Saturday, 25 May 2019

ഇമ്മിണി വല്യ കുഞ്ഞി കുട്ടി

രാവിലെ 9 മണി:

കുട്ടി : "എനിക്കെന്താ കാർ ഓടിക്കാൻ തരാത്തെ?"

അമ്മ : "കൊച്ചു പിള്ളേർക്ക് കാറൊന്നും ഓടിക്കാൻ പറ്റത്തില്ല. വലുതാവുമ്പോ ഓടിക്കാം!"

രാത്രി 9 മണി:
കുട്ടി : "'അമ്മ എനിക്കു ചപ്പാത്തി മുറിച്ചു വായിൽ വച്ചു താ.."

അമ്മ : "ഇത്രേം വല്യ പിള്ളേർക്കൊന്നും ആരും വാരി കൊടുക്കത്തില്ല.. തന്നെതാനേ എടുത്തു കഴിക്കണം."

കുട്ടി : "ഞാൻ വല്യ കുട്ടി ആയോ അപ്പൊ? എന്നിട്ടാണോ അമ്മ എനിക്ക് കാറോടിക്കാൻ തരാത്തത്?"

No comments:

Post a Comment