തിരുവനന്തപുരത്തെ പ്രമുഖ ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ appointment confirm ചെയ്യാൻ ആയി 'Irene Mariam David' ന്റെ അമ്മയെ വിളിക്കുന്ന സിസ്റ്റർ :
"ഹലോ, "ഇരിണി"യുടെ അമ്മയാണോ സംസാരിക്കുന്നത്?"
ഓഫീസ് meeting ന്റെ ഇടയിൽ call attend ചെയ്യുന്ന അമ്മ : "ഏഹ്?? ആർടമ്മ?? 😲"
സിസ്റ്റർ confident ആയി : "ഇരിണി.. ഇരിണി മറിയം ഡേവിഡ് ന്റെ അമ്മയല്ലേ? 🤷🏻♀️"
അമ്മയ്ക്ക് 💡കത്തുന്നു : "ഓഹ്!! Irene Mariam David!!, അതേ അതേ, അമ്മയാണ്! 😌"
2 ആഴ്ച കഴിഞ്ഞ് വീടിനടുത്തുള്ള അമ്പലത്തിൽ ഭാരതനാട്യം അവതരിപ്പിക്കാൻ പോകുന്നതിന് മുൻപുള്ള announcement 🔊:
"അടുത്തതായി വേദിയിൽ നൃത്തം അവതരിപ്പിക്കുന്നത് - അറിയാ മറിയാ ദേവി"
അമ്മ : "എന്റെ ദേവ്യേ...!!" 🙏🏻🙏🏻
അമ്മേടെ പേരെന്താ?
ജുനു, ജിനു, ജാനു, ജുനോ, ജുന, ജിന - എന്നിങ്ങനെ ഏതു പേരിട്ടും ആളുകൾ വിളിച്ചോണ്ടിരിക്കുന്ന
ക്ലാസ്സിൽ teachers "You know?" എന്ന് പറഞ്ഞാൽ ചാടി എണീറ്റ് "ഞാനിവിടുണ്ട് സാർ" പറയുന്ന -
- ജൂണോ!! 🫣
No comments:
Post a Comment