങ്ങൾ 8 വയസ്സുകാരുടെ കൂടെ ഒരു 8 വയസ്സുകാരനെ പോലെ തന്നെ കാര്യം പറഞ്ഞതിന്, കളിച്ചതിനു..

നിങ്ങളുടെ സന്ധ്യപ്രാർത്ഥനയുടെ ഭാഗമായി "കന്യതറയിലെ അപ്പച്ചൻ" തരുന്ന അവൽ ഞങ്ങൾക്കും തന്നതിന്.. 

കഴിഞ്ഞ christmas ന് ചെന്നിത്തല വന്നപ്പോഴും കോവിഡ് പേടി കൊണ്ട് പുറത്തു നിന്നെ സംസാരിക്കാൻ പറ്റിയുള്ളൂ.. കോവിഡ് times okke കഴിഞ്ഞിട്ട് അകത്തു കയറി ഇരുന്നു സംസാരിക്കാം ന്നു പറഞ്ഞു ബൈ പറയുമ്പോ - അങ്ങനെ ഒരു അടുത്ത തവണ ഉണ്ടാവില്ലന്ന് ആരറിയുന്നു..

Thursday, 4 February 2021

ബ്രേക്ഫാസ്റ്റ് gyans!

ശ്രീബുദ്ധന് ആൽമരച്ചോട്ടിലിരുന്നപ്പോ "gyan" കിട്ടിയത് പോലെ ഇവിടൊരാൾക്കു food കഴിക്കാൻ dining table ഇൽ ഇരിക്കുന്ന നേരം തൊട്ടു കഴിച്ചെഴുന്നേറ്റു പോണ വരെ gyan ഓട് gyan ആണ്..

ആഹാരം കഴിപ്പു ഇവിടൊരു 2 മണിക്കൂർ നീണ്ട പ്രോസസ്സ് ആണ്. ഈ gyan കളുടെ കുത്തൊഴുക്കു കാരണം കൊച്ചിന് ചവയ്ക്കാൻ time കിട്ടാത്തതാണ് കാരണം.

രാവിലെ അടുക്കളയിൽ busy ആയോണ്ട് കൊച്ചിന്റെ അമ്മ ഈ gyan ഉകളൊന്നും ശ്രദ്ധിക്കാതെ വെറുതെ "ങും.. ങും.." ന്നു മൂളുകയാണ് പതിവ്. ചില പ്രത്യേക സന്ദർഭങ്ങളിൽ "മിണ്ടാതിരുന്നൊന്നു കഴിച്ചിട്ടേണീറ്റ് പോടീ.. മണിക്കൂർ രണ്ടായല്ലോ ഇരിപ്പു തുടങ്ങീട്ട്!" എന്നും പറയാറുണ്ട്..

വല്ലപ്പോഴും rare ആയിട്ട് gyans അമ്മ കേൾക്കാറുമുണ്ട്.. ഇന്നങ്ങനെ ഒരു സുദിനം ആയിരുന്നു. സംഭാഷണ ശകലം ചുവടെ:

"അമ്മേ, എനിക്കിന്നൊരു കാര്യം മനസ്സിലായി!"

"എന്താ?"

(Roof ഇലോട്ട് വിരൽ ചൂണ്ടിക്കൊണ്ട് ) "ഈ മോളിലെന്തിനാ ഭിത്തി വച്ചേക്കുന്നതെന്നറിയാമോ?"

"എന്തിനാ?"

"മോളിൽ ഈ ഭിത്തി ഇല്ലാരുന്നെങ്കിൽ 8th ഫ്ലോറിൽ താമസിക്കുന്നവർ നമ്മുടെ മോളിലോട്ടു വീഴത്തില്ലേ!!അങ്ങനെ വീഴാതിരിക്കാനാ മോളിൽ ഭിത്തി വച്ചിരിക്കുന്നത്!"

(Flat 7th floor ഇൽ ആണ് )

"Roof of the house protects us from wind, sun and rain" ന്നു example വച്ചു പഠിപ്പിച്ചു കൊടുക്കാൻ ശ്രമിക്കുന്ന അമ്മ: 

"അപ്പച്ചന്റെ വീട്ടിൽ carporch ന്റെ മോളിൽ ആരുമില്ലല്ലോ, പിന്നെന്തിനാ അപ്പൊ carporch ന്റെ 'മോളിൽ ഭിത്തി ' വച്ചേക്കുന്നത്?"

അമ്മ എന്തൊരു മണ്ടിയാന്നുള്ള ഭാവത്തിൽ കുട്ടി:

"Carporch ന്റെ മോളിൽ ഭിത്തി ഉള്ളോണ്ടല്ലേ നമുക്കവിടെ ഇറങ്ങി കളിക്കാൻ ഒക്കെ പറ്റുന്നത്? അല്ലെങ്കിൽ നമ്മൾ car ന്റെ മോളിലോട്ടു വീഴും, car ചീത്തയാവും, പിന്നപ്പച്ചൻ അമ്മേ വഴക്ക് പറയും, എന്നിട്ട് പിന്നപ്പച്ചന് അമ്മ പുതിയ car ഒക്കെ വാങ്ങിച്ചു കൊടുക്കണ്ട വരത്തില്ലേ !!"

"നീ കഴിച്ചിട്ടേണീറ്റ് പോയെ.. പോയെ.. " (ഓരോന്ന് പറഞ്ഞു മനുഷ്യനെ രാവിലെ 🥴🥴)


Tuesday, 19 January 2021

സ്നേഹിക്കാൻ ഒരു മരുമോൾ..

മേലെപ്പറമ്പിൽ ആൺവീട് എന്ന സിനിമയിൽ വീട്ടുപണി ചെയ്തു മടുത്ത മീനയുടെ കഥാപാത്രം അവരുടെ ഭർത്താവിനോട് പറയുന്നുണ്ട് : "ഒന്നുകിൽ എനിക്ക് കൈ സഹായത്തിനു ഒരാളെ കൊണ്ട് താ, അതല്ലെങ്കിൽ എനിക്ക് സ്നേഹിക്കാൻ ഒരു മരുമോളെ താ.."

ഉദ്ദേശിച്ചത് "എങ്ങനായാലും വീട്ടുജോലിക്കു സഹായിക്കാൻ എനിക്കൊരാള് വേണം " എന്നാണെങ്കിലും ആ പടത്തിന്റെ script writer അത് അവതരിപ്പിച്ചിരിക്കുന്നത് "സ്നേഹിക്കാൻ ഒരു മരുമോൾ " എന്നാണ്!

ഒരു കാര്യം ഏത് രീതിയിലും അവതരിപ്പിക്കാല്ലോ..

"എന്റെ മോളു അമ്മീലരച്ചു ബുദ്ധിമുട്ടണ്ട, ചോറ് മാത്രം പക്ഷെ കുക്കറിൽ വയ്ക്കാതെ കലത്തിൽ വയ്ക്കണം, പിന്നെ എന്റെ തുണി മാത്രം വാഷിംഗ്‌ മെഷീനിൽ ഇടാതെ കൈ കൊണ്ട് കഴുകണം " എന്ന് "സ്നേഹത്തോടെ" മരുമോളോട് പറയുംപോലെ..

ഒരു typical matrimonial ad:

Gender : Male
Age: 30
Profile created by: Parents
Partner Preferences : Fair, good looking, well educated and preferably employed girl from aristocratic families. Should be well mannered, who will look after and take care of him. (... Continued..)

മലയാള തർജമ (probably his mother): "അവന്റെ കാര്യങ്ങൾ ഒക്കെ നോക്കി നടത്താൻ  ഒരാളെ വേണം. ജോലിസ്ഥലത്തു ഹോട്ടൽ ഭക്ഷണം കഴിച്ചു മടുത്തു അവൻ. പിന്നെ എല്ലാ weekend ആകുമ്പോ അലക്കാനുള്ള തുണിയുമായി നാട്ടിലോട്ടുള്ള യാത്രയും.. ഒരു പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ അവരായി അവരുടെ പാടായി.. നമുക്ക് പിന്നെ ഒരാവലാതി ആ കാര്യത്തിൽ വേണ്ടല്ലോ "

മുപ്പതു വയസ്സുള്ള നിങ്ങളുടെ മോന് അവന്റെ കാര്യങ്ങൾ തനിയെ "നോക്കി നടത്താൻ " പറ്റാത്തതെന്താ? Paralysed ആണോ?

എന്ന് ഒരു 7-8 വർഷം മുന്നേ ഇതുപോലത്തെ ഊള talks കേൾക്കുകേം കാണുകേം ചെയ്യുമ്പോ തോന്നീട്ടുണ്ട്!

ഇന്നത്തെ matrimonial sites ഇലെ "Partner preferences " കുറച്ചൂടെ മെച്ചപ്പെട്ടിട്ടുണ്ടാവാം ചിലപ്പോ..

Profile created by "Self" ഉം
Partner preference : "Someone for whom I can be a best friend and companion!"

ഉം ഒക്കെ വരെ എത്തിയോ ആവോ..

(NB : Matrimonial sites ഇലാണോ best friend നെ തിരക്കുന്നതെന്നുള്ള ചോദ്യം വളരെ valid ആണെന്ന് സമ്മതിക്കുന്നു. പക്ഷെ ജീവിതത്തിൽ best friend നോട് പ്രണയം തോന്നണം എന്ന് നിർബന്ധം ഇല്ലല്ലോ. ഇനി തോന്നിയാലും അതൊരു കല്യാണത്തിലൊക്കെ എത്തണം എന്നും നിർബന്ധം ഇല്ല.😬

അങ്ങനെ ഉള്ള ഹതഭാഗ്യർ ഒരു companion വേണമെന്ന് തോന്നുമ്പോ matrimonial വഴി try ചെയ്യുന്നു!)

Monday, 18 January 2021

Resume ഇൽ cooking ഇനുള്ള പ്രാധാന്യം!

പെൺകുട്ടി ആയോണ്ട് എന്തേലും ചെയ്യണം ന്നോ ചെയ്യണ്ട ന്നോ പറഞ്ഞു ഉപദേശിച്ചിട്ടില്ലാത്ത - liberal ആയ -  parents ന്റെ ഇളയ മകൾ ആയി ജനിച്ചു,
 പത്താം ക്ലാസ്സ്‌ വരെ മാത്രം വീട്ടിൽ നിന്ന് പഠിച്ച്,
പിന്നെ 2 വർഷം ഹോസ്റ്റലിൽ നിന്ന്  കഷ്ടപ്പെട്ടിരുന്നു പഠിച്ചു എൻട്രൻസ് എഴുതി - ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചു,
യൂണിവേഴ്സിറ്റി റാങ്കോടെ എഞ്ചിനീയറിംഗ് പാസ്സ് ആയി,
ക്യാമ്പസ്‌ പളേസ്‌മെന്റ് വഴി പാസ്സ് ഔട്ട്‌ ആയപ്പോ തന്നെ ഒരു MNC ജോലിയിൽ കേറിയ കഥാനായിക..

അതുവരെ അടുക്കളയിൽ ഉള്ള പരിചയം പാത്രം കഴുകൽ, ചപ്പാത്തി ഉണ്ടാക്കൽ മാത്രം. ജോലിക്ക് കേറി ഫ്രണ്ട്‌സ് ന്റെ കൂടെ ഫ്ലാറ്റിൽ താമസം തുടങ്ങിയപ്പോ ഭക്ഷണം കഴിക്കാതെ ജീവിക്കാൻ പറ്റില്ലന്നുള്ളൊണ്ടും, ഉണ്ടാക്കി തരാൻ വേറെ ആരുമില്ലാത്തോണ്ടും അടുക്കളയിൽ കയറി തുടങ്ങി എന്ന് പറയാം. ഇടയ്ക്കു മടുക്കുമ്പോ പുറത്തുന്നു food അടിച്ചു.. ഒറ്റത്തടി ആയോണ്ട് അതൊന്നും ഒരു വിഷയമല്ലല്ലോ..

ഒരു 3 വർഷം കഴിഞ്ഞപ്പോ കല്യാണം കഴിച്ചു, ജോലി ഒക്കെ resign ചെയ്തു ഭർത്താവിന്റെ ഒപ്പം ഗൾഫിലേക്ക്.. അവിടെ ചെന്ന് വീണ്ടും ജോലിയിൽ കേറാം എന്നുള്ള പ്രതീക്ഷയിൽ..

അവിടെ ചെന്ന് resume ഒക്കെ അയക്കാൻ draft ചെയ്തിട്ട് പുള്ളിക്ക് അയച്ചു കൊടുത്തു.. പുള്ളി അതിൽ കുറച്ചു changes ഒക്കെ വരുത്തി എനിക്ക് തിരിച്ചയച്ചിട്ടു "ഇത് മതി " എന്ന് പറഞ്ഞു. എന്തൊക്കെയാ ചേഞ്ച്‌ ചെയ്തേന്നു അറിയാൻ resume നോക്കിയപ്പോ എന്റെ hobbies ഇൽ പുതിയ ഒരു ഐറ്റം ഇട്ടേക്കുന്നു - "cooking". ഞാൻ ഒന്നു ഞെട്ടി. Blogging, traveling, driving, reading, movies, songs ഇതൊക്കെ ആണ് എനിക്കറിയാവുന്ന എന്റെ hobbies എന്ന് മാത്രമല്ല kitchen is a place which I go to just because, I don't have  any other option - it's a place I would like to spend the most minimal time of my life. Do you call that a "hobby" by any chance!

(പുള്ളിക്കാരന് കുക്കിംഗ്‌ അല്ലെർജി ആയോണ്ട് അടുക്കള ഭാഗത്തേക്കേ വരില്ല. )

നമ്മൾ ആ സമയത്തു ഉത്തമയായ ഭാര്യ ആയോണ്ട് "അതെന്താ cooking hobby ആയി add ചെയ്തേ, cooking എന്റെ hobby അല്ലല്ലോ " എന്ന് മാത്രം ചോദിച്ചു..

The response I got was "How can a wife not like cooking? That's what they have to do!" (മലയാളത്തിൽ ആണേ..)

ഒരു ഭാര്യ ആകാൻ വേണ്ട basic criteria കുക്കിംഗ്‌ ഇഷ്ടപ്പെടുക എന്നുള്ളതല്ലേ എന്നുള്ള ഒരു നോട്ടവും!

അപ്പൊ എന്റെ നെഞ്ചിനകത്തു നിന്ന് ആംബുലൻസിന്റെ നിലവിളി ശബ്ദവും "django നീ പെട്ടോ?" ന്നുള്ള ഒരു ചോദ്യവും - വർഷം 6 കഴിഞ്ഞെങ്കിലും ഇപ്പോഴും കേക്കാം!

(ഇഷ്ടപ്പെടുന്നതെല്ലാം hobby ആകുമോ എന്നുള്ളത് വേറെ ചോദ്യം! ഉദാഹരണത്തിന് എനിക്ക് ഉറങ്ങാൻ ഇഷ്ടമാണെങ്കിലും ഉറക്കം ഇന്ന് വരെ എന്റെ hobby അല്ല! 🤷‍♀️)

ഗൾഫിലെത്തി മൂന്നാം മാസം carrying ആയി. അതോടെ ജോലി അന്വേഷണം പൂട്ടിക്കെട്ടി.

2 വർഷത്തെ ഗൾഫ് ജീവിതത്തിനു വിരാമമിട്ടു 1 വയസ്സായ കുഞ്ഞിനേം കൂട്ടി തിരിച്ചു നാട്ടിൽ വന്നു ജോലിയിൽ കേറുന്നത് വരെ ആ നിലവിളി ശബ്ദം ഇടയ്ക്കിടയ്ക്ക് ഞാൻ കേൾക്കാറുണ്ടായിരുന്നു..

നാട്ടിലെത്തി ഞാനും മോളും ഒരു maid ഉം കൂടെ ഫ്ലാറ്റിൽ താമസം ആയി. മോൾക് 3.5 വയസ്സാകുന്നത് വരെ maid ഉണ്ടായിരുന്നു. I was particular that after office hours I need to spend time with mol rather than spending time in kitchen. I never wanted to miss being part of her toddler phase.

അതൊക്കെ പലതരത്തിൽ എന്റെ അഹങ്കാരമൊക്കെ ആയി വ്യാഖ്യനിക്കപ്പെട്ടിട്ടുണ്ട്, പക്ഷെ I simply didn't care. I would not get back her childhood. My priority was getting time to spend with my toddler after work rather than toiling in the kitchen-  and if I'm ok to spend my money on that - how does it matter for anyone unless I bother them for something!

ഇപ്പൊ അവൾക് 6 വയസ്സ്.. കഴിഞ്ഞ 3 വർഷമായി ഞാൻ അവളേം, വീട്ടുകാര്യങ്ങളും കിച്ചനും എന്റെ ജോലിയും  എല്ലാം ഒരുമിച്ചു കൊണ്ട് പോകുന്നു.. എന്തെങ്കിലും കാരണം കൊണ്ട് cook ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളിൽ പുറത്തു നിന്ന് വാങ്ങിക്കാറുണ്ട്.

കിച്ചണിൽ കേറി കഴിഞ്ഞാ പിന്നെ അവിടുന്ന് പണി തീർത്തു ഏറ്റവും വേഗം ഇറങ്ങുക എന്നുള്ളതാണ് അന്നും ഇന്നും എന്റെ line!

Though I spend almost 4 hours daily in the kitchen - cutting, cooking, washing and cleaning - let me say - that's the place I hate to be in even for a minute longer!

Cooking is a basic life skill - and I do it out of necessity and not "interest" - and definitely cooking is NOT my HOBBY!

Sunday, 3 January 2021

The Innovative അമ്മ

രാവിലെ കുളിപ്പിച്ച് ഇറക്കിയപ്പോ കൊച്ചിന് ഇടാൻ അമ്മ T shirt ഉം shorts ഉം എടുത്തു വച്ചതു കണ്ടപ്പോ പണ്ടൊന്നും ഇല്ലാത്ത പോലെ കൊച്ചിനൊരു വേവലാതി :

"അമ്മ എന്റെ മുടീം വെട്ടികളഞ്ഞു, ഇനി shorts ഉം കൂടെ ഇട്ട എല്ലാരും എന്നെ കണ്ടാൽ ഞാൻ ഒരു boy ആണെന്ന് കരുതും. എനിക്ക് frock മതി "

(ഒരു 3 വയസ്സ് വരെ അവളെ കണ്ടാൽ എല്ലാരും "മോൻ" ആണെന്ന് വിചാരിച്ചേ സംസാരിക്കാറുള്ളരുന്നു.. ഇപ്പോഴാ മാറി വരുന്നത് )

"Boys മാത്രമേ shorts ഇടൂ ന്നു നിന്നോടാരാ പറഞ്ഞേ.."

"അമ്മ shorts ഇടുന്നില്ലല്ലോ "

"എന്റമ്മ എനിക്ക് shorts വാങ്ങിച്ചു തന്നില്ല! നിന്റെ ഭാഗ്യം കൊണ്ട് നിന്റമ്മ കുറച്ചു stylish 💃 ആയോണ്ട് നിനക്ക് shorts ഒക്കെ വാങ്ങിച്ചു തരുന്നു.(You lucky girl!!! 🥳) അപ്പൊ നിനക്കിടാല്ലോ! ഇതിപ്പോ ആദ്യമായിട്ടൊന്നുമല്ലല്ലോ.. പിന്നെന്താ ഇന്നൊരു പുതിയ "girl-boy" കണ്ടുപിടിത്തം " ന്നൊക്കെ ചോദിച്ചു അമ്മേം മോളും കൂടെ വണ്ണും ടുവും പറഞ്ഞു പറഞ്ഞു പറഞ്ഞു  അവസാനം അമ്മ ഒരുഗ്രൻ idea പറഞ്ഞു.. മോൾ സമ്മതിച്ചു..

Implemented idea production deployment ചെയ്ത പടം ചുവടെ :