Thursday, 23 May 2024

ബാങ്കിന്റെ വികൃതികൾ

കാര്യം മാസാവസാനം ആവാറായി,  account കാലി ആവാറായി, എന്നൊക്കെ ഉള്ള സത്യങ്ങൾ മുന്നിൽ വന്നു പല്ലിളിച്ചു കാണിക്കുമെങ്കിലും, "31 വരെ മിനിമം ചായ കുടിക്കാൻ ഉള്ള balance ബാക്കി ഉണ്ടാവാണേ കർത്താവേ" എന്ന് പ്രാർത്ഥന 15th ന് തന്നെ തുടങ്ങാറുണ്ട്. 15 രൂപേടെ ചായക്ക് "credit card എടുക്കുമോ ചേട്ടാ " എന്ന് ചോദിക്കുന്നത് മോശമല്ലേ 🤷🏻‍♀️

അങ്ങനെ ഇന്നലെ വൈകിട്ടു ചായ കുടിച്ചിട്ട് Gpay ചെയ്യാൻ phone എടുത്തപ്പോ ദേ ബാങ്കിന്റെ മെസ്സേജ് :

"പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ 12 രൂപാ വാർഷിക പ്രീമിയം അടക്കാൻ ഉള്ള balance താങ്കളുടെ അക്കൗണ്ടിൽ ഇല്ല, താൻ വല്യ മറ്റേടത്തെ software engineer ആണെന്ന് പറഞ്ഞു നടക്കാൻ ഉളുപ്പില്ലെടോ, മിനിമം balance എങ്കിലും keep ചെയ്തൂടെടോ " ന്ന്. 🫣

22 ആം തിയതി ആയതു കൊണ്ടും, അന്നം തരുന്ന കമ്പനി ഈ വർഷം ഒരു ദക്ഷിണ്യവുമില്ലാതെ മുണ്ട് മുറുക്കി ഉടുക്കാൻ നിർബന്ധിച്ചത് കൊണ്ടും, തന്റെ സാമ്പത്തികാവസ്ഥ തന്നെക്കാളും നന്നായി ബാങ്കുകാർക്ക് അറിയാമെന്നുള്ള ഉത്തമ വിശ്വാസത്തിന്റെ പുറത്തും, അന്നക്കുട്ടി ആ മെസ്സേജ് 101% വിശ്വസിച്ചു. 🥸

ചായെടെ 15 രൂപാ യാതൊരു ഉളുപ്പിമില്ലാതെ friend നെ കൊണ്ട് Gpay ചെയ്യിച്ചു.🥳

"എന്നാലും അങ്ങനെ വരാൻ വഴി ഇല്ലല്ലോ.. 🤔 Internet reimbursement ന്റെ 750 രൂപാ മിനിഞ്ഞാന്ന് കിട്ടിയതിപ്പോ ആരെടുത്തോണ്ട് പോയി? " എന്നൊക്കെ ആലോചിച്ചു net banking login ചെയ്യാൻ പോകുമ്പോ ബാങ്കിന്റെ അടുത്ത മെസ്സേജ് :

"ക്ഷമിക്കണം, പറ്റിച്ചേ!!ഞങ്ങൾക്കൊരു അബദ്ധം പറ്റിയതാണ്. Please ignore the earlier message." എന്ന്!!

മാ മാ മാ, മൈ dear ICICI ബാങ്കേ, അന്റെ ചാട്ടം എങ്ങോട്ടാന്ന് എനക്ക് മനസ്സിലാവുന്നുണ്ട്! 🧐

 വിശന്നിരിക്കുന്നവന്റെ മുന്നിൽ ബിരിയാണി കൊണ്ട് വയ്ക്കുന്ന പോലെ, Daily 3 നേരം pre approved personal loan തരാമെന്നുള്ള നിന്റെ പ്രലോഭനത്തിന് അന്നക്കുട്ടി വശംവദ  ആവാത്തോണ്ട് ഇനി "ചായ കുടിക്കാൻ ഉള്ള personal loan" എടുപ്പിക്കണം അല്ലേ! 😤

Nothing walking! ഒന്നും പറ്റിയില്ലേൽ കൊച്ചിന്റെ piggy ബാങ്കീന്നു loan എടുത്തു ചായ കുടിച്ചോളാമെന്നേ! 

ശ് ശ്! 🤫 ഇതിനി അവളോട്‌ പറയാൻ ഒന്നും നിക്കണ്ട! 🤷🏻‍♀️

No comments:

Post a Comment