Monday, 4 July 2022

"വെണ്ണിലാ ചന്ദനക്കിണ്ണം" റീമേക്ക്.

ടീച്ചർ ആയ അമ്മമാരൊക്കെ പൊതുവെ ഇങ്ങനാണോ എന്തോ!🤔

എന്തായാലും അന്നക്കുട്ടീടെ അമ്മക്ക് സ്വന്തം മക്കൾ കുസൃതി കാണിക്കുന്നത് പോയിട്ട് 'കുസ്' ന്നു പറയുന്നത് തന്നെ ഇഷ്ടമല്ലാരുന്നു. 🤫

എന്നാ ആങ്ങളേടെ പിള്ളേരുടെ - ഉണ്ണിയാർച്ചയുടെയും🤸🏼‍♀️ ആരോമലുണ്ണിയുടെയും 🤺- കുസൃതികൾ - 

"ഉണ്ണിയാർച്ചയും ആരോമലുണ്ണീം ഭയങ്കര കുസൃതിയാന്നെ.. ഈ മരത്തെന്നു ആ മരത്തിലേക്കു ചാടി അവിടുന്ന് അപ്പുറത്തെ terrace ഇലോട്ടു കേറി.. നിമിഷ നേരം കൊണ്ടാണ്! മിടുക്കർ പിള്ളേരാ!" - കണ്ണിലും മുഖത്തും അഭിമാനവും സന്തോഷവും നിറഞ്ഞു തുളുമ്പും.😍🥳

വടക്കൻ വീരഗാഥയിലെ പാണന്മാര് പുകഴ്ത്തുമോ ഇതുപോലെ!😏

ഇതു കണ്ടു പാവം അന്നക്കുട്ടി മുറ്റത്തെ പറങ്കി മാവിന്റെ താഴ്ന്നു കിടക്കുന്ന കൊമ്പിലേക്ക് ഒന്ന് കേറി നോക്കിയാലോ ന്നു ആലോചിച്ചു വെറുതെ മരച്ചോട്ടിൽ നിക്കുന്നതെങ്ങാനും കണ്ടാൽ അപ്പൊ വരും:

"ആഹ്! ഇനി അതിന്റെ മോളിലോട്ടു വലിഞ്ഞു കേറി, തലേം കുത്തി വീണു, കയ്യും കാലും ഒടിക്കാത്തെന്റെ കുറവും കൂടെ ഉള്ളു ! കേറി പോടീ അകത്തു!!"🏃🏼‍♀️🏃🏼‍♀️

അന്നക്കുട്ടീടെ ഉള്ളിലെ ഉണ്ണിയാർച്ച വീണ്ടും ഉറങ്ങാൻ പോകും. 🚶🏽‍♀️🚶🏽‍♀️🤕😴

പിന്നെ ഉണരുന്നത് vacation സമയത്തു അമ്മ വീട്ടിൽ - ചെന്നിത്തല - പോകുമ്പോഴാണ്.🤪

 നേരത്തെ പറഞ്ഞ ഒറിജിനൽ ഉണ്ണിയാർച്ചേടേം ആരോലുണ്ണീടേം വീട്ടിൽ - അവിടെ full freedom ആണ്! അമ്മേടെ അനിയത്തീടെ 2 പെണ്മക്കളും ഉണ്ടാവും.

'അഴകിയ രാവണൻ' റിലീസ് ചെയ്ത സമയം.
"വെണ്ണിലാ ചന്ദനക്കിണ്ണം.." ദൂരദർശനിലെ ചിത്രഗീതത്തിലൂടെ ഒഴുകി വരുന്നു.
അന്നക്കുട്ടി ജീവിതത്തിൽ ഇന്നുവരെ ഒരു വള്ളത്തിൽ കയറീട്ടില്ല!

ഞങ്ങടെ നാട്ടിൽ (പത്തനംതിട്ട ) അച്ചൻകോവിലാറുണ്ടെങ്കിലും, ആകെ അത് cross ചെയ്യേണ്ടി വന്നിട്ടുള്ളത് പള്ളീലെ Sunday school ഹെഡ്മാസ്റ്റർ കുട്ടിസാറിന്റെ കൂടെ District level competition ഒക്കെ നടക്കുന്ന അക്കരെ ഉള്ള സ്കൂളിൽ പോകാൻ മാത്രം ആണ്.

ആ സമയത്തു മുട്ടോളം വെള്ളം പോലും ഇല്ലാത്തോണ്ട്, കുട്ടിസാർ മുന്നിലും ഞങ്ങൾ പിള്ളേര് പിറകിലുമായി നടന്നാണ് ആറ് കടക്കുക..🧑‍🦯🚶‍♂️🚶🚶🏽‍♀️
 വള്ളം ഒന്നും വേണ്ടി വരാറില്ല.

എന്നാ ചെന്നിത്തല അതല്ല സ്ഥിതി. വീടിനു സൈഡിൽ കുളവും അതിനപ്പുറം വെള്ളം നിറഞ്ഞു കിടക്കുന്ന പുഞ്ചപാടവും ആണ്. എരുത്തിലിന്റെ വശത്തു കൊതുമ്പു വള്ളവും കുറച്ചൂടെ വല്യ ഒരു വള്ളവും, പിന്നെ water wheel ഉം (ചക്രം ) ഒക്കെ ഇരിപ്പുണ്ട്.

ഞങ്ങൾ girls പ്ലാൻ തുടങ്ങി - വള്ളത്തിൽ പോകാൻ 3 'അനുക്കുട്ടി' കൾ റെഡി. വള്ളവും set.

'കുട്ടിശങ്കരൻ'??🤔

പറമ്പിൽ പണിക്കു നിക്കുന്ന ഹരിക്ക് ആദ്യം offer letter കൊടുത്തു. പക്ഷെ എനിക്ക് വേറെ പണിയുണ്ടെന്നു പറഞ്ഞു പുള്ളിക്കാരൻ ഓഫർ reject ചെയ്തു!🤷🏻‍♀️

പിന്നെ ഉള്ള option ആക്കാലത്തെ സ്ഥിരം വഴക്കാളി ആരുന്ന നമ്മുടെ ആരോമലുണ്ണി ആണ്.
ഈ ഗുസ്തി കാരണം സമ്മതിക്കാൻ ഒരു chance ഉമില്ല എന്നറിയാമെങ്കിലും രണ്ടും കല്പിച്ചു ഞങ്ങൾ offer letter കൊടുത്തു. അത്ഭുതമെന്നു പറയട്ടേ ഉണ്ണി ഓഫർ accept ചെയ്തു 😲 എന്ന് മാത്രമല്ല, എത്രയും vegam ജോലിയിൽ പ്രവേശിക്കാൻ വേണ്ട ഏർപ്പാടുകളും സ്വയം ചെയ്തു!

അങ്ങനെ ഒരു ദിവസം രാവിലെ breakfast ഒക്കെ കഴിഞ്ഞു, വീട്ടുകാർ ആരും ശ്രദ്ധിക്കാത്ത സമയത്തു, ആരോമലുണ്ണി ഞങ്ങളേം കൊണ്ട് വള്ളത്തിൽ കയറി തുഴഞ്ഞു പോയി.🚣

 ഏകദേശം കണ്ടത്തിന്റെ നടുക്കെത്തിയപ്പോ - നീന്തൽ അറിയാവുന്ന ആരോമലുണ്ണി "ഇനി നീയൊക്കെ എങ്ങനെ വീട്ടിലെത്തുമെന്നു ഞാൻ ഒന്ന് കാണട്ടെ 😈😝" ന്നും പറഞ്ഞു വള്ളത്തേന്നു വെള്ളത്തിലോട്ടു ഒറ്റ ചാട്ടം.

ആരോമലുണ്ണി ഉം കോപ്പും ഒന്നുമല്ല - ചതിയൻ ചന്തു!! 🤬

അങ്ങനെ തോറ്റു കൊടുക്കാൻ പറ്റുമോ! 2 തുഴ ഉണ്ട് വള്ളത്തിൽ. 10 വയസ്സ് കഷ്ടി ഉള്ള ഞങ്ങൾ 2 തുഴ എടുത്തു വച്ചു face to face ഇരുന്നു opposite directions ഇൽ തുഴഞ്ഞു. മണിക്കൂർ ഒന്നായിട്ടും വള്ളം ഒരിഞ്ചു പോലും അനങ്ങുന്നില്ല!🥴🥴
 (ഇതിന്റെ കാരണം ഞങ്ങൾ opposite directions ഇൽ തുഴഞ്ഞതാണെന്നു മനസ്സിലാക്കാൻ ഉള്ള വിവരം വച്ചതു പിന്നേം 2 വർഷം കഴിഞ്ഞാണ്! 🙈)

വിശപ്പും ദാഹവും പൊരി വെയിലും!
"അമ്മായി, അമ്മേ, ഹരി.." * 3 * 5 times മാറി മാറി നിലവിളിച്ചു.. 🗣️🗣️🗣️
 കരയിൽ ന്നു കുറെ ദൂരെ ആയോണ്ട് ആരും കേട്ടില്ല! അവസാനം ഉച്ചയൂണിന് സമയം ആയിട്ടും ഞങ്ങളെ കാണാത്തൊണ്ടു അമ്മേടെ അനിയത്തി തിരക്കി വന്നു കണ്ടു പിടിച്ചു.

Rescue ഓപ്പറേഷൻ ന്റെ charge ഹരി ഏറ്റെടുത്തു. ഞങ്ങളെ കരക്കെത്തിച്ചു.

അമ്മായിടെ കയ്യിന്നു ചതിയൻ ചന്തുന് 4 അടി കിട്ടിയതാണ് ആകെ ഉള്ള ഒരു സന്തോഷം!!😛

(അന്ന് മൊബൈൽ ഒന്നും ഇല്ലാത്തോണ്ട് അന്നക്കുട്ടീടെ വീര സാഹസ കഥകൾ അമ്മ പിന്നേം 2 ആഴ്ച കഴിഞ്ഞറിഞ്ഞെങ്കിലും ഒന്ന് നോക്കി പേടിപ്പിച്ചതല്ലാതെ വഴക്കൊന്നും കിട്ടിയില്ല!)

No comments:

Post a Comment