ഓണത്തിന് ചേച്ചീടെ വീട്ടിലോട്ട് വന്നതാ.. അവിടേം ഉണ്ട് ഒരു 5 വയസ്സുകാരൻ..
5 വയസ്സുകാരനും 5 വയസ്സുകാരീം കൂടെ ഏതേലും toy വച്ചു 10 മിനിറ്റ് കളിച്ചാ പിന്നെ 10 മിനിറ്റ് toy ഒറ്റയ്ക്ക് കിട്ടാനുള്ള പിടിവലിയാണ്..
മാധ്യസ്ഥത വഹിച്ചു ക്ഷീണിച്ച ചേച്ചി sharing ന്റെ ആവശ്യകതയെ പറ്റി ഒരു ക്ലാസ്സ് ഒക്കെ എടുത്തു കൊടുത്തു രണ്ടിനും. മനസ്സില്ലമനസ്സോടെ രണ്ടും share ചെയ്യാൻ സമ്മതിച്ചു..
രാത്രി കിടക്കുമ്പോ 5 വയസ്സുകാരി എന്നോട്: " അമ്മേ, ഈ scaring എന്ന് വച്ച എന്താ? "
"Scaring ന്നു വച്ചാ പേടിപ്പിക്കുന്നത്, പേടി തോന്നേണ്ടത് ന്നൊക്കെയാ.. എന്തു പറ്റി? "
"ആഹ്.. അപ്പൊ ജൂണിയമ്മ പറഞ്ഞത് ശെരിയാ.. "
"എന്താ ജൂണിയമ്മ പറഞ്ഞത്? "
"Sharing is (s)caring എന്ന്.. "
No comments:
Post a Comment