Saturday, 19 July 2025

Dancing dolls

ആദ്യമായി ഒരു ബൊമ്മ തൊടുമ്പോൾ dance ചെയ്യുന്നത് കാണുന്നത് ദൂരദർശനിലെ Sunday ഉച്ചക്കുള്ള സ്‌മൃതിലയം പരിപാടിയിൽ ആണ്. "സീതാ ദേവി സ്വയംവരം ചെയ്തൊരു ത്രേതാ യുഗത്തിലെ ശ്രീരാമൻ " എന്നുള്ള പാട്ടിൽ.

പിന്നെ പപ്പായുടെ ചേട്ടന്റെ showcase ൽ dance ചെയ്യുന്ന തഞ്ചാവൂർ ബൊമ്മ കണ്ടിട്ടുണ്ടെങ്കിലും തൊട്ടു നോക്കിയിട്ടില്ല..

ഇവിടെ വരെ വന്ന സ്ഥിതിക്ക് തഞ്ചാവൂർ ബൊമ്മകളെ പരിചയപ്പെടാൻ ഇറങ്ങി. ചെന്ന് കയറിയത് സ്വന്തമായി ബൊമ്മകൾ പരമ്പരാഗതമായി ഉണ്ടാക്കുന്ന ബാലുവിന്റെ വീട്ടിൽ ആണ്.

Starting from 3 inches to 6 feet tall bomma - he makes it all, from the traditional dancing lady to batman, dora and Buddha - he has them all there. I touched and made them all dance! 😎

Spent more than an hour there. Though I was a bit reluctant to ask the working behind it, he was very keen in explaining the process ഒരു മുഷിവും ഇല്ലാതെ. ❤️

#thanjavoorbommai #dancingdolls 

Friday, 18 July 2025

ബ്രിഹദീശ്വരനും നന്ദികേശനും വാഴുന്ന തഞ്ചാവൂർ

9ലോ 10 ലോ പഠിക്കാൻ ഉണ്ടായിരുന്ന യാത്രാ സാഹിത്യ കൃതി - "കഥയുറങ്ങുന്ന വഴിയിലൂടെ " യാണ് രാജ രാജ ചോളനെയും, ബ്രഹദീശ്വരനെയും, അവിടെ സ്തൂപത്തിന് മുകളിലുള്ള 81 ton ഭാരമുള്ള കല്ലിനെയും, അദ്ദേഹത്തിനെ നോക്കി പുറത്ത് ഇരിക്കുന്ന ആജാനുബാഹുവായ നന്ദികേശനെയും ആദ്യമായി അന്നക്കുട്ടി പരിചയപ്പെടുന്നത്.

Google images accessible അല്ലാതിരുന്ന ആ കാലത്ത് മനസ്സിൽ തായാട്ടിന്റെ വിവരണങ്ങൾ കൊണ്ട് സങ്കല്പിച്ചുണ്ടാക്കിയ ചിത്രങ്ങളെ 20 വർഷങ്ങൾക്കിപ്പുറം ഇന്ന് നേരിൽ കണ്ടു! ❤️

രാജ രാജ ചോളന്റെ കാലശേഷം ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനം തഞ്ചാവൂരിൽ നിന്ന് ഗംഗയ്കോണ്ടചോളപുരത്തിലേക്കു മാറി. 

ഈ വരവിൽ അവിടം കൂടി കണ്ടു പോയാലെ പൂർത്തി ആകു..

ഇത് പോലെ നേരിൽ കാണാൻ ഇനിയും ഒരു പാട് ചിത്രങ്ങൾ ബാക്കി ഉണ്ടെന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കുന്നു.

ആൺപുള്ളൈ എങ്കെ??

ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിൽ ആണെന്ന് ഗാന്ധിജി പറഞ്ഞത് മനസ്സിൽ ധ്യാനിച്ച്, ഹൃദയം കണ്ടേക്കാമെന്ന് വച്ച് main route ന്ന് ചെറുതായി ഒന്ന് deviate ചെയ്ത് എത്തിയത് സഹ്യൻ അതിരിടുന്ന വയലിന്റെയും കാറ്റാടി അലകൾ മുഖം നോക്കുന്ന തടാകത്തിന്റെയും നടുവിൽ എങ്ങോട്ടെന്നില്ലാതെ മെലിഞ്ഞു നീണ്ടു കിടക്കുന്ന ഒരു ടാറിട്ട വഴിയിലാണ്.
പറത്തിക്കൊണ്ട് പോകുന്ന കാറ്റും ഉദിച്ചു വരുന്ന സൂര്യന്റെ കിരണങ്ങൾ ഭൂമിയിൽ തീർക്കുന്ന വർണശബളിമയും ആസ്വദിച്ചു തമിഴ് നാട്ടിലെ ആ വഴിയോരത്ത് കാർ ഒതുക്കി രാവിലെ 8 മണി സമയത്ത് അന്നക്കുട്ടി അങ്ങനെ നിൽക്കുമ്പോഴാണ് 1 അങ്കിൾ ഒരു മൊപ്പെടിൽ വരുന്നത്.

കുശലാന്വേഷണത്തിന് തമിഴ് വല്യ പിടി ഇല്ലെങ്കിലും അന്നക്കുട്ടി Kerala - Thiruvananthapuram എന്നൊക്ക പറഞ്ഞൊപ്പിച്ചു. 

കാറിനു ഉള്ളിലേക്ക് നോക്കീട്ട് അങ്കിൾ : "ആൺപുള്ളൈ യാറുമില്ലെയാ?"

അന്നക്കുട്ടി : "എനിക്ക് ഒരു 'പെൺ' പുള്ളൈ മാത്രേ ഇറുക്ക്‌, 10 വയസ്സ്, തൂങ്കികൊണ്ടിരിക്കുന്നു കാറിൽ " എന്ന് മുദ്രകളിലൂടെയും ഭാവങ്ങളിലൂടെയും പറഞ്ഞൊപ്പിച്ചു (പണ്ടിച്ചിരി ഭാരതനാട്യം പഠിച്ചത് നന്നായി എന്ന് മനസ്സിൽ പറഞ്ഞു. )

അങ്കിൾ : "കൊഴന്ത അല്ലയെ, ആമ്പിളയ്, ആമ്പിള"

അന്നക്കുട്ടി : "ഇല്ലയേ "

അങ്കിൾ : "ആൺപുള്ളയെ ഇല്ലാമൽ ഇങ്കെ വരക്കൂടാത്.." എന്ന sentence ൽ തുടങ്ങി ഒരു 2 paragraph പറഞ്ഞു. 

അന്നക്കുട്ടിക്ക് ആദ്യത്തെ sentence ഒഴികെ ഒന്നും മനസ്സിലായില്ലെങ്കിലും, തമിഴ് നാടും കേരളവും neighbours ആയോണ്ട് കാര്യം ഊഹിച്ചെടുത്തു.

അന്നക്കുട്ടി : "അപ്പടിയാ! നീങ്ക റൊമ്പ progressive ആന ആൾ! ഞങ്ങളുടെ നാട്ടിൽ - Trivadrum ഒരു tourist spot ഇറുക്ക്‌ ഇന്ത മാതിരി. അങ്കെ ഉള്ള ഒരു അങ്കിൾ ഒരു FB video ഇട്ടു - അന്ത വില്ലേജിലെ ഇനി മേലാൽ 6 മണിക്ക് ശേഷം ആൺപുള്ളൈ and പെൺപുള്ളൈ tourist ഒരുമിച്ചു വന്നാൽ, അന്ത അങ്കിൾ അവരെ അടിച്ചോടിക്കും എന്ന്. 

അന്ത അങ്കിൾ വച്ചു നോക്കുമ്പോ നീങ്ക ഒക്കെ റൊമ്പ progressive ആന ആൾ!! നീങ്കെ ആൺപുള്ളയെ കൂട്ടി വരാൻ താനേ സൊന്നത്!!"

എന്നും പറഞ്ഞു അങ്കിളിന് കാര്യം മനസ്സിലായി വരുന്നെന് മുന്നേ അന്നക്കുട്ടി കാറിൽ കേറി പോയാച്ച്!

ശെരിയാ ഗാന്ധിജി! ഇന്ത്യയുടെ ഹൃദയം അറിയാൻ ഗ്രാമങ്ങളിൽ തന്നെ ചെല്ലണം 🤪

(പടത്തിൽ ആ സ്ഥലവും, ഉറക്കം എണീറ്റു കാറിനു വെളിയിലേക്ക് തല നീട്ടി നോക്കുന്ന 'പെൺ' കുഞ്ഞിപ്പുഴുവും)

Thursday, 10 July 2025

കടപ്പാട് മാത്രം

ഇന്നലെകളിലെ എന്നോട് എനിക്ക് കടപ്പാട് മാത്രം..

ഇന്നലെകളിൽ നടന്ന കനൽ വഴികളിൽ അവിടവിടെയായി കണ്ട തെളിനീരരുവികളോട് കടപ്പാട് മാത്രം..

ആ വഴികളിൽ കണ്ടു മുട്ടി കൂടെ ഒരു നാഴിക എങ്കിലും നടന്ന നാറാണത്ത് ഭ്രാന്തരോടും കടപ്പാട് മാത്രം..

ഇരുട്ടിൽ നില തെറ്റി വീണ കുഴിയിൽ നിന്നു നോക്കുമ്പോ കണ്ട മിന്നാമിനുങ്ങിന്റെ നുറുങ്ങു വെളിച്ചത്തിനോടും കടപ്പാട് മാത്രം..

നിരാശയുടെ താമോഗർത്തത്തിൽ വീഴാൻ വിടാതെ 'miles to go before I sleep' എന്ന് ചിന്തിപ്പിച്ച Robert Frost നോടും കടപ്പാട് മാത്രം..

ജീവിതം വച്ചു നീട്ടിയ കൈപ്പുനീരിനെ Vodka എന്ന് നിരൂപിച്ചു നുണഞ്ഞു രസിക്കാൻ കെല്പു നൽകിയ humour sense നോട് കടപ്പാട് മാത്രം..

മുങ്ങി തുടങ്ങിയപ്പോഴൊക്കെ എവിടെ നിന്നോ കിട്ടിയ കച്ചിത്തുരുമ്പുകൾ വെളുപ്പോ കറുപ്പോ എന്ന് നോക്കാതെ, അതിൽ പിടിച്ചു അൽപ നേരം എങ്കിലും ശ്വാസം എടുക്കാൻ വിവേകം കാണിച്ച എന്നോട് കടപ്പാട് മാത്രം..

ഇന്നലെകളിലെ എന്നോട് എനിക്ക് കടപ്പാട് മാത്രം..

Sunday, 6 July 2025

വളർച്ച - തലമുറകളിലൂടെ

അമ്മ 👵തുടങ്ങി വച്ച പാരമ്പര്യം ആണ്. 10 വയസിനു മൂത്ത ചേച്ചിയുടെ dress - Reduce - Recycle - Reuse പോളിസി ♻️ പ്രകാരം അന്നക്കുട്ടിക്ക് കൈമാറൽ. 

അമ്മ പോയി 20 വർഷം കഴിഞ്ഞിട്ടും ഞങ്ങൾ ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. 

അതും പോരാഞ്ഞ്, ഈ പാരമ്പര്യം പിന്തുടരേണ്ടത്തിന്റെ ആവശ്യകതയെ പറ്റി ഭാവി തലമുറയെ ബോധവാന്മാരാക്കാനായി 👩‍🏫👨‍🏫, ചേച്ചീടെ 10 വയസ്സുള്ള മോന്റെ T shirt re use ചെയ്തുകൊണ്ട്, തലമുറ കൈമാറ്റത്തിന് അന്നക്കുട്ടി തിരി കൊളുത്തിയിരിക്കുന്നു. 🪔

മകനേ, നീ ഇനിയും ഇനിയും T shirt കൾ വാങ്ങുക. മുംബൈന്ന് വരുമ്പോ അറിയാത്ത ഭാവത്തിൽ T shirt ഇവിടെ ഉപേക്ഷിച്ചിട്ട് പോവുക. 

നിന്റമ്മ അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. 🤐

എന്ന് സ്നേഹപൂർവ്വം 🥰,
അന്നക്കുട്ടി 😎