Saturday, 16 November 2024

യുവതിയുടെ FindMyDevice പരീക്ഷണങ്ങൾ!

സഹ്യാദ്രി മലനിരകൾക്കിടയിലൂടെ ⛰️⛰️ 2nd - 3rd ഗിയറിൽ വളഞ്ഞും തിരിഞ്ഞും മെല്ലെ കയറ്റം കയറി പോകുന്ന KL 05 ജീപ്പ് 🚙. 

ചന്നം പിന്നം പെയ്യുന്ന മഴ 🌧️, മഴത്തുള്ളികൾ ഏറ്റ് ആസ്വദിച്ച് മുന്നിലത്തെ സീറ്റിൽ ഇടതുവശത്ത് ഡോറിനോട് ചേർന്ന് യാത്ര ചെയ്യുന്ന യുവതി 👩🏻. 

കാടിന് മഴ അനുഗ്രഹിച്ച് നൽകുന്ന സൗന്ദര്യത്തിൽ അലിഞ്ഞു ഇരുവശത്തുമുള്ള കാടിന്റെയും, കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങളുടെയും, താഴ്‌വാരകളുടെയും ഭംഗി തന്റെ മനസ്സിൽ അച്ചിട്ട് പതിപ്പിക്കുന്നതിനൊപ്പം കയ്യിലിരിക്കുന്ന ഫോണിലും മുദ്രണം ചെയ്യുന്നുണ്ട് ആ യുവതി 📱📷.

യുവതിയുടെ തൊട്ടടുത്ത് അവളുടെ 9 വയസ്സുകാരി കുട്ടിയും 👧🏻 ഉണ്ട്‌. "ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു 😏" എന്നുള്ള ഭാവത്തിൽ കയ്യിലിരിക്കുന്ന lays പാക്കറ്റ് 🥡കാലി ആക്കുന്നതിൽ ആണ് കുട്ടിയുടെ ജാഗ്രത. 

യാത്ര തുടങ്ങിയപ്പോൾ ഡോറിനോട് ചേർന്നുള്ള സീറ്റിൽ ഇരിക്കണം എന്ന് പറഞ്ഞ കുട്ടിയെ, "നിനക്ക് ശ്രദ്ധ ഇല്ല, നീ തെറിച്ചു റോഡിൽ വീഴും, ഞാൻ അവിടിരുന്നോളാം 😤" എന്ന് പറഞ്ഞാണ് യുവതി പിന്തിരിപ്പിച്ചത്. അതിന്റെ പ്രതിഷേധം കുട്ടിക്കുണ്ട് എന്ന് കുട്ടിയുടെ ഭാവത്തിൽ നിന്ന് വ്യക്തം 😌.


ജീപ്പിന്റെ പിറകിൽ, യുവതിയുടെ techie സുഹൃത്തും അമ്മയും അനിയനും, യുവതി അവരുടെ guest ആണ്. (ക്ഷണിച്ചാൽ മാത്രമേ guest ആകൂ എന്നും ഇടിച്ചു കേറി വന്നാൽ guest എന്നല്ല ghost എന്നാണ് പറയേണ്ടത് എന്നും 2 അഭിപ്രായം ഉണ്ട്!)🤔🤔

ജീപ്പ് അങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത് - സുഹൃത്തിന്റെ അമ്മ ചക്ക chips ന്റെ പാക്കറ്റ് പൊട്ടിച്ചു! 😍

ചക്കയുപ്പേരി യുവതിയുടെ weakness ആണ് 😋 - യുവതി തല്ക്കാലം ദൃശ്യാസ്വാദനത്തിനു break കൊടുത്ത്, കയ്യിലിരുന്ന phone മടിയിൽ വച്ച്, രണ്ടു കയ്യും കുമ്പിൾ രൂപത്തിലാക്കി പിറകിലെ സീറ്റിലേക്ക് നീട്ടി 💁🏻💁🏻 - സുഹൃത്തിന്റെ അമ്മ പകർന്നു തന്ന ഉപ്പേരി ആസ്വദിച്ചു, വീണ്ടും അടുത്ത set ന് കൈനീട്ടി. ജീപ്പ് അപ്പോഴും വളവും തിരിവും കയറ്റവും ഇറക്കവും താണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

രണ്ടാമത്തെ set ഉപ്പേരി തീരാറായപ്പോഴാണ് യുവതി ആ നഗ്നസത്യം മനസ്സിലാക്കിയത് 🙄 - പിണറായി വിജയൻ പണ്ട് പറഞ്ഞ പോലെ - യുവതിയുടെ മടിയിൽ കനമില്ല! 🫣

സിമ്പിൾ ആയി പറഞ്ഞാൽ മടിയിലിരുന്ന phone വഴിയിൽ എവിടെയോ മടിയിൽ നിന്ന് ഊർന്നു താഴെ വീണു പോയി. മടയിൽ കനമില്ലെങ്കിൽ പേടിക്കാനില്ലെന്നു പിണറായി വിജയന് പറയാമെങ്കിലും, ഫോണില്ലാതെ എന്ത് ചെയ്യുമെന്ന് ഓർത്തു യുവതിയുടെ കണ്ണിൽ ഇരുട്ട് കേറി, തലയ്ക്കു ചെറിയൊരു കറക്കം ഉണ്ടോ?🫨🥵😵‍💫🤯

Google pay, banking apps, Whatsapp, Gmail, ഓഫീസിൽ ലോഗിൻ ചെയ്യാൻ ഉള്ള authentication ആപ്പുകൾ തുടങ്ങി ജാതകം വരെ അതിനകത്താണ്. കാണാതെ ആരുടേം phone നമ്പർ പോലും അറിയില്ല. 🤕🤒

സുഹൃത്ത് യുവതിയുടെ ഫോണിലേക്കു വിളിച്ചു നോക്കിക്കൊണ്ടിരുന്നു. 📲

Bell അടിക്കുന്നുണ്ട് ആരും എടുക്കുന്നില്ല, അല്ലേലും ഈ കാട്ടിൽ ഈ മഴയത്ത് യുവതിയുടെ phone എടുക്കാൻ കുരങ്ങന്മാരല്ലാതെ ആരിരിക്കുന്നു. ☹️

ജീപ്പ് U turn എടുത്തു, ആ മഴയത്ത് road ന്റെ ഓരങ്ങളിൽ ഉള്ള കുറ്റിച്ചെടികൾക്കിടയിൽ 5 set കണ്ണുകൾ നീല നിറമുള്ള വസ്തുക്കൾ അന്വേഷിച്ചു. 👀👁‍🗨️👀👁‍🗨️👀

Diary milk, നീല lays പാക്കറ്റ്, mineral water ന്റെ നീല കവർ - വഴി നീളെ waste വലിച്ചെറിയുന്ന tourist കളോട് യുവതിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി! 😡🤬👿

6 km ദൂരം പോയി ഒന്നും കിട്ടാതെ വന്നപ്പോഴാണ് യുവതിയുടെ തലയിൽ കൊള്ളിയാൻ മിന്നിയത്. "Find my device ആപ്പ് വച്ച് GPS location ട്രാക്ക് ചെയ്‌താൽ പോരെ!" യുവതി സുഹൃത്തിനോട് ചോദിച്ചു. 🤓😶‍🌫️🥸

"എന്താ ദാസാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത്! ഒന്നൂല്ലേലും നമ്മൾ രണ്ടും മൂത്ത ടെക്കികൾ അല്ലേ! "🤠😎🫡

"എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് വിജയാ!"😛

സുഹൃത്തിന്റെ ഫോണിൽ Find My Device എടുത്ത് യുവതിയുടെ gmail credentials കൊടുക്കാൻ തുടങ്ങുമ്പോഴാണ് അടുത്ത ട്വിസ്റ്റ്‌. വേറെ device ൽ നിന്ന് Gmail ലോഗിൻ ചെയ്യാൻ ശ്രമിച്ചത് കൊണ്ടു യുവതിയുടെ സേഫ്റ്റിക്ക് വേണ്ടി Google ഒരു OTP യുവതിയുടെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്ന്! ആ OTP കൊടുത്താലേ ലോഗിൻ ചെയ്യാൻ പറ്റുള്ളൂ എന്ന്! 🫤

ഏത് - കളഞ്ഞു പോയ ഫോൺ ട്രാക്ക് ചെയ്യാൻ ലോഗിൻ ചെയ്യാൻ ഉള്ള OTP കളഞ്ഞു പോയ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്ന്! What coconut!🥹🙎🏻‍♀️🤦🏻‍♀️

അവസാനം എങ്ങനൊക്കെയോ ലോഗിൻ ചെയ്ത് ലൊക്കേഷൻ കണ്ടു പിടിച്ച് അവിടെ പോയി നോക്കുമ്പോ അവിടില്ല, പക്ഷെ ഭാഗ്യത്തിന് phone bell അടിച്ചോണ്ടിരുന്നത് ഒരു tamil tourist എടുത്തു. അദ്ദേഹം ആ ഫോണുമായി ഏതോ റിസോർട്ടിലേക്കുള്ള യാത്രയിൽ ആണെന്നും അവിടെ വന്നു വാങ്ങിക്കോളാനും പറഞ്ഞു. 😇

2 മണിക്കൂർ നീണ്ടു നിന്ന സെർച്ച്‌ ഓപ്പറേഷൻ അതോടെ അവസാനിപ്പിച്ചു search ടീം വീണ്ടും ജീപ്പിൽ കേറി. 🚶🏻‍♀️🚶🏻🚶🏻‍♀️🚶🏻🚶🏻‍♀️

ഡോറിന്റെ സൈഡിൽ ഇരിക്കാൻ പോയ യുവതിയോട് കുട്ടി "അമ്മ ഇനി അകത്തോട്ടു കേറി ഇരുന്നോ, അമ്മക്കൊരു ശ്രദ്ധയുമില്ല, phone കൊണ്ടു കളഞ്ഞപ്പോ സമാധാനമായില്ലേ!" എന്ന് പറഞ്ഞു അകത്തോട്ടു ഒതുക്കി കളഞ്ഞു! 👉🏻👉🏻

എന്തായാലും phone കിട്ടി! യുവതി സന്തോഷത്തോടെ വീണ്ടും ജീപ്പിൽ യാത്ര തുടർന്ന്. 

2 ആഴ്ചയ്ക്ക് ശേഷം 16 November 2024 ന് യുവതി ആ കഥ അതേ mobile phonil ടൈപ്പ് ചെയ്ത് ഗൂഗിൾ blogspot ൽ post ചെയ്തു.

ശുഭം. ❤️

Thursday, 23 May 2024

ബാങ്കിന്റെ വികൃതികൾ

കാര്യം മാസാവസാനം ആവാറായി,  account കാലി ആവാറായി, എന്നൊക്കെ ഉള്ള സത്യങ്ങൾ മുന്നിൽ വന്നു പല്ലിളിച്ചു കാണിക്കുമെങ്കിലും, "31 വരെ മിനിമം ചായ കുടിക്കാൻ ഉള്ള balance ബാക്കി ഉണ്ടാവാണേ കർത്താവേ" എന്ന് പ്രാർത്ഥന 15th ന് തന്നെ തുടങ്ങാറുണ്ട്. 15 രൂപേടെ ചായക്ക് "credit card എടുക്കുമോ ചേട്ടാ " എന്ന് ചോദിക്കുന്നത് മോശമല്ലേ 🤷🏻‍♀️

അങ്ങനെ ഇന്നലെ വൈകിട്ടു ചായ കുടിച്ചിട്ട് Gpay ചെയ്യാൻ phone എടുത്തപ്പോ ദേ ബാങ്കിന്റെ മെസ്സേജ് :

"പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ 12 രൂപാ വാർഷിക പ്രീമിയം അടക്കാൻ ഉള്ള balance താങ്കളുടെ അക്കൗണ്ടിൽ ഇല്ല, താൻ വല്യ മറ്റേടത്തെ software engineer ആണെന്ന് പറഞ്ഞു നടക്കാൻ ഉളുപ്പില്ലെടോ, മിനിമം balance എങ്കിലും keep ചെയ്തൂടെടോ " ന്ന്. 🫣

22 ആം തിയതി ആയതു കൊണ്ടും, അന്നം തരുന്ന കമ്പനി ഈ വർഷം ഒരു ദക്ഷിണ്യവുമില്ലാതെ മുണ്ട് മുറുക്കി ഉടുക്കാൻ നിർബന്ധിച്ചത് കൊണ്ടും, തന്റെ സാമ്പത്തികാവസ്ഥ തന്നെക്കാളും നന്നായി ബാങ്കുകാർക്ക് അറിയാമെന്നുള്ള ഉത്തമ വിശ്വാസത്തിന്റെ പുറത്തും, അന്നക്കുട്ടി ആ മെസ്സേജ് 101% വിശ്വസിച്ചു. 🥸

ചായെടെ 15 രൂപാ യാതൊരു ഉളുപ്പിമില്ലാതെ friend നെ കൊണ്ട് Gpay ചെയ്യിച്ചു.🥳

"എന്നാലും അങ്ങനെ വരാൻ വഴി ഇല്ലല്ലോ.. 🤔 Internet reimbursement ന്റെ 750 രൂപാ മിനിഞ്ഞാന്ന് കിട്ടിയതിപ്പോ ആരെടുത്തോണ്ട് പോയി? " എന്നൊക്കെ ആലോചിച്ചു net banking login ചെയ്യാൻ പോകുമ്പോ ബാങ്കിന്റെ അടുത്ത മെസ്സേജ് :

"ക്ഷമിക്കണം, പറ്റിച്ചേ!!ഞങ്ങൾക്കൊരു അബദ്ധം പറ്റിയതാണ്. Please ignore the earlier message." എന്ന്!!

മാ മാ മാ, മൈ dear ICICI ബാങ്കേ, അന്റെ ചാട്ടം എങ്ങോട്ടാന്ന് എനക്ക് മനസ്സിലാവുന്നുണ്ട്! 🧐

 വിശന്നിരിക്കുന്നവന്റെ മുന്നിൽ ബിരിയാണി കൊണ്ട് വയ്ക്കുന്ന പോലെ, Daily 3 നേരം pre approved personal loan തരാമെന്നുള്ള നിന്റെ പ്രലോഭനത്തിന് അന്നക്കുട്ടി വശംവദ  ആവാത്തോണ്ട് ഇനി "ചായ കുടിക്കാൻ ഉള്ള personal loan" എടുപ്പിക്കണം അല്ലേ! 😤

Nothing walking! ഒന്നും പറ്റിയില്ലേൽ കൊച്ചിന്റെ piggy ബാങ്കീന്നു loan എടുത്തു ചായ കുടിച്ചോളാമെന്നേ! 

ശ് ശ്! 🤫 ഇതിനി അവളോട്‌ പറയാൻ ഒന്നും നിക്കണ്ട! 🤷🏻‍♀️

Tuesday, 23 January 2024

ഓമയ്ക്ക alias Pappaya "Reloaded" with love!


This thing is called Pappaya alias "ഓമയ്ക്ക " when it comes to Central Travancore area.

When we visit our native at Central Travancore and come back to Trivandrum, we will have our car ഡിക്കിസ് filled with ഓമയ്ക്ക, ചേന, കാച്ചിൽ, കപ്പ, കായ, ചക്ക - മാങ്ങാ (as per season).

Being a family with membership of 1.5, these will last and run over 2 weeks in our kitchen, till finally the 0.5 in the 1.5 says "അമ്മയ്ക്ക് വേറെ എന്തേലും ഉണ്ടാക്കി തന്നൂടെ?"

അങ്ങനെ ഡിക്കി നിറയെ "Taste of Pathanamthitta" യുമായി വന്നു ഒരു വിധത്തിൽ ഓമയ്ക്ക 2 ആഴ്ച എടുത്തു 4 നേരമായി തിന്നു തീർത്തു (ഇത്രേം ദൂരം താണ്ടി വന്ന സ്നേഹത്തിന്റെ ആ ചിഹ്നത്തിനെ കളയാൻ മനസ്സനുവദിച്ചില്ല!!).

ഇനി ഓമയ്ക്കയുടെ "ഓ " ന്ന് എഴുതി കാണിച്ചാൽ 0.5 എന്നെ കുനിച്ചു നിർത്തി ഇടിക്കും എന്നുള്ള അവസ്ഥയിൽ നിക്കുമ്പോ, ദാ വരുന്നു ഞങ്ങളുടെ നന്മമരം alias maid ചേച്ചി ഒരു ഭാരിച്ച കവറും കൊണ്ട്:

"നിങ്ങൾക്ക് പപ്പക്കാ (that's how they call Pappaya here) ഭയങ്കര ഇഷ്ടമാണല്ലേ, എന്റെ വീട്ടിൽ ആർക്കും വേണ്ടാതെ കിടക്കുവാ നല്ല ഒന്നാംതരം പപ്പക്കാ.. നല്ല മൂന്നെണ്ണം നോക്കി ഞാൻ ഇപ്പൊ മോനെക്കൊണ്ട് എടുപ്പിച്ചതാ.."

പപ്പക്കാ alias Pappaya alias ഓമയ്ക്ക ആവശ്യമുള്ളവർ please DM, door delivery ഉണ്ടായിരിക്കുന്നതല്ല, Carnival Ground floor പാർക്കിങ്ങിൽ വന്നിട്ട് വിളിച്ചാൽ മതി !
Let's spread some Pappaya love - benefits of Pappaya includes protection against heart disease, reduced inflammation, aid in digestion, and boosting your immune system. 😬

പരിമിതമായ സ്റ്റോക്ക് മാത്രം (2 എണ്ണം -  മൂന്നാമത്തേത് maid ആവേശപൂർവ്വം അരിഞ്ഞു ഫ്രിഡ്ജിൽ കേറ്റി already 🥴). 🚶🏽‍♀️🚶🏽‍♀️

ഈ genre ൽ പെട്ട വേറൊരു കഥ കൂടെ പറഞ്ഞേക്കാം.

പണ്ട് ഏതേലും വീട്ടിൽ ലഞ്ച് ന് പോകുമ്പോ, പാവയ്ക്ക തോരൻ ഉണ്ടെങ്കിൽ I used to finish it off first because I don't like the taste and അത് തീർത്തു കഴിഞ്ഞാൽ പിന്നെ ബാക്കി food സമാധാനമായി കഴിക്കാല്ലോ ന്ന് കരുതി, (ഇഷ്ടമല്ല, വേണ്ടന്നൊക്കെ പറഞ്ഞാൽ അമ്മേടെ വായിലിരിക്കുന്നത് കേൾക്കും ). ചില വീട്ടുകാര് അത് കണ്ടിട്ട് "ആഹാ, മോൾക്ക് പാവയ്ക്കാ തോരൻ അത്രയ്ക്ക് ഇഷ്ടമാണോ" എന്നും ചോദിച്ചു പിന്നേം ഒരു load serve ചെയ്യും.

പാവം പാവം അന്നക്കുട്ടി! 🤷🏻‍♀️

Wednesday, 3 January 2024

പിശാശിന്റെ ആത്മാക്കൾ ഇവിടെ Come On!

2024 New Year ഐശ്വര്യമായി പള്ളീൽ തുടങ്ങാം എന്ന് വച്ചാണ് കുർബാനേടെ സമയം ഒക്കെ മാത്തച്ചനോട് നേരത്തെ തിരക്കി വച്ചത്.

മാത്തച്ചൻ = Office colleague who is  that വിശാലമനസ്കനും പരോപകാരിയും സ്ഥലത്തെ സ്ഥലത്തെ പ്രധാന അലമ്പനും പള്ളീലെ "പുരാതന" മെമ്പറും.

മാത്തച്ചൻ 8 നു പള്ളീലെ പ്രോഗ്രാം തുടങ്ങുമെന്ന് പറയുന്നു. അന്നക്കുട്ടിയും കുട്ടിയും ഇത്രേം നേരത്തെ പോകണോ വേണ്ടേ ന്നൊക്കെ ആലോചിച്ചെങ്കിലും parking കിട്ടാതിരുന്നാലോ ന്നു പേടിച്ചു 15 km drive ചെയ്തു ഒരു 8.45 നു എത്തുന്നു.

പള്ളീൽ അച്ചൻ പോയിട്ട് ഒരീച്ച പോലുമില്ല. തൊട്ടപ്പുറത്തെ star ഹോട്ടലിൽ നിന്ന് DJ music മാത്രം അനർഗളനിർഗളം മാടി വിളിക്കുന്നു.

കുട്ടി : "അമ്മേ, ഇവിടെങ്ങും ആരുമില്ലല്ലോ, നമുക്കെന്നാ അവിടെ പോയാലോ?"

"ചുമ്മാതിരിയെടി!" (Control തരണേ കർത്താവേ! )

9 ആയി, 10 ആയി, Post ആയി അവിടെ പിറകിലൊരു തൂണിൽ ചാരി  ഇരിക്കുമ്പോ അതാ അച്ചൻ വരുന്നു, അതിനിടക്ക് പലപ്പോഴായി ഒരു 10-30 പേരും വന്നു.

അച്ചൻ : "പള്ളീൽ വന്നാൽ പിറകിൽ തൂണിന്റെ മറവിലും ഇരുട്ടത്തും വന്നു ഒളിച്ചിരിക്കുന്നത് പിശാചിന്റെ influence കൊണ്ടാണെന്നും, പിറകിൽ നിൽക്കുന്ന (പിശാശുക്കൾ ) എല്ലാരും മുന്നിലേക്ക് വരേണ്ടതാണെന്നും അറിയിക്കുന്നു"

("ഞങ്ങൾ മാത്രമല്ല, അവരെല്ലാരും ഉണ്ട്" - ജഗദീഷ്  In Hariharnagar. Jpg)

അന്നക്കുട്ടി (പിശാച് ) കൂടെയുള്ള കുട്ടി പിശാചിനെ നോക്കുന്നു. Post ആയി ബോറടിച്ചു ക്ഷമ നശിച്ച കുട്ടി പിശാച് 👿 ഉണ്ടക്കണ്ണുരുട്ടി "ഞാൻ അപ്പോഴേ പറഞ്ഞതല്ലേ DJ ക്ക് പോകാം, അല്ലേൽ വീട്ടിൽ പോകാമെന്നു " ന്നുള്ള അർത്ഥത്തിൽ നോക്കുന്നു.

അമ്മപ്പിശാച് "I'm the sorry അളിയാ🏃🏽‍♀️🏃🏽‍♀️ " എന്ന് കണ്ണ് കാണിക്കുന്നു!

മൂന്നു മണിക്കൂർ ആ പള്ളിക്കകത്തു കുർബാന കൂടാമെന്നുള്ള ത്വര കൊണ്ട് പിടിച്ചു നിന്ന ആ രണ്ടു പിശാചുക്കളൂടെ മുന്നോട്ടു കേറി നിക്കുന്നു. ഇനി അതിന്റെ കുറവ് വേണ്ടാ! 🤷🏻‍♀️
Mr. മാത്തച്ചൻ - ഓഫീസിൽ വരുമ്പോ ഒരു കയ്യകലം മാറി നിന്നോ! പിശാച് കേറിയാ പിന്നെ അന്നക്കുട്ടിക്ക് മുന്നും പിന്നും നോട്ടമില്ല! 🪓⚔️🏹🛡️