"Hello Mr. Brain!
ഇങ്ങോട്ടൊന്നു നോക്കിക്കേ..
ദേ.. തോറ്റു തുന്നം പാടി വന്നിരിക്കുന്നു ഞാൻ .."
"ഹാ.. വന്നോ!
മ്മ്? എന്താ nut കളഞ്ഞ അണ്ണാനെ പോലിരിക്കുന്നത്!
എന്നെ വിട്ടു ആ ഹൃദയ യുടെ വാക്ക് കേട്ടു ഇറങ്ങി പോകുമ്പോ എന്താരുന്നു പറഞ്ഞേ? "Please don't misunderstand me" അല്ലെ!
ഇത്രേം കാലം നീ പറഞ്ഞത് മാത്രം അല്ലെ ഞാൻ കേട്ടിട്ടുള്ളു, ഒരു തവണ എങ്കിലും ഞാൻ ഇവൾ പറയുന്നത് കൂടെ ഒന്ന് try ചെയ്തു നോക്കട്ടെന്ന്, അല്ലെ!
10 പൈസേടെ ബുദ്ധീo ബോധോം ഇല്ലാതെ വെറുതെ ഇങ്ങനെ സ്വപ്നലോകത്തു നടക്കുന്ന ഈ ഹൃദയ യെ വിശ്വസിച്ചു, ഇത്രേം കാലം നിന്നെ വല്യ തട്ടുകേടുകളൊന്നും പറ്റാതെ ഗൈഡ് ചെയ്ത എന്റെ warnings ഒക്കെ ignore ചെയ്തു നീ പോയപ്പോ Damage Repair നു നീ എന്റടുത്തു തന്നെ വരുമെന്ന് എനിക്കറിയാരുന്നു !
ഇനിയിപ്പോ എങ്ങനാ കാര്യങ്ങൾ?
Serotonin production ഇച്ചിരെ കൂട്ടാൻ ഉള്ള ഓർഡർ കൊടുക്കട്ടോ ഞാൻ?
വാ തുറന്നു വല്ലോം പറ കൊച്ചേ!
അല്ല, Miss ഹൃദയ ക്കു ഒന്നും പറയാൻ ഇല്ലേ?
ഇനിയും ഈ വഴി വരില്ലേ ആനകളേം മേയ്ച്ചു കൊണ്ട്?
നല്ലോണം കലക്കി ഒരു ഗ്ലാസ് horlicks എടുക്കട്ടോ?"
No comments:
Post a Comment