Saturday, 3 December 2022

Mom v/s Monster 👹

"അമ്മേ, ഞാൻ ഇന്നൊരു scary dream കണ്ടു, ഞാനും അമ്മേം കൂടെ ഒരു horror film കണ്ടോണ്ടിരിക്കുവാരുന്നു രാത്രി ലൈറ്റ് ഒക്കെ off ചെയ്തിട്ട്.. പെട്ടന്ന് ആ monster ജീവി ടീവീന്നു ഇറങ്ങി എന്നെ കഴിക്കാനായി വന്നു. ഞാൻ തിരിഞ്ഞു നോക്കീട്ട് അമ്മേ കണ്ടില്ല!!  അമ്മ എവിടാരുന്നു?"

എല്ലാ Fridays ഉം രാത്രി ഫുഡും കഴിച്ചു തീയേറ്റർ എഫക്ട് നു വേണ്ടി ലൈറ്റ് ഒക്കെ off ചെയ്തു ഇട്ട്, ആ ആഴ്ചത്തെ OTT റിലീസ് കണ്ടു തീർക്കുന്ന സ്വഭാവമുള്ള ആ അമ്മയും മകളും ആ weekend 'കുമാരി' സിനിമ ആരുന്നു കണ്ടത്.

"ആ സിനിമയിൽ നീ കണ്ടില്ലേ, baby ടെ അമ്മ ഒരു കത്തിയുമായി വന്നു ആ monster നെ കൊല്ലുന്നതു? ഞാൻ അടുക്കളേൽ കത്തി എടുക്കാൻ പോയതാരുന്നു! 🤷🏻‍♀️"

"നമ്മടെ അടുക്കളേൽ ഇരിക്കുന്ന ആ കത്തി വച്ചാണോ അമ്മ monster നെ കൊല്ലാൻ പോകുന്നത്? 🧐🙄
എനിക്കൊരു കാര്യം ഉറപ്പായി, monster വന്നു എന്നേം കൊല്ലും അമ്മേം കൊല്ലും!"

"അത് പിന്നെ.. 😬😬"

( ശ് ശ്!! 🤫 തിരിഞ്ഞു തറയിലേക്ക് നോക്കിയാ monster നെ കണ്ടു ബോധം കേട്ടു കിടക്കുന്ന കുട്ടീടെ അമ്മയെ കാണാം എന്ന് ചില gossips കേൾക്കുന്നുണ്ട്! ചുമ്മാതാന്നെ! അമ്മമാരൊക്കെ SuperPowers ആണ് പിള്ളേർടെ കാര്യം വരുമ്പോ 🥷)

Tuesday, 29 November 2022

"This is my Infy, This is your Infy.."

It's been 9 years since I left Infosys Mangalore SEZ campus after a 3 year 2 months of growing up with the idyllic campus, the wonderful bunch of people there!

Though it was my decision to resign - With my eyes tearful and heart weighed down, I walked out of SDB 2, returning my ID card - 156841, realising that the world is not going to be the same anymore for me. Indeed - it was never!

My journey with Infosys started right after I joined Infy in 2010 August 16 - following campus selection. The Mysore GEC campus - "Oh Wow!!".

The 6 months I got to spent there has entirely moulded me professionally and personally to what I am today. I have taken advantage of every single class that I've got there. The personality development sessions, the communication - etiquette sessions, I have learned a lot and I can with pride say that I have put that to use in my life. 

I do tell my colleagues whom I had to work with later when they compliment me on anything - be it my professional approach, a well written e mail or adherence to processes - "Hello!! I am an Infy product!"

Parallelly I have had my share of fun with our pan Indian batchmates - right from Kashmir to Kanyakumari!! The DJ's, the food courts, the fashion shows, the amphitheatre, multiplex, cycling around the campus, late night outs and what not!! 

Then from January 2021 I was posted at Mangalore Infosys SEZ campus - which was the best days of my life! 

I knew atleast 80% of the crowd there - I could walk into anyone and start talking - because we were all part of a big family then. Right from the then DC head - Gopi KK to the newest fresher in the DC, we could sing, dance, talk and laugh together without any inhibitions!!

The Onam, Pongal, Dussehra, Holi celebrations tightened the bond between us. The Onam ganamela, sadya, skits, thiruvathira, pookkalam, sinkari melam - you name it, those images from each year rallies in front of my eyes! 

Even now when I see the trains 'Malabar Express ' or 'Maveli Express ' passing by, I feel an urge to jump in and go back to those times! The sleeper compartments of those trains have a lot of our stories to share - of non stop chatter of Infoscions late night, of dumb charades, anthaksharees..

I started my blogging hobby from 'Infyblogs'. My first recognition was when Keralites from other DC's who are strangers to me - started pinging me on MS Communicator - telling me "Keep writing Juno, you make us laugh a lot, your blogs are a stress buster!!!"

If I could time travel - I would definitely want to go back to those good old times.

As the wise say - "Well begun is half done".
Yea, I was lucky enough to have my career begin with Infosys..

Wednesday, 12 October 2022

Dreams do not have expiry dates.

Yea, Some childhood dreams do come true!

Do not let go off the child in you,
do not blow off that fire - the struggles are worth the smile on your face when your dream finally materialize!

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു?

എല്ലാവരോടും,

എന്നെ ആദ്യമായി സ്റ്റേജിൽ കയറ്റിയ എന്റെ kindergarten teachers- ഗീത മിസ്സ്‌, സ്വർണമ്മ മിസ്സ്‌,

രണ്ടാം ക്ലാസ്സിൽ ക്ലാസിക്കൽ ഡാൻസ് ആദ്യമായി എന്നെ പഠിപ്പിച്ച സുജാത ടീച്ചർ(1 വർഷത്തെ പഠനം),

 ഇപ്പൊ എന്നെ അരങ്ങേറ്റിയ ശ്രീകല ടീച്ചർ..

ഇതിനൊക്കെ - ഇതിനു മാത്രമല്ല, എല്ലാത്തിനും -  എന്റെ കൂടെ ഒരു നിഴൽ പോലെ ഉള്ള എന്റെ ഏഴു വയസ്സുകാരി കൊച്ചു..

എന്റെ അരങ്ങേറ്റം ആണെന്നു വിളിച്ചു പറഞ്ഞപ്പോ, ചെന്നൈ നിന്ന് ഇവിടെ തിരുവനന്തപുരം വരെ വന്നു, എന്റെ അമ്മേടെ സ്ഥാനത്തു നിന്ന് സ്റ്റേജിൽ എനിക്ക് താലം എടുത്തു തന്ന ശാന്ത ആന്റി ❤️ - This stands on the zenith, because ഞാൻ ആന്റിയോട്‌ വിവരം പറയുമ്പോ ഒരിക്കലും ആന്റി ഇത്രേം ദൂരം വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. 2 ദിവസം കഴിഞ്ഞു ticket ബുക്ക്‌ ചെയ്യാൻ പോകുന്നു എന്ന് സ്നേഹ (her daughter ) എന്നെ വിളിച്ചു പറയുമ്പോ I was shocked - ചിരിയും കരച്ചിലും ഒരുമിച്ചുള്ള ഒരു emotion - പ്രൈസ്‌ലസ്!! ❤️

Banglore ന്നു ഇവിടെ വരെ എന്റെ പെട്ടി ചുമക്കാനായി വന്ന കട്ട സുഹൃത്തുക്കൾ! ❤️

ഓരോ ചെറിയ gestures കൊണ്ടും എന്നെ motivate ചെയ്ത, appreciate ചെയ്ത, support ചെയ്ത, എല്ലാവർക്കും ❤️ Each word of yours really mattered, matters! 

അപ്പൊ..

If I could pursue my dream, then anyone of you can - whatever your dream be!!

Please do not put early expiry dates on your dreams. 😊

Monday, 4 July 2022

"വെണ്ണിലാ ചന്ദനക്കിണ്ണം" റീമേക്ക്.

ടീച്ചർ ആയ അമ്മമാരൊക്കെ പൊതുവെ ഇങ്ങനാണോ എന്തോ!🤔

എന്തായാലും അന്നക്കുട്ടീടെ അമ്മക്ക് സ്വന്തം മക്കൾ കുസൃതി കാണിക്കുന്നത് പോയിട്ട് 'കുസ്' ന്നു പറയുന്നത് തന്നെ ഇഷ്ടമല്ലാരുന്നു. 🤫

എന്നാ ആങ്ങളേടെ പിള്ളേരുടെ - ഉണ്ണിയാർച്ചയുടെയും🤸🏼‍♀️ ആരോമലുണ്ണിയുടെയും 🤺- കുസൃതികൾ - 

"ഉണ്ണിയാർച്ചയും ആരോമലുണ്ണീം ഭയങ്കര കുസൃതിയാന്നെ.. ഈ മരത്തെന്നു ആ മരത്തിലേക്കു ചാടി അവിടുന്ന് അപ്പുറത്തെ terrace ഇലോട്ടു കേറി.. നിമിഷ നേരം കൊണ്ടാണ്! മിടുക്കർ പിള്ളേരാ!" - കണ്ണിലും മുഖത്തും അഭിമാനവും സന്തോഷവും നിറഞ്ഞു തുളുമ്പും.😍🥳

വടക്കൻ വീരഗാഥയിലെ പാണന്മാര് പുകഴ്ത്തുമോ ഇതുപോലെ!😏

ഇതു കണ്ടു പാവം അന്നക്കുട്ടി മുറ്റത്തെ പറങ്കി മാവിന്റെ താഴ്ന്നു കിടക്കുന്ന കൊമ്പിലേക്ക് ഒന്ന് കേറി നോക്കിയാലോ ന്നു ആലോചിച്ചു വെറുതെ മരച്ചോട്ടിൽ നിക്കുന്നതെങ്ങാനും കണ്ടാൽ അപ്പൊ വരും:

"ആഹ്! ഇനി അതിന്റെ മോളിലോട്ടു വലിഞ്ഞു കേറി, തലേം കുത്തി വീണു, കയ്യും കാലും ഒടിക്കാത്തെന്റെ കുറവും കൂടെ ഉള്ളു ! കേറി പോടീ അകത്തു!!"🏃🏼‍♀️🏃🏼‍♀️

അന്നക്കുട്ടീടെ ഉള്ളിലെ ഉണ്ണിയാർച്ച വീണ്ടും ഉറങ്ങാൻ പോകും. 🚶🏽‍♀️🚶🏽‍♀️🤕😴

പിന്നെ ഉണരുന്നത് vacation സമയത്തു അമ്മ വീട്ടിൽ - ചെന്നിത്തല - പോകുമ്പോഴാണ്.🤪

 നേരത്തെ പറഞ്ഞ ഒറിജിനൽ ഉണ്ണിയാർച്ചേടേം ആരോലുണ്ണീടേം വീട്ടിൽ - അവിടെ full freedom ആണ്! അമ്മേടെ അനിയത്തീടെ 2 പെണ്മക്കളും ഉണ്ടാവും.

'അഴകിയ രാവണൻ' റിലീസ് ചെയ്ത സമയം.
"വെണ്ണിലാ ചന്ദനക്കിണ്ണം.." ദൂരദർശനിലെ ചിത്രഗീതത്തിലൂടെ ഒഴുകി വരുന്നു.
അന്നക്കുട്ടി ജീവിതത്തിൽ ഇന്നുവരെ ഒരു വള്ളത്തിൽ കയറീട്ടില്ല!

ഞങ്ങടെ നാട്ടിൽ (പത്തനംതിട്ട ) അച്ചൻകോവിലാറുണ്ടെങ്കിലും, ആകെ അത് cross ചെയ്യേണ്ടി വന്നിട്ടുള്ളത് പള്ളീലെ Sunday school ഹെഡ്മാസ്റ്റർ കുട്ടിസാറിന്റെ കൂടെ District level competition ഒക്കെ നടക്കുന്ന അക്കരെ ഉള്ള സ്കൂളിൽ പോകാൻ മാത്രം ആണ്.

ആ സമയത്തു മുട്ടോളം വെള്ളം പോലും ഇല്ലാത്തോണ്ട്, കുട്ടിസാർ മുന്നിലും ഞങ്ങൾ പിള്ളേര് പിറകിലുമായി നടന്നാണ് ആറ് കടക്കുക..🧑‍🦯🚶‍♂️🚶🚶🏽‍♀️
 വള്ളം ഒന്നും വേണ്ടി വരാറില്ല.

എന്നാ ചെന്നിത്തല അതല്ല സ്ഥിതി. വീടിനു സൈഡിൽ കുളവും അതിനപ്പുറം വെള്ളം നിറഞ്ഞു കിടക്കുന്ന പുഞ്ചപാടവും ആണ്. എരുത്തിലിന്റെ വശത്തു കൊതുമ്പു വള്ളവും കുറച്ചൂടെ വല്യ ഒരു വള്ളവും, പിന്നെ water wheel ഉം (ചക്രം ) ഒക്കെ ഇരിപ്പുണ്ട്.

ഞങ്ങൾ girls പ്ലാൻ തുടങ്ങി - വള്ളത്തിൽ പോകാൻ 3 'അനുക്കുട്ടി' കൾ റെഡി. വള്ളവും set.

'കുട്ടിശങ്കരൻ'??🤔

പറമ്പിൽ പണിക്കു നിക്കുന്ന ഹരിക്ക് ആദ്യം offer letter കൊടുത്തു. പക്ഷെ എനിക്ക് വേറെ പണിയുണ്ടെന്നു പറഞ്ഞു പുള്ളിക്കാരൻ ഓഫർ reject ചെയ്തു!🤷🏻‍♀️

പിന്നെ ഉള്ള option ആക്കാലത്തെ സ്ഥിരം വഴക്കാളി ആരുന്ന നമ്മുടെ ആരോമലുണ്ണി ആണ്.
ഈ ഗുസ്തി കാരണം സമ്മതിക്കാൻ ഒരു chance ഉമില്ല എന്നറിയാമെങ്കിലും രണ്ടും കല്പിച്ചു ഞങ്ങൾ offer letter കൊടുത്തു. അത്ഭുതമെന്നു പറയട്ടേ ഉണ്ണി ഓഫർ accept ചെയ്തു 😲 എന്ന് മാത്രമല്ല, എത്രയും vegam ജോലിയിൽ പ്രവേശിക്കാൻ വേണ്ട ഏർപ്പാടുകളും സ്വയം ചെയ്തു!

അങ്ങനെ ഒരു ദിവസം രാവിലെ breakfast ഒക്കെ കഴിഞ്ഞു, വീട്ടുകാർ ആരും ശ്രദ്ധിക്കാത്ത സമയത്തു, ആരോമലുണ്ണി ഞങ്ങളേം കൊണ്ട് വള്ളത്തിൽ കയറി തുഴഞ്ഞു പോയി.🚣

 ഏകദേശം കണ്ടത്തിന്റെ നടുക്കെത്തിയപ്പോ - നീന്തൽ അറിയാവുന്ന ആരോമലുണ്ണി "ഇനി നീയൊക്കെ എങ്ങനെ വീട്ടിലെത്തുമെന്നു ഞാൻ ഒന്ന് കാണട്ടെ 😈😝" ന്നും പറഞ്ഞു വള്ളത്തേന്നു വെള്ളത്തിലോട്ടു ഒറ്റ ചാട്ടം.

ആരോമലുണ്ണി ഉം കോപ്പും ഒന്നുമല്ല - ചതിയൻ ചന്തു!! 🤬

അങ്ങനെ തോറ്റു കൊടുക്കാൻ പറ്റുമോ! 2 തുഴ ഉണ്ട് വള്ളത്തിൽ. 10 വയസ്സ് കഷ്ടി ഉള്ള ഞങ്ങൾ 2 തുഴ എടുത്തു വച്ചു face to face ഇരുന്നു opposite directions ഇൽ തുഴഞ്ഞു. മണിക്കൂർ ഒന്നായിട്ടും വള്ളം ഒരിഞ്ചു പോലും അനങ്ങുന്നില്ല!🥴🥴
 (ഇതിന്റെ കാരണം ഞങ്ങൾ opposite directions ഇൽ തുഴഞ്ഞതാണെന്നു മനസ്സിലാക്കാൻ ഉള്ള വിവരം വച്ചതു പിന്നേം 2 വർഷം കഴിഞ്ഞാണ്! 🙈)

വിശപ്പും ദാഹവും പൊരി വെയിലും!
"അമ്മായി, അമ്മേ, ഹരി.." * 3 * 5 times മാറി മാറി നിലവിളിച്ചു.. 🗣️🗣️🗣️
 കരയിൽ ന്നു കുറെ ദൂരെ ആയോണ്ട് ആരും കേട്ടില്ല! അവസാനം ഉച്ചയൂണിന് സമയം ആയിട്ടും ഞങ്ങളെ കാണാത്തൊണ്ടു അമ്മേടെ അനിയത്തി തിരക്കി വന്നു കണ്ടു പിടിച്ചു.

Rescue ഓപ്പറേഷൻ ന്റെ charge ഹരി ഏറ്റെടുത്തു. ഞങ്ങളെ കരക്കെത്തിച്ചു.

അമ്മായിടെ കയ്യിന്നു ചതിയൻ ചന്തുന് 4 അടി കിട്ടിയതാണ് ആകെ ഉള്ള ഒരു സന്തോഷം!!😛

(അന്ന് മൊബൈൽ ഒന്നും ഇല്ലാത്തോണ്ട് അന്നക്കുട്ടീടെ വീര സാഹസ കഥകൾ അമ്മ പിന്നേം 2 ആഴ്ച കഴിഞ്ഞറിഞ്ഞെങ്കിലും ഒന്ന് നോക്കി പേടിപ്പിച്ചതല്ലാതെ വഴക്കൊന്നും കിട്ടിയില്ല!)

Monday, 9 May 2022

The Irresponsible Mom!

The kid now has swimming classes at 7.30 am in the morning - which she is so excited about.

The mom usually wakes the kid up by 6.30 am, but ഇന്നലെ അമ്മ ഒരു 10 മിനിറ്റ് താമസിച്ചു പോയി ഉണർത്താൻ! 🤷🏻‍♀️

(അടുക്കളേൽ ഇച്ചിരെ തിരക്കിലായി പോയി )

Kid goes to clock - notes that it's 6.40 - turns around to mom - gives her mom that "how irresponsible are you?" look followed by a dialogue

"ഞാൻ വലുതാവുമ്പോ എന്റെ കുട്ടികളെ 6.30 ക്ക് എണീപ്പിക്കും. അല്ലാതെ 6.30 ന്നു പറഞ്ഞിട്ട് 6.40 ക്കല്ല എണീപ്പിക്കുന്നെ! അമ്മ നോക്കിക്കോ! 👿"

Happy Mother's Day!!


Tuesday, 5 April 2022

Life in a School Bus!

സ്കൂൾ ലൈഫിൽ അന്നക്കുട്ടി  ഏറ്റവും കൂടുതൽ enjoy ചെയ്ത കാര്യം school ടൂർ ഓ, arts ഫെസ്റ്റ് ഓ, ഒന്നുമല്ല!! 2 മണിക്കൂർ നീളുന്ന വൈകുന്നേരത്തെ സ്കൂൾ ബസ് യാത്രകൾ ആണ്. 🚌

5th to 10th std വരെയുള്ള 5 വർഷം നീണ്ട daily യാത്രകൾ.

രാവിലത്തെ യാത്ര അര മണിക്കൂറേ ഉള്ളു.8.30 ക്ക് കേറിയാൽ 9 മണിക്ക് സ്കൂൾ എത്തും. No fun! 🥴

രാവിലെ ഉറക്കത്തീന്ന് എണീറ്റു
"അമ്മേ, എന്റെ യൂണിഫോം പാന്റ്  എവിടേലും കണ്ടാരുന്നോ?😴" ന്നുള്ള ചോദ്യത്തിന്
"ഞാൻ അതിട്ടോണ്ടാടീ അടുക്കളേൽ നിക്കുന്നെ, കുറച്ചു കഴിഞ്ഞു ഊരിത്തരാം! 👿"  എന്നും

"ഈ സോക്സ് ഇതെവിടെ പോയി കിടക്കുന്നു🧐" ന്നുള്ള ആത്മഗതത്തിന്
"രാവിലെ നിന്റെ മുറീന്ന് ഇറങ്ങി ഓടുന്നത് കണ്ടു😝 " എന്നുമുള്ള Reply ഉം ഒക്കെ കിട്ടി ബോധിച്ച സന്തോഷത്തിൽ രാവിലത്തെ യാത്രക്കൊരു ഗുമ്മില്ല!!

വൈകിട്ടു 3.30-5.30 വരെ ഉള്ള യാത്ര ആണ് സെറ്റ്!!

7th std വരെ ജാമ്പവാന്റെ കാലത്തെ ഒരു ബസും, അതോടിക്കാൻ ഒരു കൊമ്പൻ മീശക്കാരൻ ജാമ്പവാൻ അങ്കിളും 🥸!

30 നപ്പുറം സ്പീഡോമീറ്റർ പോവൂല്ല. Cycle ഇൽ പോകുന്ന മീൻകാര് വരെ overtake ചെയ്തു പോകും.

ആകെ ഉണ്ടാരുന്ന relaxation സജി അങ്കിൾ ആണ് (ഡോർ ഓപ്പറേറ്റർ). ഒരു 4.30 ആകുമ്പോ ബസ് കാലി ആവും.. ഒരു 3-4 കുട്ടികൾ മാത്രം  ബാക്കി.. പിന്നെ 5.30 വരെ സജി അങ്കിൾ നെ കത്തി വച്ചു കൊല്ലൽ ആണ് നമ്മളുടെ main അജണ്ട..

ജാമ്പവാൻ അങ്കിൾന്റെ driving skills കാരണം ആഴ്ച്ചേലൊരിക്കൽ seat ന്നു ഉരുണ്ടു വീഴും👻. ഒരു തവണ seat ന്നു പറന്നു ചെന്ന് engine ന്റെ മോളിൽ തവള 🐸 കിടക്കുന്ന പോലെ കിടക്കേണ്ടി വന്നത് ഇത്തരുണത്തിൽ അന്നക്കുട്ടി സ്മരിക്കുന്നു😬!

ഞങ്ങളെ വീഴ്ത്തീട്ട് ജാമ്പവാൻ അങ്കിൾ ന്റെ ഒരു കണ്ണുരുട്ടി നോട്ടം ഉണ്ട് 👀, ഞങ്ങളേം സജി അങ്കിൾ നേം. (ചിലപ്പോ with dialogues). കേട്ടാൽ തോന്നും ഞങ്ങൾ വർത്താനം പറയുന്നോണ്ടാ പുള്ളീടെ കയ്യിന്നു വണ്ടി പാളുന്നേന്നു!🤷🏻‍♀️

പാവം സജി അങ്കിൾ അതോടെ ഞങ്ങൾ മിണ്ടാൻ വരുമ്പോ "എന്നേ ചീത്ത കേൾപ്പിക്കരുത്, ഒന്ന് മിണ്ടാതിരിക്കുവോ 🙏🏻" ന്നു അർത്ഥം വരുന്ന ഒരു നോട്ടം നോക്കും.

8th ഇലായപ്പോ പുതിയ ബസും ഡ്രൈവറും വന്നു!
"ആഘോഷം തുടങ്ങട്ടെ!"🥳🥳🥳

അജയൻ അങ്കിൾ! എന്നാ smooth, effortless driving! ആ  വല്യ steering ഒക്കെ വളച്ചിങ്ങനെ എടുത്തു, ഗിയർ മാറ്റി, ആഹാ!! അന്നക്കുട്ടിക്ക് driving പരിപാടി കൊള്ളാല്ലോ 🤩 ന്നു ആദ്യമായി തോന്നിയത് അപ്പോഴാണ് !

4.30 ആകുമ്പോ ഞങ്ങൾ പെട്ടിപ്പുറത്തു ഹാജർ! 🙋🏻‍♀️പിന്നെ ഫുൾ tour mode ഓൺ! 💃🏽
വീട്ടിന്നു കാസറ്റ് കൊണ്ട് വന്നു പാട്ടിടുക, അന്താക്ഷരി, Dumbsherads, ലോകവിശേഷങ്ങൾ പറയൽ, നാക്കിനും ചെവിക്കും റസ്റ്റ്‌ ഇല്ല!

കാണാൻ തരക്കേടില്ലാത്തോണ്ട്,  ബസ് പോണ route ഇലൊക്കെ അജയൻ അങ്കിൾ ന് ചില ഫാൻസ്‌ ഒക്കെ ഉണ്ട്, നമ്മൾ അതൊക്കെ correct ആയി നോട്ട് ചെയ്തു കാണിച്ചു കൊടുക്കും "ദേ, ആ ചേച്ചി എന്നും ബസ് പാസ്സ് ചെയ്യുന്ന സമയത്തു കടയുടെ പുറത്തു വന്നു നോക്കുന്നുണ്ടല്ലോ🧐 " etc etc..

"ടോ, എനിക്ക് ഭാര്യേം പിള്ളേരും ഒക്കെ ഉള്ളതാ, താനൊക്കെ കൂടെ എന്റെ പണി തെറിപ്പിക്കുമോ!" ന്നു ചോദിച്ചു "എന്തോ, ആളുകൾക്ക് എന്നെ ഇഷ്ടമാണ് " സ്റ്റൈലിൽ ഒരു കള്ളച്ചിരി ചിരിച്ചു അജയൻ അങ്കിൾ ആ ചൂണ്ട avoid ചെയ്യും!

ഒരിക്കൽ seat ന്നു ഉരുണ്ടു വീഴുന്നത് miss ചെയ്യുന്നു എന്നു തമാശക്ക് പറഞ്ഞതിന്, അടുത്ത സെക്കൻഡിൽ ഉരുട്ടി ഇട്ടു "ആ ഒരു സങ്കടം അങ്ങ് തീരട്ടെ " ന്നു പറയുന്ന പോലത്തെ ഓളം!

വൈകിട്ട് 5.30 ക്ക് വീടിനു മുന്നിൽ ബസ് നിർത്തുമ്പോ ഇറങ്ങാൻ മടി തോന്നുന്ന, ഒരു ബ്ലോഗിൽ തീരാത്ത കുറെ ഓർമ്മകൾ തന്ന സ്കൂൾ ബസ് യാത്രകൾ !


Sunday, 13 February 2022

Valentines Day ഓടുള്ള അവഗണന അവസാനിപ്പിക്കുക! ✊️

അക്ഷരം കൂട്ടി വായിക്കാൻ പഠിച്ച ഒന്നാം ക്ലാസുകാരി ഇന്ന് രാവിലത്തെ മനോരമ പത്രം എടുത്തോണ്ട് വന്നിട്ട് അമ്മയോട് : "അമ്മ ഇന്ന് ക്ലാസ്സ്‌ ഇല്ലെന്ന് എന്താ പറയാഞ്ഞേ?"

അമ്മ : "ക്ലാസ്സ്‌ ഇല്ലേ? എന്ത് പറ്റി?"

കുട്ടി (പത്രത്തിന്റെ headline ചൂണ്ടിക്കാണിച്ചു കൊണ്ട് ): "ഈ അമ്മക്ക് ഒന്നുമറിയത്തില്ല! ഇന്ന് Valentines Day അല്ലെ, അപ്പൊ ക്ലാസ്സ്‌ ഇല്ലല്ലോ!"

അമ്മ : "Valentines Day ക്ക് ക്ലാസ്സ്‌ ഇല്ലെന്നോ! പോയി പല്ല് തെക്കു കൊച്ചേ! 👿 "

നിരാശയോടെ കുട്ടി : "Republic Day ക്കും Independence Day ക്കും ഒക്കെ അവധി ആണല്ലോ! പിന്നെന്താ Valentines Day ക്ക് അവധി ഇല്ലാത്തെ? 👿"

Valentines Day ഓടുള്ള അവഗണനയിൽ പ്രതിഷേധിച്ചു കുട്ടി ഇന്ന് 10 മണീടെ online ക്ലാസ്സ്‌ ന്  10.05 നെ കയറുകയുള്ളത്രെ!

(അല്ലാതെ breakfast കഴിക്കാൻ ഒന്നര മണിക്കൂർ എടുത്തോണ്ടല്ല ക്ലാസ്സിൽ കേറാൻ ലേറ്റ് ആയതു ന്നു പ്രത്യേകം പറയാൻ പറഞ്ഞു 🤷🏻‍♀️)


Friday, 28 January 2022

പവിഴത്തിനൊരു chit എഴുത്ത്..

The only chit that I get now a days -

Chit ന്റെ പേപ്പർ കളർ മാറിക്കൊണ്ടേ ഇരിക്കും, ഇന്ന് കിട്ടുന്ന കളർ അല്ല അടുത്ത മാസം.. മഞ്ഞ, പച്ച, നീല, റോസ്..

But the content always has the word - "ശ്രദ്ധിക്കുക" which I translate as "Take care lil girl, don't spoil your meal"

Thank you so much for the care! 🥰

You too take care.. Stay in touch! Waiting for the chit next month..💙🥳

താങ്ക്യൂ പവിഴം!!! 🤩

Caringly yours,

അന്നക്കുട്ടി!!

Friday, 21 January 2022

അന്നക്കുട്ടീടെ കാത് കുത്ത്!

സ്വന്തം കാതുകുത്ത് എങ്ങനെ, എപ്പോൾ, എവിടെ വച്ചു എന്നൊന്നും പൊതുവെ ആർക്കും ഓർമ കാണത്തില്ല! കാരണം ഈ പരിപാടി കുഞ്ഞുങ്ങൾ ഒരു 6-7 മാസം പ്രായം ഒക്കെ ആവുമ്പോഴാ പൊതുവെ ചെയ്യാറ്..
ഇനി അഥവാ നീണ്ടാലും ഓർമ ഒക്കെ ഉറയ്ക്കുന്നേനു മുന്നേ എന്തായാലും ഈ പരിപാടി കഴിഞ്ഞിരിക്കും!

പക്ഷെ അന്നക്കുട്ടീടെ കാതു കുത്തിയതിന്റെ full credit goes to the principal of her school! കാരണം അന്നക്കുട്ടീടെ കാതു കുത്തിയത് ഏഴാം മാസത്തിലല്ല, ഏഴാം വയസ്സിലാണ്. അതിനു നിമിത്തമായ ആ Madam ഇനോടുള്ള നന്ദി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും അന്നക്കുട്ടി രേഖപ്പെടുത്തുന്നു. അല്ലേൽ കാതു കുത്തു വീണ്ടും നീണ്ടു പോയേനെ..

അതെന്താ അത്രേം നീണ്ടു പോയെ?

അന്നക്കുട്ടീടെ മാമോദീസയുടെ അന്നാണ് അന്നക്കുട്ടീടെ തുമ്പമൺ ഉള്ള വീടിന്റെ തറക്കല്ലിടുന്നത്. പിന്നീടുള്ള 10 - 15 വർഷത്തിലെ വീട്ടിലെ budget sprint planning sessions ഇല് ആകെ ഒരു epic മാത്രമേ ഉണ്ടായിട്ടുള്ളൂ 'The house construction'. ഉള്ള resources മൊത്തം അതിലേക്കു ഒഴുകിക്കൊണ്ടേ ഇരുന്നു.

ഇതിനിടക്ക്‌ പേനയുടെ refill വാങ്ങിക്കാൻ ഉള്ള അന്നക്കുട്ടിയുടെ ചേച്ചിയുടെ 1 story point പോലുമില്ലാത്ത story പോലും, "Refill വാങ്ങിക്കാം, പക്ഷെ വീടുപണി മുടങ്ങും " എന്നുള്ള scrum master ന്റെ ഭീഷണിയിൽ മുങ്ങിപ്പോയിരുന്ന കാലത്തു, വീടുപണി തുടങ്ങിയപ്പോ ജനിച്ച പെങ്കൊച്ചിന്റെ കാതു കുത്തൊന്നും product owner ന്റെ backlog ഇൽ പോലും ഉണ്ടായിരുന്നില്ല!

"എന്താ കാതു കുത്താത്തത്?" എന്നുള്ള നാട്ടുകാരുടേം കൂട്ടുകാരുടേം query ക്ക് ഒരു 😊 ഇൽ reply കൊടുത്തപ്പോ അവര് ബാക്കി ഊഹിച്ചെടുത്തു! "മോൾക്ക്‌ കമ്മലിടുന്നത് ഇഷ്ടമല്ലല്ലേ?"

(അപ്പോഴത്തെ അന്നക്കുട്ടീടെ മുഖഭാവം is equal to ബിജു മേനോൻ in വെള്ളിമൂങ്ങ when KPAC ലളിത says "കല്യാണക്കാര്യത്തിൽ നീ ഇങ്ങനെ ഉഴപ്പ് കാണിക്കരുത് ")

അല്ലാതെ 2 സർക്കാരുദ്യോഗസ്ഥരുടെ കൊച്ചു 7 വയസ്സായിട്ടും കാത് കുത്താത്തതിന് ഒരു ന്യായവും സത്യമായും അവർക്ക് കിട്ടിയില്ല! Which is quite natural!

അങ്ങനെ tomboy ആയി നടക്കുന്ന കാലത്തു, രണ്ടിൽ പഠിക്കുമ്പോഴാണ് ഒരു school assembly ഇൽ കുട്ടികൾ വല്യ ഞാത്തുകൾ ഉള്ള കമ്മലുകൾ (danglers ) ഇടാൻ പാടില്ലെന്നും, ചെറിയ stud മാത്രമേ ഇടാൻ പാടുള്ളു ന്നും Madam പറയുന്നത്.

ഈ point വരെ എല്ലാം ok ആണ്. അടുത്ത നിമിഷം വന്ന dialogue ആണ് അന്നക്കുട്ടീടെ കാത് കുത്തിന്റെ പൊന്നുരുക്കാൻ ഉള്ള 'കനൽ ' ആയത്.

Madam continued on a lighter mode with a smile glancing at Annakkutty : "Or else be like Annakkutty - no earrings at all".

And now the whole school is staring at Annakkutty and some one grins😋, and another one reciprocates😄, and then yes, the whole school shared a laugh😝 at the expense of പാവം Annakkutty 👧🏻.

Annakkutty who was a star always in school assemblies, who used to bag prizes for all kinds of competitions (inside school and interschool ) , scholarships, story telling, action song, dance, speech, recitation, hand writing, etc etc - you name it - she had a prize in her credit..

അങ്ങനെ തിളങ്ങി നിന്ന താരമാണ് സഹൃദയരെ ഒരു നിമിഷം മുന്നേ തന്റേതല്ലാത്ത കാരണങ്ങളാൽ, അതെ school assembly ഇൽ എല്ലാരും തന്നെ നോക്കി 🤭 smiley ഇടുന്നത് കണ്ട് 🥺 smiley ആയി മാറിയത്!

💔 ഹൃദയം പൊട്ടിയ വേദന കടിച്ചമർത്തി വീട്ടിലെത്തിയ അന്നക്കുട്ടി ഒരു ഭദ്രകാളി 👹 ആയി മാറി, കാത് കുത്തിന്റെ കാര്യത്തിൽ രണ്ടിലൊന്ന് അറിയാതെ ഇനി അപ്പനെ സിഗററ്റ് വലിക്കാൻ വിടില്ലെന്നു ശപഥം എടുക്കുകയും, അതിയാൻ "ഈ കൊച്ചുപെങ്കൊച്ചിന്റെ" ശല്യം സഹിക്കാൻ വയ്യാതെ കൊണ്ട് കാത് കുത്തിക്കുകയും ചെയ്തു!

അപ്പന്റെ കയ്യ് പിടിച്ചു പോയി കാർത്തികപ്പള്ളി cathedral കഴിഞ്ഞു മുന്നോട്ടു പോകുമ്പോ ഇടതു വശത്തുള്ള ഒരു തട്ടാനെ കൊണ്ട് കാത് കുത്തിച്ചു ഒരു തുള്ളി കണ്ണുനീര് പോലും വീഴ്ത്താതെ!

(അതിനൂടെ ചേർത്തുള്ള കണ്ണുനീര് കാത് കുത്തിക്കാൻ അപ്പനോടുള്ള negotation ഇൽ ചിലവായിട്ടുണ്ട് എന്നുള്ളത് വേറെ!)

കാത് കുത്തുമ്പോ വേദനയെക്കാളും സന്തോഷവും അഭിമാനവും ഒരുമിച്ചു അനുഭവിക്കാനും വേണം ഒരു ഒരിത്!!