"അമ്മേ, ഞാൻ powder വച്ചു നെറ്റിക്ക് ചന്ദനം പോലെ വരച്ചോട്ടേ?"
രാവിലെ കുളിപ്പിച്ചു കഴിഞ്ഞപ്പോ ഉള്ള ചോദ്യം.
Meanwhile ഞാൻ 25 വർഷം back:
ചന്ദനത്തിന്റെ ലുക്ക് കിട്ടാൻ powder പോരാ ന്നു തോന്നീട്ടു അമ്മ സ്കൂളിൽ പോയ തക്കം നോക്കി അടുക്കളെന്നു മഞ്ഞപ്പൊടി എടുത്തു ചന്ദനം ആക്കി role play (അമ്മേടെ സാരി എടുത്തുടുത്തു, തോർത്ത് വച്ചു മുടി കെട്ടി ) ചെയ്ത ഏകാങ്ക നാടകങ്ങൾ! മഞ്ഞപ്പൊടി പ്രയോഗം പിടിക്കപ്പെടാതിരിക്കാൻ മഞ്ഞനിറം നെറ്റിന്നു കളയാൻ പെട്ട പാട്!
ഹിന്ദു ആകാഞ്ഞതിൽ ചില്ലറ അല്ലാരുന്നു സങ്കടം!
ഞായറാഴ്ച രാവിലെ പള്ളീൽ പോകണ്ട, സന്ധ്യക്ക് അര മണിക്കൂർ നീണ്ടു നിൽക്കുന്ന യാമപ്രാർത്ഥനകൾ ചൊല്ലണ്ട, 5 തരം നോമ്പ് നോക്കണ്ട!
ഇതുക്കും മേലെ വേറൊരു fantasy ഉണ്ടാരുന്നു.. ഈ മലയാള സിനിമയിലൊക്കെ അന്ന് കൂടുതലും ഹിന്ദു തറവാടുകളും, അമ്പലത്തിൽ പോക്കും, ഉത്സവങ്ങളും ഒക്കെ കണ്ടിട്ട്..
ഞാനും (രാധ ) എന്റെ സാങ്കല്പിക ജയകൃഷ്ണനും "ഒന്നാം രാഗം പാടി.. ഒന്നിനെ മാത്രം തേടി.." വടക്കുംനാഥന്റെ നടയിലൂടെ കുറെ നടന്നതാ!
"ഞാൻ ഒരു ഹിന്ദു നെ കെട്ടിയാ അമ്മക്ക് പ്രശ്നം ഉണ്ടോ " ന്നു അമ്മയോട് nice ആയിട്ട് (8th ഇൽ പഠിക്കുമ്പോ എങ്ങാണ്ടാ ) ചോദിച്ചു
"നീ ആരെ കെട്ടിയാലും എനിക്കൊരു പ്രശ്നോം ഇല്ല.. എനിക്കും നിന്റപ്പനും ജീവിക്കാൻ പെൻഷൻ കിട്ടുന്നുണ്ട് " ന്നുള്ള അമ്മയുടെ "No objection certificate " ഉം മനസ്സിൽ വച്ചോണ്ട് കുറെ കാലം നടന്നത് മിച്ചം!
തീയും വന്നില്ല, ജ്യോതീം വന്നില്ല, ഒരു ജയകൃഷ്ണനും വന്നില്ല!
കോളേജിൽ ഒക്കെ ആയപ്പോ എങ്ങനേലും ഒരു അമ്പലത്തിന്റെ അകത്തു കയറി കാണണം, നടക്കണം എന്ന മിനിമം ആഗ്രഹത്തിലേക്കു എന്റെ "സ്വപ്നം " ഒതുങ്ങി.
എന്റെ റൂം മേറ്റ് അനുഷ - (tamil brahmin with roots in palakkad, born and brought up in Delhi - who speaks to her mother like "അമ്മാ, കബൂതർ റൂമിൽ വന്നു ആണ്ടാ പോട്ടിട്ടു പോയാച്ചു ") - യുടെ കൂടെ ഒരിക്കൽ തൃക്കാക്കര അമ്പലത്തിൽ പോയാണ് ആ ആഗ്രഹം സാധിച്ചത്..
അമ്പലത്തിൽ കയറി എന്താ ചെയ്യണ്ടേന്നു അറിയാത്ത എന്നെ ആരേലും തുറിച്ചു നോക്കുമോ എന്നുള്ള ഒരു പേടിയിൽ നടന്ന എന്നെ കടത്തി വെട്ടി, അമ്പലത്തിൽ നടയിൽ മുട്ട് കുത്തി കവിണു വീണു പ്രാർത്ഥിച്ച അനുഷയെ ആണ് ആൾക്കാരൊക്കെ തുറിച്ചു നോക്കിയത് 🤣
ജോലി കിട്ടി മംഗ്ലൂർ Infosys ഇൽ ചെന്ന് കഴിഞ്ഞ് ജയകൃഷ്ണനെ കിട്ടിയില്ലെങ്കിലും, കുറെ അമ്പലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കാൻ ഉള്ള അവസരം കിട്ടി.. അങ്ങനെ ആ കുഞ്ഞു ആഗ്രഹം കൊതി തീരെ നിവർത്തിച്ചു!!
Mr. ജയകൃഷ്ണൻ! Your രാധ - കട്ട waiting!
"അമ്മാ, കബൂതർ റൂമിൽ വന്നു ആണ്ടാ പോട്ടിട്ടു പോയാച്ചു" Hahaha 🤣🤣 super
ReplyDelete