ചന്നം പിന്നം പെയ്യുന്ന മഴ 🌧️, മഴത്തുള്ളികൾ ഏറ്റ് ആസ്വദിച്ച് മുന്നിലത്തെ സീറ്റിൽ ഇടതുവശത്ത് ഡോറിനോട് ചേർന്ന് യാത്ര ചെയ്യുന്ന യുവതി 👩🏻.
കാടിന് മഴ അനുഗ്രഹിച്ച് നൽകുന്ന സൗന്ദര്യത്തിൽ അലിഞ്ഞു ഇരുവശത്തുമുള്ള കാടിന്റെയും, കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങളുടെയും, താഴ്‌വാരകളുടെയും ഭംഗി തന്റെ മനസ്സിൽ അച്ചിട്ട് പതിപ്പിക്കുന്നതിനൊപ്പം കയ്യിലിരിക്കുന്ന ഫോണിലും മുദ്രണം ചെയ്യുന്നുണ്ട് ആ യുവതി 📱📷.
യുവതിയുടെ തൊട്ടടുത്ത് അവളുടെ 9 വയസ്സുകാരി കുട്ടിയും 👧🏻 ഉണ്ട്. "ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു 😏" എന്നുള്ള ഭാവത്തിൽ കയ്യിലിരിക്കുന്ന lays പാക്കറ്റ് 🥡കാലി ആക്കുന്നതിൽ ആണ് കുട്ടിയുടെ ജാഗ്രത.
യാത്ര തുടങ്ങിയപ്പോൾ ഡോറിനോട് ചേർന്നുള്ള സീറ്റിൽ ഇരിക്കണം എന്ന് പറഞ്ഞ കുട്ടിയെ, "നിനക്ക് ശ്രദ്ധ ഇല്ല, നീ തെറിച്ചു റോഡിൽ വീഴും, ഞാൻ അവിടിരുന്നോളാം 😤" എന്ന് പറഞ്ഞാണ് യുവതി പിന്തിരിപ്പിച്ചത്. അതിന്റെ പ്രതിഷേധം കുട്ടിക്കുണ്ട് എന്ന് കുട്ടിയുടെ ഭാവത്തിൽ നിന്ന് വ്യക്തം 😌.
ജീപ്പിന്റെ പിറകിൽ, യുവതിയുടെ techie സുഹൃത്തും അമ്മയും അനിയനും, യുവതി അവരുടെ guest ആണ്. (ക്ഷണിച്ചാൽ മാത്രമേ guest ആകൂ എന്നും ഇടിച്ചു കേറി വന്നാൽ guest എന്നല്ല ghost എന്നാണ് പറയേണ്ടത് എന്നും 2 അഭിപ്രായം ഉണ്ട്!)🤔🤔
ജീപ്പ് അങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത് - സുഹൃത്തിന്റെ അമ്മ ചക്ക chips ന്റെ പാക്കറ്റ് പൊട്ടിച്ചു! 😍
ചക്കയുപ്പേരി യുവതിയുടെ weakness ആണ് 😋 - യുവതി തല്ക്കാലം ദൃശ്യാസ്വാദനത്തിനു break കൊടുത്ത്, കയ്യിലിരുന്ന phone മടിയിൽ വച്ച്, രണ്ടു കയ്യും കുമ്പിൾ രൂപത്തിലാക്കി പിറകിലെ സീറ്റിലേക്ക് നീട്ടി 💁🏻💁🏻 - സുഹൃത്തിന്റെ അമ്മ പകർന്നു തന്ന ഉപ്പേരി ആസ്വദിച്ചു, വീണ്ടും അടുത്ത set ന് കൈനീട്ടി. ജീപ്പ് അപ്പോഴും വളവും തിരിവും കയറ്റവും ഇറക്കവും താണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
രണ്ടാമത്തെ set ഉപ്പേരി തീരാറായപ്പോഴാണ് യുവതി ആ നഗ്നസത്യം മനസ്സിലാക്കിയത് 🙄 - പിണറായി വിജയൻ പണ്ട് പറഞ്ഞ പോലെ - യുവതിയുടെ മടിയിൽ കനമില്ല! 🫣
സിമ്പിൾ ആയി പറഞ്ഞാൽ മടിയിലിരുന്ന phone വഴിയിൽ എവിടെയോ മടിയിൽ നിന്ന് ഊർന്നു താഴെ വീണു പോയി. മടയിൽ കനമില്ലെങ്കിൽ പേടിക്കാനില്ലെന്നു പിണറായി വിജയന് പറയാമെങ്കിലും, ഫോണില്ലാതെ എന്ത് ചെയ്യുമെന്ന് ഓർത്തു യുവതിയുടെ കണ്ണിൽ ഇരുട്ട് കേറി, തലയ്ക്കു ചെറിയൊരു കറക്കം ഉണ്ടോ?🫨🥵😵💫🤯
Google pay, banking apps, Whatsapp, Gmail, ഓഫീസിൽ ലോഗിൻ ചെയ്യാൻ ഉള്ള authentication ആപ്പുകൾ തുടങ്ങി ജാതകം വരെ അതിനകത്താണ്. കാണാതെ ആരുടേം phone നമ്പർ പോലും അറിയില്ല. 🤕🤒
സുഹൃത്ത് യുവതിയുടെ ഫോണിലേക്കു വിളിച്ചു നോക്കിക്കൊണ്ടിരുന്നു. 📲
Bell അടിക്കുന്നുണ്ട് ആരും എടുക്കുന്നില്ല, അല്ലേലും ഈ കാട്ടിൽ ഈ മഴയത്ത് യുവതിയുടെ phone എടുക്കാൻ കുരങ്ങന്മാരല്ലാതെ ആരിരിക്കുന്നു. ☹️
ജീപ്പ് U turn എടുത്തു, ആ മഴയത്ത് road ന്റെ ഓരങ്ങളിൽ ഉള്ള കുറ്റിച്ചെടികൾക്കിടയിൽ 5 set കണ്ണുകൾ നീല നിറമുള്ള വസ്തുക്കൾ അന്വേഷിച്ചു. 👀👁🗨️👀👁🗨️👀
Diary milk, നീല lays പാക്കറ്റ്, mineral water ന്റെ നീല കവർ - വഴി നീളെ waste വലിച്ചെറിയുന്ന tourist കളോട് യുവതിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി! 😡🤬👿
6 km ദൂരം പോയി ഒന്നും കിട്ടാതെ വന്നപ്പോഴാണ് യുവതിയുടെ തലയിൽ കൊള്ളിയാൻ മിന്നിയത്. "Find my device ആപ്പ് വച്ച് GPS location ട്രാക്ക് ചെയ്‌താൽ പോരെ!" യുവതി സുഹൃത്തിനോട് ചോദിച്ചു. 🤓😶🌫️🥸
"എന്താ ദാസാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത്! ഒന്നൂല്ലേലും നമ്മൾ രണ്ടും മൂത്ത ടെക്കികൾ അല്ലേ! "🤠😎🫡
"എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് വിജയാ!"😛
സുഹൃത്തിന്റെ ഫോണിൽ Find My Device എടുത്ത് യുവതിയുടെ gmail credentials കൊടുക്കാൻ തുടങ്ങുമ്പോഴാണ് അടുത്ത ട്വിസ്റ്റ്. വേറെ device ൽ നിന്ന് Gmail ലോഗിൻ ചെയ്യാൻ ശ്രമിച്ചത് കൊണ്ടു യുവതിയുടെ സേഫ്റ്റിക്ക് വേണ്ടി Google ഒരു OTP യുവതിയുടെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്ന്! ആ OTP കൊടുത്താലേ ലോഗിൻ ചെയ്യാൻ പറ്റുള്ളൂ എന്ന്! 🫤
ഏത് - കളഞ്ഞു പോയ ഫോൺ ട്രാക്ക് ചെയ്യാൻ ലോഗിൻ ചെയ്യാൻ ഉള്ള OTP കളഞ്ഞു പോയ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്ന്! What coconut!🥹🙎🏻♀️🤦🏻♀️
അവസാനം എങ്ങനൊക്കെയോ ലോഗിൻ ചെയ്ത് ലൊക്കേഷൻ കണ്ടു പിടിച്ച് അവിടെ പോയി നോക്കുമ്പോ അവിടില്ല, പക്ഷെ ഭാഗ്യത്തിന് phone bell അടിച്ചോണ്ടിരുന്നത് ഒരു tamil tourist എടുത്തു. അദ്ദേഹം ആ ഫോണുമായി ഏതോ റിസോർട്ടിലേക്കുള്ള യാത്രയിൽ ആണെന്നും അവിടെ വന്നു വാങ്ങിക്കോളാനും പറഞ്ഞു. 😇
2 മണിക്കൂർ നീണ്ടു നിന്ന സെർച്ച് ഓപ്പറേഷൻ അതോടെ അവസാനിപ്പിച്ചു search ടീം വീണ്ടും ജീപ്പിൽ കേറി. 🚶🏻♀️🚶🏻🚶🏻♀️🚶🏻🚶🏻♀️
ഡോറിന്റെ സൈഡിൽ ഇരിക്കാൻ പോയ യുവതിയോട് കുട്ടി "അമ്മ ഇനി അകത്തോട്ടു കേറി ഇരുന്നോ, അമ്മക്കൊരു ശ്രദ്ധയുമില്ല, phone കൊണ്ടു കളഞ്ഞപ്പോ സമാധാനമായില്ലേ!" എന്ന് പറഞ്ഞു അകത്തോട്ടു ഒതുക്കി കളഞ്ഞു! 👉🏻👉🏻
എന്തായാലും phone കിട്ടി! യുവതി സന്തോഷത്തോടെ വീണ്ടും ജീപ്പിൽ യാത്ര തുടർന്ന്.
2 ആഴ്ചയ്ക്ക് ശേഷം 16 November 2024 ന് യുവതി ആ കഥ അതേ mobile phonil ടൈപ്പ് ചെയ്ത് ഗൂഗിൾ blogspot ൽ post ചെയ്തു.
ശുഭം. ❤️
No comments:
Post a Comment