Wednesday, 5 June 2019

ഫ്ളാറ്റിലെ വലിയൻ ചേട്ടൻ

ഫ്ളാറ്റിലെ ബാത്‌റൂമിൽ രാവിലെ കുളിക്കാൻ കയറുന്ന കുട്ടി : "ഇതിനാത്തു ദേ സിഗരറ്റിന്റെ മണം വരുന്നു.. ഇതെവിടുന്നാമ്മേ എന്നും ഇങ്ങനെ വരുന്നേ?"

"അതേ, ഇവിടെ ഉള്ള ഒരു ഫ്ളാറ്റിലെ ചേട്ടനെ സിനിമേലെടുത്തു.. ആ ചേട്ടൻ അതിനു വേണ്ടി പ്രാക്ടിസ് ചെയ്യുന്നതാ.."

"ഏതു സിനിമേൽ? മമ്മൂട്ടീടെ സിനിമേലാണോ?"

"അതിപ്പോ.. ഉം.. എല്ലാ സിനിമേലും എടുത്തു.. മോൻ കണ്ടിട്ടില്ലേ, എല്ലാ സിനിമേം തുടങ്ങുന്നേന് മുന്നേ 'ശ്വാസകോശം സ്പോഞ്ജ് പോലെയാണ്' ന്നൊക്കെ പറഞ്ഞു ഒരു ചേട്ടൻ വായൊക്കെ പഴുത്തു മരിക്കാൻ ആയി കിടന്നിട്ടു അവസാനം മരിച്ചു പോകുന്നേ?"

"ആ.. കണ്ടിട്ടുണ്ട്.."

"ആ ചേട്ടൻ മരിച്ചു പോയില്ലേ.. അപ്പൊ അടുത്ത ചാൻസ് ഈ ചേട്ടന് കൊടുക്കാൻ പോവാന്നാ കേട്ടെ.. അതിനു വേണ്ടി ആണ് ആ ചേട്ടൻ അപ്പിയിടുമ്പോഴും കുളിക്കുമ്പോഴും ബാത്‌റൂമിൽ വരെ ഇരുന്നു സിഗററ്റ് വലിക്കുന്നത്.. ഇനി അവസാനം നമ്മളേം കൂടെ സിനിമേൽ എടുക്കും ഈ ചേട്ടൻ ഇങ്ങനെ വലിച്ചാൽ!"

ആ ചേട്ടൻ അതു കേട്ടോ ഇല്ലെന്നു അറിയാൻ മേലാ.. എന്തായാലും രവിലേം വൈകിട്ടത്തെയും പുകക്ക് ഇച്ചിരി ശമനം ഉണ്ടായി..

Life_in_flats
Community_living
Have_some_mercy_on_fellow_human_beings!

No comments:

Post a Comment