2024 New Year ഐശ്വര്യമായി പള്ളീൽ തുടങ്ങാം എന്ന് വച്ചാണ് കുർബാനേടെ സമയം ഒക്കെ മാത്തച്ചനോട് നേരത്തെ തിരക്കി വച്ചത്.
മാത്തച്ചൻ = Office colleague who is that വിശാലമനസ്കനും പരോപകാരിയും സ്ഥലത്തെ സ്ഥലത്തെ പ്രധാന അലമ്പനും പള്ളീലെ "പുരാതന" മെമ്പറും.
മാത്തച്ചൻ 8 നു പള്ളീലെ പ്രോഗ്രാം തുടങ്ങുമെന്ന് പറയുന്നു. അന്നക്കുട്ടിയും കുട്ടിയും ഇത്രേം നേരത്തെ പോകണോ വേണ്ടേ ന്നൊക്കെ ആലോചിച്ചെങ്കിലും parking കിട്ടാതിരുന്നാലോ ന്നു പേടിച്ചു 15 km drive ചെയ്തു ഒരു 8.45 നു എത്തുന്നു.
പള്ളീൽ അച്ചൻ പോയിട്ട് ഒരീച്ച പോലുമില്ല. തൊട്ടപ്പുറത്തെ star ഹോട്ടലിൽ നിന്ന് DJ music മാത്രം അനർഗളനിർഗളം മാടി വിളിക്കുന്നു.
കുട്ടി : "അമ്മേ, ഇവിടെങ്ങും ആരുമില്ലല്ലോ, നമുക്കെന്നാ അവിടെ പോയാലോ?"
"ചുമ്മാതിരിയെടി!" (Control തരണേ കർത്താവേ! )
9 ആയി, 10 ആയി, Post ആയി അവിടെ പിറകിലൊരു തൂണിൽ ചാരി ഇരിക്കുമ്പോ അതാ അച്ചൻ വരുന്നു, അതിനിടക്ക് പലപ്പോഴായി ഒരു 10-30 പേരും വന്നു.
അച്ചൻ : "പള്ളീൽ വന്നാൽ പിറകിൽ തൂണിന്റെ മറവിലും ഇരുട്ടത്തും വന്നു ഒളിച്ചിരിക്കുന്നത് പിശാചിന്റെ influence കൊണ്ടാണെന്നും, പിറകിൽ നിൽക്കുന്ന (പിശാശുക്കൾ ) എല്ലാരും മുന്നിലേക്ക് വരേണ്ടതാണെന്നും അറിയിക്കുന്നു"
("ഞങ്ങൾ മാത്രമല്ല, അവരെല്ലാരും ഉണ്ട്" - ജഗദീഷ് In Hariharnagar. Jpg)
അന്നക്കുട്ടി (പിശാച് ) കൂടെയുള്ള കുട്ടി പിശാചിനെ നോക്കുന്നു. Post ആയി ബോറടിച്ചു ക്ഷമ നശിച്ച കുട്ടി പിശാച് 👿 ഉണ്ടക്കണ്ണുരുട്ടി "ഞാൻ അപ്പോഴേ പറഞ്ഞതല്ലേ DJ ക്ക് പോകാം, അല്ലേൽ വീട്ടിൽ പോകാമെന്നു " ന്നുള്ള അർത്ഥത്തിൽ നോക്കുന്നു.
അമ്മപ്പിശാച് "I'm the sorry അളിയാ🏃🏽♀️🏃🏽♀️ " എന്ന് കണ്ണ് കാണിക്കുന്നു!
മൂന്നു മണിക്കൂർ ആ പള്ളിക്കകത്തു കുർബാന കൂടാമെന്നുള്ള ത്വര കൊണ്ട് പിടിച്ചു നിന്ന ആ രണ്ടു പിശാചുക്കളൂടെ മുന്നോട്ടു കേറി നിക്കുന്നു. ഇനി അതിന്റെ കുറവ് വേണ്ടാ! 🤷🏻♀️
Mr. മാത്തച്ചൻ - ഓഫീസിൽ വരുമ്പോ ഒരു കയ്യകലം മാറി നിന്നോ! പിശാച് കേറിയാ പിന്നെ അന്നക്കുട്ടിക്ക് മുന്നും പിന്നും നോട്ടമില്ല! 🪓⚔️🏹🛡️
No comments:
Post a Comment