മോൺസൺ മാവുങ്കലിന്റെ പുരാവസ്തുശേഖരം trending ആയപ്പോഴാ അന്നക്കുട്ടീടെ കയ്യിലുള്ള ഒരു പുരാവസ്തുശേഖരത്തെ പറ്റി ഓർമ വന്നത്!
ദീ കാണുന്ന അലമാരിയിൽ ആണ് മേൽപ്പറഞ്ഞ പുരാവസ്തുക്കൾ വിശ്രമിക്കുന്നത്.
അന്നക്കുട്ടി 16 വർഷം മുന്നേ സ്കൂളിൽ പഠിച്ചപ്പോ ഉപയോഗിച്ചിരുന്ന ചുരിദാർ മുതൽ, ഇപ്പൊ നിലവിൽ ഇല്ലാത്ത പഴയൊരു nationalized ബാങ്കിന്റെ chequebook, വര്ഷങ്ങൾക്കു മുന്നേ പൂട്ടിപ്പോയ oru ജ്വല്ലറിടെ കാലി കുട്ടി box തുടങ്ങി വിപുലമായ ശേഖരം യാതൊരു കാവലുമില്ലാതെ ഇങ്ങനെ കിടക്കുവാ!
ഗാന്ധി ജയന്തിയും സേവനവാരവും ഒക്കെയല്ലേ, ഈ wardrobe ഒന്ന് clean up ചെയ്യാമെന്ന് കരുതി അലമാര തുറന്ന അന്നക്കുട്ടി മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു നോക്കി..
ഉടുപ്പുകൾക്കൊക്കെ മിനിമം ഒരു 10-12 വർഷം average age ഉണ്ടാവും. തിരുവനന്തപുരത്തെത്തിയിട്ടു വർഷം 5 ആകുന്നു. കഴിഞ്ഞ ഒരു 5 വർഷത്തിൽ വാങ്ങിച്ച dress ന്റെ count എടുത്താൽ 8 കടക്കത്തില്ല! അതിൽ ഇവിടുന്നു വാങ്ങിച്ചത് ഒന്നോ രണ്ടോ മാത്രം!
ഇവിടുത്തെ കടകളിലെ dress - color palettes അന്നക്കുട്ടിക്ക് അത്ര രുചിച്ചിട്ടില്ലാത്തൊണ്ടു new entries വളരെ കുറവാണ്.
പറയുമ്പോ എല്ലാം പറയണമല്ലോ - മോൻസന്റെ കട്ടപ്പുറത്തിരിക്കുന്ന കാറുകൾ പോലല്ല ഇതൊക്കെ.. വർഷം 16 ഒക്കെ ആയതുങ്ങൾ പോലും ഇപ്പൊ ഇട്ടാലും പുത്തൻ പോലിരിക്കും എന്നാ അന്നക്കുട്ടിടെ ഭാഷ്യം! Perfect OK!👌🏻
അത് മാത്രമല്ല, ഇതിലുള്ള ഓരോ dress നും ഓരോരോ കഥകൾ പറയാനുണ്ട്..
MG Road ഉം Broadway ഉം ഉള്ള എല്ലാ കടകളും രാവിലെ മുതൽ വൈകുന്നേരം വരെ തപ്പി തപ്പി അവസാനം അന്നക്കുട്ടി ആകെ വാങ്ങിക്കുന്ന 2 ഉടുപ്പുകളിൽ ഓരോന്നും അന്നക്കുട്ടിക്ക് എന്തുമാത്രം പ്രിയപ്പെട്ടതായിട്ടാവും നമ്മൾ എന്ന് പരസ്പരം പറയുന്നുണ്ടാവും..
അന്നക്കുട്ടീടെ 'സേവനവാര വൃത്തിയാക്കൽ യജ്‌ഞം' എങ്ങനെ അവസാനിക്കുമെന്നും അവർക്കറിയാം! Seniormost members ഇൽ നിന്ന് കണ്ണുകൾ juniormost members ഇൽ എത്തും, എന്നിട്ട് അവരെ നോക്കി
"ഇവരെ എടുത്തു കളഞ്ഞാലോ 🤔? " എന്നാലോചിക്കും!
എന്നിട്ട് അലമാരീം പൂട്ടി പോയിരുന്നു ഒരു കഥയങ്ങെഴുതും!!
അന്നക്കുട്ടി ഡാ!!!
No comments:
Post a Comment