Sunday, 3 November 2019

ഒരു ചെരുപ്പിന്റെ കുത്തൽ

Friday സ്കൂളിൽ  നിന്ന് വന്നപ്പോ ആശാട്ടീടെ ചെരുപ്പ് പൊട്ടിപ്പോയി.. Day Care ന്നു  വിളിച്ചോണ്ട്  Car ഇൽ കേറിയപ്പോ മുതലേ "എന്റെ ചെരുപ്പ് പൊട്ടി, എനിക്ക് ചെരുപ്പ് വാങ്ങിച്ചു  തായോ " ന്നുള്ള സൈറൺ തുടങ്ങി.. 

അവസാനം സമാധാനിപ്പിക്കാൻ "ഇന്നിപ്പോ രാത്രി ആയില്ലേ,  നാളെ വാങ്ങിച്ചു തരാം അമ്മ " ന്നു പറഞ്ഞപ്പോ ദേ  കിടക്കുന്നു അടുത്ത പഞ്ച് ഡയലോഗ് : "അമ്മടെ ചെരുപ്പ് പൊട്ടിയാ മാത്രം അപ്പോ  തന്നെ വാങ്ങിക്കണം.  എന്റേത് മാത്രം നാളെ  നാളെ"

ഫെവിക്വിക്ക് വച്ചു ഒട്ടിച്ചു വച്ചിരിക്കുന്ന സ്വന്തം കാലിലെ ചെരുപ്പ് നോക്കി അമ്മയുടെ ആത്മഗതം (സ്വന്തം അമ്മയെ സ്‌മരിച്ചു കൊണ്ട് ) : "അറിവില്ലാ പ്രായത്തിൽ വിവരമില്ലാതെ  എന്തേലും  പറഞ്ഞിട്ടുണ്ടേൽ എന്നോടങ്ങു ക്ഷമിച്ചൂടെ.. ഇങ്ങനെ ഓരോ scene ഉം rewind  അടിപ്പിച്ചു ശവത്തിൽ കുത്താണോ  എന്റെ കർത്താവേ..   🤷🤷!!

ബാക്ക്ഗ്രൗണ്ട്  മ്യൂസിക് : " മാപ്പ് നൽകൂ മഹാമതേ.. 
മാപ്പു  നൽകൂ ഗുണനിധേ ".. 

(പ്രായശ്ചിത്തമായി ഒന്നല്ല "രണ്ടു" ജോഡി ചെരുപ്പും മുൻ‌കൂർ ജാമ്യമായി ഒരു ബാഗും വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. ഇനീം കുത്താതിരിക്കാൻ പറ്റുമോ? )

Wednesday, 21 August 2019

The magical drug!

Collecting the kid from the day care,  mother comes home with a short stint of migraine which has been troubling  her for almost 3 days, and unusually sits on the sofa with her fingers across her forehead.

The 4 year old turns back

"എന്തു പറ്റി അമ്മാ? "

"അമ്മക്ക് ചെറിയ  ഒരു തലവേദന"

Touches mom's  forehead and neck

"ചൂടൊന്നും ഇല്ലല്ലോ,  പിന്നെന്തു പറ്റി?  "

"അറിയത്തില്ല "

Thinks for a while and asks mom with a startled look

"അമ്മ സിഗററ്റ് വലിച്ചോ? "

The flabbergasted  mother കണ്ണും മിഴിച്ചു അന്തം വിട്ടു asks

"ഏഹ്.. ഇല്ലാ.. അതെന്താ നീ അങ്ങനൊക്കെ ചോദിച്ചേ "

For which the kid innocently says

"നമ്മൾ രാവിലെ ടീവി വയ്കുമ്പോ ഒരു മരുന്നിന്റെ പരസ്യം കാണിക്കത്തില്ലേ (Referring  to the videocon dth telemarketing  ad of "नशा बन्द" - an anti addiction  drug) ഒരു ചേട്ടൻ.. സിഗരറ്റ്   വലിച്ചിട്ടാ  തലവേദന എടുക്കുന്നേ.. ആ ചേട്ടന് ആ മരുന്ന് കൊടുക്കത്തില്ലേ, അമ്മ ആ മരുന്ന് വാങ്ങിച്ചു കഴിച്ചാ മതി തലവേദന മാറും "

ആ അമ്മേടെ തലവേദന പോയ വഴിക്കു പുല്ലു പോലും പിന്നെ വന്നിട്ടില്ലത്രെ !

Thanks to "नशा बन्द"!

Wednesday, 5 June 2019

ഫ്ളാറ്റിലെ വലിയൻ ചേട്ടൻ

ഫ്ളാറ്റിലെ ബാത്‌റൂമിൽ രാവിലെ കുളിക്കാൻ കയറുന്ന കുട്ടി : "ഇതിനാത്തു ദേ സിഗരറ്റിന്റെ മണം വരുന്നു.. ഇതെവിടുന്നാമ്മേ എന്നും ഇങ്ങനെ വരുന്നേ?"

"അതേ, ഇവിടെ ഉള്ള ഒരു ഫ്ളാറ്റിലെ ചേട്ടനെ സിനിമേലെടുത്തു.. ആ ചേട്ടൻ അതിനു വേണ്ടി പ്രാക്ടിസ് ചെയ്യുന്നതാ.."

"ഏതു സിനിമേൽ? മമ്മൂട്ടീടെ സിനിമേലാണോ?"

"അതിപ്പോ.. ഉം.. എല്ലാ സിനിമേലും എടുത്തു.. മോൻ കണ്ടിട്ടില്ലേ, എല്ലാ സിനിമേം തുടങ്ങുന്നേന് മുന്നേ 'ശ്വാസകോശം സ്പോഞ്ജ് പോലെയാണ്' ന്നൊക്കെ പറഞ്ഞു ഒരു ചേട്ടൻ വായൊക്കെ പഴുത്തു മരിക്കാൻ ആയി കിടന്നിട്ടു അവസാനം മരിച്ചു പോകുന്നേ?"

"ആ.. കണ്ടിട്ടുണ്ട്.."

"ആ ചേട്ടൻ മരിച്ചു പോയില്ലേ.. അപ്പൊ അടുത്ത ചാൻസ് ഈ ചേട്ടന് കൊടുക്കാൻ പോവാന്നാ കേട്ടെ.. അതിനു വേണ്ടി ആണ് ആ ചേട്ടൻ അപ്പിയിടുമ്പോഴും കുളിക്കുമ്പോഴും ബാത്‌റൂമിൽ വരെ ഇരുന്നു സിഗററ്റ് വലിക്കുന്നത്.. ഇനി അവസാനം നമ്മളേം കൂടെ സിനിമേൽ എടുക്കും ഈ ചേട്ടൻ ഇങ്ങനെ വലിച്ചാൽ!"

ആ ചേട്ടൻ അതു കേട്ടോ ഇല്ലെന്നു അറിയാൻ മേലാ.. എന്തായാലും രവിലേം വൈകിട്ടത്തെയും പുകക്ക് ഇച്ചിരി ശമനം ഉണ്ടായി..

Life_in_flats
Community_living
Have_some_mercy_on_fellow_human_beings!

Saturday, 25 May 2019

ഇമ്മിണി വല്യ കുഞ്ഞി കുട്ടി

രാവിലെ 9 മണി:

കുട്ടി : "എനിക്കെന്താ കാർ ഓടിക്കാൻ തരാത്തെ?"

അമ്മ : "കൊച്ചു പിള്ളേർക്ക് കാറൊന്നും ഓടിക്കാൻ പറ്റത്തില്ല. വലുതാവുമ്പോ ഓടിക്കാം!"

രാത്രി 9 മണി:
കുട്ടി : "'അമ്മ എനിക്കു ചപ്പാത്തി മുറിച്ചു വായിൽ വച്ചു താ.."

അമ്മ : "ഇത്രേം വല്യ പിള്ളേർക്കൊന്നും ആരും വാരി കൊടുക്കത്തില്ല.. തന്നെതാനേ എടുത്തു കഴിക്കണം."

കുട്ടി : "ഞാൻ വല്യ കുട്ടി ആയോ അപ്പൊ? എന്നിട്ടാണോ അമ്മ എനിക്ക് കാറോടിക്കാൻ തരാത്തത്?"

Saturday, 16 February 2019

Silence

Silence speaks a million words - if the "Silence" is from another person!

If you are the one being silent, then your "silence" would definitely speak a trillion words to you -

Flowing from the heart
Then through the brain
And sometimes overflowing through your eyes (nose too for some weirdos!)

those which your inner sense has to tell you -

What you really are and where you stand

To realize how you feel about yourself

And then depending on that

It would further say things to

Pamper you..
Console you..
Motivate you..

As and when applicable!

And then comes the true "inner peace" (as "Kungfu Panda" says it)!!

Wednesday, 16 January 2019

The sedated mom!

And the doc says to the mom: "This medicine is a bit sedative, so give it to the kid at night"

The lovely mom gives the "sedative" medicine at 8 pm to the kid.

9.20 pm - on the bed :

Kid shouting at mom and jumping on the bed saying and singing : "Kannu thurannu vaykamma, urangaathamma..
പറന്നേ.. ചെറു ചിറകുകളടിച്ചുയർന്നെ.."