"ഇതെനിക്ക് തരാമോ പ്രശൂ?"
"ഇല്ല!"
"എടൊ പ്ലീസ്, ഞാനിതെടുത്തോട്ടെ?"
"പറ്റൂല്ല ജൂണോ!!"
"എന്തൊരു ദുഷ്ടനാടോ!" 😔🚶🏽♀️🚶🏽♀️
.
.
ശേഷം കോവിഡ്..
ഓഫീസ് കാണാതെ 2 വർഷം..
.
.
കമ്പനി ആ ബിൽഡിംഗ് നിന്ന് വേറെ ബിൽഡിംഗ് ഇലേക്ക് മാറുന്നു..
"വല്ല സാധനങ്ങളും എടുക്കാൻ ഉണ്ടേൽ വന്നെടുത്തോണ്ട് പൊ ഉവ്വേ.. അല്ലേൽ എല്ലാം കൂടെ വാരി ഞങ്ങൾ കുപ്പേൽ ഇടുമെന്നു" കമ്പനി അറിയിക്കുന്നു..
.
.
"ജൂണോ തിരുവനന്തപുരത്തല്ലേ, എന്റെ സാധനങ്ങൾ കൂടെ എടുത്തേക്കാമോ?"
"പറ്റൂല്ല പ്രശൂ!!"
"ആ beer mug ജൂണോ എടുത്തോന്നെ!! "
"ആ.. അപ്പൊ സാധനം എടുക്കാൻ പോകണ്ടതെന്നാന്നാ പ്രശൂ പറഞ്ഞേ.. ഇന്ന് വേണേൽ ഇപ്പൊ തന്നെ പോയേക്കാം?"
.
.
ഇലവരഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെന്നു പറഞ്ഞ പോലെ, ദോ അവസാനം കൂടണഞ്ഞിരിക്കുന്നു "The Beer Mug "
No comments:
Post a Comment