സ്വന്തം കാതുകുത്ത് എങ്ങനെ, എപ്പോൾ, എവിടെ വച്ചു എന്നൊന്നും പൊതുവെ ആർക്കും ഓർമ കാണത്തില്ല! കാരണം ഈ പരിപാടി കുഞ്ഞുങ്ങൾ ഒരു 6-7 മാസം പ്രായം ഒക്കെ ആവുമ്പോഴാ പൊതുവെ ചെയ്യാറ്..
ഇനി അഥവാ നീണ്ടാലും ഓർമ ഒക്കെ ഉറയ്ക്കുന്നേനു മുന്നേ എന്തായാലും ഈ പരിപാടി കഴിഞ്ഞിരിക്കും!
പക്ഷെ അന്നക്കുട്ടീടെ കാതു കുത്തിയതിന്റെ full credit goes to the principal of her school! കാരണം അന്നക്കുട്ടീടെ കാതു കുത്തിയത് ഏഴാം മാസത്തിലല്ല, ഏഴാം വയസ്സിലാണ്. അതിനു നിമിത്തമായ ആ Madam ഇനോടുള്ള നന്ദി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും അന്നക്കുട്ടി രേഖപ്പെടുത്തുന്നു. അല്ലേൽ കാതു കുത്തു വീണ്ടും നീണ്ടു പോയേനെ..
അതെന്താ അത്രേം നീണ്ടു പോയെ?
അന്നക്കുട്ടീടെ മാമോദീസയുടെ അന്നാണ് അന്നക്കുട്ടീടെ തുമ്പമൺ ഉള്ള വീടിന്റെ തറക്കല്ലിടുന്നത്. പിന്നീടുള്ള 10 - 15 വർഷത്തിലെ വീട്ടിലെ budget sprint planning sessions ഇല് ആകെ ഒരു epic മാത്രമേ ഉണ്ടായിട്ടുള്ളൂ 'The house construction'. ഉള്ള resources മൊത്തം അതിലേക്കു ഒഴുകിക്കൊണ്ടേ ഇരുന്നു.
ഇതിനിടക്ക് പേനയുടെ refill വാങ്ങിക്കാൻ ഉള്ള അന്നക്കുട്ടിയുടെ ചേച്ചിയുടെ 1 story point പോലുമില്ലാത്ത story പോലും, "Refill വാങ്ങിക്കാം, പക്ഷെ വീടുപണി മുടങ്ങും " എന്നുള്ള scrum master ന്റെ ഭീഷണിയിൽ മുങ്ങിപ്പോയിരുന്ന കാലത്തു, വീടുപണി തുടങ്ങിയപ്പോ ജനിച്ച പെങ്കൊച്ചിന്റെ കാതു കുത്തൊന്നും product owner ന്റെ backlog ഇൽ പോലും ഉണ്ടായിരുന്നില്ല!
"എന്താ കാതു കുത്താത്തത്?" എന്നുള്ള നാട്ടുകാരുടേം കൂട്ടുകാരുടേം query ക്ക് ഒരു 😊 ഇൽ reply കൊടുത്തപ്പോ അവര് ബാക്കി ഊഹിച്ചെടുത്തു! "മോൾക്ക് കമ്മലിടുന്നത് ഇഷ്ടമല്ലല്ലേ?"
(അപ്പോഴത്തെ അന്നക്കുട്ടീടെ മുഖഭാവം is equal to ബിജു മേനോൻ in വെള്ളിമൂങ്ങ when KPAC ലളിത says "കല്യാണക്കാര്യത്തിൽ നീ ഇങ്ങനെ ഉഴപ്പ് കാണിക്കരുത് ")
അല്ലാതെ 2 സർക്കാരുദ്യോഗസ്ഥരുടെ കൊച്ചു 7 വയസ്സായിട്ടും കാത് കുത്താത്തതിന് ഒരു ന്യായവും സത്യമായും അവർക്ക് കിട്ടിയില്ല! Which is quite natural!
അങ്ങനെ tomboy ആയി നടക്കുന്ന കാലത്തു, രണ്ടിൽ പഠിക്കുമ്പോഴാണ് ഒരു school assembly ഇൽ കുട്ടികൾ വല്യ ഞാത്തുകൾ ഉള്ള കമ്മലുകൾ (danglers ) ഇടാൻ പാടില്ലെന്നും, ചെറിയ stud മാത്രമേ ഇടാൻ പാടുള്ളു ന്നും Madam പറയുന്നത്.
ഈ point വരെ എല്ലാം ok ആണ്. അടുത്ത നിമിഷം വന്ന dialogue ആണ് അന്നക്കുട്ടീടെ കാത് കുത്തിന്റെ പൊന്നുരുക്കാൻ ഉള്ള 'കനൽ ' ആയത്.
Madam continued on a lighter mode with a smile glancing at Annakkutty : "Or else be like Annakkutty - no earrings at all".
And now the whole school is staring at Annakkutty and some one grins😋, and another one reciprocates😄, and then yes, the whole school shared a laugh😝 at the expense of പാവം Annakkutty 👧🏻.
Annakkutty who was a star always in school assemblies, who used to bag prizes for all kinds of competitions (inside school and interschool ) , scholarships, story telling, action song, dance, speech, recitation, hand writing, etc etc - you name it - she had a prize in her credit..
അങ്ങനെ തിളങ്ങി നിന്ന താരമാണ് സഹൃദയരെ ഒരു നിമിഷം മുന്നേ തന്റേതല്ലാത്ത കാരണങ്ങളാൽ, അതെ school assembly ഇൽ എല്ലാരും തന്നെ നോക്കി 🤭 smiley ഇടുന്നത് കണ്ട് 🥺 smiley ആയി മാറിയത്!
💔 ഹൃദയം പൊട്ടിയ വേദന കടിച്ചമർത്തി വീട്ടിലെത്തിയ അന്നക്കുട്ടി ഒരു ഭദ്രകാളി 👹 ആയി മാറി, കാത് കുത്തിന്റെ കാര്യത്തിൽ രണ്ടിലൊന്ന് അറിയാതെ ഇനി അപ്പനെ സിഗററ്റ് വലിക്കാൻ വിടില്ലെന്നു ശപഥം എടുക്കുകയും, അതിയാൻ "ഈ കൊച്ചുപെങ്കൊച്ചിന്റെ" ശല്യം സഹിക്കാൻ വയ്യാതെ കൊണ്ട് കാത് കുത്തിക്കുകയും ചെയ്തു!
അപ്പന്റെ കയ്യ് പിടിച്ചു പോയി കാർത്തികപ്പള്ളി cathedral കഴിഞ്ഞു മുന്നോട്ടു പോകുമ്പോ ഇടതു വശത്തുള്ള ഒരു തട്ടാനെ കൊണ്ട് കാത് കുത്തിച്ചു ഒരു തുള്ളി കണ്ണുനീര് പോലും വീഴ്ത്താതെ!
(അതിനൂടെ ചേർത്തുള്ള കണ്ണുനീര് കാത് കുത്തിക്കാൻ അപ്പനോടുള്ള negotation ഇൽ ചിലവായിട്ടുണ്ട് എന്നുള്ളത് വേറെ!)
കാത് കുത്തുമ്പോ വേദനയെക്കാളും സന്തോഷവും അഭിമാനവും ഒരുമിച്ചു അനുഭവിക്കാനും വേണം ഒരു ഒരിത്!!
No comments:
Post a Comment