Friday, 18 July 2025

ആൺപുള്ളൈ എങ്കെ??

ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിൽ ആണെന്ന് ഗാന്ധിജി പറഞ്ഞത് മനസ്സിൽ ധ്യാനിച്ച്, ഹൃദയം കണ്ടേക്കാമെന്ന് വച്ച് main route ന്ന് ചെറുതായി ഒന്ന് deviate ചെയ്ത് എത്തിയത് സഹ്യൻ അതിരിടുന്ന വയലിന്റെയും കാറ്റാടി അലകൾ മുഖം നോക്കുന്ന തടാകത്തിന്റെയും നടുവിൽ എങ്ങോട്ടെന്നില്ലാതെ മെലിഞ്ഞു നീണ്ടു കിടക്കുന്ന ഒരു ടാറിട്ട വഴിയിലാണ്.
പറത്തിക്കൊണ്ട് പോകുന്ന കാറ്റും ഉദിച്ചു വരുന്ന സൂര്യന്റെ കിരണങ്ങൾ ഭൂമിയിൽ തീർക്കുന്ന വർണശബളിമയും ആസ്വദിച്ചു തമിഴ് നാട്ടിലെ ആ വഴിയോരത്ത് കാർ ഒതുക്കി രാവിലെ 8 മണി സമയത്ത് അന്നക്കുട്ടി അങ്ങനെ നിൽക്കുമ്പോഴാണ് 1 അങ്കിൾ ഒരു മൊപ്പെടിൽ വരുന്നത്.

കുശലാന്വേഷണത്തിന് തമിഴ് വല്യ പിടി ഇല്ലെങ്കിലും അന്നക്കുട്ടി Kerala - Thiruvananthapuram എന്നൊക്ക പറഞ്ഞൊപ്പിച്ചു. 

കാറിനു ഉള്ളിലേക്ക് നോക്കീട്ട് അങ്കിൾ : "ആൺപുള്ളൈ യാറുമില്ലെയാ?"

അന്നക്കുട്ടി : "എനിക്ക് ഒരു 'പെൺ' പുള്ളൈ മാത്രേ ഇറുക്ക്‌, 10 വയസ്സ്, തൂങ്കികൊണ്ടിരിക്കുന്നു കാറിൽ " എന്ന് മുദ്രകളിലൂടെയും ഭാവങ്ങളിലൂടെയും പറഞ്ഞൊപ്പിച്ചു (പണ്ടിച്ചിരി ഭാരതനാട്യം പഠിച്ചത് നന്നായി എന്ന് മനസ്സിൽ പറഞ്ഞു. )

അങ്കിൾ : "കൊഴന്ത അല്ലയെ, ആമ്പിളയ്, ആമ്പിള"

അന്നക്കുട്ടി : "ഇല്ലയേ "

അങ്കിൾ : "ആൺപുള്ളയെ ഇല്ലാമൽ ഇങ്കെ വരക്കൂടാത്.." എന്ന sentence ൽ തുടങ്ങി ഒരു 2 paragraph പറഞ്ഞു. 

അന്നക്കുട്ടിക്ക് ആദ്യത്തെ sentence ഒഴികെ ഒന്നും മനസ്സിലായില്ലെങ്കിലും, തമിഴ് നാടും കേരളവും neighbours ആയോണ്ട് കാര്യം ഊഹിച്ചെടുത്തു.

അന്നക്കുട്ടി : "അപ്പടിയാ! നീങ്ക റൊമ്പ progressive ആന ആൾ! ഞങ്ങളുടെ നാട്ടിൽ - Trivadrum ഒരു tourist spot ഇറുക്ക്‌ ഇന്ത മാതിരി. അങ്കെ ഉള്ള ഒരു അങ്കിൾ ഒരു FB video ഇട്ടു - അന്ത വില്ലേജിലെ ഇനി മേലാൽ 6 മണിക്ക് ശേഷം ആൺപുള്ളൈ and പെൺപുള്ളൈ tourist ഒരുമിച്ചു വന്നാൽ, അന്ത അങ്കിൾ അവരെ അടിച്ചോടിക്കും എന്ന്. 

അന്ത അങ്കിൾ വച്ചു നോക്കുമ്പോ നീങ്ക ഒക്കെ റൊമ്പ progressive ആന ആൾ!! നീങ്കെ ആൺപുള്ളയെ കൂട്ടി വരാൻ താനേ സൊന്നത്!!"

എന്നും പറഞ്ഞു അങ്കിളിന് കാര്യം മനസ്സിലായി വരുന്നെന് മുന്നേ അന്നക്കുട്ടി കാറിൽ കേറി പോയാച്ച്!

ശെരിയാ ഗാന്ധിജി! ഇന്ത്യയുടെ ഹൃദയം അറിയാൻ ഗ്രാമങ്ങളിൽ തന്നെ ചെല്ലണം 🤪

(പടത്തിൽ ആ സ്ഥലവും, ഉറക്കം എണീറ്റു കാറിനു വെളിയിലേക്ക് തല നീട്ടി നോക്കുന്ന 'പെൺ' കുഞ്ഞിപ്പുഴുവും)

No comments:

Post a Comment