Thursday, 20 November 2025

ബെറ്റ്സൻചാച്ചൻ!!

ഇത് ബെറ്റ്സൻചാച്ചൻ 

അമ്മേടെ ആങ്ങളയുടെ മോൻ.

I don't know who he is in other's story, but for me, Tinu and Tina - he was our naughty elder brother - ഞങ്ങളുടെ കുട്ടിക്കാല ഓർമ്മകളിലെ inevitable ingredient.

Tom and Jerry model relationship ആയിരുന്നു ഞങ്ങൾ തമ്മിൽ ഒരു 10-12 വയസ്സ് വരെ. ഞങ്ങൾക്ക് എങ്ങനെ ഒക്കെ പണി തരാം എന്ന് ബെറ്റ്സൻചാച്ചനും, ബെറ്റ്സൻചാച്ചന് എങ്ങനെ ഒക്കെ അമ്മായീടെ കയ്യീന്ന് അടി വാങ്ങിച്ചു കൊടുക്കാം എന്ന് ഞങ്ങളും മത്സരിച്ചിരുന്ന ഒരു കാലം.

ഞങ്ങൾ തമ്മിൽ 6 വയസ്സിന്റെ വ്യത്യാസം.

കണ്ടത്തിന്റെ നടുക്ക് വള്ളത്തിൽ കൊണ്ട് പോയി അവിടെ ഞങ്ങളെ ഉപേക്ഷിച്ചു വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെടുക, പട്ടിയെ വിട്ടു പറമ്പിനു ചുറ്റും ഞങ്ങളെ ഓടിക്കുക, മുറിയിൽ പൂട്ടി ഇട്ടു താക്കോലുമായി നാട് വിടുക etc etc..

അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഉള്ള ബുദ്ധിയോ കായിക ശേഷിയോ 10 വയസ്സുകാരായ ഞങ്ങൾക്ക് ഇല്ലാത്തതു കാരണം ഞങ്ങളുടെ ആകെ ഉള്ള ആയുധം - ചെയ്തതും ചെയ്യാത്തതും ഒക്കെ കൂടെ പറഞ്ഞു അമ്മായീടെ അടി വാങ്ങിച്ചു കൊടുക്കുക എന്നുള്ളത് മാത്രമായിരുന്നു.

ബെറ്റ്സൻചാച്ചൻ 2 വർഷം അമ്മയുടെ അടുത്ത് പഠിക്കാൻ ആയി വന്നു നിന്നപ്പോ ഞങ്ങൾ നല്ല friends ആയി!! 

പേന പെൻസിൽ ഇല്ലാത്ത എനിക്ക് പേന പെൻസിൽ ഒക്കെ സ്വന്തമായി ഉണ്ടാക്കി തന്നതിന് അമ്മേടെ കയ്യിന്നു വഴക്കും കിട്ടി - time waste ചെയ്തതിന്!
പേന പെൻസിലിൽ തുടങ്ങി പിന്നീട് electronic items വരെ സ്വന്തമായി ഉണ്ടാക്കുന്ന ബെറ്റ്സൻചാച്ചൻ! We were scared to enter his room for the fear of getting electrocuted.

കുറച്ച് കൂടി വളർന്നപ്പോൾ, അടി ഇടലിൽ നിന്ന് 

"ബെറ്റ്സൻചാച്ചാ, ബെറ്റ്സൻചാച്ചാ - ഇന്ന് പൊറോട്ടയും ചിക്കൻ കറിയും ഉണ്ടാക്കി തരാമോ dinner ന്?"

എന്നുള്ള രീതിയിലേക്ക് മാറി. He used to cook yummy food! 

12th vacation ന് ആയിരിക്കും last ആയി ഞങ്ങൾ 3 പേരും ഒരുമിച്ചു അമ്മവീട്ടിൽ നിന്നിട്ടുള്ളത്. 

അപ്പോഴേക്കും ബെറ്റ്സൻചാച്ചന്റെ രീതികൾ ഒക്കെ മാറി തുടങ്ങിയിരുന്നെങ്കിലും, വീട്ടിൽ കയറുന്ന സമയം താമസിക്കാറുണ്ടെങ്കിലും, ഞങ്ങൾ ഉള്ളപ്പോ "ബെറ്റ്സൻചാച്ചാ, ഇന്ന് നേരത്തെ വരണേ, ഞങ്ങൾക്ക് ബോറടിക്കുന്നു " എന്ന് പറഞ്ഞാൽ ശബ്ദത്തിൽ കുറച്ച് പരിഭവത്തോടെ ആയാലും "ആഹ്! വരാമെടി!" എന്ന് പറഞ്ഞു സന്ധ്യക്ക്‌ വീട്ടിൽ എത്തുന്ന ബെറ്റ്സൻചാച്ചൻ..

പിന്നീടെപ്പോഴോ ജീവിതത്തിന്റെ തിരക്കുകൾ കൂടുന്നതനുസരിച്ചു കാണുന്നതും സംസാരിക്കുന്നതും കുറഞ്ഞു കുറഞ്ഞു വന്നപ്പോഴും, always in our hearts you are our ബെറ്റ്സൻചാച്ചൻ.

None of us will ever forget you - your memories will live with us. ❤️

Monday, 20 October 2025

"She was my shelter and my storm" says Arundhati

Arundhati Roy writes about her "Mother Mary" Roy (Mrs. Roy - founder of Pallikkoodam) "comes to me", but Annakkutty - as she flips pages - sees her mother (Mrs. Samuel) coming to her. (Obviously NOT because Mrs. Roy and Mrs. Samuel were teachers!)

Mrs. Roy (the Mother Mary) - in Annakkutty's view -
does not reflect just Mrs. Samuel, she reflects Annakkutty (as a mother) too.

Most children brought up by mothers - who by choice or not - have to battle out life like an "iron lady" - would find Mrs. Roy very similar to their mothers -I feel so or so would I prefer to believe.

Arundhati refers to herself as an "organ child" - a child who whole heartedly was ready to breathe - to be the lungs - for her highly asthmatic mother when she was just a kid.

When you do not have another person - apart from your mother -  who will take care of you -

You love them with all your heart, a part of you shuddering on the slightest thought of losing them - because you know that you'll be out on the streets - if not for her.

And you start being the organ child, understanding their battles, being thoughtful of not burdening them in anyways, not adding even a feather to the load they are already carrying.

Arundhati deals with Mrs. Roy in a way - not quite the same way from how her brother LKC  deals with it - though they both would have received a somewhat similar parenting.

Yes, growing up in the same home, under the same circumstances - the influence it has on each varies. If LKC writes a "Mother Mary comes to me", I bet it would be a different perspective, it would be "his" Mother Mary!

Arundhati at multiple instances feels about herself " as a girl who - 'he' will not introduce to 'his' parents" however awesome you are as a person. This - was and is - a thought that has always been with Annakkutty since her teenage days, aggravated in her twenties and remians with her in her late thirties - (which Annakkutty does not care at all now! 😎).

Annakkutty is highly relieved that - if some one like "Arundhati Roy" has felt so, it's not an unnatural thought! 😂

As rain pours down at Trivandrum, the book brings a downpour of tears from Annakkutty!

On a different note -

With a slight grin (anxiety??) Annakkutty wonders if her 10 year old (luttappi) will - one fine day - write a book "When Annakkutty comes to me".

What would she write in that - mindful of the fact that Annakkutty also falls into the same motherhood category?

She can may be use the image here - of Annakkutty's water bottle with a tablet (A vitamin supplement for the 'malnourished' mother 🤪) on the top.

A scene that happens twice a day where -
Luttappi before she leaves to school at 7 AM -

Takes the tablet from the wrap, keeps it on top of Annakkutty's water bottle so that Annakkutty doesn't miss having it.

Same goes at night 8 PM -

Thanks Buddy! 🤩

Amma loves you a lot (that she expresses with cuddles and hugs inspite of being pushed away 😌) - though we kind of shout 5 times a day!

I have to be a bit of Mrs. Samuel - but I am by all means trying to be a much better version of Mrs. Samuel!

Of course I am a highly upgraded version -  if you've doubts, you can check with my fellow survivor - my sister! 🫣 ❤️



Wednesday, 8 October 2025

ഒരു Bug ന്റെ ചിരിക്കുത്ത്!

Go live nu മണിക്കൂറുകൾ മുൻപുള്ള ഒരു രാത്രി 10 മണി.

Tester : "എനിക്ക് mail കിട്ടുന്നില്ല, bug ആണ്, എന്തോ പ്രശ്നം ഉണ്ട് "

Developer : (കവടി നിരത്തുന്നു, "എന്നാലും അങ്ങനെ വരാൻ വഴി ഇല്ലല്ലോ 🤔 ഞാൻ test ചെയ്യുമ്പോ കിട്ടുന്നുണ്ടല്ലോ! " )

Developer മറ്റ് developers നേം കൂട്ടി വീണ്ടും വീണ്ടും കവടി നിരത്തുന്നു : "Customer ന് mail അയക്കുന്ന ഭാഗത്താണ് error, ബാക്കി mails ഒക്കെ പോകുന്നുണ്ടല്ലോ, customer mail ID ൽ എന്തേലും spelling mistake ഉണ്ടോ?"

Tester: "ഹേയ്!! 🤷🏻‍♀️അതെങ്ങനെ spelling mistake വരും? ഞാൻ customer email ID field ൽ value പോലും കൊടുത്തിട്ടില്ല!" 

Developer: "Bug എന്താണെന്നാ പറഞ്ഞേ?"

Tester: "Customer ന് Mail കിട്ടുന്നില്ല!" 🤷🏻‍♀️

താക്കോൽ ഇപ്പൊ എവിടാ ഇരിക്കുന്നേ? 
അവിടെ തന്നെ വച്ചിട്ട്.. 
സോജാ രാജകുമാരി.. സോജാ.. സോജാ..!!😌

തല പുകഞ്ഞു തലേലുള്ള മുടി കത്തി തീരുന്ന ചില സന്ദർഭങ്ങളിൽ ഇതുപോലെ തലേം കുത്തി കിടന്നു ചിരിക്കാൻ ഉള്ള വക കൂടെ ഇല്ലാരുന്നെങ്കിൽ - Life would have been so boring ehhh!! 😎😎

ആ tester ഇപ്പൊ ജീവനോടെ ഉണ്ടോ? നീ അതിനെ കൊന്നോ - എന്നൊക്കെയുള്ള കഥയിലെ developer ന്റെ പഴയകാല testers ന്റെ ചോദ്യങ്ങളോട് - ഞാൻ അഹിംസയുടെ മാർഗം മുറുകെ പിടിക്കാൻ ശ്രമിക്കുന്നുണ്ട് - ഈശ്വരാ, ഭാഗവാനേ, കാവിലമ്മേ!! 

#Stressbusters #JustITthings

Saturday, 4 October 2025

Inspired by Kalyani Priyadarshan!

കല്യാണി പ്രിയദർശനോട് അവരുടെ skin ന്റെ രഹസ്യം എന്താണെന്ന് ചോദിക്കുമ്പോ അവർ ഒരു മറുചോദ്യം ചോദിക്കുന്നുണ്ട് - "നിങ്ങളെന്റെ അമ്മയെ കണ്ടിട്ടില്ലേ? കുറച്ചൊക്കെ genetics ആണ് " എന്ന്.

ഈ മറുപടി ഞാൻ പറയണമെങ്കിൽ ചോദ്യങ്ങൾ താഴെ കൊടുത്തവയിൽ ഏതെങ്കിലും ആകണം : 

"നെറ്റിയൊക്കെ അങ്ങ് കയറിയല്ലോ!"

(ജനിച്ചപ്പോ പാരമ്പര്യമായി കൈമാറി കിട്ടിയതാണ്. അപ്പൂപ്പൻ അമ്മാവന് കൈമാറി, അമ്മാവൻ എനിക്ക് കൈമാറി, ഇനി ആർക്ക് കൈമാറും എന്നറിയില്ല 🙇🏻‍♀️ അന്യം നിന്ന് പോകുമോന്നൊരു ശങ്ക ഇല്ലാതില്ല എന്റെ കാലശേഷം!)

"എന്തിനാണ് ഇത്രയും discipiled ആകുന്നത്?"

(എന്റെ വീട് ഒരു ദുർഗുണ പരിഹാര പാഠശാല ആയാണ് relatives ന്റെ ഇടയിൽ അറിയപ്പെട്ടിരുന്നത്. മക്കളെ അവധിക്കാലങ്ങളിലും, അല്ലാതെയും കുറച്ച് ദിവസങ്ങൾ ഞങ്ങളുടെ വീട്ടിൽ കൊണ്ട് നിർത്തി "പഠിപ്പി"ച്ചിട്ടുള്ള എത്രയോ അമ്മമാർ!! )

ഇനി മറുപടി "എന്റെ അപ്പനെ കണ്ടിട്ടുണ്ടോ? കുറച്ചൊക്കെ genetics ആണ്" എന്നാവണമെങ്കിൽ ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

"ആരെന്തു വിചാരിച്ചാലും എനിക്കൊന്നുമില്ല, ഞാൻ എന്റെ ജീവിതം എനിക്ക് തോന്നിയത് പോലെ, എനിക്കിഷ്ടം ഉള്ളതൊക്കെ ചെയ്തു ജീവിക്കും! - എന്ന് പറയാൻ എങ്ങനെ ധൈര്യം കിട്ടുന്നു?"

"എങ്ങനാടോ ഇത്രേം വല്യ modules, definitions ഒക്കെ താൻ പുട്ടുപോലെ മനസ്സിലാക്കി പഠിക്കുന്നത്?"

"ജീവിതത്തിൽ യാതൊരു ലക്ഷ്യങ്ങളുമില്ലാത്ത മനുഷ്യരുണ്ടോ?"

"എന്നെ കേൾക്കാൻ ഒരു സുഹൃത്ത് എനിക്കില്ലെങ്കിൽ, എന്റെ പേടികളും, സംശയങ്ങളും നിങ്ങളോട് പറയുമ്പോൾ അത് ശുദ്ധ ഭോഷ്കായി നിങ്ങൾക്കു തോന്നുന്നുവെങ്കിൽ - എനിക്ക് പറയാനുള്ളതെല്ലാം ഞാൻ എന്റെ പുസ്തകത്താളുകളോട് പറഞ്ഞോളാം!!"

(എന്റെ ലോകത്തെ കാഴ്ചകൾ നിങ്ങൾക്ക് കാണാനും മനസ്സിലാക്കാനും കഴിയാത്തത് എന്റെയും നിങ്ങളുടെയും കുറ്റമല്ലല്ലോ!)

"തന്നെ കണ്ടാൽ ഇത്രേം പ്രായം ഉണ്ടെന്നു പറയത്തില്ലല്ലോ! ഇതെങ്ങനെ സാധിക്കുന്നു?"

ഇനി മറുപടി "എന്റെ അപ്പച്ചനെ കണ്ടിട്ടുണ്ടോ? കുറച്ചൊക്കെ genetics ആണ്" എന്നാവണമെങ്കിൽ ചോദ്യം താഴെ കൊടുത്തിരിക്കുന്നു:

"എന്ത് ധൈര്യത്തിൽ ഇങ്ങനെ യാത്രകൾ ചെയ്യുന്നു?"

മേൽ പറഞ്ഞ 3 വ്യക്തികൾക്കും വേറെ ഒരുപാട് സ്വഭാവസവിശേഷതകൾ ഉണ്ടെങ്കിലും - അതിൽ പലതും "genetics" വഴി കിട്ടല്ലേ കർത്താവേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു. 

Special thanks to Kalyani Priyadarshan! ❤️

Tuesday, 30 September 2025

ഒരു പേരിന്റെ പാട്

തിരുവനന്തപുരത്തെ പ്രമുഖ ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ appointment confirm ചെയ്യാൻ ആയി  'Irene Mariam David' ന്റെ അമ്മയെ വിളിക്കുന്ന സിസ്റ്റർ : 

"ഹലോ, "ഇരിണി"യുടെ അമ്മയാണോ സംസാരിക്കുന്നത്?"

ഓഫീസ് meeting ന്റെ ഇടയിൽ call attend ചെയ്യുന്ന അമ്മ : "ഏഹ്?? ആർടമ്മ?? 😲"

സിസ്റ്റർ confident ആയി : "ഇരിണി.. ഇരിണി മറിയം ഡേവിഡ് ന്റെ അമ്മയല്ലേ? 🤷🏻‍♀️"

അമ്മയ്ക്ക് 💡കത്തുന്നു : "ഓഹ്!! Irene Mariam David!!, അതേ അതേ,  അമ്മയാണ്! 😌"

2 ആഴ്ച കഴിഞ്ഞ് വീടിനടുത്തുള്ള അമ്പലത്തിൽ ഭാരതനാട്യം അവതരിപ്പിക്കാൻ പോകുന്നതിന് മുൻപുള്ള announcement 🔊: 

"അടുത്തതായി വേദിയിൽ നൃത്തം അവതരിപ്പിക്കുന്നത് - അറിയാ മറിയാ ദേവി"

അമ്മ : "എന്റെ ദേവ്യേ...!!" 🙏🏻🙏🏻

അമ്മേടെ പേരെന്താ?

ജുനു, ജിനു, ജാനു, ജുനോ, ജുന, ജിന - എന്നിങ്ങനെ ഏതു പേരിട്ടും ആളുകൾ വിളിച്ചോണ്ടിരിക്കുന്ന 

ക്ലാസ്സിൽ teachers "You know?" എന്ന് പറഞ്ഞാൽ ചാടി എണീറ്റ്‌ "ഞാനിവിടുണ്ട് സാർ" പറയുന്ന -

- ജൂണോ!! 🫣

Monday, 15 September 2025

The Hangover!

നന്മയിൽ ജോൺ ക്വിഹോത്തെ എന്ന നാടകം 2 ദിവസം തുടർച്ച ആയി കണ്ട hangover വിട്ടൊഴിയാത്ത ഒരു ആസ്വാദകയുടെ ഫ്ലാറ്റിന്റെ അകത്തളത്തിൽ അമ്മയും മകളും തമ്മിലുള്ള സംവാദം :

അന്നക്കുട്ടി : "റോസിനാന്റയെ ഒന്ന് കുളിപ്പിച്ച് ഭക്ഷണം കൊടുക്കണം, പാവം!! വെള്ളം കണ്ടിട്ട് കുറച്ചു നാളായി! "

ലുട്ടാപ്പി : "ആരെ കുളിപ്പിക്കാൻ? റോസമ്മാമ്മച്ചി???"🤔

അന്നക്കുട്ടി : "ഛെ! നീ കണ്ടതല്ലേ നാടകം? ഒരു അതികായന്റെ സഹായിയുടെ ഭാഷയിൽ അല്ല നീ ഇപ്പോൾ സംസാരിക്കുന്നതു!

റോസിനാന്റ - ക്വിഹോത്തെയുടെ വാഹനമായ കുതിരയുടെ പേരാണ്!"

ലുട്ടാപ്പി : 🤷🏻‍♀️😵‍💫😪

അന്നക്കുട്ടി : "നീ എന്തിനാണ് വെസനിക്കുന്നത്? കണ്ണായും കരളായും ഞാൻ ഇല്ലേ നെന്റെ കൂടെ! ഇന്ന് മുതൽ 3XO - വെറും 3XO അല്ല, റോസിനാന്റ യാണ്. നീ വെറും ലുട്ടാപ്പി അല്ല! ക്വിഹോത്തെയുടെ സന്തത സഹചാരിയായ ചാഞ്ചോ ലുട്ടാപ്പി ആണ്. ഇടയ്ക്കു നീ എന്റെ സ്നേഹ നക്ഷത്രമായ ദുൾസീനയായും അറിയപ്പെടും"

"പോയി റോസിനാന്റയുടെ കടിഞ്ഞാൺ എടുത്തുകൊണ്ടു വരു!"

ലുട്ടാപ്പി: "താക്കോൽ ഇവിടെങ്ങും ഞാൻ നോക്കീട്ടു കാണുന്നില്ല!"

അന്നക്കുട്ടി : "നീ ഒരു അതികായൻ അല്ലാത്തത് കൊണ്ടാണ് നിനക്കതൊന്നും കാണാൻ പറ്റാത്തത്. ഞാൻ നോക്കി എടുത്തോളാം!"

ലുട്ടാപ്പി: "അമ്മയ്ക്കു വട്ടായോ!"🙄

അന്നക്കുട്ടി: "ചാഞ്ചോ!! സ്വപ്‌നങ്ങൾ ഇല്ലാതെയാവുന്നതാണ് യഥാർത്ഥ ഭ്രാന്ത്, സ്വപ്‌നങ്ങൾ തേടി പോകുന്നതല്ല!"

ലുട്ടാപ്പി : "അച്ചോ.. അച്ചോ.. അച്ചോയ്.. ഒന്ന് പെട്ടന്ന് വായോ.. എന്റമ്മ.. എന്റമ്മ.."🥹😵‍💫🤯


Sunday, 14 September 2025

നന്മയിൽ ജോൺ ക്വിഹോത്തെ

യഥാർഥ്യത്തിന്റെയും മിഥ്യയുടെയും ഇടയിലൂടെ  അസാധ്യമായ സ്വപ്നങ്ങളെ തേടിയുള്ള ജോൺ ക്വിഹോത്തെയുടെ യാത്രയിൽ ഇടയ്ക്കു വച്ച് തന്റെ സഹചാരിയായ ചാഞ്ചോ പാച്ചനോട് ക്വിഹോത്തെ ചോദിക്കുന്നുണ്ട് "നാട്ടുകാർക്ക് എന്നെ പറ്റിയുള്ള അഭിപ്രായം എന്താണ് " എന്ന്.

അതിന് ചാഞ്ചോ സത്യസന്ധമായി "നാട്ടുകാർ നായിന്റെ മക്കൾ താങ്കൾക്ക് മുഴുത്ത ഭ്രാന്താണെന്നാണ് പറയുന്നത് " എന്ന് പറയുമ്പോ ക്വിഹോത്തെ തിരിച്ചു പറയുന്നത് :

"സ്വപ്‌നങ്ങൾ തേടി പോകുന്നതല്ല, സ്വപ്‌നങ്ങൾ ഇല്ലാതെയിരിക്കുന്നതാണ് യഥാർത്ഥ ഭ്രാന്ത്‌ " എന്നാണ്.

ചിന്തനീയമാണ് - എനിക്കും നിങ്ങൾക്കും ഭ്രാന്തുണ്ടോ ഇല്ലയോ? ഇല്ലെങ്കിൽ എന്ന് മുതലാണ് ഭ്രാന്ത്‌ ഇല്ലാതെയായത്?

വേറൊരു ഭാഗത്ത്‌ പള്ളീലച്ചൻ പറയുന്നുണ്ട് : "ഒരു മനുഷ്യനെ വരുതിയിലാക്കാൻ ആദ്യം അവന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കണം, അവന്റെ ലക്ഷ്യങ്ങളെ തകർക്കണം " എന്ന്

ജീവിതത്തിന്റെ യാന്ത്രികതയിൽ മുങ്ങി ജീവിക്കുമ്പോൾ ലക്ഷ്യം രാവിലെ എണീറ്റ് breakfast ഉം lunch ഉം ഉണ്ടാക്കി ജോലിക്ക് പോകുക - എന്നുള്ളതിലേക്കു ചുരുങ്ങി പോകുമ്പോൾ ഈ നരകത്തിലെ മറ്റൊരു ചിന്ത വളരെ relevant ആയി മാറുന്നു :

"ജീവനോടിരിക്കുമ്പോൾ തന്നെ മരിച്ചു പോകാതിരിക്കാൻ ആണ് ഓരോ മനുഷ്യനും ഒറ്റക്കൊരു പട ആയി മാറുന്നത്!"

ക്വിഹോത്തെ ആയി അരങ്ങിൽ ജീവിച്ച Saji Thulasidas - നാലോ അഞ്ചോ തരത്തിൽ ഉള്ള കളരി മുറകൾ ഉൾപ്പടെ - എത്ര അനായസമയാണ് അങ്ങ് 2 മണിക്കൂർ നേരം ഒട്ടും energy കുറയാതെ ക്വിഹോത്തെയുടെ ലോകത്തേക്ക് കൊണ്ട് പോയത്!
അതും 2 ദിവസങ്ങൾ തുടർച്ച ആയി - age is indeed just a number! 🔥

ചാഞ്ചോ പാച്ചൻ ആയ Dasan Kgd - ക്വിഹോത്തെ യോടൊപ്പം തന്നെ അതെ energy keep ചെയ്ത് ആസ്വാദകരെ തന്റെ കയ്യിലെടുത്ത വ്യക്തി - വളരെ apt ആയിട്ടുള്ള casting! ❤️

ഈ നാടകത്തിൽ ഇട്ടിച്ചന്റെ ഭാര്യ മറിയ ആയും, തെയ്യം ആയും, ക്വിഹോത്തെ യുടെ കുടുംബാംഗം ആയും - പല റോളുകൾ കയ്യടക്കത്തോടെ ചെയ്ത M. V. Bini - I'm a fan of the power of your voice - that gave me goosebumps!! 🫂

കളരി ആശാൻ ആയ Shyju Aashan - ഘന ഗംഭീരമായ stage presence. നാടകവും കളരിയും സാമാന്വയിപ്പിച്ച് ഇനിയും ഒരുപാട് performances ചെയ്യാൻ അങ്ങേക്ക് സാധിക്കട്ടെ 😎

പള്ളീലച്ചൻ ആയി വന്ന് ഈ നാടകത്തിന്റെ പ്രധാന ചങ്ങല കണ്ണി ആയ കണ്ണനുണ്ണി!! 💙

ഇതിന്റെ സംവിധായകൻ Aliyar Ali - keep devicing more such plays, the script, the placements, the cast, the lighting, sound - it was a great theatrical experience!
Thank you for giving us this play! 😊

പാലക്കാടും തൃശ്ശൂരും നിറഞ്ഞ സദസ്സുകളിൽ കളിച്ച ഈ നാടകം തിരുവനന്തപുരത്ത് വന്നത് കൊണ്ട് മാത്രമാണ് എനിക്കും എന്നെ പോലെ ഉള്ള പലർക്കും ഇത് ആസ്വദിക്കാൻ അവസരം കിട്ടിയത്. ഈ ദൃശ്യാനുഭവം തിരുവനന്തപുരത്ത് എത്തിച്ച, produce ചെയ്ത Thamp Trivandrum ന് ഒരുപാട് നന്ദി!

ഇനിയും കൂടുതൽ നാടകങ്ങൾ തിരുവനന്തപുരത്ത് അരങ്ങേറട്ടെ! ❤️

Saturday, 19 July 2025

Dancing dolls

ആദ്യമായി ഒരു ബൊമ്മ തൊടുമ്പോൾ dance ചെയ്യുന്നത് കാണുന്നത് ദൂരദർശനിലെ Sunday ഉച്ചക്കുള്ള സ്‌മൃതിലയം പരിപാടിയിൽ ആണ്. "സീതാ ദേവി സ്വയംവരം ചെയ്തൊരു ത്രേതാ യുഗത്തിലെ ശ്രീരാമൻ " എന്നുള്ള പാട്ടിൽ.

പിന്നെ പപ്പായുടെ ചേട്ടന്റെ showcase ൽ dance ചെയ്യുന്ന തഞ്ചാവൂർ ബൊമ്മ കണ്ടിട്ടുണ്ടെങ്കിലും തൊട്ടു നോക്കിയിട്ടില്ല..

ഇവിടെ വരെ വന്ന സ്ഥിതിക്ക് തഞ്ചാവൂർ ബൊമ്മകളെ പരിചയപ്പെടാൻ ഇറങ്ങി. ചെന്ന് കയറിയത് സ്വന്തമായി ബൊമ്മകൾ പരമ്പരാഗതമായി ഉണ്ടാക്കുന്ന ബാലുവിന്റെ വീട്ടിൽ ആണ്.

Starting from 3 inches to 6 feet tall bomma - he makes it all, from the traditional dancing lady to batman, dora and Buddha - he has them all there. I touched and made them all dance! 😎

Spent more than an hour there. Though I was a bit reluctant to ask the working behind it, he was very keen in explaining the process ഒരു മുഷിവും ഇല്ലാതെ. ❤️

#thanjavoorbommai #dancingdolls 

Friday, 18 July 2025

ബ്രിഹദീശ്വരനും നന്ദികേശനും വാഴുന്ന തഞ്ചാവൂർ

9ലോ 10 ലോ പഠിക്കാൻ ഉണ്ടായിരുന്ന യാത്രാ സാഹിത്യ കൃതി - "കഥയുറങ്ങുന്ന വഴിയിലൂടെ " യാണ് രാജ രാജ ചോളനെയും, ബ്രഹദീശ്വരനെയും, അവിടെ സ്തൂപത്തിന് മുകളിലുള്ള 81 ton ഭാരമുള്ള കല്ലിനെയും, അദ്ദേഹത്തിനെ നോക്കി പുറത്ത് ഇരിക്കുന്ന ആജാനുബാഹുവായ നന്ദികേശനെയും ആദ്യമായി അന്നക്കുട്ടി പരിചയപ്പെടുന്നത്.

Google images accessible അല്ലാതിരുന്ന ആ കാലത്ത് മനസ്സിൽ തായാട്ടിന്റെ വിവരണങ്ങൾ കൊണ്ട് സങ്കല്പിച്ചുണ്ടാക്കിയ ചിത്രങ്ങളെ 20 വർഷങ്ങൾക്കിപ്പുറം ഇന്ന് നേരിൽ കണ്ടു! ❤️

രാജ രാജ ചോളന്റെ കാലശേഷം ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനം തഞ്ചാവൂരിൽ നിന്ന് ഗംഗയ്കോണ്ടചോളപുരത്തിലേക്കു മാറി. 

ഈ വരവിൽ അവിടം കൂടി കണ്ടു പോയാലെ പൂർത്തി ആകു..

ഇത് പോലെ നേരിൽ കാണാൻ ഇനിയും ഒരു പാട് ചിത്രങ്ങൾ ബാക്കി ഉണ്ടെന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കുന്നു.

ആൺപുള്ളൈ എങ്കെ??

ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിൽ ആണെന്ന് ഗാന്ധിജി പറഞ്ഞത് മനസ്സിൽ ധ്യാനിച്ച്, ഹൃദയം കണ്ടേക്കാമെന്ന് വച്ച് main route ന്ന് ചെറുതായി ഒന്ന് deviate ചെയ്ത് എത്തിയത് സഹ്യൻ അതിരിടുന്ന വയലിന്റെയും കാറ്റാടി അലകൾ മുഖം നോക്കുന്ന തടാകത്തിന്റെയും നടുവിൽ എങ്ങോട്ടെന്നില്ലാതെ മെലിഞ്ഞു നീണ്ടു കിടക്കുന്ന ഒരു ടാറിട്ട വഴിയിലാണ്.
പറത്തിക്കൊണ്ട് പോകുന്ന കാറ്റും ഉദിച്ചു വരുന്ന സൂര്യന്റെ കിരണങ്ങൾ ഭൂമിയിൽ തീർക്കുന്ന വർണശബളിമയും ആസ്വദിച്ചു തമിഴ് നാട്ടിലെ ആ വഴിയോരത്ത് കാർ ഒതുക്കി രാവിലെ 8 മണി സമയത്ത് അന്നക്കുട്ടി അങ്ങനെ നിൽക്കുമ്പോഴാണ് 1 അങ്കിൾ ഒരു മൊപ്പെടിൽ വരുന്നത്.

കുശലാന്വേഷണത്തിന് തമിഴ് വല്യ പിടി ഇല്ലെങ്കിലും അന്നക്കുട്ടി Kerala - Thiruvananthapuram എന്നൊക്ക പറഞ്ഞൊപ്പിച്ചു. 

കാറിനു ഉള്ളിലേക്ക് നോക്കീട്ട് അങ്കിൾ : "ആൺപുള്ളൈ യാറുമില്ലെയാ?"

അന്നക്കുട്ടി : "എനിക്ക് ഒരു 'പെൺ' പുള്ളൈ മാത്രേ ഇറുക്ക്‌, 10 വയസ്സ്, തൂങ്കികൊണ്ടിരിക്കുന്നു കാറിൽ " എന്ന് മുദ്രകളിലൂടെയും ഭാവങ്ങളിലൂടെയും പറഞ്ഞൊപ്പിച്ചു (പണ്ടിച്ചിരി ഭാരതനാട്യം പഠിച്ചത് നന്നായി എന്ന് മനസ്സിൽ പറഞ്ഞു. )

അങ്കിൾ : "കൊഴന്ത അല്ലയെ, ആമ്പിളയ്, ആമ്പിള"

അന്നക്കുട്ടി : "ഇല്ലയേ "

അങ്കിൾ : "ആൺപുള്ളയെ ഇല്ലാമൽ ഇങ്കെ വരക്കൂടാത്.." എന്ന sentence ൽ തുടങ്ങി ഒരു 2 paragraph പറഞ്ഞു. 

അന്നക്കുട്ടിക്ക് ആദ്യത്തെ sentence ഒഴികെ ഒന്നും മനസ്സിലായില്ലെങ്കിലും, തമിഴ് നാടും കേരളവും neighbours ആയോണ്ട് കാര്യം ഊഹിച്ചെടുത്തു.

അന്നക്കുട്ടി : "അപ്പടിയാ! നീങ്ക റൊമ്പ progressive ആന ആൾ! ഞങ്ങളുടെ നാട്ടിൽ - Trivadrum ഒരു tourist spot ഇറുക്ക്‌ ഇന്ത മാതിരി. അങ്കെ ഉള്ള ഒരു അങ്കിൾ ഒരു FB video ഇട്ടു - അന്ത വില്ലേജിലെ ഇനി മേലാൽ 6 മണിക്ക് ശേഷം ആൺപുള്ളൈ and പെൺപുള്ളൈ tourist ഒരുമിച്ചു വന്നാൽ, അന്ത അങ്കിൾ അവരെ അടിച്ചോടിക്കും എന്ന്. 

അന്ത അങ്കിൾ വച്ചു നോക്കുമ്പോ നീങ്ക ഒക്കെ റൊമ്പ progressive ആന ആൾ!! നീങ്കെ ആൺപുള്ളയെ കൂട്ടി വരാൻ താനേ സൊന്നത്!!"

എന്നും പറഞ്ഞു അങ്കിളിന് കാര്യം മനസ്സിലായി വരുന്നെന് മുന്നേ അന്നക്കുട്ടി കാറിൽ കേറി പോയാച്ച്!

ശെരിയാ ഗാന്ധിജി! ഇന്ത്യയുടെ ഹൃദയം അറിയാൻ ഗ്രാമങ്ങളിൽ തന്നെ ചെല്ലണം 🤪

(പടത്തിൽ ആ സ്ഥലവും, ഉറക്കം എണീറ്റു കാറിനു വെളിയിലേക്ക് തല നീട്ടി നോക്കുന്ന 'പെൺ' കുഞ്ഞിപ്പുഴുവും)

Thursday, 10 July 2025

കടപ്പാട് മാത്രം

ഇന്നലെകളിലെ എന്നോട് എനിക്ക് കടപ്പാട് മാത്രം..

ഇന്നലെകളിൽ നടന്ന കനൽ വഴികളിൽ അവിടവിടെയായി കണ്ട തെളിനീരരുവികളോട് കടപ്പാട് മാത്രം..

ആ വഴികളിൽ കണ്ടു മുട്ടി കൂടെ ഒരു നാഴിക എങ്കിലും നടന്ന നാറാണത്ത് ഭ്രാന്തരോടും കടപ്പാട് മാത്രം..

ഇരുട്ടിൽ നില തെറ്റി വീണ കുഴിയിൽ നിന്നു നോക്കുമ്പോ കണ്ട മിന്നാമിനുങ്ങിന്റെ നുറുങ്ങു വെളിച്ചത്തിനോടും കടപ്പാട് മാത്രം..

നിരാശയുടെ താമോഗർത്തത്തിൽ വീഴാൻ വിടാതെ 'miles to go before I sleep' എന്ന് ചിന്തിപ്പിച്ച Robert Frost നോടും കടപ്പാട് മാത്രം..

ജീവിതം വച്ചു നീട്ടിയ കൈപ്പുനീരിനെ Vodka എന്ന് നിരൂപിച്ചു നുണഞ്ഞു രസിക്കാൻ കെല്പു നൽകിയ humour sense നോട് കടപ്പാട് മാത്രം..

മുങ്ങി തുടങ്ങിയപ്പോഴൊക്കെ എവിടെ നിന്നോ കിട്ടിയ കച്ചിത്തുരുമ്പുകൾ വെളുപ്പോ കറുപ്പോ എന്ന് നോക്കാതെ, അതിൽ പിടിച്ചു അൽപ നേരം എങ്കിലും ശ്വാസം എടുക്കാൻ വിവേകം കാണിച്ച എന്നോട് കടപ്പാട് മാത്രം..

ഇന്നലെകളിലെ എന്നോട് എനിക്ക് കടപ്പാട് മാത്രം..

Sunday, 6 July 2025

വളർച്ച - തലമുറകളിലൂടെ

അമ്മ 👵തുടങ്ങി വച്ച പാരമ്പര്യം ആണ്. 10 വയസിനു മൂത്ത ചേച്ചിയുടെ dress - Reduce - Recycle - Reuse പോളിസി ♻️ പ്രകാരം അന്നക്കുട്ടിക്ക് കൈമാറൽ. 

അമ്മ പോയി 20 വർഷം കഴിഞ്ഞിട്ടും ഞങ്ങൾ ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. 

അതും പോരാഞ്ഞ്, ഈ പാരമ്പര്യം പിന്തുടരേണ്ടത്തിന്റെ ആവശ്യകതയെ പറ്റി ഭാവി തലമുറയെ ബോധവാന്മാരാക്കാനായി 👩‍🏫👨‍🏫, ചേച്ചീടെ 10 വയസ്സുള്ള മോന്റെ T shirt re use ചെയ്തുകൊണ്ട്, തലമുറ കൈമാറ്റത്തിന് അന്നക്കുട്ടി തിരി കൊളുത്തിയിരിക്കുന്നു. 🪔

മകനേ, നീ ഇനിയും ഇനിയും T shirt കൾ വാങ്ങുക. മുംബൈന്ന് വരുമ്പോ അറിയാത്ത ഭാവത്തിൽ T shirt ഇവിടെ ഉപേക്ഷിച്ചിട്ട് പോവുക. 

നിന്റമ്മ അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. 🤐

എന്ന് സ്നേഹപൂർവ്വം 🥰,
അന്നക്കുട്ടി 😎

Thursday, 27 February 2025

കന്യത്തറയിലെ അപ്പുച്ചായൻ!

ചെന്നിത്തലയിൽ അമ്മവീടിനു നേരെ opposite ആണ് കന്യത്തറയിലെ വീട് - for us kids it was just 'കന്നിത്ര'. സ്വന്തം വീട്ടിലുള്ളതിലും സ്വാതന്ത്ര്യം അമ്മവീട്ടിലും അതിലും സ്വാതന്ത്ര്യം കന്നിത്രയിലും ഉള്ളത് പരമാവധി വസൂലാക്കുന്നത് summer vacations ന് ആണ്.

ഞങ്ങൾ vacation ന് എത്തി കഴിഞ്ഞാൽ അപ്പുച്ചായൻ VCR set ചെയ്ത് casettes ഒക്കെ എടുത്തു വച്ചിട്ട് വിളിക്കും, മിക്ക ദിവസവും show ഉണ്ടാവും. Audience ആയി ഞങ്ങൾ കുറേ കുഞ്ഞിപ്പിള്ളേരും അപ്പുച്ചായനും. അപ്പുച്ചായൻ ഞങ്ങളുടെ കൂട്ടത്തിൽ ഒരാളായെ ഞങ്ങൾക്ക് തോന്നു. 20-25 വയസ്സ് പ്രായമുള്ള 3 പിള്ളേരുടെ അപ്പൻ ആണെന്നൊന്നും തോന്നുകയെ ഇല്ല. അവരും അപ്പുച്ചായനെ പപ്പാ എന്നൊന്നും അല്ല, അപ്പുച്ചായൻ എന്നു തന്നെയാ വിളിച്ചിരുന്നത്. (അവരുമായി ഞങ്ങൾക്ക് friendship ഒന്നും ഉണ്ടായിരുന്നില്ല, അവര് വല്യ അച്ചാച്ചന്മാർ ആണല്ലോ.)

For elders he was അപ്പു, for all others he was അപ്പുച്ചായൻ.

കേബിൾ കണക്ഷൻ എടുക്കാത്ത, Theatre ൽ പോയി സിനിമ കാണുന്നത് unpopular ആയ ഒരു ഫാമിലിയിൽ വളർന്ന അന്നക്കുട്ടിക്ക് this was priceless.

ചില ദിവസങ്ങളിൽ പുഞ്ചപ്പാടത്തിന്റെ നടുക്കുള്ള ഏറുമാടത്തിൽ ഇരുന്നു സന്ധ്യ ആവുന്നത് വരെ അപ്പുച്ചായന്റെ കൂടെ കളിക്കും, Shuttle കളിക്കും, ലൗലോലിക്ക പറിച്ചു തരും, പേരോർമ കിട്ടാത്ത വേറെയും കായ്കളും, കുട്ടപ്പനച്ചായന്റെ (അപ്പുച്ചായന്റെ father) രാത്രി പ്രാർത്ഥനയും കൂടി, അതിന്റെ ഭാഗമായി കിട്ടുന്ന അപ്പക്കഷണവും കഴിച്ചിട്ട് ഉറങ്ങാൻ അമ്മ വീട്ടിലേക്ക്..

അമ്മേടെ ജോലി related ആയി ഞങ്ങൾ കാർത്തികപ്പള്ളിയിൽ താമസിക്കുമ്പോ, visitors ഒന്നും ഇല്ലാത്ത കാലത്തും (ഞങ്ങളുടെ നാടല്ലല്ലോ ), സുഖ വിവരങ്ങൾ തിരക്കി "അമ്മിണിമ്മാമ്മോ.." വിളിയോടെ സ്കൂട്ടറിലോ, അതില്ലെങ്കിൽ സൈക്കിളിലോ ചെന്നിത്തലയിൽ നിന്ന് അപ്പുച്ചായൻ വരാറുണ്ട് - with a smile always on his face, ആ ചിരി - his children - ബെന്നിച്ചാച്ചനും, ജൂബിചാച്ചനും, ബീനചേച്ചിക്കും ഉണ്ട്.
തിരിച്ചൊരു ചിരിയോ ഒരു കപ്പ്‌ ചായയോ പോലും പ്രതീക്ഷിച്ചില്ല ആ വരവുകളൊന്നും. 

പിന്നീട് mobile phone ഒക്കെ വന്നു കഴിഞ്ഞു, അമ്മ പോയി കഴിഞ്ഞു, ആരെയും വിളിക്കാനോ സംസാരിക്കാനോ മടി തോന്നി കഴിയുന്ന കാലത്തും (ഇങ്ങോട്ട് വരുന്ന calls എടുക്കാൻ പോലും മടി ) - അപ്പുച്ചായൻ വിളിച്ചു കൊണ്ടേ ഇരുന്നു, വിളിച്ചാൽ എടുത്തില്ലെങ്കിൽ അടുത്ത വിളിക്കു പരിഭവം പറയുമെങ്കിലും അപ്പുച്ചായൻ വിളി നിർത്തിയിട്ടില്ല, "എന്താ വിളിക്കാത്തത്, ഇടയ്ക്കു വിളിക്കണം, വിളിച്ചു സംസാരിക്കണം " എന്നു ഓരോ വിളിയിലും ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു..

ഒരു ദിവസം ആ വിളിയും നിന്നു, അപ്പുച്ചായനും പോയി.. 

ഇപ്പൊ അകാലത്തിൽ ജൂബിച്ചാച്ചനും. 

ജൂബിച്ചാച്ചാ, May your soul rest in peace along with അപ്പുച്ചായൻ! 

Untimely deaths always inflict immense pain to the dear ones - may his family and the little ones find strength and solace in their journey ahead. 🙏🏻