Sunday, 20 December 2020

പുൽക്കൂട് ചരിതം

എന്റെ പുൽക്കൂടുകളുടെ ചരിത്രം തുടങ്ങുന്നത് 1995-1996 കാലഘട്ടത്തിൽ ആണ്..

പുൽക്കൂടുണ്ടാക്കണമെന്ന ആഗ്രഹവുമായി parents നോട് രൂപങ്ങൾ വാങ്ങിച്ചു തരാമോ ന്നു ചോദിച്ചു പിറകെ നടന്ന കാലം..

As usual, മേടിച്ചു തന്നില്ല 🤷‍♀️ 

(എന്റെ parents ആയോണ്ട് പുകഴ്ത്തി പറയുവാന്നു വിചാരിക്കരുത്. കാര്യം വല്യ വീടും സെറ്റപ്പും ഒക്കെ ആണേലും, ഇത്രേം എച്ചീസ് ആയ parents നെ വേറെ കിട്ടൂല്ലാ!
ഒരു toy പോലും വാങ്ങിച്ചു തന്നിട്ടില്ല  - പഴയ ഉജാലക്കുപ്പികളും calcium sandoz ന്റെ പട്ടിക്കുട്ടന്റെ മുഖം പോലിരിക്കുന്ന പാട്ടകളും, വെള്ളക്ക, മാവില, കമ്മ്യൂണിസ്റ്റ്‌ പച്ച, സ്ലേറ്റ്, chalk (അമ്മ ടീച്ചർ ആയ വക ), ചിരട്ട, മണ്ണ്, മൂർച്ച പോയ ഒരു കഷ്ണം blade, multi colored ഇലകൾ, പിന്നെ തോർത്ത്‌ കൊണ്ടുള്ള സാരി - ഇതൊക്കെ ആരുന്നു എന്റെ tools and accessories. പള്ളിപ്പെരുന്നാളിന് വല്ലോം പോകുമ്പോ അറിയാതെ നോട്ടം വല്ല toy ഇലേക്കോ മറ്റോ പോയാ ( toy വേണം ന്നു പറയാനുള്ള ധൈര്യം ഇല്ല, വെറും നോക്കിവയ്ക്കൽ മാത്രം  ) അതിന്നൂടെ ചേർത്തുള്ള വഴക്കും പിച്ചും nice ആയിട്ടിങ്ങു കിട്ടും ന്നുള്ളൊണ്ട് toy നോക്കാൻ പോലും പേടിയാരുന്നു ന്നുള്ളതാ സത്യം)

പുൽക്കൂടിനി എങ്ങനുണ്ടാക്കും എന്നാലോചിച്ചിരിക്കുമ്പോഴാണ് ചേച്ചി ഉജാലക്കുപ്പിയും മൊട്ടതോടും sketch pen ഉം പപ്പാ ടെ കീറിയ കോട്ടൺ മുണ്ടും കൊണ്ട് രൂപങ്ങൾ ഉണ്ടാക്കാമെന്നുള്ള ഐഡിയ തന്നത്..

യേശുക്കുഞ്ഞിന് മൊട്ടത്തോടേൽ മുഖം വരച്ചു വച്ചാ മാത്രം മതി.. കഴുത്തിനു താഴോട്ട് തുണി ഇട്ടു മൂടി ഇട്ടാ  മതി.. ഉജാലക്കുപ്പി (body) വേണ്ട.. ബാക്കി എല്ലാർക്കും മൊട്ടത്തോടിൽ sketch ചെയ്ത തലയും, ഉജാലക്കുപ്പിയിൽ മുണ്ടിന്റെ കഷ്ണം വച്ചു തുന്നിപ്പിടിപ്പിച്ച costume ഉം..

പറമ്പീന്നു പുല്ലു പറിച്ചുണക്കി എടുത്ത പുൽക്കൂടിന്റെ backdrop ഉം.. സംഗതി സെറ്റ്!

2001 ആയപ്പോ parents റിട്ടയേർഡ് ആയി. ആ ക്രിസ്മസിന് അപ്പൻ ഒരു 500 ന്റെ note എടുത്തു തന്നിട്ട് പുൽകൂടു വാങ്ങിച്ചോ ന്നു പറഞ്ഞു. അന്ന് 500 ന്നു പറയുന്നത് വല്യ ഒരു amount ആണ്.. കണ്ണിൽ കൂടി കാക്കത്തൊള്ളായിരം നക്ഷത്രങ്ങൾ മിന്നി..

അന്ന് വീടിന്റെ മുന്നിൽ ഒരു കുഞ്ഞു pine മരം ഉണ്ട്..(ഇന്നത് വളർന്നു കയ്യെത്താത്ത ഉയരത്തിൽ ഇലകളൊക്കെ ആയി പോയി..) ആ ക്രിസ്മസിന് പുല്കൂടു മാത്രമല്ല, ആ pine നെ ക്രിസ്മസ് ട്രീ ആക്കാനുള്ള സർവ സന്നാഹങ്ങളും ഞങ്ങൾ വാങ്ങിച്ചു. വീട്ടിന്നു ഗേറ്റ് വരെ നീളുന്ന ഒരു extension chord ഇൽ തുടങ്ങി ബലൂൺ വരെ എല്ലാം കിട്ടി..
കുടുംബത്തെ പശൂന്റെ വൈക്കോലും എടുത്തു..
That would be the Christmas that would always remain so close to my heart.. പിന്നെത്രയോ ക്രിസ്മസ് celebrate ചെയ്തു.. 11th std വരെ (2005) അതൊക്കെ continue ചെയ്തു.. പിന്നെ life took unexpected turns.

 ഇടക്കെപ്പോഴൊക്കെയോ ക്രിസ്മസ് മറ്റേതൊരു ദിവസത്തയും പോലെ ഒരു ദിവസം മാത്രം ആയി, സ്റ്റാർ പോലും ഇടാൻ മിനക്കെടാതെ പോയി..

2005 nu ശേഷം  ആദ്യമായിട്ടാണ്   ഞാൻ ഇന്ന് ഒരു പുൽക്കൂടുണ്ടാക്കുന്നത്. 15 വർഷം എടുത്തു!!!
സന്തോഷമാണോ സങ്കടമാണോ ഇപ്പൊ മനസ്സിലെന്നു ചോദിച്ചാ.. ഒത്തിരി സന്തോഷം ഉണ്ട് .. കണ്ണ് പക്ഷെ ഞാൻ പോലുമറിയാതെ നിറയുന്നു..

Sunday, 25 October 2020

A "Thanksgiving" during Covid times!

2 gifts that Covid times brought for me :

1) My blogging hobby - that started and ended (ഏറെക്കുറെ ) with Infyblogs (Infosys intranet blogging space) around 2010-2013 - I revived that ഈ കോവിഡ് കാലത്ത്..

That was "the way out" I found to get "a pair of ears" to hear my വിശേഷങ്ങൾ (എന്റെ കൊച്ചിന്റെയും ) - as Covid had stolen my office tea breaks where I used to get a few audience!

Blogs became the "pair of ears" who patiently listened to my stories (whichever I told him.. വാ കൊണ്ടുള്ള കഥ പറച്ചിൽ അടുക്കളേൽ നിക്കുമ്പോഴും നടക്കും.. എഴുതണേൽ മിനക്കെട്ടിരിക്കണം എന്നുള്ള reason കൊണ്ട് പറയാതെ പോയവയും ഉണ്ട്)..

2) അമ്മൂമ്മ for Irene -

കോവിഡ് സ്റ്റാർട്ട്‌ ചെയ്ത സമയത്താണ് opposite flat ഇൽ ഒരു ആന്റി വരുന്നത് from Chennai.. ശാന്ത ആന്റി..

Then lockdown made her stay here for some more time and now she has been here for almost 6 months!! That was a really unexpected surprise for both of us (me and Irene). Since the time she came - till date - she has been an അടിപൊളി അമ്മൂമ്മ for Irene.

Cooking delicious food, stitching dresses for her, playing ludo with her, talking to her..

We had never expected that Irene would get a grandmotherly love and affection any time - since I did not have mother. കൊച്ചുമക്കളെ പറ്റി അമ്മച്ചിമാരൊക്ക (relatives) ഫോണിൽ excited ആയി സംസാരിക്കുമ്പോ I used to think "ഇവളെ പറ്റി ഇങ്ങനൊക്കെ സംസാരിക്കാൻ ആരുമില്ലല്ലോ " ന്ന്..

ഇപ്പൊ ആന്റീടെ relatives ഇവിടെ വരുമ്പോ പറയുന്നത് ആന്റിക്ക് ഫോണിൽ full time Irene ന്റെ കാര്യമേ ഉള്ളു പറയാൻ എന്നാണ്.. ആന്റീടെ അനിയത്തിമാരുടെ മക്കളുടെം കൊച്ചുമക്കളുടേം ഒക്കെ ചങ്ക് കൂട്ടാണിപ്പോ Irene!!

Photo : ശാന്ത ആന്റിയും ശാന്ത ആന്റീടെ അമ്മയും ആണ്.. Irene ന്റെ ഇപ്പോഴത്തെ ludo team.. (കൂടെ ഞാനും ഉണ്ടേ..!!)

പറഞ്ഞു വന്നത് - As life unflods, we as human beings - would feel helpless regarding some things in life where "we" have no solutions - but destiny or God - whatever you call it - would have some sweet surprises/plans in store for you - that would come in at times when you least expect that! 😊

Stay happy! Be positive! Let life unflod it's beauty - give it time! 🥰

Thursday, 22 October 2020

ഇതൊരു വെട്ടുകത്തി അല്ല, ഇതൊരു ലോലിപോപ്പും അല്ല!!

Online ക്ലാസ്സിന്റെ ഭാഗമായി ഈ പിള്ളേർക്കോരോ activities ഉണ്ടാവും..

അവര് അന്നന്നു പഠിച്ച ചില വാക്കുളുടെ ചിത്രം ഒട്ടിക്കൽ..

ഈ ചിത്രം കണ്ടു പിടിക്കാൻ ആണ് പാട്.. ഉദാഹരണത്തിന് 'hat' ആണെങ്കിൽ പിന്നെ അതിന്റെ പടം അന്വേഷിച്ചു ഇവിടുള്ള സകല magic pot ഉം (alias കളിക്കുടുക്ക ) തപ്പൽ ആണ് ആശാട്ടി..

ചിലതു എത്ര നോക്കിയാലും കിട്ടാത്തുമില്ല.. അങ്ങനെ കിട്ടാത്തപ്പോ എന്റെ ഉള്ളിലെ ചിത്രകാരി ഉണരുകയും സ്വന്തം കൈപ്പണിയിൽ ഞാൻ ആ പടം വരച്ചു -  അത് വെട്ടി അവൾ നോട്ട്ബുക്കിൽ ഒട്ടിക്കുകയും ചെയ്യും..

ഞാൻ എന്നോട് തന്നെ "Keep it up my girl! Well done!" ന്നൊക്കെ പറഞ്ഞു ഇരുന്നപ്പോഴാ ഇന്ന് 'pin' ന്റെ പടം ഒട്ടിക്കാൻ വരുന്നതും, കിട്ടാതായപ്പോ ഞാൻ കളർ പെൻസിൽ ഒക്കെ എടുത്തു പടം വരച്ചതും..

വരച്ചു കഴിഞ്ഞ് വെട്ടി ഒട്ടിക്കാൻ കൊച്ചിന് ഹാൻഡ് ഓവർ ചെയ്തപ്പോ പടം കണ്ടു അവളുടെ കമന്റ്‌ : "ലോലിപോപ്പിനു yellow കളർ കൊടുത്താ മതിയാരുന്നു.. Red വേണ്ടാരുന്നു.." ന്ന്!!

ദിതിനെ ഒക്കെ സഹായിക്കാൻ പോയ എന്നെ മടലെടുത്തടിക്കണം! 👿👿

Saturday, 17 October 2020

My Family - As in the UKG notebook 2020

An extract from UKG notebook meant to familiarise kids with the members of "My Family" in the year 2020.

വീട്ടുജോലികൾ ഒരാളുടെ മാത്രം കുത്തക അല്ലെന്നും, എല്ലാരും കൂടെ ചേർന്ന് ചെയ്യേണ്ടതാണെന്നും ഒക്കെ പറഞ്ഞോണ്ടിരിക്കുന്നവർ ഇതുപോലെ UKG notebook ഒക്കെ ഒന്നു മറിച്ചു നോക്കുന്നത് നല്ലതാരിക്കും! ഓരോരുത്തരുടേം roles and responsibilities are defined very clearly!

ഇതൊക്കെ നിങ്ങളും പഠിച്ചതല്ലേ? എക്സാം നു പഠിച്ചു എഴുതീട്ടില്ലേ?

എന്നിട്ട് എങ്ങനെ ഇതൊക്കെ മറന്നു സംസാരിക്കാൻ കഴിയുന്നു?

UKG ഇൽ ഉഴപ്പിയതോണ്ട് basic concepts ഒന്നും അത്ര thorough ആയിട്ട് പഠിക്കാത്തെന്റെ കുഴപ്പവാ..!

"Sister helps mother in household works while my brother plays football with his friends " ന്നൂടെ ഉണ്ടാരുന്നേൽ പൊളിച്ചേനെ!! 😝

Thursday, 15 October 2020

ടെക്‌നോപാർക്കിന്റെ സുരക്ഷ ഈ കണ്ണുകളിൽ ഭദ്രം

ചിത്രത്തിൽ കാണുന്നത് Technopark ന്റെ സുരക്ഷ ഉറപ്പുവരുത്താൻ 4 ദിക്കുകളും മോണിറ്റർ ചെയ്യുന്ന task force അംഗങ്ങളായ "The കാക്ക squad " ആണ്.

കാക്കാശ്ശേരിൽ വീട്ടിലെ മൂത്ത കാർന്നോരായ ദാമോദരൻ ചേട്ടനാണ് സ്‌ക്വാഡിന്റെ "സ്‌ക്വാഡ്രൺ ലീഡർ". അദ്ദേഹത്തിന്റെ മകൻ ആയ ഉണ്ണി (alias DUDE) ആണ് സ്‌ക്വാഡിലെ മറ്റൊരു സഹായി.

ഇവരെ കൂടാതെ തമിഴ് നാട് ഗവണ്മെന്റിന്റെ വിശിഷ്ട സേവ മെഡൽ നേടിയ പ്രമുഖ മലയാളി CID കളായ ദാസ്സനും വിജയനും ആണ് സ്‌ക്വാഡിൽ ഉള്ളത് (തെക്കോട്ടു നോക്കി ഇരിക്കുന്നത് ദാസൻ, മറ്റതു വിജയൻ ).

ടെക്‌നോപാർക്കിന്റെ തൊട്ടടുത്തുള്ള ആൾതാമസം ഇല്ലാത്ത ഒരു 8 നില apartment ഇലാണ് ഇവർക്കു accommodation ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് ഏരിയ, food കോർട്ട്, സ്വിമ്മിംഗ് പൂൾ മുതലായ അത്യാധുനിക സൗകര്യങ്ങൾ വരെ അവിടെ ലഭ്യമാണ്.

കാക്ക സ്‌ക്വാഡിനിനോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് ആശയ വിനിമയം മേഖലയിൽ ഇവരെ സഹായിക്കുന്ന പ്രാവച്ചംബലം പ്രാക്കളുടെ കാര്യം. പ്രാവച്ചംബലം പ്രതീഷ്, പ്രസന്നൻ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ വലിയ ഒരു ടീം തന്നെ രംഗത്തുണ്ട്.

പ്രവാച്ചമ്പലം പ്രാവ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ പ്രജിത്തിന്റെ വാക്കുകളിലേക്ക് :
"കാക്ക സ്‌ക്വാഡിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഞങ്ങളുടെ സ്ഥിതി ദയനീയമാണ്. ഞങ്ങള്ക്ക് കമ്പനി accommodation തന്നിട്ടില്ല. യാതൊരു ആനുകൂല്യങ്ങളും ഇല്ലെന്നു മാത്രമല്ല, പരുന്തുംപാറ പുരുഷോത്തമൻ (alias പരുന്ത് പുരുഷു ), അയാളുടെ മച്ചമ്പി ഗരുഡാക്ഷൻ എന്നിവരുടെ നിരന്തരമായ ആക്രമണത്തെ ഭയന്നാണ് ഞങ്ങൾ ഓരോ നിമിഷവും ജോലി ചെയ്യുന്നത്."

ലേഖിക : "എന്താണ് അവരും നിങ്ങളുമായുള്ള പ്രശ്നം?"

പ്രജിത്ത് : "എന്റെ പൊന്നു ചേച്ചി, ഞങ്ങൾക്കവരുമായി ഒരു പ്രശ്നോം ഇല്ല.. ഈ ദാമോദരൻ ചേട്ടന്റെ മോൻ ഉണ്ണി (DUDE) ആ പരുന്തുംപാറക്കാർക്കിട്ടു എന്തോ പണി കൊടുത്തു. അവനെ തിരക്കിയാണ് അവര് വരുന്നത്. ദൂരെ നിന്ന് അവരുടെ വരവ് കാണുന്ന ദാമോദരൻ ചേട്ടൻ അപ്പോഴേ കാക്ക സ്‌ക്വാഡിലെ എല്ലാരേം കൊണ്ട് മുങ്ങും.. ജന്മനാ നിഷ്കളങ്കരായ ഞങ്ങൾ ഇതൊന്നുമറിയാതെ ജോലി തുടരുകയും  "ഉണ്ണ്യേന്ത്യേ.. ഉണ്ണ്യേന്ത്യേ..." ന്ന് അലച്ചോണ്ട് പരുന്ത് പുരുഷും സംഘവും ഞങ്ങളെ ഇഞ്ചപ്പരുവം ആക്കുകയും ചെയ്യും.
"Mujhe മാലൂം നഹീ.." ന്നൊക്കെ ആ മറുതകളോട് പറഞ്ഞാ മനസ്സിലാവണ്ടേ "

"ഇവരുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനായി ഞങ്ങൾ താമസം അപ്പുറത്തുള്ള C Block ലെ flat കളുടെ ബാൽക്കണിയിലേക്ക് മാറ്റി.. പക്ഷെ അവിടുത്തെ മനുഷ്യർ ഞങ്ങളോട് കടുത്ത വംശീയ വിവേചനവും, ചെയ്യാത്ത കുറ്റങ്ങൾ ഞങ്ങളുടെ മേൽ ആരോപിച്ചു ഞങ്ങളെ ആട്ടി ഓടിക്കുകയും ആണ്

ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ചയിൽ ഞങ്ങളുടെ സഹോദരൻ പ്രശാന്ത് ആ കാണുന്ന ബാൽക്കണിയിൽ വെറുതെ ഇരിക്കുമ്പോ ഏകദേശം 5 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നു :" എന്റെ sunflower ന്റെ seeds മോഷ്ടിക്കാൻ വന്നതാണല്ലേ കള്ള പ്രാവേ " ന്നും പറഞ്ഞു അവനെ ഓടിച്ചു വിട്ടിട്ടു ചെടി ചട്ടീലെ മണ്ണ് മാന്തി seed അവിടെ ഉണ്ടോ ന്ന് ഉറപ്പു വരുത്തി. ചില ദിവസങ്ങളിൽ "ബാൽക്കണിയിൽ അപ്പിയിടാൻ വന്നിരിക്കുവാ കള്ള പ്രാവ് " എന്ന് പറഞ്ഞാണ് അപഹസിക്കുന്നത്.

ഗതികെട്ട ഞങ്ങൾ പേര് കേട്ട ഗുണ്ട ആയ മൈനാഗപ്പള്ളി മൈനെന്ദ്രൻ ചേട്ടന്റെ സഹായം തേടി. ആ കൊച്ചിനെ വെറുതെ ഒന്നു പേടിപ്പിക്കാനായി കൊച്ചു ബാൽക്കണി ഡോർ തുറന്നു പുറത്തേക്കു വരുന്നതും നോക്കി മൈനെന്ദ്രൻ ചേട്ടൻ രാവിലെ ബാൽക്കണിയിൽ ഇരിക്കുവാരുന്നു. കഷ്ടകാലം എന്ന് പറയട്ടെ, കട്ടിലിൽ നിന്ന് എണീറ്റ കോലത്തിൽ, വായിലൊരു ബ്രഷുമിട്ടു സായി ബാബയുടെ മുടിയുമായി ഡോർ തുറന്നത് കൊച്ചിന് പകരം അതിന്റെ അമ്മയാരുന്നു.. ആ രൂപം കണ്ട ഷോക്കിൽ ഹിസ്റ്റീരിയ ബാധിച്ചു പറന്ന മൈനെന്ദ്രൻ ചേട്ടന്റെ തല ജനൽ ഗ്ലാസിൽ ഇടിക്കുകയും അദ്ദേഹം ഇപ്പോൾ ഉത്പാലക്ഷൻ ചേട്ടന്റെ ഉപ്പൻസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയിൽ കഴിയുകയും ആണ്.

മൈനെന്ദ്രൻ ചേട്ടൻ പക്ഷ്യാവകാശ കമ്മീഷനിൽ കൊടുത്ത പരാതിയിൽ  അദ്ദേഹത്തിന്റെ ചികിത്സാചിലവുകളും ഞങ്ങൾ വഹിക്കണമെന്ന് പക്ഷ്യാവകാശ ചെയർമാൻ ശ്രീമതി തത്തമ്മഠത്തിൽ താത്രിക്കുട്ടി നിർദേശിച്ചു.

ഞങ്ങൾക്കൊന്നേ ചോദിക്കാനുള്ളു : "പരുന്തുംപാറ ബ്രദർസ് ഞങ്ങളുടെ കൂട്ടത്തിലുള്ളവരുടെ കയ്യും കാലും കൊത്തിനുറുക്കിയപ്പോൾ എവിടെ ആയിരുന്നു ഈ സംഘടനകൾ ഒക്കെ? "

Tuesday, 13 October 2020

ഫൈനൽ ഇയർ ടൂറിലെ വഴക്കാളി പെൺപിള്ളേർ

പണ്ട്  പണ്ട് കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ഫൈനൽ ഇയർ (2010) ഒരു 5 day ടൂർ പോയി..
ഗോവ, ബാംഗ്ലൂർ, മംഗ്ലൂർ കൊടൈക്കനാൽ ഒക്കെ..

Oru half of the time we had to spend for our travel inside the bus - which was indeed fun - ബാബുരാജ് സി വീടെ നാടൻ പാട്ടുകളും, പാരടിയും, ഡാൻസും കൂത്തുമൊക്കെയായി ഏതൊരു ടൂറും പോലെ തന്നെ..

ഗോവ എത്തിയത് ഒരു afternoon ആണു.. ഒരു ചെറിയ കടയിന്ന് ഗോവൻ സ്റ്റൈൽ fish fry ഒക്കെ കഴിച്ചത് ഇപ്പോഴും നല്ല ഓർമയുണ്ട് for lunch.. അവിടുന്ന് നേരെ റൂമിൽ പോയി റസ്റ്റ്‌ എടുത്തു.. വൈകിട്ടു ബീച്ചിലൊക്കെ പോയി.. അങ്ങനെ അങ്ങനെ ആ ദിവസം..

രാത്രി ചെക്കന്മാരെല്ലാം കൂടി as usual വെള്ളമടി, etc etc.. മ്മൾ പെൺപിള്ളേരൊന്നും ആ ഏരിയലോട്ട് പോവൂല്ല.. (You know - അന്നൊക്കെ നമ്മടെ മനസ്സിലുള്ള ഒരു  "value system" അതാണല്ലോ..)

നമ്മളൊക്കെ റൂമിൽ പോയി കിടന്നുറങ്ങി രാവിലെ എണീറ്റു റെഡി ആയി sight seeing ന് പോകാൻ സെറ്റ് ആയി ഇരുന്നു..

മണിക്കൂറുകൾ കഴിഞ്ഞിട്ടും ചെക്കന്മാരുടെ അനക്കം ഒന്നുമില്ല.. Hangover കാരണം ആരും എണീറ്റ ലക്ഷണം പോലുമില്ല.. നമുക്ക് ഗോവ ചുറ്റി കറങ്ങാൻ ഉള്ള സമയം ആണല്ലോ പൊയ്ക്കൊണ്ടിരിക്കുന്നത് ന്ന് ഓർക്കുമ്പോ പെൺപിള്ളേർ കലിപ്പായി തുടങ്ങി..

അവസാനം "ചെറിയ" വഴക്കും, പെണ്പിള്ളേര് എന്തു ബോറത്തികളാണ് എന്നുള്ള ഒരു മുഖഭാവവും ഇട്ടു ചെക്കന്മാരൊക്കെ ഉച്ച ആയപ്പോഴേക്കും റെഡി ആയി വന്നു..

ആ വഴക്കിനെ കുറിച്ച് ഇന്നിരുന്നാലോചിക്കുമ്പോ വന്ന ചില thoughts  :

ആ ചെക്കന്മാരിൽ 90% പേരും ഗോവയിൽ അതിനു മുന്നെയോ അത് കഴിഞ്ഞോ (10 years now) എത്രയോ തവണ പോയിട്ടുണ്ടാവും.. അടിച്ചുപൊളിച്ചിട്ടുണ്ടാവും.. അവർക്ക് അതിനുള്ള സ്പേസ്, ഫ്രീഡം ഒക്കെ society കൊടുക്കുന്നുണ്ട്..

കല്യാണം കഴിഞ്ഞാലും ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ്‌ പോകാം ഒറ്റയ്ക്ക് (വിതൗട് partner), without even a tinge of any odd feeling that a woman in the same shoes would have( or the people around her expects her to have)..

എനിക്കുറപ്പുണ്ട്  ആ കൂട്ടത്തിൽ ഉണ്ടാരുന്ന പെൺപിള്ളേരിൽ 95% പേരും ആ ട്രിപ്പ്ന്  മുന്നോ അത് കഴിഞ്ഞോ ഗോവ കണ്ടിട്ടുണ്ടാവില്ല ന്ന്.. അവർക്കാർക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല.. അവരുടെ "priorities" വേറെയാണല്ലോ നമ്മുടെ സോഷ്യൽ സെറ്റ് അപ്പ്‌ വച്ചു..

ഗോവ പോട്ടെ - ഏതേലും ഒരു കൂട്ടുകാരീടെ കൂടെ ഒരു ദിവസം 2 മണിക്കൂർ സ്വസ്ഥമായി ചുമ്മാ തൊട്ടടുത്ത  സിറ്റിയിലോ മാളിലോ ഒന്നു കറങ്ങാൻ പോലും അവര് പോയിട്ടുണ്ടാവില്ല കല്യാണം കഴിഞ്ഞ്.. 

They would not be even aware that they are now like that. They would be happy in the world they are confined to..

That shows how much conditioned and happy we are to the norms (loving chains) tied by the society for women.

അപ്പൊ ചെക്കന്മാരെ നിങ്ങളോടാ -

 അന്ന് കലാഹിച്ച നിങ്ങളുടെ classmates നോട് - അവർക്കു ഗോവ കാണാൻ കിട്ടിയ (with no chains bound) ആദ്യത്തെയും അവസാനത്തെയും ചാൻസ് നിങ്ങളുടെ ആഘോഷരാവിൽ മുങ്ങിപ്പോകുമ്പോ അതിനോടുള്ള പ്രതിഷേധം ആയിട്ട് കണ്ടാൽ മതി..

നിങ്ങൾക്കിനീം ഇനീം ചാൻസ് കിട്ടില്ലേ.. നിങ്ങളുടെ ലോകം എന്നും വിശാലമായി അങ്ങനെ കിടക്കുവല്ലേ..

Enjoy!!

(ഹോ.. കുശുമ്പ്  സഹിക്കാൻ പറ്റുന്നില്ലേ...!! കഷണ്ടി പണ്ടേ ഉള്ളോണ്ട് കുശുമ്പിന്റെ ഒരു കുറവുടെ ഉണ്ടാരുന്നുള്ളു..)

Sunday, 27 September 2020

Are you a Feminist?

1) ഫെമിനിസം എന്ന് വച്ചാ ഈ പെണ്ണുങ്ങൾ ഇറക്കമില്ലാത്ത തുണി ഇട്ടു നടക്കുന്നതും അതൊക്കെ സോഷ്യൽ മീഡിയയിൽ ഇടുന്നതും ആണോ? 

Ans: കറക്റ്റ് !! പെണ്ണുങ്ങൾ എന്തു വസ്ത്രം ഇടുന്നു എന്നുള്ളതല്ല ഫെമിനിസം. 

ആരെന്തു വസ്ത്രം ഇട്ടാലും അതവരുടെ ചോയ്സ് ആണെന്നും ഒരാണിനെ പോലെ തന്നെ പെണ്ണിനും  ഏത് തുണി ഇടാനും പടം പോസ്റ്റ്‌ ചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അത് കാണുന്ന ഒരാൾ (സ്ത്രീയോ പുരുഷനോ ആകട്ടെ ) ഉൾക്കൊള്ളുന്നതാണ് ഫെമിനിസം.

2) ഫെമിനിസ്റ്റ് ആകുന്നതു ഒരു മോശം കാര്യമാണോ? 

Ans: വിവേചനങ്ങൾ - ജാതി, മത, വർഗ, വംശീയ, വർണ - വിവേചനങ്ങൾ തെറ്റാണെങ്കിൽ, അത് പോലെ തന്നെ ഒരു തെറ്റാണ് gender based discrimination അഥവാ  ലിംഗവിവേചനം. 

Feminism is standing against gender based discrimination. It's not placing one gender above another. It's a statement that everybody should have the same privileges and rights irrespective of their gender. 

"ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല" എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങൾ പറയുന്നത് - I do not support gender equality and I stand for gender discrimination - എന്നാണ്. 

ഇപ്പോഴും dowry ഉം female genocide ഉം  foeticide  ഉം  (recently a 40 days old girl child here in trivandrum)ഒക്കെ അരങ്ങു വാഴുന്ന നമ്മുടെ നാട്ടിൽ gender equality ന്നൊക്കെ പറഞ്ഞാൽ മനസ്സിലാക്കാനുള്ള വെളിവ് വിരലിൽ എണ്ണാവുന്നവർക്കേ കാണു.. എന്നാലും പറയാതെ തരമില്ലല്ലോ.. 

ഇനി സ്വയം ചോദിക്ക് - 

നിങ്ങൾ ഒരു ഫെമിനിസ്റ്റ് ആവുന്നതാണോ ആവാത്തതാണോ കുറവെന്ന്? 

ഫെമിനിസത്തിലെ gender equality യെ നിങ്ങൾ ഭയക്കുന്നത് എന്തു കൊണ്ടാണെന്ന്? 

സൊസൈറ്റി നൽകുന്ന patriarchy യുടെ comfort zone നഷ്ടപ്പെടുമോ എന്നുള്ളതാണോ ഭയം എന്ന്? 

ഒന്നു കൊണ്ടും ഭയക്കേണ്ട, എന്തായാലും നമ്മുടെ ഒന്നും ജീവിതകാലത്തു ഈ patriarchy മാറാൻ പോകുന്നില്ല.. It's a really long journey and we are hardly at the grass root levels! 

Another point to be noted is that :

There is no hard and fast rule that a feminist should and must react to all sort of crimes committed against female gender. 

Because crime again - irrespective of the gender of the victim - is crime and needs justice. There is no gender bias!


 

Sunday, 30 August 2020

Sharing - ഒരു അവലോകനം

ഓണത്തിന് ചേച്ചീടെ വീട്ടിലോട്ട് വന്നതാ.. അവിടേം ഉണ്ട് ഒരു 5 വയസ്സുകാരൻ.. 
5 വയസ്സുകാരനും 5 വയസ്സുകാരീം കൂടെ ഏതേലും toy വച്ചു 10 മിനിറ്റ് കളിച്ചാ പിന്നെ 10 മിനിറ്റ് toy ഒറ്റയ്ക്ക് കിട്ടാനുള്ള പിടിവലിയാണ്.. 

മാധ്യസ്ഥത വഹിച്ചു ക്ഷീണിച്ച ചേച്ചി  sharing ന്റെ ആവശ്യകതയെ പറ്റി ഒരു ക്ലാസ്സ്‌ ഒക്കെ എടുത്തു കൊടുത്തു രണ്ടിനും. മനസ്സില്ലമനസ്സോടെ രണ്ടും share ചെയ്യാൻ സമ്മതിച്ചു.. 

രാത്രി കിടക്കുമ്പോ 5 വയസ്സുകാരി എന്നോട്: " അമ്മേ,  ഈ scaring എന്ന് വച്ച എന്താ? "

"Scaring ന്നു വച്ചാ പേടിപ്പിക്കുന്നത്,  പേടി തോന്നേണ്ടത് ന്നൊക്കെയാ.. എന്തു പറ്റി? "

"ആഹ്.. അപ്പൊ ജൂണിയമ്മ പറഞ്ഞത്  ശെരിയാ.. "

"എന്താ ജൂണിയമ്മ പറഞ്ഞത്? "

"Sharing is (s)caring എന്ന്.. "

Thursday, 20 August 2020

അത്തവും ഞാനും അപ്പുറത്തെ ആന്റിയും..

ഈ ജൂൺ മാസം തുടങ്ങിയപ്പോ അടഞ്ഞു കിടന്ന ഞങ്ങളുടെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ ചെന്നൈ ന്നു അതിന്റെ ഓണർ ആന്റി വന്നു താമസത്തിന്.. 

2 weeks quarantine ഇലാരുന്നു ആന്റി.. അതുകൊണ്ട് അനക്കം ഒന്നുമില്ലാത്തോണ്ട് അവിടെ  ആൾതാമസം ഉള്ള കാര്യം പോലും അയലോക്കക്കാരിയായ ഞാൻ അറിഞ്ഞില്ല.. 

ആന്റിടെ quarantine കഴിഞ്ഞു ഒരു ജൂലൈ ആദ്യം മുതൽ -  എന്നോടല്ലാതെ പുറത്തൊരു മനുഷ്യരോടും മിണ്ടാറുപോലുമില്ലാത്ത എന്റെ കൊച്ചു ആന്റിയുമായി കട്ട കമ്പനി ആയി.. 

ആന്റി ഒരു സൂപ്പർ കുക്ക് കൂടെ ആണ്.. So അന്ന് മുതൽ ആന്റി ട്രൈ ഔട്ട്‌ ചെയ്യുന്ന culinary experiments ന്റെ പങ്ക് "മോൾക്ക്‌" (എനിക്കല്ല, എന്റെ കൊച്ചിന് ) കൂടെ കൊണ്ട് തരും..

എന്റെ കൊച്ചിനാണെങ്കിൽ food ന്നു കേട്ടാലേ അല്ലെർജി ആയോണ്ട് അവൾ ഒരു സ്പൂൺ കഷ്ടിച്ച് കഴിച്ചാലായി 🤷

ബാക്കി വരുന്ന food,  ഒരു foodie അല്ലാഞ്ഞിട്ടും, ആന്റി ഇത്രേം effort ഇട്ടു time സ്പെൻഡ്‌ ചെയ്തു നമുക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ,  അതും അപാര ടേസ്റ്റും - എന്നൊക്കെ കരുതി ഞാൻ അങ്ങ് കഴിക്കും.. 

For example, ഇന്നലെ  ഞാൻ ഉണ്ടാക്കിയ 3 നേരത്തെ ആഹാരത്തിനു പുറമെ, ആന്റി ഉണ്ടാക്കി കൊണ്ട് വന്നത് :

Morning : ഒരു കിണ്ണം "Poha",  ഒരു 2 കുമ്പളപ്പം 

(ഞാൻ 2 ദോശയും സാമ്പാറും കഴിച്ചതാണ് എന്നോർക്കണം )

Noon : ഒരു കപ്പ്‌ സാലഡ് (കടുകൊക്കെ താളിച്ചതു.. കിടിലോൽക്കിടിലം !!), ഒരു കപ്പ്‌ അവിയൽ (മൺചട്ടിയിൽ ഉണ്ടാക്കിയത് ) - 

(ഞാൻ ചോറും പരിപ്പും, മീൻ വറത്തതും, പിണ്ടിത്തോരനും, വഴുതന ഫ്രയും കഴിച്ചതാണ് എന്നോർക്കണം )

4 മണി : ഒരു ബൗൾ കേസരി.. 

(ഞാൻ കുറെ ചക്ക ചിപ്സ് ചുമ്മാ കഴിക്കുവാരുന്നു.. )

ഡിന്നർ : ഒരു കപ്പ്‌ prawns മസാലയും, ഒരു മുട്ട പുഴുങ്ങിയതും 

(ചപ്പാത്തീടെ കൂടെ കഴിക്കാൻ ഉണ്ടാക്കിയ ദാൽ ഞാൻ എടുത്തു ഫ്രിഡ്ജിൽ വച്ചു 😬)

ഇതിന്നലെ മാത്രമല്ല, എല്ലാ ദിവസവും ഏറെക്കുറെ ഇതാണ് ഇപ്പൊ patttern.. 

ഇന്ന് രാവിലെ ആയപ്പോ എനിക്ക് തന്നെ തോന്നി - 

"എന്നാ കഴിപ്പാ എന്റെ ജൂണോ.. ആ പല്ലിനും വയറിനുമൊക്കെ ഇടക്കൊരു റസ്റ്റ്‌ കൊടുക്ക്‌.. ഇപ്പൊ ഓഫീസ് ഉണ്ടാരുന്നേൽ നിന്നെ പിടിച്ചു മാവേലി ആക്കിയേനെ.. കണ്ണാടീലോട്ടൊന്നു നോക്കിയേ.. "

ശെരിയെന്നാ.. ഒരു 5-6 പുഷ് അപും squats ഉം കാൽമുട്ട് മടക്കാതെ കൈ കാൽപ്പാദത്തിൽ തൊടീക്കുന്ന ആ exercise ഉം ഒക്കെ ചെയ്തു ഇന്ന് മുതൽ അങ്ങ് നന്നായേക്കാം ! 

ഓണസദ്യ ഒക്കെ കഴിക്കാനുള്ളതല്ലേ.. 

അതൊക്കെ  രാവിലെ ചെയ്തു തീർത്തിട്ട് ഒരു 2 പാലപ്പവും കടലക്കറിയും കഴിച്ചിട്ടു പത്രം കഴുകിക്കൊണ്ടിരിക്കുമ്പോ ഡോർബെൽ.. 

ആന്റിയാ.. ഇന്ന് അത്തമാണത്രെ.. അതിന്റെ സ്പെഷ്യൽ ആണു താഴെ കാണുന്ന പടത്തിൽ.. 

ഞാൻ എന്താ ചെയ്യാ ! നിങ്ങള് പറ ! 🤷🍵 അപ്പോഴേക്കും ഞാനത് തീർത്തിട്ട് വരാം !

(Note : ദിപ്പുറത്തെ പടം ആന്റിടെ ബാല്കണിയിൽ വിരിഞ്ഞ sunflower.. )

Monday, 10 August 2020

Division പഠിച്ച കഥ

മൂന്നിലോ നാലിലോ മറ്റോ വച്ചാരിക്കണം ഡിവിഷൻ പഠിക്കുന്നത്.. അത്യാവശ്യം നല്ല പഠിപ്പിസ്റ്റ് ആയ ഞാൻ (അഞ്ചാം  ക്ലാസ്സ്‌ വരെ,  അത് കഴിഞ്ഞപ്പോ ആ ത്രില്ല് അങ്ങ് പോയി 😬 ) വൈകുന്നേരം വീട്ടിൽ വന്നു ഹോം വർക്ക്‌ ഒക്കെ എഴുതി  പഠിക്കാനുള്ളതൊക്കെ പഠിച്ചിട്ടു ചിത്രഹാറും ചിത്രഗീതവും ഒക്കെ കണ്ടു ജീവിക്കുന്ന കാലം (വീട്ടിൽ കേബിൾ കണക്ഷൻ ഒക്കെ എടുക്കുന്നത് ഞാൻ 10th il എങ്ങാണ്ട് പഠിക്കുമ്പോഴാ!)

Maths ഹോംവർക് അന്ന് ഡിവിഷൻ ആരുന്നു.. അമ്മ ടീച്ചർ ആണെങ്കിലും അമ്മയോട് "പഠനസംബന്ധമായ" യാതൊരു വിധ "സംവാദങ്ങൾക്കും" ഞാൻ പോകാറില്ല.. വേറൊന്നും കൊണ്ടല്ല, വെറുതെ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്തു കഴുത്തിൽ വച്ചു ഓം നമഃ ശിവായ" കളിച്ചു പാമ്പിന്റെ കൊത്തു വാങ്ങിക്കണ്ടല്ലോന്നു കരുതിയാ.. 🤷 പാമ്പിനാണേൽ ദേഷ്യം വന്നാ പിന്നെ കണ്ണ് കാണത്തുമില്ല! 

(ഇതൊക്കെ പറഞ്ഞാലും ആകെ 2 തവണയേ എനിക്ക് അടി കിട്ടീട്ടുള്ളു.. അതും 10 വയസ്സിനു മൂത്ത ചേച്ചീടെ സ്പെഷ്യൽ recommendation ഇൽ ആണ് 2 തവണേം കിട്ടിയത്.. "നാണമില്ലേടി പോത്തു പോലെ വളർന്നിട്ടും ആ ഇച്ചിരേം ഒള്ള കൊച്ചിന്റെ കൂടെ തല്ലുണ്ടാക്കാൻ " ന്നും ചോദിച്ചു അമ്മ ചേച്ചിക്ക് അടി കൊടുത്തപ്പോ "ഞാൻ ഒറ്റക്കല്ല തല്ലുണ്ടാക്കിയത്, ഈ ഇരിക്കുന്ന ഇച്ചിരേം ഒള്ള കൊച്ചും ഉണ്ടാരുന്നു. എനിക്കടി കിട്ടിയപ്പോ അവൾക്കും കൊടുക്കണം " ന്നു ചേച്ചി പറയുകേം, നിഷ്കളങ്കയായ എനിക്ക് അമ്മ അടി തരുകയും ആയിരുന്നു.. )

ആ..  അപ്പൊ ഞാൻ ഡൈനിങ്ങ് റൂമിലിരുന്ന് ഹോംവർക് ഒക്കെ കഴിഞ്ഞു ചെയ്തു ചിത്രഹാർ കാണാൻ ആയി എണീറ്റോണ്ട് ഒരാവശ്യവും ഇല്ലാതെ ഒരു ഡയലോഗ് അടിച്ചു : "ഹോ.. ഈ ഡിവിഷൻ  ആണ് പാട്.. Numerator, denominator, quotient, reminder.. എന്തൊക്കെയാ.. Multiplication ആണേൽ ഒരു പാടും ഇല്ലാരുന്നു.. " 

അടുക്കളയിൽ നിന്നൊരശരീരി: "ജൂണോ ഇവിടെ vaa"

വല്ല ഉപ്പിന്റെയോ മുളകിന്റെയോ പാട്ട എടുത്തു കൊടുക്കനാരിക്കും..  ഞാൻ ചെന്നു.. 

"എന്താമ്മേ.."

വാഴക്കൂമ്പ് അറിഞ്ഞോണ്ട് നിൽക്കുന്ന അമ്മ : "What is division? "

ജാങ്കോ.. നീയറിഞ്ഞോ ഞാൻ പെട്ടു.. ആള് മാറി.. ഇത് അമ്മ അല്ല.. ഇപ്പൊ സംസാരിക്കുന്നതു അമ്മിണി ടീച്ചർ ആണ്.. ഞാൻ മോളല്ല.. വെറും ഒരു വിദ്യാർത്ഥി ആകുന്നു.. എന്റെ സിവനെ... 

"ഡിവിഷൻ  ന്റെ definition ഒന്നും ഞങ്ങൾക്ക് പഠിക്കാനില്ല.. ഇത് maths അല്ലേ, ഫിസിക്സ്‌ ഒന്നുമല്ലല്ലോ definition പഠിക്കാൻ.. അമ്മ questions തന്നാ ഞാൻ വേണേൽ divide ചെയ്തു കാണിച്ചിട്ട് answer parayam" 

എന്നൊക്കെ മറുപടി പറയണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും അമ്മേടെ കയ്യിലിരിക്കുന്ന പിച്ചാതീടെ പിടിക്ക് നല്ല നീളം ഉള്ളോണ്ടും, തൊട്ടടുത്തു ചപ്പാത്തി പരത്തുന്ന കോലിരിപ്പുള്ളോണ്ടും ഞാൻ മിണ്ടിയില്ല.. 

"Division.. Division..  Hmm.. Division is.. "

"ആഹ്.. Division is? "

(കിട്ടിപ്പോയി കിട്ടിപ്പോയി ) "Division is the opposite of multiplication!!!"

"ഹമ്.. Ok.. Then tell me what is multiplication? "

ഓഹ്.. കോപ്പ്.. ഇതിനൊക്കെ എന്താ definition പറയുന്നേ.. വേണേൽ multiplication table മുഴുവൻ കാണാതെ പറയാരുന്നു.. പക്ഷെ അതിനിവിടെ പ്രസക്തി ഇല്ല.. ചോദ്യം അതല്ലല്ലോ.. 

വായും പൊളിച്ചു മിഴിച്ചും നിൽക്കുന്ന എന്നോട് അമ്മിണി ടീച്ചർ: " 3 x 4 = 12 എന്ന് പറയുമ്പോ അതിന്റെ അർത്ഥം എന്താടീ? "

കർത്താവേ.. 3 x 4 = 12 ആണെന്ന് അറിയാം.. ഇതിനൊക്കെ ഇനി അർഥം ഒക്കെ ഉണ്ടെന്നു എനിക്കറിയാന്മേലെ.. 

ഞാൻ രണ്ടു തവണ ഉമിനീരിറക്കി ആലോചിക്കുന്ന പോലൊക്കെ കാണിച്ചു.. എവിടെ!!

"നീ സ്കൂളിൽ പോയെന്താ പഠിക്കുന്നത്? " - അന്നൊക്കെ ക്ലാസ്സ്‌ ടോപ്പറും എല്ലാ വർഷത്തെയും proficiency prize annual ഡേയ്ക്ക് സ്ഥിരമായി വീട്ടിൽ കൊണ്ടുവരുന്ന എന്നോട്.. എന്തെങ്കിലും അഹങ്കാരം എനിക്കുണ്ടാരുന്നേൽ അതൊക്കെ ടാപ് തുറന്നു വിട്ട പോലെ കാലി ആയി.. 

"എടീ പൊട്ടീ, 3 എന്ന നമ്പർ 4 times add ചെയ്യുമ്പോ കിട്ടുന്ന നമ്പർ ആണ് 12.. അതായതു 3+3+3+3 = 12. അതിനെ ചുരുക്കി ആണ് നമ്മൾ 3 x 4 = 12 എന്ന് പറയുന്നത്.. "

"അതായത് 12 ഇൽ മൊത്തം നാല് 3 കൾ ഉണ്ട്. 4 ത്രീകൾ കൂടുന്നതാണ് 12.
So, multiplication is repeated addition of numbers..  ഇനി പറ division എന്താ? "
.
.
.
ആ ചോദ്യോത്തര സെഷൻ അങ്ങനെ നീണ്ടു നീണ്ടു പോവുകയും "Division is repeated subtraction of numbers" എന്ന് എന്നെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുന്നതു വരെ തുടരുകയും ചെയ്തു.. 

അപ്പോഴത്തേക്കും ചിത്രഹാർ ഒക്കെ കഴിഞ്ഞു ഉപഗ്രഹസംപ്രേഷണം വരെ കഴിഞ്ഞു കാണും ! 🤷

ഒരു എട്ടാം ക്ലാസുകാരിയുടെ ഉയർത്തെഴുന്നേല്‌പ്‌

20 വർഷം മുൻപുള്ള ഒരു ക്ലാസ്സ്‌റൂം. എട്ടാം ക്ലാസ്സ്‌.. 

ഹിസ്റ്ററി പഠിപ്പിക്കുന്ന വിക്ടർ സാറും ഞങ്ങൾ ഒരു 44 ഓളം കുട്ടികളും.. 

40 മിനിറ്റ് duration ആണ് ഓരോ പീരിയഡ് എന്നാണോർമ.. അതിൽ 30 മിനിറ്റ് ക്ലാസും ബാക്കി ഒരു 5-10 മിനിറ്റ് പിള്ളേരും സാറും കൂടി "ഔട്ട്‌ ഓഫ് സിലബസ്" chit chats ഒക്കെ ആയി രസമായിരുന്നു ക്ലാസ്സ്..

ഹിസ്റ്ററി ക്ലാസ്സ്‌ മാത്രമല്ല,  മിക്ക ടീച്ചേഴ്‌സുമായും അത്യാവശ്യം തുറന്നു സംസാരിക്കാനുള്ള സമയം ഉണ്ടാരുന്ന ഒരു academic set up ഉണ്ടാരുന്നു അന്ന്.. ICSE syllabus ആയിരുന്നിട്ടു കൂടെ അധികം stress ഒന്നും ഒരിക്കലും തോന്നീട്ടുമില്ല.. ശോഭന മിസ്സ്‌, തങ്കച്ചൻ സർ,  മാത്യു സർ, ജിനു മിസ്സ്‌,  ബാബുജി സർ.. The list goes on..

ഒരു ദിവസം ഇങ്ങനെ എന്തോ casual talk നിടയ്ക്കു നമ്മടെ കൂടെ പഠിക്കുന്ന ഒരു ചെക്കനെ സർ നന്നായിട്ടു കളിയാക്കി.. (ആ 44 പേരിൽ എല്ലാർക്കും ഇട്ടു സർ ഗോളുകൾ അടിക്കാറുണ്ട്..) അവനും ചിരിച്ചു,  എല്ലാരും കൂടെ ചിരിച്ചു..  ആ കൂട്ടത്തിൽ എനിക്ക് മാത്രം ആ തമാശ കുറച്ചു കടുത്തു പോയെന്നും, സർ അങ്ങനെ പറയാൻ പാടില്ലാരുന്നു എന്നുമൊക്കെ തോന്നി.. അപ്പൊ തന്നെ എണീറ്റു നിന്ന് ഞാൻ എന്റെ പ്രതിഷേധം രേഖപ്പെടുത്തി..  

"10-20 വർഷത്തെ ടീച്ചിങ് എക്സ്പീരിയൻസ് ഉള്ള എന്നെ 13 വയസ്സുള്ള ഈ കൊച്ചു പഠിപ്പിക്കാൻ വരുന്നോ.." എന്നുള്ള ഒരു റെസ്പോൺസ് അല്ല എനിക്കന്നു കിട്ടിയത്.. എൻറെ Feedback  അത് വേണ്ടുന്ന രീതിയിൽ തന്നെ accept ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ആണ് അന്ന് അവിടെ ഉണ്ടായതു.. അധ്യാപകൻ- വിദ്യാർഥി എന്ന തരം തിരിവും മേൽക്കയ്യും ഇല്ലാതെ, ഒരേ പ്ലാറ്റഫോം ഇൽ നിന്നുകൊണ്ട് തല ഉയർത്തി സംവദിക്കാനുള്ള ഒരു വേദി അന്ന് അവിടെ ഉണ്ടായിരുന്നു.. 

അന്നവിടെ എന്നെ അടിച്ചമർത്തുന്ന ഒരു reaction സർ തന്നിരുന്നെങ്കിൽ, വേറെ എവിടെയെങ്കിലും തെറ്റ് എന്നെനിക്കു തോന്നുന്ന ഒരു കാര്യം കണ്ടാൽ ചൂണ്ടിക്കാണിക്കാൻ ഞാൻ മടിച്ചേനെ.. (If the person opposite to me is superior to me) ഒന്നും മിണ്ടാതെ "എന്നെ ബാധിക്കുന്ന കാര്യം അല്ലല്ലോ.. മിണ്ടാതെ ഇരുന്നേക്കാം" എന്ന് കരുതിയേനെ.. 

ഇതിപ്പോ പറയാൻ കാര്യം,  കഴിഞ്ഞ ദിവസം ഒരു PTA meeting ഇൽ പങ്കെടുത്തപ്പോ ഉണ്ടായ ഒരനുഭവം ആണ്.. Virtual മീറ്റിംഗ് ആരുന്നു.. 150+ parents, മാനേജ്മെന്റ്,  teachers.. 

സ്വാഭാവികമായും കല്ലേറും പൂച്ചെണ്ടുകളും ഉണ്ടാവുമല്ലോ.. അതിലെ പൂച്ചെണ്ടുകൾ സൂക്ഷ്മതയോടെ showcase ഇൽ വയ്ക്കുകയും, കല്ലേറുകളെ വളരെ aggressive ആയി - അതെ കല്ലുകൾ എടുത്തു എറിഞ്ഞവന്റെ തലക്കിട്ടു എറിഞ്ഞു തലമണ്ട പൊട്ടിക്കുകയും ചെയ്യുന്ന പോലെ തോന്നി.. 

ഒരു lady parent  ന്റെ വളരെ മാന്യമായ ഒരു enquiry (ഫീസ് related ) മാനേജ്മെന്റ് കുറച്ചു disrespectful ആയി handle ചെയ്തു.. അത്രയും parents ന്റെയും സ്റ്റാഫ്‌ ന്റെയും മുന്നിൽ ഒരിക്കലും ഒരു സ്കൂൾ മാനേജ്മെന്റ് അങ്ങനെ ഒരു രീതിയിൽ ആ lady ഓട് സംസാരിക്കാൻ പാടില്ലാരുന്നു.. ആ മീറ്റിങ് ടൈം already ഓവർ റൺ ആയി മീറ്റിംഗ് അവസാനിച്ചു.. കുറച്ചു parents (1 or 2) react ചെയ്യുകയും ചെയ്തു.. Unfortunately,  അപ്പൊ ആ വേദിയിൽ I couldn't react.

Parents ന്റെ feedback നു പോലും ഇങ്ങനെ ആണ് reaction എങ്കിൽ കുട്ടികളെന്തെങ്കിലും പറഞ്ഞാൽ എന്താവും സ്ഥിതിന്നു ആലോചിച്ചു എന്റെ ഉള്ളിലെ എട്ടാം ക്ലാസ്സുകാരിക്ക് മിണ്ടാതിരിക്കാൻ പറ്റാഞ്ഞത് കൊണ്ട് ഞാൻ എന്റെ പ്രതിഷേധം വാട്സാപ്പ് മെസ്സേജ് ആയി മാനേജ്മെന്റനു അയച്ചു കൊടുത്തു.

മറുപടിയിൽ അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട അധ്യാപന പരിചയവും, ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ശിഷ്യ സമൂഹവും അദ്ദേഹം എന്നെ അറിയിച്ചു (അതും capital bold letters).. 

PTA meeting ഇൽ എടുത്തു പറഞ്ഞ ചില പോയ്ന്റ്സ് ചുവടെ :
1. Augmented reality use ചെയ്യുന്ന virtual classes
2. Highly qualified faculty 
3. ബാക്കി സ്കൂളുകളുമായി ഒരു തരത്തിലും compare ചെയ്യാൻ പറ്റാത്തത്ര best in class virtual classes. 

ഇതൊക്കെ appreciate ചെയ്യുമ്പോൾ തന്നെ ഞാൻ വില കൊടുക്കുന്നത് തല ഉയർത്തി നിന്ന് എതിർപ്പുകളും അഭിപ്രായങ്ങളും (പ്രത്യാഘാതങ്ങളെ ഭയക്കാതെ ) പറയാൻ ആർജവം ഉള്ള ഒരു തലമുറയെ കെട്ടി പടുക്കാൻ കെല്പുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ ആണ്. "ഞാൻ അധ്യാപകൻ ആയതുകൊണ്ട് ഞാൻ പറയുന്നത് ആണ് ശെരി " എന്നൊരു ലേബൽ സംവാദങ്ങളിൽ ഉണ്ടാവാതിരിക്കട്ടെ..  

കുട്ടികൾ തുറന്നു സ്വന്തമായി ചിന്തിക്കട്ടെ,  വായിക്കട്ടെ,  സംവദിക്കട്ടെ സ്വയമായും വലുപ്പചെറുപ്പം ഇല്ലാതെ മറ്റുള്ളവരോടും, തെറ്റും ശെരിയും കണ്ടെത്തട്ടെ... 

I salute all my teachers for not chaining us, letting us speak up,  motivating us to read outside the curriculum, treating us as equals - empowering us to speak face to face with heads held high, without fear.. 

Friday, 31 July 2020

ഓഗസ്റ്റ് 1 - ഒരോർമ

ആ താരകം "അങ്ങകലെ നിന്നു മിന്നു" ന്നുണ്ടോന്നു അറിയില്ല.. 14 വർഷം.. 

As I grow older, 
You are evolving inside me faster,
I hear your voice within me more often, 
I knowingly disobey the voice, 
as I don't want to live "selfless"ly for the ones I love and then be you..
I love myself, I care for my happiness..
The lesson I have learnt in the hardest way possible from your life after you left!

But the mother in me is 95% you, but with tons of pampering and "display" of affection !

I was aghast when I saw you laughing and playing with my 7 year old cousin when we shifted to our home in pathanamthitta (and she used to spend most of the time playing with me..)
Because never once have you "showed" that emotion to me.. I was 10 years old then. I still remember the shock I felt at that age when I knew that you "knew" to laugh,  play with kids,  hug and pamper them..

എന്തിനാരുന്നു? May be because you felt that if you were soft on me,  I wouldn't listen to you? 

I know I haven't reached anywhere that you would have wanted me to.. But if I weren't your daughter - I wouldn't even be here and still holding my head high and moving forward with a smile! That strength in me comes from you (and pappa too - his "പാലം  കുലുങ്ങിയാലും  കേളൻ കുലുങ്ങത്തില്ല" gene).
 

Sunday, 14 June 2020

Are you OK?

Lockdown നു മുന്നേ എന്നെ അത്യാവശ്യം വീട് cleaning നു ഒക്കെ help ചെയ്യാൻ working days മാത്രം ഒരു ചേച്ചി വരാറുണ്ടായിരുന്നു.. I give my flat keys with the security when I leave to office. She collects it whenever she is free,  does the cleaning and leaves in an hour.. 

Lockdown ഒക്കെ ആയെ പിന്നെ ഞാൻ തന്നെ ആ ജോലി ഏറ്റെടുത്തു (until I join back in office).. 

അങ്ങനെ ഒരു ദിവസം after work around 6-7 pm ഞാൻ തറ ഒക്കെ തുടച്ചിട്ട് ബാൽക്കണി കഴുകാൻ ഒരു ബക്കറ്റ് നിറയെ വെള്ളവുമായി ബാത്റൂമിന്ന് ബാൽക്കണിയിലേക്ക് പോകുമ്പോ -

"ധളാങ്കു  തക്കധിമി  തക്ക തരികിട തോം"
വീണിതല്ലോ കിടക്കുന്നു ധരണിയിൽ.. 

പ്ലാസ്റ്റിക് ബക്കറ്റ് കമഴ്ന്നു hall നിറയെ വെള്ളം, ആ വെള്ളത്തിൽ തവളയെ പോലെ ഞാനും.. ഈ വെള്ളം എല്ലാം ഇനി ഞാൻ തന്നെ തുടച്ചു മാറ്റണമല്ലോ കർത്താവേ എന്ന് ആലോചിച്ചു എണീക്കാൻ ശ്രമിക്കുന്ന ഞാൻ.. വേറെ ഒരു worries ഉം അപ്പൊ എന്റെ മനസ്സിലില്ല.. 

( ദേഹത്തെവിടൊക്കെയോ വേദന എടുക്കുന്നുണ്ട്.. ബക്കറ്റ് ചളുങ്ങിയിട്ടുമുണ്ട്.. )

ശബ്ദം കേട്ടു 5 വയസ്സുകാരി ഓടി വന്നു  

("ഓടല്ലേ, വെള്ളം ഉണ്ട്,  നീ വീഴും " എന്നൊക്കെ അവിടെ കിടന്നു ഞാൻ പറയുന്നുണ്ട്.. )

But she came to me,  and എന്തു പറ്റി ന്നോ ഒന്നും ചോദിക്കുന്നേനു മുന്നേ she asked me : "അമ്മ ഓക്കേ ആണോ? "

Casual ആയുള്ള  "How are you? " നു അപ്പുറത്തേക്ക് genuine ആയി ഞാൻ OK ആണോ എന്നറിയാൻ വേണ്ടി എന്നോടാരേലും അങ്ങനെ ചോദിച്ചിട്ട് വർഷങ്ങൾ ആയ പോലെ.. (ഞാൻ  ആരോടെങ്കിലും ചോദിച്ചിട്ടും.. ) 

ജീവിതത്തിൽ സ്വിച്ച് ഇട്ട machine പോലെ ഉള്ള  ഓട്ടത്തിനിടയിൽ അങ്ങനെ ഫ്രീഡം ഉള്ള റിലേഷൻസ് ഒക്കെ maintain  ചെയ്യാൻ പറ്റാതെ എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.. 

ആ കിടന്ന കിടപ്പിൽ അവളുടെ ആ ചോദ്യം എന്നെ എവിടെയൊക്കെയോ തൊട്ടു..

Everyone should have atleast one person in their lives,  who can sense your  unexpressed "not okayness" and talk to you,  ask you "Are you ok?" Or spend some time with you to cheer you up.. 
എന്തേലും പൊട്ടത്തരങ്ങൾ സംസാരിച്ചെങ്കിലും.. 

Be there for someone to talk to,  to lend your ears,  to listen - 
before they completely stop opening up their worries to anyone,
Before they withdraw themselves into their own coccoons .. 

Just listen - advice ഓ solution  ഓ ഒന്നും വേണമെന്നില്ല.. കേൾക്കനാരെലും ഉള്ളത് തന്നെ ഒരു ആശ്വാസം ആവും പലർക്കും..

Let's not just be self centered.. Let's be genuinely "social" rather than being "social media" social! 

Sunday, 31 May 2020

കഥ പറയുന്ന ഫോട്ടോകൾ

ഈ ഫോട്ടോ ക്ലിക്ക് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുന്നേ നടന്ന സംഭാഷണം :

 സന്ദർഭം : അപ്പനും അമ്മയും ഒരേ ദിവസം ( മെയ്‌ 31 2001) നു സർക്കാർ സെർവീസിൽ നിന്ന് റിട്ടയർ ചെയ്ത അന്ന് രാത്രി. (ഞാനപ്പോ ഏഴാം ക്ലാസ്സിൽ )

ഫോട്ടോക്ക് പോസ് ചെയ്യാൻ പറഞ്ഞപ്പോ ക്യാമെറയിലേക്ക് നോക്കി കണ്ണുരുട്ടുന്ന അപ്പനോട് ഫോട്ടോഗ്രാഫർ ആയ ഇളയ മകൾ : "ഈ പപ്പയെ കൊണ്ട് തോറ്റു,  ഒരു കാര്യം ചെയ്യൂ, പപ്പാ ക്യാമെറയിലോട്ടു നോക്കണ്ട,  മുന്നിലിരിക്കുന്ന ഗിഫ്റ്റിലോട്ടു നോക്കിയാ മതി "

പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ച അനുസരണാശീലമുള്ള അപ്പനെ ആണ് നിങ്ങൾ ചുവടെ ഉള്ള ചിത്രത്തിൽ കാണുന്നത്. 

പപ്പാ വല്യ സുന്ദരൻ ആണെന്നാണ് കുടുംബത്തിലൊക്കെ ഉള്ള ഒരു പൊതു അഭിപ്രായം. അത് മാത്രമല്ല, ശമേലൂട്ടിടെ (Samuel കുട്ടി )/ ശമേൽചായന്റെ (Samuel അച്ചായൻ)  സൗന്ദര്യത്തിന്റെ യാതൊന്നും മക്കൾക്കു രണ്ടിനും കിട്ടീട്ടില്ലെന്നും ഐകഘണ്ടേന അഭിപ്രായം ഉണ്ട്. 

അതിൽ മക്കൾക്കു രണ്ടു പേർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടം ഉണ്ട് പുറത്തു കാണിക്കുന്നില്ലെങ്കിലും.

അങ്ങനെ ഇരിക്കുമ്പോഴാണ്  ജൂൺമാമ്മയെ  (Juny അമ്മാമ്മ - as I call my elder sister) കണ്ടിട്ട് മുഖച്ഛായ വച്ചു നാട്ടിൽ ആരാണ്ടു "അങ്ങേവീട്ടിലെ  ശമേൽചായന്റെ മോളാണോ?" എന്നെങ്ങാണ്ട് എപ്പോഴോ ചോദിച്ചതും  പപ്പാടെ സൗന്ദര്യം ഇച്ചിരേലും കിട്ടിയത് പുള്ളിക്കാരിക്കാണെന്നൊക്കെ ജൂൺമാമ്മ അവകാശപ്പെടാൻ തുടങ്ങിയതും.. (കണ്ണ് കാണാൻ മേലാത്ത ആരേലുമാരിക്കും ചോദിച്ചെന്നും പറഞ്ഞു ഞാൻ പുച്ഛിച്ചു തള്ളാൻ ശ്രമിച്ചെങ്കിലും ഉള്ളിന്റെ ഉള്ളിൽ പപ്പാ എനിക്കു "ചായ" തരാഞ്ഞതിൽ എനിക്ക് നല്ല സങ്കടം ഉണ്ടാരുന്നു )

 കഴിഞ്ഞ ദിവസം പഴയ ആൽബം നോക്കുമ്പോ ഈ ഫോട്ടോ കണ്ണിലുടക്കി.
തൊട്ടപ്പുറത്തു ഫോണും തോണ്ടിക്കൊണ്ടിരുന്ന ജൂണ്മാമ്മയോടു 

ഞാൻ : "ശെരിയാ ജൂണ്മാമ്മേ, പപ്പാടെ ഛായ കിട്ടീരിക്കുന്നതു ജൂണ്മാമ്മക്കു തന്നെയാ.. പ്രത്യേകിച്ച് ആ കണ്ണ്.."

ഈ 30 വർഷത്തിനിടയിൽ ഒരിക്കൽ പോലും സമ്മതിച്ചു തരാഞ്ഞ ഒരു സത്യം അനിയത്തി ഇത്ര പെട്ടന്ന് എങ്ങനെ സമ്മതിച്ചു ന്നു ആലോചിച്ചു വായും പൊളിച്ചിരിക്കുന്ന ജൂണ്മാമ്മയോടു 

ഞാൻ (ആൽബം കാണിച്ചോണ്ടു ) : "ഈ ഫോട്ടോ കണ്ടില്ലേ..  രണ്ടു പേരെയും കണ്ട ട്വിൻസ് നെ പോലെ ഉണ്ട്.. എന്തൊരു സാമ്യം.. "

അതിനു ശേഷം നടന്ന വധശ്രമത്തിൽ നിന്ന് തലനാരിഴക്കാണ് ഞാൻ രക്ഷപ്പെട്ടതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. 

Monday, 25 May 2020

അഞ്ജനയും ഉത്രയും

2- 3 ദിവസമായി ഇച്ചിരി ബിസി ആരുന്നോണ്ട് fb നോട്ടം കുറവാരുന്നു.. 

ഇന്ന് തുറക്കുമ്പോ പെട്ടന്ന് ശ്രദ്ധയിൽ പെട്ടത് 2 മരണങ്ങൾ ആണ്.. രണ്ടും സ്ത്രീകൾ.. അഞ്ജന (Goa) and  ഉത്ര (Kollam)..

രണ്ടു സംഭവങ്ങളും തമ്മിൽ യാതൊരു സാമ്യവും ഇല്ല context വൈസ്..

അഞ്ജനയുടെ വാർത്തയുടെ ഇൻസെറ്റിൽ 2 ഫോട്ടോസ് ഉണ്ട്.. 

ഒന്നു മുടിയൊക്കെ ബോബ് ചെയ്തു, സ്ലീവ്ലെസ്സ് ടോപ്പും കറുത്ത വട്ടപ്പൊട്ടും കണ്ണടയും ഒക്കെ ഉള്ള ഒരു ഫോട്ടോയും ( shh.. shh.. ഏത്..  ഫെമിനിസ്റ്റ്.. ഫെമിനിസം.. പുരോഗമനവാദം.. ഇതൊക്കെ ആണത്രേ ഇതിന്റെ ലക്ഷണം !)

മറ്റേ ഫോട്ടോയിൽ  നീളൻ മുടിയൊക്കെ ചീകി ഒതുക്കി മുന്നിലേക്ക്‌ കെട്ടി ഇട്ടു നിൽക്കുന്ന ഒരു നാടൻ പെൺകുട്ടിയാണ് അഞ്ജന.. 

ആ വാർത്തയുടെ കമന്റ്സ് വായിച്ചപ്പോ മനസ്സിലായത് "നല്ലോരു കൊച്ചാരുന്നു.. (Refer second photo),  ഫെമിനിസവും പുരോഗമന ചിന്തയും ആകുന്ന മാലിന്യങ്ങൾ തലയിൽ കയറി ഇങ്ങനെ ആയി പോയ" താണത്രേ.. 

അപ്പോ ഈ പ്രായത്തിൽ ഇത് പോലെ പോകുന്ന ആൺകുട്ടികൾ? 20 വയസ്സിൽ തുടങ്ങി 40 വയസ്സിലും കള്ളും കുടിച്ചു കഞ്ചാവും വലിച്ചു വന്നു വീട്ടുകാരെ എടുത്തിട്ട് ചാമ്പുന്ന ആണുങ്ങൾ?  അവരുടെ ഒക്കെ തലയിൽ കയറിയതും ഫെമിനിസം ആവുമോ? 

ഞാൻ അങ്ങനെ ആധികാരികമായി ഫെമിനിസത്തെ പറ്റി വായിച്ചിട്ടൊന്നും ഇല്ല.. 

എന്നാലും Feminism ആയാലും male chauvenism ആയാലും patriarchal   system ആയാലും ഇതൊന്നും തന്നെ അത് പിന്തുടരുന്ന ഒരു വ്യക്തിയുടെയോ അയാളുടെ ചുറ്റുമുള്ളവരുടെയോ  physical  body യെയോ mind നെയോ soul നെയോ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു  കാര്യങ്ങളും പ്രാക്ടീസ് ചെയ്യാൻ പറയുന്നില്ല  എന്ന് തന്നെ ആണ് എന്റെ വിശ്വാസം.. Correct me If that is not so.

ഏത് ideology  യുടെ ഭാഗമായാലും "വിവേകം" കൂടെ ചേർത്ത് വേണം അത് പിന്തുടരാൻ. 

ഈ വിവേകം എന്ന് പറയുന്നത് 18 വയസാകുന്ന അന്ന് ആരും സ്പൂൺ ഫീഡ് ചെയ്തു തരുന്ന ഒന്നല്ല.. സ്വയം ആലോചിച്ചും, തീരുമാനങ്ങൾ എടുത്തും, ആ തീരുമാനങ്ങളിൽ വന്ന തെറ്റുകളിൽ നിന്നും പഠിച്ചും,  സ്വന്തം അനുഭവങ്ങളിൽ കൂടിയും, ചുറ്റുമുള്ളവരുടെ ജീവിതങ്ങളിൽ കൂടിയും ഒക്കെ കണ്ടു പഠിച്ചു ഉണ്ടാകുന്നതു തന്നെയാണ്.. 

എനിക്ക് ചുറ്റുമുള്ള മനുഷ്യർ - ആണായാലും പെണ്ണായാലും, കറുപ്പായാലും വെളുപ്പായാലും, ഏത് ജാതിയായാലും മതമായാലും, എന്നെ പോലെ തന്നെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളവരും, ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം അത് പോലെ തന്നെ അനുഭവിക്കാൻ അവകാശം ഉള്ളവരും ആണ് എന്നുള്ള തിരിച്ചറിവ് ആണ് വേണ്ടത്.

അതിനോടൊപ്പം തന്നെ എനിക്ക് കിട്ടിയിരിക്കുന്ന ആ സ്വാതന്ത്ര്യം ബുദ്ധിപൂർവം വിനിയോഗിക്കാൻ ഉള്ള വിവേകവും ഞാൻ നേടിയെടുത്തേ പറ്റു.. ആണായാലും പെണ്ണായാലും.. 

ആ വിവേകം മനസ്സിൽ സ്വയം ഉണ്ടായി വരാൻ ഉള്ള ചെറിയ ചെറിയ പ്രാക്ടിക്കൽ സെഷൻസ് ചെറിയ പ്രായത്തിലെ അവർ ഫേസ് ചെയ്തു വളരട്ടെ.. 

When they are kids - Let's just mentor our kids, let them take decisions, fail and learn from it and let's try to hold their hands if they fail..

If we don't let them decide at a younger stage,  later when they are on their own, പെട്ടന്ന് കിട്ടിയ സ്വാതന്ത്ര്യത്തിൽ താഴെ ഉള്ള കുഴികൾ ശ്രദ്ധിക്കാതെ ചിറകടിച്ചുയരാൻ അവർ ശ്രമിക്കും.. ചിലർ ഉയരും.. മറ്റു ചിലർ വീണു പോകും.. അന്ന് നമ്മൾ കൈ നീട്ടിയാൽ പോലും എത്താൻ പറ്റാത്ത ആഴത്തിലേക്ക്.. 

ഇനി ഉത്രയുടെ കാര്യം.. 

നീണ്ട മുടി, traditional wears മാത്രം.. ഒരു patriarchal society ഇൽ ജീവിച്ചു അതിന്റെ victim ആയി മരണം വരിച്ചു.. (കമന്റ്സ് പ്രകാരം എന്തായാലും ഫെമിനിസം അല്ല ഇവിടുത്തെ വില്ലത്തി.. )

Dowry ഉം Gold ഉം ആണത്രേ.. അത് മാത്രമാണോ? 

തനിക്കു ജീവഹാനി വരെ ഉണ്ടാകാൻ ചാൻസ് ഉള്ള ഒരു ജീവിതത്തിൽ നിന്ന് മാറി നിൽക്കാൻ ഉള്ള തീരുമാനം എടുക്കാൻ പോലും മടി തോന്നുന്ന രീതിയിൽ - അല്ലെങ്കിൽ പേടി തോന്നുന്ന രീതിയിൽ ഉള്ള ഒരു സൊസൈറ്റി ഇൽ അല്ലേ  ഉത്ര ജീവിച്ചത്? 

Toxic ആയ ഒരു റിലേഷന്ഷിപ്പിൽ  നിന്ന് പുറത്തിറങ്ങി സ്വന്തമായി independant ആയി (വീട്ടുകാർ പിന്തുണച്ചില്ലെങ്കിൽ പോലും ) ജീവിക്കാൻ ഉള്ള courage നമ്മളിലൊക്കെ എത്ര പേർക്കുണ്ട് എന്ന് ശെരിക്കൊന്നു സ്വയം ചിന്തിച്ചു നോക്കിയാൽ അറിയാം നമുക്ക് ചുറ്റും "സ്ത്രീ ശാക്തീകരണം " ഇതുപോലെ blog posts ഇലും articles ഇലും മാത്രമേ ഉള്ളു എന്നും real life ഇൽ patriarchy ടെ ഒന്നാംതരം വക്താക്കൾ ആണ് നമ്മളെന്നും.. 

ആരുടേം കുറ്റമല്ല man! We have been so much used to this system,  like an elephant is to it's chain! 🤷


Saturday, 9 May 2020

Mother's day!

December 8 നു  രാത്രി 8 മണിക്ക് 'normal' ഡെലിവറി മോഡിൽ എന്റെ വയറ്റിന്നു പുറത്തിറങ്ങി എനിക്ക് പുതിയ റോളിലേക്ക് പ്രൊമോഷൻ  തന്ന ഒരു 'വൈറ്റ് പാക്കേജ് '.. 

6 മണിക്കൂറത്തെ വേദന തീർന്ന ആശ്വാസത്തിൽ കണ്ണടച്ച് കിടന്ന എന്നെ വിളിച്ചെണീപ്പിച്ചു സിസ്റ്റർമാര് വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു പാക്കേജ് കാണിച്ചിട്ട് "മോളാണ്" ന്നു പറഞ്ഞു.. 

ആ സമയത്തു ആ പാക്കേജ് നെ നോക്കുമ്പോ സന്തോഷം ആണോ കരച്ചിൽ ആണോ വന്നേന്നു ചോദിച്ചാ.. 

കരച്ചിൽ ന്നു പറയുമ്പോ ആനന്ദക്കണ്ണീര് ന്നു കരുതരുത്.. 

ആ കിടപ്പിൽ കിടന്നപ്പോ പെട്ടന്ന് മനസ്സിൽക്കൂടെ പോയ ചില വെളിപാടുകൾ:

"ഇന്ന് വരെ ഒരു ഇൻഫന്റ് ബേബി (ഒരു 3 വയസ്സെങ്കിലും ഇല്ലാത്ത പിള്ളേരെ ഡീൽ ചെയ്തിട്ടില്ല) വല്ലോർടേം കയ്യിലിരിക്കുന്നത് കണ്ടിട്ടുള്ളതല്ലാതെ,  ഒന്നിനെ എടുത്തിട്ടോ 2 മിനുട്ട് എങ്കിലും കളിപ്പിക്കാനോ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ആണ് ഇന്ന് മുതൽ ഈ വൈറ്റ് പാക്കേജ് ന്റെ ഓണറും അഡ്മിനും എല്ലാം.. 

ഇതിനു വാ തുറന്നു സംസാരിക്കാൻ പറ്റുന്ന കാലം വരെ ഇതിന്റെ ആവശ്യങ്ങളൊക്കെ ഞാൻ തന്നെ ഗണിച്ചറിഞ്ഞു ചെയ്തു കൊടുക്കണമല്ലോ കർത്താവേ.. ഇത് കരയുമ്പോൾ വിശന്നിട്ടാണോ വയറു വേദനിച്ചിട്ടാണോ കരയുന്നെന്നൊക്കെ എങ്ങനെ മനസ്സിലാക്കും?"

ഒരു കൈസഹായത്തിനു അമ്മയും ഇല്ല.. പ്രസവശുശ്രൂഷക്കു വന്ന ലേഡി ഉണ്ട് 56 ദിവസത്തേക്ക്.. 

പിന്നങ്ങോട്ടുള്ള ദിവസങ്ങളൊക്കെ ബഹുരസമായിരുന്നു.. 

രാത്രിയും പകലും ഒരു പോലെ 2 മണിക്കൂർ ഗ്യാപ്പിൽ കരയുന്ന പാക്കേജ്.. രാവിലെ തന്നെ തുണി കഴുകാൻ ന്നും പറഞ്ഞു അലക്കു കല്ലിന്റെ ചോട്ടിൽ സ്റ്റൂൾ ഒക്കെ ഇട്ടിരുന്നു ഉച്ച വരെ തുണി കഴുകുന്ന 'ലേഡി '..  

ഇതിനിടക്ക്‌ കരയുന്ന കൊച്ചിനെ നോക്കി 'ആരേലും ഇതിനെ ഒന്നെടുത്തെന്റെ കയ്യിൽ തരാമോ ' ന്നു ആലോചിക്കുന്ന ഞാൻ.. 

ആവശ്യം ആണ് സൃഷ്ടിയുടെ മാതാവെന്നു മനസ്സിലാക്കി എങ്ങനൊക്കെയോ പാക്കേജ് നെ എടുക്കാൻ പഠിച്ച ഞാൻ.. 

പതുക്കെ പാക്കേജ് ന്റെ നനഞ്ഞ തുണി മാറ്റാനും, എടുത്തു ഗ്യാസ് തട്ടി കൊടുക്കാനും, രാത്രി എടുത്തോണ്ട് നടന്നു ഉറക്കാനും, കരയുന്നതെന്തിനാന്നു മനസ്സിലാക്കാനും ഒക്കെ പഠിച്ചു.. എളുപ്പമായിരുന്നില്ല,  പതിയെ പതിയെ..  

ഈ role ന്റെ ഒരു പ്രത്യേകത, substitute ഓ റീപ്ലേസ്‌മെന്റോ വർക്ക്‌ ആവില്ല.. ഞാൻ ഇന്ന് രാത്രി tired ആണ്, അതുകൊണ്ട് വേറെ ആരേലും നോക്കിക്കോ ന്നു പറയാൻ പറ്റൂല്ല.. ഒരു റെസ്റ്റിനും സ്കോപ്പ് ഇല്ല കുറെ കാലത്തേക്ക്.. രാത്രിയും പകലും ഉറക്കമില്ലാത്ത കുറച്ചു നാളുകൾ.. 

ഇതിനിടയിൽ എപ്പോഴൊക്കെയോ കരയാനും ചിരിക്കാനും മാത്രം അറിയുന്ന ആ പാക്കേജിനോട് ഞാൻ സംസാരിക്കാൻ തുടങ്ങി.. സംസാരിക്കാൻ വേറെ ആരും ഇല്ലാത്തോണ്ട് അവൾ ഉണർന്നു കിടക്കുന്ന സമയം മുഴുവൻ ഞങ്ങൾ ഭയങ്കര ചിരിയും കളിയും വർത്താനവും  ആരുന്നു കണ്ണിൽ കണ്ണിൽ നോക്കി.. 
അങ്ങനെ ഞങ്ങൾ thick friends ആയി.. 
വളരെ പെട്ടന്ന് തന്നെ സംസാരിക്കാനും തുടങ്ങി..

 പിന്നങ്ങോട്ടു സംസാരിച്ചും ചിരിച്ചും വഴക്കിട്ടും കരഞ്ഞും (അവളോട് വഴക്കിട്ടു ആദ്യം അവള് കരയും പിന്നെ ഞാനും) 5 വർഷം.. 

ഇതേ സൈക്കിളിൽ കൂടെ കടന്നു പോയ - പോകുന്ന  ലോകത്തെ എല്ലാ അമ്മമാർക്കും അപ്പൊ 

"Happy Mother's Day"!!

And to all father's out there - "Thanks for the support you provided to us when we needed it the most". 
(ഇവിടെ ഒരു Disclaimer ഉണ്ട്. 'Support' കൊടുത്തിട്ടുള്ള "fathers" നോടാണെ "Thanks" .. 
അല്ലാത്തവരോട് "നിങ്ങളോടൊക്കെ ദൈവം ചോദിക്കും മനുഷ്യാ !!" 🤪)

Sunday, 3 May 2020

ഒരു പെപ്പ പിഗ് അപാരത..

ഇവിടെ കാർട്ടൂൺ ടൈം ഡെയിലി ഒരു മണിക്കൂർ ആരുന്നു, അതും കൊച്ചു T V - ഓഫീസിൽ ന്നു വന്നു ഫ്രഷ് ആയി സന്ധ്യാപ്രാർത്ഥന കഴിഞ്ഞു ഞാൻ ഡിന്നർ കുക്കിങ്ങിനു അടുക്കളയിൽ ആയിരിക്കുന്ന സമയം മാത്രം.. 

Lockdown ഉം work from home ഉം ഒക്കെ വന്നപ്പോ സ്ഥിതി മാറി.. രാവിലെ 2 മണിക്കൂർ, വൈകിട്ടു 2 മണിക്കൂർ എന്നുള്ള നിലയിലെത്തി - അതും Nick junior ചാനൽ.. അതിൽ "പെപ്പ പിഗ്" ന്നും പറഞ്ഞു ഒരു കാർട്ടൂൺ ഉണ്ടേ..  

Lockdown നു മുന്നേ വരെ എന്തേലും ചെയ്യാൻ കമ്പനിക് എന്നെ വിളിക്കുമ്പോ "അമ്മേ, ഇങ്ങോട്ടൊന്നു വരാമോ? " ന്നു ചോദിച്ചോണ്ടിരുന്ന കൊച്ചാ.. 

ഇപ്പൊ അടുക്കളേൽ വന്നു എന്നെ വിളിക്കുന്നത്‌ - "Come on my little piggie"  ന്നാ.. 

ഓരോരോ  പരിഷ്‌കാരങ്ങൾ..  🤐

Saturday, 2 May 2020

മീൻകറിയും ഞാനും!

Making a fush curry for the first time after Feb mid.. Reasons being 50 നൊയമ്പ്  followed by the lockdown impact in markets reporting sale of centuries old stale fish! ട്രോളന്മാരുടെ ഭാഷയിൽ പറഞ്ഞാൽ യേശുക്രിസ്തു ജീവിച്ചിരുന്ന കാലത്ത് ഗലീല കടലിൽ നിന്ന് പിടിച്ച മീൻ വരെ മാർക്കറ്റിൽ ഈ lockdown സമയത്തു വില്പനക്ക്  വന്നത്രെ.. 

"Oh,  you don't know ! How we missed you miss. മീൻകറി!!"

ഞാൻ ആദ്യമായി കുക്ക്  ചെയ്യാൻ പഠിച്ചത് (എന്റെ സ്വന്ത ഇഷ്ടപ്രകാരം) മീൻകറി ആണ് (എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞുള്ള ബ്രേക്ക്‌ നു ).. ഞാൻ ഏറ്റവും നന്നായി ഉണ്ടാക്കുമെന്ന് കുറച്ചു പേര് സർട്ടിഫിക്കറ്റ് തന്ന ഡിഷും മീൻകറി  ആണ്..

അതിനു മുന്നേ സാഹചര്യങ്ങളുടെ സമ്മർദം മൂലം ചായ ഇടാനും ചപ്പാത്തി ഉണ്ടാക്കാനും മുട്ട പൊരിക്കാനും പഠിച്ചാരുന്നു..

ഓരോ തവണ മീൻകറി (almost weekly once if it's not നൊയമ്പ് കാലം ) ഉണ്ടാക്കുമ്പോൾ ഞാൻ ഓർക്കുന്ന 2 പേരുണ്ട്.. 

ഫിലിപ്പ്കുട്ടിച്ചായനും (എറണാകുളത്തു ചേച്ചി റെന്റ് നു താമസിച്ചിരുന്ന വീടിന്റെ ഓണർ and a relative (3rd generation ആണെന്നെ ഉള്ളു !! )) കുഞ്ഞുമോള്അമ്മാമ്മയും (എന്റെ ഉപ്പാപ്പന്റെ ഭാര്യ ).. 

ഇവരുണ്ടാക്കുന്നതു കഴിച്ചതിന്റെ രുചി പിടിച്ചിട്ടു ഇവരുടെ അടുത്ത് ന്നു ആണ് റെസിപ്പി തോണ്ടിയത്. 

അമ്മ ഒത്തിരി ഡിഷസ് കിടിലനായി ഉണ്ടാക്കുന്ന ഒരടിപൊളി കുക്ക് ആരുന്നെങ്കിലും ഒന്നിന്റെം റെസിപ്പി ചോദിക്കാൻ പോയിട്ട് പപ്പടം കാച്ചാൻ പോലും അമ്മ ഉണ്ടാരുന്ന കാലത്തു അടുക്കളയിൽ കേറീട്ടില്ല.. ആ പ്രായത്തിൽ അങ്ങനെ ഒരു ആലോചനയുടെ കാര്യവും ഇല്ലാരുന്നു!

പത്താം ക്ലാസ്സ്‌ കഴിഞ്ഞതോടെ "വീട്ടിലെ ഫുഡ്" നോട് ബൈ പറയേണ്ടി വന്ന (അമ്മയുടെ ഫുഡ്  ഓർമകളിലെ നൊസ്റ്റാൾജിയ മാത്രമായി മാറി 2 വർഷത്തിനകം) ഒരു ഹതഭാഗ്യക്കു പിന്നങ്ങോട്ട് ആഹാരത്തിന്റെ രുചിയോ മണമോ നോക്കി കഴിക്കാതെ വിശപ്പ്‌ മാറാൻ എന്താണോ ഉള്ളത് (Read as ഹോസ്റ്റൽ or canteen ഫുഡ്) അതെടുത്തു വിശപ്പ്‌ മാറ്റുക ന്നുള്ള approach ആയിരുന്നു ഫുഡിനോട്.. ഇപ്പോഴും വല്യ മാറ്റം ഒന്നും വന്നിട്ടില്ല ആ ആറ്റിറ്റ്യൂഡ് നു.. 

അമ്മ ഉണ്ടാരുന്നപ്പോഴും ഫുഡ് ന്റെ ടേസ്റ്റ് വച്ചു ഫുഡിനെ ഞാൻ കുറ്റം പറഞ്ഞതായൊന്നും ഓർമയിലില്ല.. കമന്റ്‌ അടിച്ചാൽ തിരിച്ചടിക്കും എന്നുള്ള പേടി കൊണ്ടോ അല്ലെങ്കിൽ പുള്ളിക്കാരീടെ കുക്കിംഗ്‌ നല്ലതായിരുന്നതു കൊണ്ടോ ആവാം.. 

ഇപ്പോഴും അടുക്കളയിൽ ടൈം സ്പെന്റ്‌ ചെയ്യാനിഷ്ടമുള്ള ഒരാളെ അല്ല ഞാൻ.. എന്നാലും "ഉദരനിമിത്തം" ഡെയിലി 3-4 മണിക്കൂറെങ്കിലും അവിടെ തന്നെ ആണ് താനും !

പറഞ്ഞു വന്നത് 2-3 മാസത്തിനു ശേഷം മീൻകറി കഴിക്കാൻ കിട്ടിയ ഇവിടൊരാൾടെ മുഖത്ത് ഇന്ന് വിരിഞ്ഞ നവരസങ്ങളും "yummy yummy tasty tasty" ന്നുള്ള ആർപ്പുവിളികളും ഞാൻ എന്റെ മേല്പറഞ്ഞ ഗുരുക്കന്മാർക് ഡെഡിക്കേറ്റ് ചെയ്യുന്നു !

Sunday, 19 April 2020

ചക്കയും മത്തനും കുമ്പളവും ഇച്ചിരി ചോറും..

ഞാൻ 5 ലോ 6 ലോ പഠിക്കുന്ന കാലം.  സമ്മർ വെക്കേഷന്  ടീച്ചർ ആയ  അമ്മ പേപ്പർ വാല്യൂവേഷൻ ക്യാമ്പിൽ പോകും രാവിലെ. ക്യാമ്പ് ദൂരെ ആയതുകൊണ്ട് ഒരു 8.30 ഒക്കെ ആകുമ്പോ വീട്ടിന്നു ഇറങ്ങും. അപ്പൻ KSEB ലായോണ്ട് പുള്ളിക്കാരനും ഒരു 9.30 ക്ക് വീട്ടീന്ന്  ഇറങ്ങും. ഞാൻ മാത്രം വീട്ടിൽ കാണും. 

രാവിലത്തെ ബ്രേക്ഫാസ്റ്റു ഒക്കെ മേശപ്പുറത്തു റെഡി ആക്കി വച്ചിട്ടുണ്ടാകും. ഞാൻ എണീറ്റു രാവിലത്തെ പരിപാടികൾ ഒക്കെ കഴിഞ്ഞു അതെടുത്തു കഴിച്ചു വല്ല ബുക്കും വായിച്ചോ അല്ലേൽ ടീവി കണ്ടോ വാതിലടച്ചു വീട്ടിൽ ഇരിക്കും. തരം  കിട്ടിയാ അമ്മ വീട്ടിലുടുത്ത സാരീ എടുത്തു ഉടുത്തോണ്ടു വല്ല Imaginary കളികളും കളിക്കും.. ഉച്ച ആവുമ്പോൾ അടുക്കളേൽ കേറി ചോറെടുത്തു  കഴിക്കും.. 

ഒരു തിങ്കളാഴ്ച 

രാവിലെ ഉറക്കത്തിൽ ആരുന്ന എന്നോട് "ചോറ്.. കലം.. കഴിക്കണം.. " എന്നൊക്കെ ചേർത്ത് എന്തോ instruction തന്നിട്ട് അമ്മ പോയി.

Scene 1:

ഉച്ചക്ക് അടുക്കളയിൽ ചെന്ന് നോക്കുമ്പോ 2 കലത്തിൽ ചോറ്.. ഒരു കുഞ്ഞിക്കലം (ഒരു 2 തവി ചോറ് ) ആൻഡ് ഒരു വല്യ കലം (നിറയെ ചോറ് )..
ഇതിലിപ്പോ ഏതാ എന്റെ ചോറ്?  

ആഹാരത്തിനോട് പ്രത്യേകിച്ച് താല്പര്യം ഇല്ലാത്ത പാവം ഞാൻ ആ കുഞ്ഞിക്കലത്തിലെ ചോറ് കംപ്ലീറ്റ് കഴിച്ചു തീർത്തു ഒരു 1 മണി ആയപ്പോ.. 

Scene 2:

തൊട്ടപ്പുറത്തെ കുടുംബവീട്ടിലെ കട്ടിലിൽ വാൾ വച്ചു വച്ചു ക്ഷീണിച്ചു കിടക്കുന്ന ഞാൻ. ചുറ്റും നിക്കുന്ന അപ്പനും അമ്മയും.

അമ്മ (ദേഷ്യത്തിൽ ) : "ചെറിയ കലത്തിലെ ചോറ് കളയാൻ ഉള്ളതാന്നു നിന്നോട് പറഞ്ഞിട്ടല്ലേ ഞാൻ പോയത്? പിന്നെന്തിനാ അത് തന്നെ എടുത്തു തിന്നത്? "

അപ്പൻ (എന്റെ ദയനീയാവസ്ഥ കണ്ടു ): "പോട്ടെ സാരമില്ല.. അറിയാത്തതുകൊണ്ട് ആരിക്കും.. അല്ലെ മോളെ? "

അമ്മ : "ചുക്കെന്താ ചുണ്ണാമ്പെന്താന്നറിയാത്ത നിന്നോടൊക്കെ ഓരോന്ന് പറഞ്ഞേല്പിച്ച എന്നെ പറഞ്ഞ മതി !" 

തിരിഞ്ഞു അപ്പനെ നോക്കി : "അതെങ്ങനാ മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ !"

അതുകേട്ടു തൃപ്തനായി Mr. മത്തൻ തിരിച്ചു വീട്ടിലോട്ടു പോയി.

മീനവിയൽ കട്ടിലിൽ കിടന്ന ഞാൻ തലേന്ന് (ഞായർ ) നടന്ന Mr. മത്തന്റെ ഒരു സീൻ റീവൈൻഡ് അടിച്ചു.. 

ശനിയാഴ്ച വൈകിട്ടു കുടുംബത്തുന്നു ഒരു കുഞ്ഞു ചക്ക അടുക്കളപ്പുറത്തു കൊണ്ട് വച്ചിട്ടുണ്ടാരുന്നു.. ഞായറാഴ്ച പള്ളീന്നു വന്നു കേറുമ്പോ Mr. മത്തനോട് അമ്മ പറഞ്ഞു : "അച്ചായാ, ആ ചക്ക ഒന്നു ശെരി ആക്കി തരണേ ഇന്ന്.."
അമ്മ അടുക്കളെലോട്ടും പോയി.

5 മിനിറ്റ് കഴിഞ്ഞുള്ള സീൻ :
ഒരു വല്യ തോട്ടിയുമായി പ്ലാവ് ലക്ഷ്യം വച്ചു നടന്നു പോകുന്ന Mr.മത്തൻ..

 പണ്ടേ ചക്കെന്നു പറഞ്ഞാൽ  കൊക്കിനെ പിടിക്കാൻ പോകുന്ന മത്തന്റെ സ്വഭാവം അറിയുന്ന ജൂനിയർ മത്തൻ (ഞാൻ ) സംഭവം പാളി തുടങ്ങിന്നു മനസ്സിലായിട്ടും മത്തനെ  warn ചെയ്യാതെ അവിടിനി നടക്കാൻ പോകുന്ന കോമഡി സീൻ ആലോചിച്ചു തലകുത്തി ചിരിക്കുന്നു.. 

ശേഷം 2 മുഴുത്ത ചക്കയുമായി അടുക്കളയിലേക്കു പോകുന്ന മത്തൻ.. 

അടുക്കളയിൽ നിന്ന് കുറെ പൊട്ടലും ചീറ്റലും കഴിഞ്ഞു  - "പ്ലാവിലുണ്ടാരുന്ന ചക്ക മുഴുവനും പറിച്ചോണ്ടു വരാഞ്ഞതിനു" അമ്മ ദൈവം തമ്പുരാനും മത്തനും നന്ദി അറിയിക്കുന്നു. 

അങ്ങനെ ആ ഞായറാഴ്ച വൈകിട്ടു ഞങ്ങളുടേം അയലോക്കത്തെ 3-4 വീടുകളിലും ചക്കപ്പുഴുക്കാരുന്നു main dish!

ചക്ക ഉപ്പേരി ആർക്കും ഷെയർ ചെയ്തില്ല, ഞാൻ തന്നെ എടുത്തു !

Friday, 17 April 2020

ഇന്ദ്രനുമായി ഒരു സംവാദം !

അല്ലേലും കുറെ നാളായി മഴയെല്ലാം സിറ്റിയിലും ഇടിയും മിന്നലും മാത്രം കഴക്കൂട്ടത്തും !

ഇതെന്തു പണിയാണ് ഇന്ദ്രേട്ടാ?  ഞങ്ങളെ എന്താ കളിമണ്ണിന്‌ പകരം M sand കുഴച്ചു ഉണ്ടാക്കിയതാണെന്നാണോ വിചാരം? 

സംശയമുണ്ടെങ്കിൽ  നിങ്ങൾ ബ്രഹ്മേട്ടനോട് ചോദിച്ചു നോക്കണം ഹേയ് !

നല്ല ഒന്നാംതരം 916 കളിമണ്ണ് കൊണ്ടാ ഞങ്ങളെ ഉണ്ടാക്കീത്. ഇവിടുത്തെ ഉപയോഗം കഴിഞ്ഞു മിച്ചം വന്ന കളിമണ്ണും കളറും വച്ചാ മറ്റേ വെള്ളക്കാരെ ഉണ്ടാക്കീത്. കളറൊക്കെ അപ്പോഴേക്കും തീരാറായതു കൊണ്ട് അവരൊക്കെ വെളുത്തും ഞങ്ങളൊക്കെ കളർഫുൾ ആയും ഇരിക്കുന്നു!

ആ.. അപ്പൊ പറഞ്ഞു വന്നത്..  നിങ്ങൾക്കെന്താ ഇവിടെ ഡ്യൂട്ടി ചെയ്യാൻ ഇത്ര മടി? നിങ്ങളാ സൂര്യേട്ടനെ കണ്ടു പഠിക്ക്. 

രാവിലെ ഞാൻ എണീറ്റ് വരുമ്പോഴേക്കും പുള്ളി രാവിലത്തെ  ജോഗിങ്ങും ട്രെക്കിങ്ങും ഒക്കെ കഴിഞ്ഞു ആ കിഴക്കേ മലയുടെ മോളിൽ അങ്ങനെ മൂരി നിവർത്തി നിപ്പുണ്ടാവും. വൈകിട്ട് ഞാൻ പണി തീർത്തു ലാപ്ടോപ് അടച്ചു എണീക്കുമ്പോ മൂപ്പര് ദാ ആ പടിഞ്ഞാറു കാണുന്ന കടലിൽ കാലൊക്കെ ഇട്ടു chill ചെയ്തിരിപ്പുണ്ടാവും.. 
എന്താ punctuality !

ഇനി വരുണേട്ടന്റെ കാര്യം പറയാം.. ഈ ചുട്ടു പഴുത്തിരിക്കുന്ന പകലത്തെ മുഷിപ്പിന് ആകെയുള്ള ആശ്വാസം മൂപ്പരാ.. Lockdown കാലമായിട്ടു പോലും ജനലും വാതിലും വഴി എന്നും വന്നു ഒന്നു തഴുകി ആശ്വസിപ്പിച്ചു പോകും.. എന്തൊരു കരുതലാ ഈ വരുണേട്ടന്.. 

അല്ല, അറിയാൻ മേലാത്തോണ്ടു ചോയ്ക്കുവാ,  ഇനി ആര് വരാൻ കാത്തിരിക്കുവാ നീ? പഴയ ഋശ്യശൃംഗനേ ഇറക്കും ന്നു കരുതി ആണോ? 

എന്റെ ചെക്കാ, നീ പത്രം ഒന്നും വായിക്കാറില്ലേ? ഇവിടെ വണ്ടിയും വള്ളോം ബീമാനോം ഒന്നുമില്ലാണ്ടായിട്ടു മാസമൊന്നായി. ആ കാട്ടിനാത്തൂന്ന് ഋശ്യശൃംഗനേ എങ്ങനെ കൊണ്ടുവരാൻ ആണ് man!

മൂപ്പര് വള്ളീമേലൊക്കെ തൂങ്ങി വരേണ്ടി വരും.. ഈ വയസാൻകാലത്തു അതൊക്കെ അയാൾക്കൊരു ബുദ്ധിമുട്ടാവില്ലേ? ഇനി വന്നാലും വഴിയിൽ വച്ചു മ്മ്‌ടെ കൊല്ലത്തെ ആ CI സാറോ മറ്റേ യതീഷ് ചന്ദ്ര സാറോ മറ്റോ പൊക്കി ഏത്തം ഒക്കെ ഇടീച്ചാ തീർന്നില്ലേ കഥ.. 

അല്ലേലും ആ പൊന്നുംകുടം പോലിരുന്ന വൈശാലിയെ ചതിച്ച ആ മനുഷ്യനെ നോക്കി ഇരിക്കണോ? 

On a serious note, 

"Mr. ഇന്ദ്രദേവൻ, 
കാര്യം നിങ്ങൾ വെറുമൊരു 'Rain In Charge' മാത്രമല്ലാരിക്കും, 'ദേവലോകം' കമ്പനീടെ CEO ഒക്കെ ആരിക്കും. ആ ഹുങ്കും കൊണ്ട് സ്വന്തം 'Deliverables ' സമയത്തും കാലത്തും 'Deliver' ചെയ്തില്ലെങ്കിൽ,  'Customer' ആയ എനിക്ക് 'Board of Directors' ന്റെ മുന്നിൽ ഈ വിഷയം 'escalate' ചെയ്യേണ്ടി വരും.. 

അതിലെ 'member' മാരായ വിഷ്ണുവേട്ടനേം ശിവേട്ടനേം ഒക്കെ നന്നായിട്ടുണ്ട് അറിയാല്ലോ? വെട്ടൊന്ന് മുറി രണ്ടാ ശിവേട്ടന്റെ സ്റ്റൈൽ.. അതിപ്പോ സ്വന്തം മോനായ ഗണേശനോടായാലും ! 

'Terminate' ചെയ്‌തു കളയും നിന്നെ ! എന്നെ കൊണ്ടത് ചെയ്യിക്കരുത് !"

അപ്പോഴേക്കും അങ്ങ് മൂടി കെട്ടി ഇരുണ്ടല്ലോ നീയ്യ്‌.. നിന്റെ ഒരു കാര്യം !
ഇങ്ങനെ മൂടി കെട്ടി നിൽക്കാതെ നിന്റെ ഈ ദേഷ്യമൊക്കെ അങ്ങ് പെയ്തു തീർത്തൂടെ എന്റെ പൊന്നു ഇന്ദ്രാ.. 

 ഞാൻ ഇത് പറഞ്ഞെന്ന് കരുതി കഴിഞ്ഞ 2 കൊല്ലം ചെയ്ത മാതിരി 2 ദിവസം നിർത്താതെ പെയ്ത് അടുത്ത പ്രളയം ഉണ്ടാക്കി വെക്കരുത്... ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന നയം കുറച്ച് നാളത്തേക്ക് ഒന്ന് മാറ്റി പിടിക്ക് കേട്ടോ.... 

Friday, 10 April 2020

ഒരു ലോക്ക് ഡൗണ് ബോധവൽക്കരണം

ആഹാരം കഴിക്കാൻ ജന്മനാ ഉള്ള മടി കാരണം 4 നേരം ഫുഡ് കഴിക്കാൻ ഇവിടെ ഒരു അങ്കം ആണ് എന്നും..

Lockdown തുടങ്ങിയെ പിന്നെ സ്ഥിതി കൂടുതൽ ഗുരുതരം ആയി.. അങ്ങനെ ഒരു ദിവസം രാവിലത്തെ പാല് കുടിപ്പിക്കൽ മഹാമഹം. 

മകൾ കലിപ്പിൽ അമ്മയോട് : " ഈ അമ്മ കൊള്ളത്തില്ല! അമ്മ കറുത്ത അമ്മയാ.. അതോണ്ട് കൊള്ളത്തില്ല "

ആദ്യമായി ഇങ്ങനെ ഒരു ഡയലോഗ്  കേട്ട ആ അമ്മ : "ആ.. ആര്.. കറുത്തമ്മയോ..?   ആര് കറുത്തമ്മ?? " 

(Read it in the tone "കാറിതുപ്പിയോ?  ആര് കാറിതുപ്പി? " മോഹൻലാൽ ഇൻ  തേൻ മാവിൻ കൊമ്പത്ത്‌ )

1 മിനിറ്റ് ശേഷം സ്ഥലകാലബോധം വീണ്ടെടുത്ത ശേഷം അമ്മ : "നിന്നോടാരാ കറുത്തതു ഒന്നും കൊള്ളത്തില്ലന്നു പറഞ്ഞത്? "

"എന്റെ ക്ലാസ്സിലെ അമ്മു പറഞ്ഞല്ലോ"

"ഓഹ്.. അപ്പൊ പിന്നെ നാളെ മുതൽ കരി വച്ചു കണ്ണും പിരികം ഒന്നും എഴുതേണ്ടല്ലോ.. "വെളുത്ത" നിന്റെ മുഖം എന്തിനാ കറുത്ത  കരി വച്ചു വരച്ചു ഞാൻ "കൊള്ളാത്തതാക്കുന്നതു".. "

"അത് വേണ്ട.. എനിക്ക് കണ്ണെഴുതണം.. "

"എന്നാ നമുക്ക് നിന്റെ തലയിൽ ഉള്ള കറുത്ത മുടിയൊക്കെ അങ്ങ് മൊട്ട അടിച്ചു കളയാം?  കൊള്ളാത്ത കറുത്ത മുടി എന്തിനാ തലയിൽ വച്ചോണ്ട് ഇരിക്കുന്നേ !"

"അത് വേണ്ട.. മുടി വേണം എനിക്ക്.. "

"നാളെ  മുതൽ bullseye ഉണ്ടാക്കുമ്പോ ഉപ്പു മാത്രം ഇട്ടാ മതിയല്ലോ? കറുത്ത കുരുമുളക് പൊടി ഇട്ടു കൊള്ളാത്തതാക്കണോ?"

"Nooo..  കുരുമുളക് പൊടി ആണ് ടേസ്റ്റി "

"ആഹ്.. അപ്പൊ കറുത്ത സാധനം ഒക്കെ കൊള്ളാത്തതാണോ? "

"അല്ല.. ഇതൊന്നും എനിക്കറിയത്തില്ലാരുന്നല്ലോ.. അതാ ഞാൻ അമ്മയോട് അങ്ങനെ പറഞ്ഞേ.. "

അമ്മ ആത്മഗതം : "ആരെങ്കിലും എനിക്കൊരു ഗ്ലാസ്‌ ഹോർലിക്സ് കലക്കി തരുവോ.. ക്ഷീണിച്ചു.."

Sunday, 12 January 2020

ഗംഗ (v1.0 v/s v2.0)

ഗംഗ 1.0

"ഒരു മുറയിൽ വന്ത് പാർതായ.. തോം തോം തോം.. നീ... "

തോർത്ത്‌ വച്ചു മുടി ഉണ്ടാക്കി പിന്നി പിറകിലേക്കിട്ടു അത് അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ടു ചേടത്തീടെ ദുപ്പട്ട വച്ചു മോഹിനിയാട്ടം costume ഉടുത്തു ഡാൻസ് കളിച്ചു നടന്നു പോകുന്ന ഗംഗ 1.0

നകുലേട്ടന്റെ ഗംഗേ ന്നുള്ള വിളി.. 

ച്ചേയ്.. 

അമ്മച്ചീടെ "ഡീ അസത്തെ, എത്ര പ്രാവശ്യം ഒരു കാര്യം നിന്നോട് പറയണം "
ന്നുള്ള അലർച്ച കേട്ടു സുബോധത്തിലേക്കു തിരിച്ചു വരുന്ന ഗംഗ..

"അമ്മച്ചി ഇപ്പൊ എന്താ പറഞ്ഞത്  അമ്മച്ചി " എന്ന് ചോദിച്ചാൽ കയ്യിലിരിക്കുന്ന ചട്ടുകം വച്ചു Buttocks ഇൽ അത്തപ്പൂ വരച്ചാലോ ന്നു പേടിച്ചു,  ആ "ഒരു കാര്യം" മനസ്സിലാക്കി എടുക്കാൻ ഇനി  മഷിനോട്ടമോ ജ്യോതിഷമോ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ചിന്തിക്കുന്ന ഗംഗ 1.0

ഇനി ഗംഗ 2.0

 കുറച്ചു മാറ്റങ്ങൾ 

"On the floor baby, hit it hard baby, rock the party baby,  pattoollenki podee"

(ഇനി എന്നോടെങ്ങാനും ആണോ പോകാൻ  പറഞ്ഞേന്നു ഇടയ്ക്കിടയ്ക്ക് ഡബിൾ ചെക്ക്‌ ചെയ്യുന്ന ഗംഗ 1.0) 

നകുലേട്ടന്റെ "ഗംഗേ ഗംഗേ" വിളി കേട്ടിട്ടും ഒരു അനക്കവും ഇല്ലാതെ നൃത്തം തുടരുന്ന ഗംഗ 2.0..

തൊണ്ടയിലെ വെള്ളം വറ്റി തളർന്നിരിക്കുന്ന ഗംഗ 1.0..

ഉണ്ണിയാർച്ചാ in town

കുളിപ്പിച്ച് കഴിഞ്ഞു തോർത്ത്‌ വച്ചു മുണ്ടുടുപ്പിച്ചു ഉണ്ണിയാർച്ചയെ അമ്മ കുളിമുറിയിൽ നിന്ന് പുറത്തേക്കു വിടുന്നു.. 

ഉണ്ണിയാർച്ച marches to  കണ്ണാടീടെ മുന്നിലേക്ക്‌. Poses for some time. 

Sings :

" 'തങ്കമ്മ'  യെ..ടെ സുഗന്ധം ചൂടിയതാരോ ആരോ വാർനദിയോ.. (2)"

Where:

തങ്കമ്മ = ഉണ്ണിയാർച്ചയുടെ പണ്ടത്തെ babysitter 
വാർനദി = ഇപ്പോഴത്തെ daycare ഫ്രണ്ട്‌.