പണ്ട് പണ്ട് കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ഫൈനൽ ഇയർ (2010) ഒരു 5 day ടൂർ പോയി..
ഗോവ, ബാംഗ്ലൂർ, മംഗ്ലൂർ കൊടൈക്കനാൽ ഒക്കെ..
Oru half of the time we had to spend for our travel inside the bus - which was indeed fun - ബാബുരാജ് സി വീടെ നാടൻ പാട്ടുകളും, പാരടിയും, ഡാൻസും കൂത്തുമൊക്കെയായി ഏതൊരു ടൂറും പോലെ തന്നെ..
ഗോവ എത്തിയത് ഒരു afternoon ആണു.. ഒരു ചെറിയ കടയിന്ന് ഗോവൻ സ്റ്റൈൽ fish fry ഒക്കെ കഴിച്ചത് ഇപ്പോഴും നല്ല ഓർമയുണ്ട് for lunch.. അവിടുന്ന് നേരെ റൂമിൽ പോയി റസ്റ്റ് എടുത്തു.. വൈകിട്ടു ബീച്ചിലൊക്കെ പോയി.. അങ്ങനെ അങ്ങനെ ആ ദിവസം..
രാത്രി ചെക്കന്മാരെല്ലാം കൂടി as usual വെള്ളമടി, etc etc.. മ്മൾ പെൺപിള്ളേരൊന്നും ആ ഏരിയലോട്ട് പോവൂല്ല.. (You know - അന്നൊക്കെ നമ്മടെ മനസ്സിലുള്ള ഒരു "value system" അതാണല്ലോ..)
നമ്മളൊക്കെ റൂമിൽ പോയി കിടന്നുറങ്ങി രാവിലെ എണീറ്റു റെഡി ആയി sight seeing ന് പോകാൻ സെറ്റ് ആയി ഇരുന്നു..
മണിക്കൂറുകൾ കഴിഞ്ഞിട്ടും ചെക്കന്മാരുടെ അനക്കം ഒന്നുമില്ല.. Hangover കാരണം ആരും എണീറ്റ ലക്ഷണം പോലുമില്ല.. നമുക്ക് ഗോവ ചുറ്റി കറങ്ങാൻ ഉള്ള സമയം ആണല്ലോ പൊയ്ക്കൊണ്ടിരിക്കുന്നത് ന്ന് ഓർക്കുമ്പോ പെൺപിള്ളേർ കലിപ്പായി തുടങ്ങി..
അവസാനം "ചെറിയ" വഴക്കും, പെണ്പിള്ളേര് എന്തു ബോറത്തികളാണ് എന്നുള്ള ഒരു മുഖഭാവവും ഇട്ടു ചെക്കന്മാരൊക്കെ ഉച്ച ആയപ്പോഴേക്കും റെഡി ആയി വന്നു..
ആ വഴക്കിനെ കുറിച്ച് ഇന്നിരുന്നാലോചിക്കുമ്പോ വന്ന ചില thoughts :
ആ ചെക്കന്മാരിൽ 90% പേരും ഗോവയിൽ അതിനു മുന്നെയോ അത് കഴിഞ്ഞോ (10 years now) എത്രയോ തവണ പോയിട്ടുണ്ടാവും.. അടിച്ചുപൊളിച്ചിട്ടുണ്ടാവും.. അവർക്ക് അതിനുള്ള സ്പേസ്, ഫ്രീഡം ഒക്കെ society കൊടുക്കുന്നുണ്ട്..
കല്യാണം കഴിഞ്ഞാലും ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ് പോകാം ഒറ്റയ്ക്ക് (വിതൗട് partner), without even a tinge of any odd feeling that a woman in the same shoes would have( or the people around her expects her to have)..
എനിക്കുറപ്പുണ്ട് ആ കൂട്ടത്തിൽ ഉണ്ടാരുന്ന പെൺപിള്ളേരിൽ 95% പേരും ആ ട്രിപ്പ്ന് മുന്നോ അത് കഴിഞ്ഞോ ഗോവ കണ്ടിട്ടുണ്ടാവില്ല ന്ന്.. അവർക്കാർക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല.. അവരുടെ "priorities" വേറെയാണല്ലോ നമ്മുടെ സോഷ്യൽ സെറ്റ് അപ്പ് വച്ചു..
ഗോവ പോട്ടെ - ഏതേലും ഒരു കൂട്ടുകാരീടെ കൂടെ ഒരു ദിവസം 2 മണിക്കൂർ സ്വസ്ഥമായി ചുമ്മാ തൊട്ടടുത്ത സിറ്റിയിലോ മാളിലോ ഒന്നു കറങ്ങാൻ പോലും അവര് പോയിട്ടുണ്ടാവില്ല കല്യാണം കഴിഞ്ഞ്..
They would not be even aware that they are now like that. They would be happy in the world they are confined to..
That shows how much conditioned and happy we are to the norms (loving chains) tied by the society for women.
അപ്പൊ ചെക്കന്മാരെ നിങ്ങളോടാ -
അന്ന് കലാഹിച്ച നിങ്ങളുടെ classmates നോട് - അവർക്കു ഗോവ കാണാൻ കിട്ടിയ (with no chains bound) ആദ്യത്തെയും അവസാനത്തെയും ചാൻസ് നിങ്ങളുടെ ആഘോഷരാവിൽ മുങ്ങിപ്പോകുമ്പോ അതിനോടുള്ള പ്രതിഷേധം ആയിട്ട് കണ്ടാൽ മതി..
നിങ്ങൾക്കിനീം ഇനീം ചാൻസ് കിട്ടില്ലേ.. നിങ്ങളുടെ ലോകം എന്നും വിശാലമായി അങ്ങനെ കിടക്കുവല്ലേ..
Enjoy!!
(ഹോ.. കുശുമ്പ് സഹിക്കാൻ പറ്റുന്നില്ലേ...!! കഷണ്ടി പണ്ടേ ഉള്ളോണ്ട് കുശുമ്പിന്റെ ഒരു കുറവുടെ ഉണ്ടാരുന്നുള്ളു..)
😍😍
ReplyDelete🤩
Delete