ഇത് അന്നക്കുട്ടീടെ മൂന്നാമത്തെ കമ്പനി ആണ് - ആദ്യത്തെ UK facing ടീമും. 2017 ഇൽ ഇവിടെ വന്നു കേറിയപ്പോ ആദ്യം ശ്രദ്ധയിൽ പെട്ടത്, +/- 'fresh from college age group' ഇൽ പെടുന്ന ആളുകൾ ഒട്ടുമേ ഇല്ല, എല്ലാം കുറച്ചു ഗൗരവത്തിൽ ഒക്കെ അധികം സംസാരിക്കാതെ പണി എടുക്കുന്ന കുറെ ആളുകൾ.
കേറി വരുന്ന റിസപ്ഷൻ ന്റെ ഇടതും വലതുമായി 2 bay ആണുള്ളത്. Flower bay ഉം Spice bay ഉം. അന്നക്കുട്ടീടെ സീറ്റ് ഇടതുവശത്തെ flower bay ഇലാരുന്നു. UK ടീമിലെ ഒരു 10-12 പേരെ ആ bay ഇൽ ഉണ്ടാരുന്നുള്ളു, ബാക്കി UK ടീം മുഴുവൻ Spice bay ഇൽ ആരുന്നു. (അവിടെ 12 പേരെ കൂടെ accommodate ചെയ്യാൻ സ്ഥലമില്ലാത്തോണ്ട് ഇവിടെ ഉപേക്ഷിച്ചതാണ് ).
ഒരു കണക്കിന് നന്നായി.. UK ടീമിന്റെ PM/SPM/GPM ഒക്കെ അപ്പുറത്ത.. ഇവിടെ അതുകൊണ്ട് ആ ഒരു relaxation ഉണ്ട്.
പോരാത്തതിന് അന്നക്കുട്ടീടെ സീറ്റ് ആണേൽ bay ടെ എൻട്രൻസ് കഴിഞ്ഞു walkway face ചെയ്തും. അന്നക്കുട്ടീടെ കണ്ണിൽ പെടാതെ ഒരീച്ച പോലും bay ടെ അകത്തേക്ക് കേറി പോവൂല്ല!
അങ്ങനെ അപ്പുറത്തെ bay ഇലിരിക്കുന്ന സ്വന്തം ടീമിലെ ആരേം അറിയത്തില്ലെങ്കിലും, ഇപ്പുറത്തെ bay ഇലിരിക്കുന്ന ഒരു 80-85% ആൾക്കാരേം പരിചയമായി, അവരുടെ onsite ചോക്ലേറ്റസ് ഒക്കെ നാണമില്ലാതെ വാരി തിന്നു നടന്ന ഒരു കാലം🍩🥮🍥..
അതും പോരാതെ ഇടക്കിടക്ക് France /Germany മുതലായ പുണ്ണ്യസ്ഥലങ്ങളിൽ നിന്ന് short term visit നു ( 1-2 weeks) വരുന്ന visitors നു seating മിക്കവാറും അന്നക്കുട്ടീടെ സീറ്റിന്റെ opposite ഉള്ള റൂമിലാരിക്കും.
അവര് നമ്മടെ നാട്ടുകാരെ പോലല്ല, കേറി വരുമ്പോ തന്നെ യാതൊരു പരിചയവും ഇല്ലെങ്കിലും നമ്മളെ നോക്കി വളരെ pleasant ആയി ചിരിച്ചിട്ടൊരു 'Good Morning🙋♂️ ' ഒക്കെ പറയും! അന്നക്കുട്ടി too reciprocates🙋🏻♀️!
Meeting റൂമുകൾ അന്വേഷിച്ചു വഴി തെറ്റി അലയുന്ന ആത്മാക്കൾ കു അന്നക്കുട്ടി ഒരു അഭയമായി. അവസാനം എല്ലാ meeting rooms ഇലെക്കുമുള്ള route map print എടുത്തു side സ്ക്രീനിൽ pin ചെയ്തു വച്ചു🗒️📌. ഇനി അഥവാ അന്നക്കുട്ടി എന്തേലും തിരക്കിലാണെലും ആത്മക്കൾക്കു വഴി നോക്കി കണ്ടു പിടിക്കാല്ലോ!
"5-6 വർഷം ആയി ഇവിടെ പണിയെടുക്കുന്ന നമ്മളെക്കാളും പരിചയക്കാരാണ് ഇവിടെ 1 വർഷം പോലുമായിട്ടില്ലാത്ത അന്നക്കുട്ടിക്ക് " എന്നുള്ള statements ഒക്കെ കേട്ടു
ധൃതങ്കപുളകിതയായി
"ഒരു മധുരകിനാവിൻ ലഹരിയിലെങ്ങോ കുടുമുല്ല പൂ വിരിഞ്ഞു..💃🏻👯👯" ന്നൊക്കെ പാടി അന്താക്ഷരി കളിച്ചു നടന്ന അന്നക്കുട്ടിയെ തേടി ആ വാർത്ത എത്തി.
നമ്മൾ 12 പേരേം അപ്പുറത്തെ UK ബെയിലേക്ക് മാറ്റാൻ പോകുന്നു!
അന്നക്കുട്ടി തളർന്നില്ല. "Change is inevitable " - അവിടേം ഇതുപോലൊക്കെ അങ്ങ് കൂടാം!
"ആകാശത്തിന് കീഴെ ഉള്ള ഏതു മണ്ണും ഈ ജഗന്നാഥന് സമം " എന്നാണല്ലോ പ്രമാണം!
ജഗന്നാഥനെ മനസ്സിൽ ധ്യാനിച്ചു കൂടും കിടക്കേം എടുത്തു UK bay യിൽ എത്തിയപ്പോഴല്ലേ അന്നക്കുട്ടിക്ക് ചതി മനസ്സിലായത്!😮
അന്നക്കുട്ടിക്ക് തന്നിരിക്കുന്ന seat ഭിത്തിയോട് ചേർന്ന് ഒരു മൂലയ്ക്ക്. ചുറ്റും ഭിത്തി മാത്രം. 90 ഡിഗ്രി തല തിരിച്ചാൽ പോലും മനുഷ്യരെ കാണാൻ പറ്റൂല്ല! ഒരു 120 ഡിഗ്രി തല ഇടത്തേക്ക് ചരിച്ചാ 2 മനുഷ്യരെ കാണാം - എന്റെ PM നേം SPM നേം!!! 180 ഡിഗ്രി ചരിച്ചാ വേറൊരു PM. ഇതിലും വല്യ കൊടും ചതി ഇനി എന്തോ ഉണ്ട്!! ഈ seat allocation ചെയ്ത 'മഹാനുഭാവലു' ആരാന്നു ഇന്നും അന്നക്കുട്ടിക്ക് അറിയാന്മേല!!🤷🏻♀️
കുട്ടനാട്ടീന്ന് രാജസ്താനിലേക്ക് പോയ പോലെ! 🥵
കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിന് ഓണപ്പാട്ട് പ്രാക്ടീസ് ചെയ്യാൻ ഇ bayil ഉള്ള ഒരുത്തനെ പൊക്കാൻ അന്നക്കുട്ടിം പ്രശുവും കൂടെ വന്ന ഒരു സീൻ ആണ് പെട്ടെന്ന് അന്നക്കുട്ടീടെ ഓർമയിൽ മിന്നിയത്.
ഏതോ പ്രൊഡക്ഷൻ issue കത്തി നിക്കുന്ന സമയം ആണെന്നറിയാതെ ഞങ്ങൾ ചെന്ന് അവനെ വിളിച്ചതും, ഉണ്ണുന്നവനറിഞ്ഞില്ലെങ്കിലും വിളമ്പുന്നവൻ അറിയണം എന്നുള്ള പ്രമാണം ഓർക്കാതെ അവൻ ഞങ്ങളുടെ കൂടെ വരാൻ എണീറ്റപ്പോ, അവന്റെ (എന്റെയും ) PM വന്നു "First priority should go to our bread and butter, അല്ലെ?" എന്നുള്ള ചോദ്യം ചോദിച്ചതും, ഞാനും പ്രശ്വും വന്ന വഴി തിരിച്ചോടിയതും 🏃🏃🏼♀️,
ഓടുന്ന വഴിയിൽ ആലോചനയിൽ മുഴുകിയ പ്രഷുനോട്
"എന്ത് പറ്റി രമണാ🤨?" ന്ന് ചോദിച്ചപ്പോ,
"അല്ല, ഈ അവസാന നിമിഷം നമ്മൾ എവിടെ പോയി bread ഉം ബട്ടറും ഒപ്പിക്കുമെന്നാ ഞാൻ ആലോചിക്കുന്നേ🤔 " ന്ന്
മറുപടി പറഞ്ഞതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ..
എല്ലാം കൂടെ ആലോചിച്ചിട്ട് തല കറങ്ങുന്നു! 😖പോരാത്തതിന്
"You are trapped അന്നക്കുട്ടീ" ന്നുള്ള അടക്കിപ്പിടിച്ചുള്ള ചിരികൾ പലരുടേം മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു!😰
"മോഹഭങ്ക മനസ്സിലെ.. ശാപം പങ്കില നടകളിൽ.." പാടി അന്നക്കുട്ടി പുതിയ seat ഇലേക്ക് ഇരുന്നു!🚶🏽♀️🚶🏽♀️
പക്ഷെ സത്യം പറഞ്ഞാ മനുഷ്യരെ കാണാൻ പറ്റൂല്ല ന്നുള്ള ഒരു പ്രശ്നം ഒഴികെ അന്നക്കുട്ടിക്ക് ഒരു മാറ്റോം ആ seat കൊണ്ടുവന്നില്ല! 🥳
മേൽപ്പറഞ്ഞ എന്റെ PM - counter dialogue കളുടെ ഉസ്താദ് ആണെന്നും നമ്മളൊന്നും പുള്ളിക്കാരിടെ മുന്നിൽ ആരുമല്ലെന്നും മനസ്സിലായത് അത് കഴിഞ്ഞാണ്..🤪
SPM ആണേൽ നമ്മളുടെ കൂടെ നമ്മളിൽ ഒരാളെ പോലെ തന്നെ! pwoli!!😎
180 ഡിഗ്രി ഇലുണ്ടാരുന്ന PM - കുറച്ചു reserved ടൈപ്പ് ആയ പുള്ളി വരെ, കുറച്ചു ദിവസങ്ങൾക്കകം chill ആയി!🤓
അപ്പോഴേക്കും കോവിഡ് വന്നു, ഓഫീസ് ആ ബിൽഡിംഗ് ന്ന് മാറി, ഇനി പുതിയ ബിൽഡിങ്ങിൽ പുതിയ seat ഒക്കെ ആവും!😵
അന്നക്കുട്ടിക്ക് ഒരു request എയ് ഉള്ളു -
അന്നക്കുട്ടിയെ ഭിത്തിക്കു പിടിച്ചൊട്ടിച്ചു വയ്ക്കാതിരിക്കാൻ പറ്റുമോ?? 👀
👍🏻
ReplyDeleteThank you!!! 🤩
DeleteThank youu!! 💙
ReplyDelete