Online ക്ലാസ്സിന്റെ ഭാഗമായി ഈ പിള്ളേർക്കോരോ activities ഉണ്ടാവും..
അവര് അന്നന്നു പഠിച്ച ചില വാക്കുളുടെ ചിത്രം ഒട്ടിക്കൽ..
ഈ ചിത്രം കണ്ടു പിടിക്കാൻ ആണ് പാട്.. ഉദാഹരണത്തിന് 'hat' ആണെങ്കിൽ പിന്നെ അതിന്റെ പടം അന്വേഷിച്ചു ഇവിടുള്ള സകല magic pot ഉം (alias കളിക്കുടുക്ക ) തപ്പൽ ആണ് ആശാട്ടി..
ചിലതു എത്ര നോക്കിയാലും കിട്ടാത്തുമില്ല.. അങ്ങനെ കിട്ടാത്തപ്പോ എന്റെ ഉള്ളിലെ ചിത്രകാരി ഉണരുകയും സ്വന്തം കൈപ്പണിയിൽ ഞാൻ ആ പടം വരച്ചു - അത് വെട്ടി അവൾ നോട്ട്ബുക്കിൽ ഒട്ടിക്കുകയും ചെയ്യും..
ഞാൻ എന്നോട് തന്നെ "Keep it up my girl! Well done!" ന്നൊക്കെ പറഞ്ഞു ഇരുന്നപ്പോഴാ ഇന്ന് 'pin' ന്റെ പടം ഒട്ടിക്കാൻ വരുന്നതും, കിട്ടാതായപ്പോ ഞാൻ കളർ പെൻസിൽ ഒക്കെ എടുത്തു പടം വരച്ചതും..
വരച്ചു കഴിഞ്ഞ് വെട്ടി ഒട്ടിക്കാൻ കൊച്ചിന് ഹാൻഡ് ഓവർ ചെയ്തപ്പോ പടം കണ്ടു അവളുടെ കമന്റ് : "ലോലിപോപ്പിനു yellow കളർ കൊടുത്താ മതിയാരുന്നു.. Red വേണ്ടാരുന്നു.." ന്ന്!!
Sorry, Arabic nahee maloom! 🙄
ReplyDelete