കണ്ണിച്ചേര, ഛെ, ചോര ഇല്ലാത്ത നിന്റെ പപ്പെടേം അമ്മേടേം പ്രവർത്തികൾ കേട്ടു എനിക്ക് സഹിക്കാൻ പറ്റുന്നില്ല കുഞ്ഞേ!
വെറും 6 വയസ്സുള്ള നിന്നോടിങ്ങനെ പെരുമാറാൻ അവർക്കെങ്ങനെ സാധിക്കുന്നു!
നീ വിഷമിക്കണ്ട, അവർക്കൊരു പണി കൊടുക്കാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു! എന്റടുത്തു അതിനു പറ്റിയ ഒരു ജിന്നുണ്ട്! 🤩
ഈ ജിന്നിനെ വീട്ടിൽ എത്തിച്ചു മൂന്നേ മൂന്ന് ദിവസങ്ങൾക്കുള്ളിൽ നിന്നേ വില ഇല്ലാത്ത നിന്റെ അപ്പനും അമ്മയും നിന്നോട്
"ഹോ! നീരജ് മോനെ, നീ ആണ് ഞങ്ങളുടെ തങ്കകുടം! നീ എന്ത് പാവമാണ്.. നിന്നോട് ദേഷ്യപ്പെട്ടതിൽ ഞങ്ങൾക്കിപ്പോ അതിയായ കുറ്റബോധം തോന്നുന്നു!" എന്ന് ജിന്ന് പറയിപ്പിക്കും. അതാണ് ഈ ജിന്നിന്റെ main!
Free home delivery option available ആണ്.
Return policy: 3 ദിവസത്തിൽ ജിന്ന് ഉദ്ദേശിച്ച ഫലം തന്നില്ലെങ്കിൽ കമ്പനി ചെലവിൽ ജിന്നിനെ തിരിച്ചെടുക്കുന്നതാണ്.
ജിന്ന് ഫലം തന്നു കഴിഞ്ഞാൽ നിന്റെ parents മൂന്നാം ദിവസം തന്നെ ജിന്നിനെ flight പിടിച്ചു വന്നായാലും കമ്പനിയിൽ തിരിച്ചേല്പിക്കും. ഇത് കമ്പനി തരുന്ന guarantee.
Operation manual :
1. ജിന്നിനു daily morning 2 hours online class ഉണ്ട്. അത് attend ചെയ്യാനുള്ള സൗകര്യം ചെയ്തു കൊടുക്കണം.
2. ജിന്നിനെ ഭക്ഷണം കഴിപ്പിക്കുന്ന കാര്യം - നിന്നെ ഏറ്റവും വിഷമിപ്പിച്ച parent നെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണം. എന്നാലേ നമ്മൾ ഉദ്ദേശിച്ച ഫലം കിട്ടു!
3. ജിന്ന് ഭക്ഷണം കഴിക്കുന്ന സമയത്തു, നീരജ് മോൻ ഒരു മന്ത്രം ചൊല്ലണം - "വാ തുറക്ക് സംസം, വേഗം ചവയ്ക്കു സംസം, കഴിക്ക് സംസം ". ഇത് ഓരോ 2 മിനിറ്റ് ഇടവേളയിൽ പറഞ്ഞോണ്ടിരുന്നാ ഫലസിദ്ധി കൂടും!
4. ജിന്ന് ഇടക്കിടക്ക് "എന്റമ്മ എവിടെ? എപ്പോ വരും?" എന്നൊക്കെ ചോദിച്ചാ, മോൻ പറയണം "ദുബായ് വഴി കാലിഫോർണിയ്ക്ക് പോകുന്ന ഉരുവിൽ കയറി ഒരു തീർത്ഥാടനത്തിനു പോയതാ, ഉടനെ വരും " എന്ന്.
എന്ന് നിന്റെ സ്വന്തം ജൂകു!
No comments:
Post a Comment