Making a fush curry for the first time after Feb mid.. Reasons being 50 നൊയമ്പ് followed by the lockdown impact in markets reporting sale of centuries old stale fish! ട്രോളന്മാരുടെ ഭാഷയിൽ പറഞ്ഞാൽ യേശുക്രിസ്തു ജീവിച്ചിരുന്ന കാലത്ത് ഗലീല കടലിൽ നിന്ന് പിടിച്ച മീൻ വരെ മാർക്കറ്റിൽ ഈ lockdown സമയത്തു വില്പനക്ക് വന്നത്രെ..
"Oh, you don't know ! How we missed you miss. മീൻകറി!!"
ഞാൻ ആദ്യമായി കുക്ക് ചെയ്യാൻ പഠിച്ചത് (എന്റെ സ്വന്ത ഇഷ്ടപ്രകാരം) മീൻകറി ആണ് (എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞുള്ള ബ്രേക്ക് നു ).. ഞാൻ ഏറ്റവും നന്നായി ഉണ്ടാക്കുമെന്ന് കുറച്ചു പേര് സർട്ടിഫിക്കറ്റ് തന്ന ഡിഷും മീൻകറി ആണ്..
അതിനു മുന്നേ സാഹചര്യങ്ങളുടെ സമ്മർദം മൂലം ചായ ഇടാനും ചപ്പാത്തി ഉണ്ടാക്കാനും മുട്ട പൊരിക്കാനും പഠിച്ചാരുന്നു..
ഓരോ തവണ മീൻകറി (almost weekly once if it's not നൊയമ്പ് കാലം ) ഉണ്ടാക്കുമ്പോൾ ഞാൻ ഓർക്കുന്ന 2 പേരുണ്ട്..
ഫിലിപ്പ്കുട്ടിച്ചായനും (എറണാകുളത്തു ചേച്ചി റെന്റ് നു താമസിച്ചിരുന്ന വീടിന്റെ ഓണർ and a relative (3rd generation ആണെന്നെ ഉള്ളു !! )) കുഞ്ഞുമോള്അമ്മാമ്മയും (എന്റെ ഉപ്പാപ്പന്റെ ഭാര്യ )..
ഇവരുണ്ടാക്കുന്നതു കഴിച്ചതിന്റെ രുചി പിടിച്ചിട്ടു ഇവരുടെ അടുത്ത് ന്നു ആണ് റെസിപ്പി തോണ്ടിയത്.
അമ്മ ഒത്തിരി ഡിഷസ് കിടിലനായി ഉണ്ടാക്കുന്ന ഒരടിപൊളി കുക്ക് ആരുന്നെങ്കിലും ഒന്നിന്റെം റെസിപ്പി ചോദിക്കാൻ പോയിട്ട് പപ്പടം കാച്ചാൻ പോലും അമ്മ ഉണ്ടാരുന്ന കാലത്തു അടുക്കളയിൽ കേറീട്ടില്ല.. ആ പ്രായത്തിൽ അങ്ങനെ ഒരു ആലോചനയുടെ കാര്യവും ഇല്ലാരുന്നു!
പത്താം ക്ലാസ്സ് കഴിഞ്ഞതോടെ "വീട്ടിലെ ഫുഡ്" നോട് ബൈ പറയേണ്ടി വന്ന (അമ്മയുടെ ഫുഡ് ഓർമകളിലെ നൊസ്റ്റാൾജിയ മാത്രമായി മാറി 2 വർഷത്തിനകം) ഒരു ഹതഭാഗ്യക്കു പിന്നങ്ങോട്ട് ആഹാരത്തിന്റെ രുചിയോ മണമോ നോക്കി കഴിക്കാതെ വിശപ്പ് മാറാൻ എന്താണോ ഉള്ളത് (Read as ഹോസ്റ്റൽ or canteen ഫുഡ്) അതെടുത്തു വിശപ്പ് മാറ്റുക ന്നുള്ള approach ആയിരുന്നു ഫുഡിനോട്.. ഇപ്പോഴും വല്യ മാറ്റം ഒന്നും വന്നിട്ടില്ല ആ ആറ്റിറ്റ്യൂഡ് നു..
അമ്മ ഉണ്ടാരുന്നപ്പോഴും ഫുഡ് ന്റെ ടേസ്റ്റ് വച്ചു ഫുഡിനെ ഞാൻ കുറ്റം പറഞ്ഞതായൊന്നും ഓർമയിലില്ല.. കമന്റ് അടിച്ചാൽ തിരിച്ചടിക്കും എന്നുള്ള പേടി കൊണ്ടോ അല്ലെങ്കിൽ പുള്ളിക്കാരീടെ കുക്കിംഗ് നല്ലതായിരുന്നതു കൊണ്ടോ ആവാം..
ഇപ്പോഴും അടുക്കളയിൽ ടൈം സ്പെന്റ് ചെയ്യാനിഷ്ടമുള്ള ഒരാളെ അല്ല ഞാൻ.. എന്നാലും "ഉദരനിമിത്തം" ഡെയിലി 3-4 മണിക്കൂറെങ്കിലും അവിടെ തന്നെ ആണ് താനും !
പറഞ്ഞു വന്നത് 2-3 മാസത്തിനു ശേഷം മീൻകറി കഴിക്കാൻ കിട്ടിയ ഇവിടൊരാൾടെ മുഖത്ത് ഇന്ന് വിരിഞ്ഞ നവരസങ്ങളും "yummy yummy tasty tasty" ന്നുള്ള ആർപ്പുവിളികളും ഞാൻ എന്റെ മേല്പറഞ്ഞ ഗുരുക്കന്മാർക് ഡെഡിക്കേറ്റ് ചെയ്യുന്നു !
No comments:
Post a Comment