Wednesday, 30 June 2021

Electrons ന്റെ റൂട്ട് മാപ് വരയ്ക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?

ജീവിതത്തിൽ ഒരിക്കൽ മാത്രം ആണ് ചൂരൽ വച്ചു പുറത്തിനിട്ടു ഒരൊന്നൊന്നര അടി കിട്ടിയത്!

അത് പഠിക്കാത്തതിനോ, കുരുത്തക്കേടിനോ ഒന്നുമല്ല! രണ്ടിലൊ മറ്റോ പഠിക്കുമ്പോ..
Lunch break നു food കഴിച്ചു കഴിഞ്ഞുള്ള time പിള്ളേര് ബെഞ്ചിൽ തല വച്ചുറങ്ങണം ന്നെങ്ങാണ്ട് ഒരു റൂൾ ഉണ്ടാരുന്നു.

പാവം ഞാൻ, തല ബെഞ്ചിൽ കുനിച്ചു വച്ചു ഉറങ്ങി.. ഉറങ്ങുന്നേൻറെ ഇടയിൽ അടുത്തിരുന്ന കൊച്ചിനോട് അറിയാതെ എന്തോ സംസാരിച്ചു പോയി! സൗണ്ട് പോലും ഉണ്ടാക്കിയില്ലാന്നു ഓർക്കണം. (അടുത്ത് കിടന്ന കുരിപ്പ് 'കികികി കികി" ന്നു ചിരിച്ചതാണ് പണി പാളിയത് )

അന്ന് വരെ ഒരു ഈർക്കിലി കൊണ്ട് പോലും അടി കിട്ടീട്ടില്ലാത്ത, കുനിഞ്ഞു ബെഞ്ചിൽ കിടന്ന എന്റെ മുതുകത്തേക്ക് ഒരു ചൂരൽ വീണ സൗണ്ടും കേട്ടു എന്റെ നല്ല ജീവൻ പോയി. കരിനീലിച്ചു കിടന്നു ആ പാട് for a day.. വേദനയെക്കാളും ആ unexpected shock ഇപ്പോഴും ഫീൽ ചെയ്യാം!

അതുകൊണ്ട് എന്തുണ്ടായി?

 കോളേജിൽ എത്തിയപ്പോഴേക്കും teachers class  എടുക്കുമ്പോ അവരുടെ മുഖത്തേക്ക് തന്നെ ശ്രദ്ധയോടെ നോക്കി ഇരുന്നു ചുണ്ടനക്കാതെ, യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ മണിക്കൂറുകൾ കത്തി വയ്ക്കുന്ന  technique ഇൽ ഞാൻ PhD എടുത്തിരുന്നു!

Devika ആരുന്നു സ്ഥിരം ഇര..
"Devika, stand up. എവിടാ ശ്രദ്ധ? എന്താ അവിടെ ഇത്ര ചിരിക്കാൻ? എല്ലാരോടും കൂടെ share ചെയ്യൂ.. ഞങ്ങളും കൂടെ ചിരിക്കട്ടെ " ന്നു ദേവികയോട് പറയാത്ത teachers കുറവാണ്!

Poor girl! 😬

എന്നെ പൊക്കീട്ടുള്ളത് ആകെ Felix സർ ആണ്.. പുള്ളിക്ക് എന്നോടെന്തോ മുൻവൈരാഗ്യം ഉള്ളപോലെ, ക്ലാസ്സിൽ വന്നു കഴിഞ്ഞാ കുറെ ചോദ്യം ചോദിച്ചു എന്നെ എണീപ്പിച്ചു നിർത്താതെ ക്ലാസ്സ്‌ എടുക്കാൻ പറ്റൂല്ലാരുന്നു.
(Amritha ഉം Deepthi യും എന്നെ കുറെ രക്ഷിച്ചിട്ടുണ്ട് )

ദേവിക ചിരിച്ചാൽ, ദേവികയെ എണീപ്പിക്കാതെ, correct എന്നെ പൊക്കും! എന്നിട്ടു ചറ പറ technical questions!

Electronics ലാബിൽ ചെന്നാ പിന്നെ പറയുകേം വേണ്ട! S8 വരെ വേറെ ഒരു ലാബിൽ നിന്ന് പോലും എന്നെ പുറത്താക്കീട്ടില്ല! പുള്ളീടെ ലാബിൽ മിക്കവാറും പുറത്താരുന്നു!

ആകെ ഉള്ള ഒരാശ്വാസം - "ഞാൻ മാത്രമല്ല, അവരും(ഫുൾ ക്ലാസ്സ്‌ ) ഉണ്ടാരുന്നു.." (ഇൻ ഹരിഹർ നഗർ  ജഗദീഷ്. Jpg )

ഇന്നെങ്കിലും വല്ലതും ചെയ്യണം ന്നു കരുതി കഷ്ടപ്പെട്ട് പഠിച്ചു ചെന്ന ഒരു ദിവസം - പുള്ളീടെ തിയറി ചോദ്യങ്ങൾക്കു മണി മണി പോലെ answers ഒക്കെ കൊടുത്തു കട്ടക്ക് നിക്കുവാ..

ദാണ്ടേ കിടക്കുന്നു - പുള്ളി circuit diagram നോക്കീട്ടു അതിനകത്തു electrons ന്റെ റൂട്ട് മാപ് ഒക്കെ വരയ്ക്കാൻ പറയുന്നു!
What coconut is this!!

Resistor ഉം capacitor ഉം തിരിച്ചറിയാൻ പറ്റാത്ത  എന്റെ സഹ ലാബീസ് അകത്തും ഞാൻ വീണ്ടും പുറത്തും!

ആ  sem electronics lab pass ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല!

പക്ഷെ സിംഹത്തിനെ പോലെ നിന്ന  സർ കുറച്ചു നാള് കഴിഞ്ഞപ്പോ ഭയങ്കര ചിരിയും, വർത്താനവും ഒക്കെ ആയി..

Board ഇൽ എഴുതിക്കൊണ്ടിരിക്കുന്ന സമയത്തു വെറുതേ ചിരിക്കുക, പറഞ്ഞു വന്ന topic തന്നെ മറന്നു പോവുക, ചോദ്യം ചോദിച്ചു വെറുപ്പിക്കുന്നത് നിർത്തുക.. ഫുൾ twist!

പുള്ളീടെ കല്യാണം ഒക്കെ ഉറപ്പിച്ചത്രേ!

പറഞ്ഞു വന്നത് ക്ലാസ്സിൽ ഇരുന്നു വർത്താനം പറയുന്നത് ഒരു വല്യ തെറ്റൊന്നുമല്ല -

എന്ന് ചൂരലിന്റ വേദന ഇപ്പോഴും ഓർക്കുന്ന ഒരു 6 വയസ്സുകാരി 🤷🏻‍♀️

പിള്ളേരുടെ communication skills ഉം EQ ഉം ഒക്കെ ഡെവലപ്പ് ആവട്ടെന്നെ!
 

No comments:

Post a Comment