Friday, 14 May 2021

ടൗട്ടെയോടൊപ്പം പറന്നു വന്ന മഴയോർമ്മകൾ!

ടൗട്ടേ ചുഴലിക്കാറ്റും മഴയും ഇങ്ങു തിരുവനന്തപുരത്തു തകർക്കുമ്പോ lockdown ഇനിടയിലും മനസ്സ് ആലപ്പുഴ ജില്ലയിലെ ചെന്നിത്തല വരെ ഒന്നു പോയി വന്നു..

Upper കുട്ടനാട്ടിലെ ചെന്നിത്തല ആണ് അമ്മയുടെ വീട് (സാക്ഷാൽ രമേശ്‌ ചെന്നിത്തലയുടെ നാട് ).. എന്റെയും കസിൻസിന്റെയും സമ്മർ വെക്കേഷൻസ് colorful ആക്കിയിരുന്ന free "ഹോം സ്റ്റേ"!

ആ വീടും, വീടിനോട് ചേർന്നുള്ള ഒരു വല്യ കുളവും, വീടിനു പുറകിലെ പറമ്പിൽ അമ്മാച്ചൻ (അമ്മേടെ one and only ആങ്ങള - ബാബുചാച്ചൻ ) നടത്തിയിരുന്ന ഇഷ്ടികച്ചൂളയും, അതിന് വലതു വശത്തായി നീണ്ടു നിവർന്നു കിടക്കുന്ന നെൽപ്പാടവും ചേരുമ്പോഴേ ആ ഇമേജ് complete ആവാത്തുള്ളൂ.

വീട്ടിലേക്കു കേറി വരുമ്പോ ആദ്യം കാണുന്നത് കൈവരി ഇല്ലാത്ത ഒരു staircase ആണ്. ഒരിക്കലും പൂർത്തിയാകാഞ്ഞ രണ്ടാം നിലയിലേക്ക് എത്തിക്കുന്ന staircase. അതിന്റെ സൈഡിലൂടെ മുന്നോട്ടു നടക്കുമ്പോ സിറ്റിംഗ് റൂമിൽ എത്തും.

നേരെ കാണുന്നത് ആ വീടിന്റെ കമ്മ്യൂണിസ്റ്റ്‌ അനുഭാവം ഉദ്ഘോഷിക്കുന്ന items ആണ്- 

സ്റ്റാലിന്റെയും, മാർക്സ്സിന്റെയും, എ കെ ജി യുടെയും ഫ്രെയിം ചെയ്ത ഫോട്ടോകൾ, ഒരു ദേശാഭിമാനി കലണ്ടർ, മേശയിൽ ദേശാഭിമാനി പത്രം.. ഇതിനിടയിൽ എവിടെയോ ഒരു കലമാനിന്റെ കൊമ്പിന്റെ sculpture ഉം ഉണ്ട്..

(അപ്പച്ചന്മാരുടെയോ അമ്മച്ചിമാരുടെയോ, വീട്ടുകാരിൽ ആരുടെയും ഫോട്ടോസ് ആ വീട്ടിന്റെ ഭിത്തിയിൽ ഒരിക്കലും സ്ഥാനം പിടിച്ചില്ല )

വലതുവശത്തെ ഭിത്തിയിൽ ഒരു പീഠം -  തിരുകുടുംബത്തിന്റെ ഒരു ഫോട്ടോ തടി കൊണ്ടുണ്ടാക്കിയ ചില്ലിട്ട ഒരു കൂട്ടിൽ വച്ചിരിക്കുന്നു.. സന്ധ്യക്ക്‌ തിരി കത്തിക്കാൻ ഉള്ള ഒരു സ്റ്റാൻഡും ഉണ്ട്.

ഇടതു വശത്തു ബെറ്റ്സിമാമ്മയുടെ (ബാബുച്ചാച്ചന്റെ മോൾ )മുറിയാണ്. മുറീടെ വാതിലിൽ മാധുരി ദീക്ഷിത് ന്റെ ഒരു ഫോട്ടോ ഒട്ടിച്ചു വച്ചിട്ടുണ്ട്. കൂടെ 'B', 'J' എന്ന് രണ്ടക്ഷരങ്ങളും.

ബെറ്റ്സിമാമ്മയും എന്റെ ചേച്ചി ജൂണിമാമ്മയും സമപ്രായക്കാരും കട്ട ഫ്രണ്ട്സും ആയതുകൊണ്ട് ഇതിലെ 'J' Juny ആണെന്നായിരുന്നു ഞങ്ങൾ പിള്ളേര് സെറ്റ് കുറെ കാലം വിചാരിച്ചു വച്ചിരുന്നത് - "Betsy Babu" മാറി  Betsy "Jinu" ആകുന്നതിനു കുറച്ചു കാലം മുന്നെ ആണ് ആ തെറ്റിദ്ധാരണ ഞങ്ങൾക്ക് മാറിയത് 😬!

ബാബുചാച്ചൻ ആ കാലത്തൊക്കെ ഫുൾ ടൈം തിരക്കുള്ള, പാർട്ടിയിൽ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന ഒരു CPM കാരൻ ആയിരുന്നു. (അദ്ദേഹത്തിന്റെ ഒരു ചെവിക്കു ചെറിയ കേൾവിക്കുറവുണ്ട് - after effect from some physical assault during his young age.)

അദ്ദേഹത്തിന്റെ പെങ്ങന്മാർക്കാർക്കും ആങ്ങള വീട്ടുകാര്യം നോക്കാൻ സമയം കിട്ടാതെ, പിള്ളേരുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കാതെ പാർട്ടി പ്രവർത്തനവുമായി നടക്കുന്നതിനോട് വല്യ യോജിപ്പില്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ നല്ല പാതി ( ഞങ്ങളുടെ അമ്മായി )കട്ട സപ്പോർട്ട് ആയിരുന്നു.

വീട്ടിൽ ഇടയ്ക്കിടയ്ക്ക് നടക്കുന്ന പാർട്ടി മീറ്റിംഗുകൾക്കു ഉണ്ടാക്കുന്ന ചായേം പരിപ്പുവടയും കഴിച്ചു ഞങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു!

ആ നാട്ടിലെ ഓണക്കാലത്തെ കലാപരിപാടികൾക്ക്   വീടിനു പിറകിലെ പറമ്പ് വേദി ആയി (ഇഷ്ടികചൂള  നിർത്തി കഴിഞ്ഞുള്ള കാലങ്ങളിൽ എപ്പോഴോ )..

ഒരുത്സവപ്രതീതി ആണപ്പോ. പാട്ടും, ഡാൻസും, late night നാടകവും ഒക്കെ ഉണ്ട്. കാണികളുടെ കൂടെ ഇരുന്നു നാടകം കാണാൻ ഒന്നും വിട്ടിട്ടില്ലെങ്കിലും ജീവിതത്തിൽ ആദ്യമായും അവസാനമായും വാതിൽ പടിയിലും ജനൽ വഴിയുമൊക്കെ ഉറക്കമിളച്ചിരുന്നു സ്റ്റേജിൽ നാടകം നടക്കുന്നത് എത്തി നോക്കി കണ്ടത് അന്നാണ്..

വീടിനു അടുത്തൊക്കെ കൂടുതലും ഉണ്ടാരുന്നത് തൊഴിലാളി കുടുംബങ്ങൾ ആയിരുന്നു. എല്ലാ വർഷവും വെള്ളപ്പൊക്കം വരുന്ന സമയത്തു - ആ വീടും പരിസരവും ഒരു camp ആയി മാറും.. ലുങ്കിയും ബ്ലൗസും തോർത്തും ഉടുത്ത സ്ത്രീകളും, ചെറിയ കുട്ടികളും അടുപ്പ് കൂട്ടലും പാചകവും വാചകവും ഒക്കെ ആയി കാർപോർച്ചിലും പറമ്പിലും ഒരു മേളമാണ്..

വീട്ടിനുള്ളിൽ T V കാണാനും (അന്ന് TV ഒട്ടും കോമൺ അല്ലാത്ത കാലം ആണ് ) ഉണ്ടാവും.. നിലത്തു കാലൊക്കെ നീട്ടി ഇരുന്നു മടിയിൽ കുട്ടികളെയും വച്ചു കയ്യടിയും ചിരിയും ബഹളവുമായി.. അകത്തു സീറ്റ്‌ കിട്ടാത്തവർ ജനലിൽ കൂടി ആണ് ആസ്വാദനം!

A completely different ambience - എന്റെ ഒക്കെ മുഴുവൻ ശ്രദ്ധ അവരുടെ body language ഇലാരിക്കും.. The raw laughs, tears, on screen ആവേശം അതേപോലെ അവരുടെ മുഖത്തും കാണാരുന്നു..!

ഇപ്പൊ വീടൊക്കെ പുതുക്കി പണിതു, പരിസരങ്ങളും മാറി, ഓർമ്മകൾ എന്നാലും always fresh!! 😇

(Photo : Amma and siblings with their better halves.)






No comments:

Post a Comment