Weekly once എനിക്ക് അത്യാവശ്യം cleaning നൊക്കെ help ചെയ്യാൻ വരുന്ന ഒരു ചേച്ചി ഉണ്ട്.. വിമലചേച്ചി.. ഞങ്ങൾ തമ്മിൽ ഉള്ള conversations are like :
"ചേച്ചി, ഇന്ന് ബാൽക്കണിയിലെ ചുക്കിലി കൂടി അടിച്ചേക്കമോ?"
I find it a bit uncomfortable going behind her and checking on her while she completes her work. I usually do not interfere and let it be.
Meanwhile ഇവിടുത്തെ 6 വയസുള്ള വല്യമ്മച്ചിടെ conversations with "വിമലാമ്മച്ചി" is like:
In case "വിമലാമ്മച്ചി" opens the pipe at full speed and water rushes out more than that's needed with that splashing sound: "ഹോ! എന്റെ ചെവി പൊട്ടുന്നു! ഇത്രേം സ്പീഡിൽ ഈ tap എന്തിനാ open ചെയ്യുന്നേ? വെള്ളം മുഴുവൻ കളയുവാണോ?"
Floor mopping കഴിഞ്ഞ് floor dry ചെയ്യാൻ വേണ്ടി ഇട്ട fan, floor dry ആയി കഴിഞ്ഞും ഓഫ് ആക്കീട്ടില്ലെങ്കിൽ, അവിടേം വല്യമ്മച്ചി ഓഡിറ്റിംഗ് നടത്തി fan off ആക്കിപ്പിക്കും..
വിമലചേച്ചി വരുമ്പോ മുതൽ പോകുന്നത് വരെ auditing ന്റെ ബഹളം ആണ്!
വിമലചേച്ചി പാവം,
" അമ്മക്ക് ഇനി എന്തു വേണം! മോൾ എല്ലാം നോക്കിക്കോളുമല്ലോ " ന്നു പറഞ്ഞു ചിരിക്കും..
ഞാനും ഒരു വിളറിയ ചിരി ചിരിക്കും.
ഇടയ്ക്കു ഞാൻ "ടീ, നീ ഒന്നു മിണ്ടാതിരിക്കുവോ കുറച്ചു നേരം, വിമലാമ്മച്ചി ജോലി ചെയ്തോട്ടെ " ന്നു പറഞ്ഞാ, auditor ന്റെ അടുത്ത ഇര ഞാനാകും!
ഒരു മൊട്ടുസൂചി സ്ഥലം മാറി ഇരുന്നാ അതിന്റെ root cause analysis നടത്തി, എന്നെ വെള്ളം കുടിപ്പിച്ചു, മൊട്ടുസൂചി തിരിച്ചു ഇരുന്നിടത്തു കൊണ്ട് വയ്പ്പിക്കുന്ന ടീം ആണവൾ!
മിനിഞ്ഞാന്ന് ബാൽക്കണിയിൽ ഉള്ള അയ വള്ളി - plastic കയർ തീ വച്ചു ഉരുക്കി മുറിക്കാൻ ഞാനും വിമലചേച്ചിയും കൂടെ ഒരു തീപ്പെട്ടിയും മെഴുകുതിരിയും ആയിറങ്ങി. അവിടെ ഭയങ്കര കാറ്റായതു കൊണ്ട് തിരി കേട്ടുപോയ്ക്കൊണ്ടേ ഇരുന്നു. ഞങ്ങൾ പല രീതിയിൽ കത്തിക്കാൻ ശ്രമിച്ചോണ്ടും..
കുറച്ചു കഴിഞ്ഞപ്പോ പിറകീന്നു സാക്ഷാൽ വല്യമ്മച്ചി : " രണ്ടു പേരൂടെ ആ matchbox ഇലുള്ള stick മുഴുവൻ തീർക്കരുത്!"
തിരിഞ്ഞ് എന്നോട് മാത്രം : "സന്ധ്യക്ക് വിളക്ക് കത്തിക്കാൻ തീപ്പെട്ടി വേണമെന്ന് അമ്മക്ക് അറിയാല്ലോ?"
വിമലചേച്ചി രഹസ്യമായിട്ട് എന്നോട് : "ഇതിന്റെ അച്ഛനും ഇങ്ങനെ തന്നാണോ?"
ചിരിക്കണോ കരയണോ എന്നാലോചിക്കാൻ ഒന്നും time കിട്ടിയില്ലെന്നു പറഞ്ഞാ മതിയല്ലോ!! ചിരി നിർത്താൻ പറ്റീട്ടു വേണ്ടേ ആലോചിക്കാൻ!
No comments:
Post a Comment