Sunday, 13 February 2022

Valentines Day ഓടുള്ള അവഗണന അവസാനിപ്പിക്കുക! ✊️

അക്ഷരം കൂട്ടി വായിക്കാൻ പഠിച്ച ഒന്നാം ക്ലാസുകാരി ഇന്ന് രാവിലത്തെ മനോരമ പത്രം എടുത്തോണ്ട് വന്നിട്ട് അമ്മയോട് : "അമ്മ ഇന്ന് ക്ലാസ്സ്‌ ഇല്ലെന്ന് എന്താ പറയാഞ്ഞേ?"

അമ്മ : "ക്ലാസ്സ്‌ ഇല്ലേ? എന്ത് പറ്റി?"

കുട്ടി (പത്രത്തിന്റെ headline ചൂണ്ടിക്കാണിച്ചു കൊണ്ട് ): "ഈ അമ്മക്ക് ഒന്നുമറിയത്തില്ല! ഇന്ന് Valentines Day അല്ലെ, അപ്പൊ ക്ലാസ്സ്‌ ഇല്ലല്ലോ!"

അമ്മ : "Valentines Day ക്ക് ക്ലാസ്സ്‌ ഇല്ലെന്നോ! പോയി പല്ല് തെക്കു കൊച്ചേ! 👿 "

നിരാശയോടെ കുട്ടി : "Republic Day ക്കും Independence Day ക്കും ഒക്കെ അവധി ആണല്ലോ! പിന്നെന്താ Valentines Day ക്ക് അവധി ഇല്ലാത്തെ? 👿"

Valentines Day ഓടുള്ള അവഗണനയിൽ പ്രതിഷേധിച്ചു കുട്ടി ഇന്ന് 10 മണീടെ online ക്ലാസ്സ്‌ ന്  10.05 നെ കയറുകയുള്ളത്രെ!

(അല്ലാതെ breakfast കഴിക്കാൻ ഒന്നര മണിക്കൂർ എടുത്തോണ്ടല്ല ക്ലാസ്സിൽ കേറാൻ ലേറ്റ് ആയതു ന്നു പ്രത്യേകം പറയാൻ പറഞ്ഞു 🤷🏻‍♀️)


No comments:

Post a Comment