Monday, 31 May 2021

വിമലചേച്ചി v/s my 6 year old വല്യമ്മച്ചി!

Weekly once എനിക്ക് അത്യാവശ്യം cleaning നൊക്കെ help ചെയ്യാൻ വരുന്ന ഒരു ചേച്ചി ഉണ്ട്.. വിമലചേച്ചി.. ഞങ്ങൾ തമ്മിൽ ഉള്ള conversations are like :

"ചേച്ചി, ഇന്ന് ബാൽക്കണിയിലെ ചുക്കിലി കൂടി അടിച്ചേക്കമോ?"

I find it a bit uncomfortable going behind her and checking on her while she completes her work. I usually do not interfere and let it be.

Meanwhile ഇവിടുത്തെ 6 വയസുള്ള വല്യമ്മച്ചിടെ conversations with "വിമലാമ്മച്ചി" is like:

In case "വിമലാമ്മച്ചി" opens the pipe at full speed and water rushes out more than that's needed with that splashing sound: "ഹോ! എന്റെ ചെവി പൊട്ടുന്നു! ഇത്രേം സ്പീഡിൽ ഈ tap എന്തിനാ open ചെയ്യുന്നേ? വെള്ളം മുഴുവൻ കളയുവാണോ?"

Floor mopping കഴിഞ്ഞ് floor dry ചെയ്യാൻ വേണ്ടി ഇട്ട fan, floor dry ആയി കഴിഞ്ഞും ഓഫ്‌ ആക്കീട്ടില്ലെങ്കിൽ, അവിടേം വല്യമ്മച്ചി ഓഡിറ്റിംഗ് നടത്തി fan off ആക്കിപ്പിക്കും..

വിമലചേച്ചി വരുമ്പോ മുതൽ പോകുന്നത് വരെ auditing ന്റെ ബഹളം ആണ്!

വിമലചേച്ചി പാവം, 
" അമ്മക്ക് ഇനി എന്തു വേണം! മോൾ എല്ലാം നോക്കിക്കോളുമല്ലോ " ന്നു പറഞ്ഞു ചിരിക്കും..

ഞാനും ഒരു വിളറിയ ചിരി ചിരിക്കും. 

ഇടയ്ക്കു ഞാൻ "ടീ, നീ ഒന്നു മിണ്ടാതിരിക്കുവോ കുറച്ചു നേരം, വിമലാമ്മച്ചി ജോലി ചെയ്തോട്ടെ " ന്നു പറഞ്ഞാ, auditor ന്റെ അടുത്ത ഇര ഞാനാകും!

ഒരു മൊട്ടുസൂചി സ്ഥലം മാറി ഇരുന്നാ അതിന്റെ root cause analysis നടത്തി, എന്നെ വെള്ളം കുടിപ്പിച്ചു, മൊട്ടുസൂചി തിരിച്ചു ഇരുന്നിടത്തു കൊണ്ട് വയ്പ്പിക്കുന്ന ടീം ആണവൾ!

മിനിഞ്ഞാന്ന് ബാൽക്കണിയിൽ ഉള്ള അയ വള്ളി - plastic കയർ തീ വച്ചു ഉരുക്കി മുറിക്കാൻ ഞാനും വിമലചേച്ചിയും കൂടെ ഒരു തീപ്പെട്ടിയും മെഴുകുതിരിയും ആയിറങ്ങി. അവിടെ ഭയങ്കര കാറ്റായതു കൊണ്ട് തിരി കേട്ടുപോയ്ക്കൊണ്ടേ ഇരുന്നു. ഞങ്ങൾ പല രീതിയിൽ കത്തിക്കാൻ ശ്രമിച്ചോണ്ടും..  

കുറച്ചു കഴിഞ്ഞപ്പോ പിറകീന്നു സാക്ഷാൽ വല്യമ്മച്ചി : " രണ്ടു പേരൂടെ ആ matchbox ഇലുള്ള stick മുഴുവൻ തീർക്കരുത്!"

തിരിഞ്ഞ് എന്നോട് മാത്രം : "സന്ധ്യക്ക്‌ വിളക്ക് കത്തിക്കാൻ  തീപ്പെട്ടി വേണമെന്ന് അമ്മക്ക് അറിയാല്ലോ?"

വിമലചേച്ചി രഹസ്യമായിട്ട് എന്നോട് : "ഇതിന്റെ അച്ഛനും ഇങ്ങനെ തന്നാണോ?"

ചിരിക്കണോ കരയണോ എന്നാലോചിക്കാൻ ഒന്നും time കിട്ടിയില്ലെന്നു പറഞ്ഞാ മതിയല്ലോ!! ചിരി നിർത്താൻ പറ്റീട്ടു വേണ്ടേ ആലോചിക്കാൻ!

Thursday, 20 May 2021

ചന്ദനവും ജയകൃഷ്ണനും

"അമ്മേ, ഞാൻ powder വച്ചു നെറ്റിക്ക് ചന്ദനം പോലെ വരച്ചോട്ടേ?"

രാവിലെ കുളിപ്പിച്ചു കഴിഞ്ഞപ്പോ ഉള്ള ചോദ്യം.

Meanwhile ഞാൻ 25 വർഷം back:

ചന്ദനത്തിന്റെ ലുക്ക്‌ കിട്ടാൻ powder പോരാ ന്നു തോന്നീട്ടു അമ്മ സ്കൂളിൽ പോയ തക്കം നോക്കി അടുക്കളെന്നു മഞ്ഞപ്പൊടി എടുത്തു ചന്ദനം ആക്കി role play (അമ്മേടെ സാരി എടുത്തുടുത്തു, തോർത്ത്‌ വച്ചു മുടി കെട്ടി ) ചെയ്ത ഏകാങ്ക നാടകങ്ങൾ! മഞ്ഞപ്പൊടി പ്രയോഗം പിടിക്കപ്പെടാതിരിക്കാൻ മഞ്ഞനിറം നെറ്റിന്നു കളയാൻ പെട്ട പാട്!

ഹിന്ദു ആകാഞ്ഞതിൽ ചില്ലറ അല്ലാരുന്നു സങ്കടം!

ഞായറാഴ്ച രാവിലെ പള്ളീൽ പോകണ്ട, സന്ധ്യക്ക്‌ അര മണിക്കൂർ നീണ്ടു നിൽക്കുന്ന യാമപ്രാർത്ഥനകൾ ചൊല്ലണ്ട, 5 തരം നോമ്പ് നോക്കണ്ട!

ഇതുക്കും മേലെ വേറൊരു fantasy ഉണ്ടാരുന്നു.. ഈ മലയാള സിനിമയിലൊക്കെ അന്ന് കൂടുതലും ഹിന്ദു തറവാടുകളും, അമ്പലത്തിൽ പോക്കും, ഉത്സവങ്ങളും ഒക്കെ കണ്ടിട്ട്..

ഞാനും (രാധ ) എന്റെ സാങ്കല്പിക ജയകൃഷ്ണനും "ഒന്നാം രാഗം പാടി.. ഒന്നിനെ മാത്രം തേടി.." വടക്കുംനാഥന്റെ നടയിലൂടെ കുറെ നടന്നതാ!

"ഞാൻ ഒരു ഹിന്ദു നെ കെട്ടിയാ അമ്മക്ക് പ്രശ്നം ഉണ്ടോ " ന്നു അമ്മയോട് nice ആയിട്ട് (8th ഇൽ പഠിക്കുമ്പോ എങ്ങാണ്ടാ ) ചോദിച്ചു

"നീ ആരെ കെട്ടിയാലും എനിക്കൊരു പ്രശ്നോം ഇല്ല.. എനിക്കും നിന്റപ്പനും ജീവിക്കാൻ പെൻഷൻ കിട്ടുന്നുണ്ട് " ന്നുള്ള അമ്മയുടെ "No objection certificate " ഉം മനസ്സിൽ വച്ചോണ്ട് കുറെ കാലം നടന്നത് മിച്ചം!

തീയും വന്നില്ല, ജ്യോതീം വന്നില്ല, ഒരു ജയകൃഷ്ണനും വന്നില്ല!

കോളേജിൽ ഒക്കെ ആയപ്പോ എങ്ങനേലും ഒരു അമ്പലത്തിന്റെ അകത്തു കയറി കാണണം, നടക്കണം എന്ന മിനിമം ആഗ്രഹത്തിലേക്കു എന്റെ "സ്വപ്നം " ഒതുങ്ങി.

എന്റെ റൂം മേറ്റ് അനുഷ - (tamil brahmin with roots in palakkad, born and brought up in Delhi - who speaks to her mother like "അമ്മാ, കബൂതർ റൂമിൽ വന്നു ആണ്ടാ പോട്ടിട്ടു പോയാച്ചു ") - യുടെ കൂടെ ഒരിക്കൽ തൃക്കാക്കര അമ്പലത്തിൽ പോയാണ് ആ ആഗ്രഹം സാധിച്ചത്..

അമ്പലത്തിൽ കയറി എന്താ ചെയ്യണ്ടേന്നു അറിയാത്ത എന്നെ ആരേലും തുറിച്ചു നോക്കുമോ എന്നുള്ള ഒരു പേടിയിൽ നടന്ന എന്നെ കടത്തി വെട്ടി, അമ്പലത്തിൽ നടയിൽ മുട്ട് കുത്തി കവിണു വീണു പ്രാർത്ഥിച്ച അനുഷയെ ആണ് ആൾക്കാരൊക്കെ തുറിച്ചു നോക്കിയത് 🤣

ജോലി കിട്ടി മംഗ്ലൂർ Infosys ഇൽ ചെന്ന് കഴിഞ്ഞ് ജയകൃഷ്ണനെ കിട്ടിയില്ലെങ്കിലും, കുറെ അമ്പലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കാൻ ഉള്ള അവസരം കിട്ടി.. അങ്ങനെ ആ കുഞ്ഞു ആഗ്രഹം കൊതി തീരെ നിവർത്തിച്ചു!!

Mr. ജയകൃഷ്ണൻ! Your രാധ - കട്ട waiting!

Friday, 14 May 2021

ടൗട്ടെയോടൊപ്പം പറന്നു വന്ന മഴയോർമ്മകൾ!

ടൗട്ടേ ചുഴലിക്കാറ്റും മഴയും ഇങ്ങു തിരുവനന്തപുരത്തു തകർക്കുമ്പോ lockdown ഇനിടയിലും മനസ്സ് ആലപ്പുഴ ജില്ലയിലെ ചെന്നിത്തല വരെ ഒന്നു പോയി വന്നു..

Upper കുട്ടനാട്ടിലെ ചെന്നിത്തല ആണ് അമ്മയുടെ വീട് (സാക്ഷാൽ രമേശ്‌ ചെന്നിത്തലയുടെ നാട് ).. എന്റെയും കസിൻസിന്റെയും സമ്മർ വെക്കേഷൻസ് colorful ആക്കിയിരുന്ന free "ഹോം സ്റ്റേ"!

ആ വീടും, വീടിനോട് ചേർന്നുള്ള ഒരു വല്യ കുളവും, വീടിനു പുറകിലെ പറമ്പിൽ അമ്മാച്ചൻ (അമ്മേടെ one and only ആങ്ങള - ബാബുചാച്ചൻ ) നടത്തിയിരുന്ന ഇഷ്ടികച്ചൂളയും, അതിന് വലതു വശത്തായി നീണ്ടു നിവർന്നു കിടക്കുന്ന നെൽപ്പാടവും ചേരുമ്പോഴേ ആ ഇമേജ് complete ആവാത്തുള്ളൂ.

വീട്ടിലേക്കു കേറി വരുമ്പോ ആദ്യം കാണുന്നത് കൈവരി ഇല്ലാത്ത ഒരു staircase ആണ്. ഒരിക്കലും പൂർത്തിയാകാഞ്ഞ രണ്ടാം നിലയിലേക്ക് എത്തിക്കുന്ന staircase. അതിന്റെ സൈഡിലൂടെ മുന്നോട്ടു നടക്കുമ്പോ സിറ്റിംഗ് റൂമിൽ എത്തും.

നേരെ കാണുന്നത് ആ വീടിന്റെ കമ്മ്യൂണിസ്റ്റ്‌ അനുഭാവം ഉദ്ഘോഷിക്കുന്ന items ആണ്- 

സ്റ്റാലിന്റെയും, മാർക്സ്സിന്റെയും, എ കെ ജി യുടെയും ഫ്രെയിം ചെയ്ത ഫോട്ടോകൾ, ഒരു ദേശാഭിമാനി കലണ്ടർ, മേശയിൽ ദേശാഭിമാനി പത്രം.. ഇതിനിടയിൽ എവിടെയോ ഒരു കലമാനിന്റെ കൊമ്പിന്റെ sculpture ഉം ഉണ്ട്..

(അപ്പച്ചന്മാരുടെയോ അമ്മച്ചിമാരുടെയോ, വീട്ടുകാരിൽ ആരുടെയും ഫോട്ടോസ് ആ വീട്ടിന്റെ ഭിത്തിയിൽ ഒരിക്കലും സ്ഥാനം പിടിച്ചില്ല )

വലതുവശത്തെ ഭിത്തിയിൽ ഒരു പീഠം -  തിരുകുടുംബത്തിന്റെ ഒരു ഫോട്ടോ തടി കൊണ്ടുണ്ടാക്കിയ ചില്ലിട്ട ഒരു കൂട്ടിൽ വച്ചിരിക്കുന്നു.. സന്ധ്യക്ക്‌ തിരി കത്തിക്കാൻ ഉള്ള ഒരു സ്റ്റാൻഡും ഉണ്ട്.

ഇടതു വശത്തു ബെറ്റ്സിമാമ്മയുടെ (ബാബുച്ചാച്ചന്റെ മോൾ )മുറിയാണ്. മുറീടെ വാതിലിൽ മാധുരി ദീക്ഷിത് ന്റെ ഒരു ഫോട്ടോ ഒട്ടിച്ചു വച്ചിട്ടുണ്ട്. കൂടെ 'B', 'J' എന്ന് രണ്ടക്ഷരങ്ങളും.

ബെറ്റ്സിമാമ്മയും എന്റെ ചേച്ചി ജൂണിമാമ്മയും സമപ്രായക്കാരും കട്ട ഫ്രണ്ട്സും ആയതുകൊണ്ട് ഇതിലെ 'J' Juny ആണെന്നായിരുന്നു ഞങ്ങൾ പിള്ളേര് സെറ്റ് കുറെ കാലം വിചാരിച്ചു വച്ചിരുന്നത് - "Betsy Babu" മാറി  Betsy "Jinu" ആകുന്നതിനു കുറച്ചു കാലം മുന്നെ ആണ് ആ തെറ്റിദ്ധാരണ ഞങ്ങൾക്ക് മാറിയത് 😬!

ബാബുചാച്ചൻ ആ കാലത്തൊക്കെ ഫുൾ ടൈം തിരക്കുള്ള, പാർട്ടിയിൽ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന ഒരു CPM കാരൻ ആയിരുന്നു. (അദ്ദേഹത്തിന്റെ ഒരു ചെവിക്കു ചെറിയ കേൾവിക്കുറവുണ്ട് - after effect from some physical assault during his young age.)

അദ്ദേഹത്തിന്റെ പെങ്ങന്മാർക്കാർക്കും ആങ്ങള വീട്ടുകാര്യം നോക്കാൻ സമയം കിട്ടാതെ, പിള്ളേരുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കാതെ പാർട്ടി പ്രവർത്തനവുമായി നടക്കുന്നതിനോട് വല്യ യോജിപ്പില്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ നല്ല പാതി ( ഞങ്ങളുടെ അമ്മായി )കട്ട സപ്പോർട്ട് ആയിരുന്നു.

വീട്ടിൽ ഇടയ്ക്കിടയ്ക്ക് നടക്കുന്ന പാർട്ടി മീറ്റിംഗുകൾക്കു ഉണ്ടാക്കുന്ന ചായേം പരിപ്പുവടയും കഴിച്ചു ഞങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു!

ആ നാട്ടിലെ ഓണക്കാലത്തെ കലാപരിപാടികൾക്ക്   വീടിനു പിറകിലെ പറമ്പ് വേദി ആയി (ഇഷ്ടികചൂള  നിർത്തി കഴിഞ്ഞുള്ള കാലങ്ങളിൽ എപ്പോഴോ )..

ഒരുത്സവപ്രതീതി ആണപ്പോ. പാട്ടും, ഡാൻസും, late night നാടകവും ഒക്കെ ഉണ്ട്. കാണികളുടെ കൂടെ ഇരുന്നു നാടകം കാണാൻ ഒന്നും വിട്ടിട്ടില്ലെങ്കിലും ജീവിതത്തിൽ ആദ്യമായും അവസാനമായും വാതിൽ പടിയിലും ജനൽ വഴിയുമൊക്കെ ഉറക്കമിളച്ചിരുന്നു സ്റ്റേജിൽ നാടകം നടക്കുന്നത് എത്തി നോക്കി കണ്ടത് അന്നാണ്..

വീടിനു അടുത്തൊക്കെ കൂടുതലും ഉണ്ടാരുന്നത് തൊഴിലാളി കുടുംബങ്ങൾ ആയിരുന്നു. എല്ലാ വർഷവും വെള്ളപ്പൊക്കം വരുന്ന സമയത്തു - ആ വീടും പരിസരവും ഒരു camp ആയി മാറും.. ലുങ്കിയും ബ്ലൗസും തോർത്തും ഉടുത്ത സ്ത്രീകളും, ചെറിയ കുട്ടികളും അടുപ്പ് കൂട്ടലും പാചകവും വാചകവും ഒക്കെ ആയി കാർപോർച്ചിലും പറമ്പിലും ഒരു മേളമാണ്..

വീട്ടിനുള്ളിൽ T V കാണാനും (അന്ന് TV ഒട്ടും കോമൺ അല്ലാത്ത കാലം ആണ് ) ഉണ്ടാവും.. നിലത്തു കാലൊക്കെ നീട്ടി ഇരുന്നു മടിയിൽ കുട്ടികളെയും വച്ചു കയ്യടിയും ചിരിയും ബഹളവുമായി.. അകത്തു സീറ്റ്‌ കിട്ടാത്തവർ ജനലിൽ കൂടി ആണ് ആസ്വാദനം!

A completely different ambience - എന്റെ ഒക്കെ മുഴുവൻ ശ്രദ്ധ അവരുടെ body language ഇലാരിക്കും.. The raw laughs, tears, on screen ആവേശം അതേപോലെ അവരുടെ മുഖത്തും കാണാരുന്നു..!

ഇപ്പൊ വീടൊക്കെ പുതുക്കി പണിതു, പരിസരങ്ങളും മാറി, ഓർമ്മകൾ എന്നാലും always fresh!! 😇

(Photo : Amma and siblings with their better halves.)






Saturday, 8 May 2021

"കടുക് "ഓളജി

ബൈബിളിൽ വിതയ്ക്കുന്നവന്റെ  ഒരുപമയുണ്ട് (Parable of the sower)..

"വിതച്ച വിത്തിൽ ചിലതു പാറപ്പുറത്തു വീണു, ചിലതു മുള്ളിനിടയിൽ വീണു, ചിലതു വഴിയരികിൽ വീണു, ചില lucky വിത്തുകൾ മാത്രം നല്ല നിലത്തു വീണു വളർന്നു നൂറു മേനി വിളവ് തന്നു.."

ഹോം ഡെലിവറി ആയെ പിന്നെ ( ഏകദേശം മാർച്ച്‌ 2020 മുതൽ ) order ചെയ്തു വരുത്തുന്ന ഒരു പുതിയ ടൈപ്പ് കടുക് ഇപ്പറഞ്ഞ പോലാ!

Normal കടുകിന്റെ മൂന്നിലൊന്നു വലുപ്പമേ ഉള്ളു! കടുക് എത്ര low flame ഇൽ ഇട്ട് പൊട്ടിച്ചു കഴിഞ്ഞാലും - 

"പൊട്ടിച്ച കടുകിൽ കാൽ ഭാഗം പൊട്ടിക്കുന്നവരുടെ കയ്യിലും മുഖത്തും വീഴും (പാറപ്പുറം?), അടുത്ത കാൽ ഭാഗം stove, പാതകം മുതലായ സ്ഥലങ്ങളിൽ വീഴും (വഴിയരികിൽ?), ബാക്കി ഉള്ളതിൽ പകുതി തറയിൽ വീഴും (മുള്ളിനിടയിൽ?), പിന്നത്തേ ഒരു ഇച്ചിരേം കടുക് ചീനച്ചട്ടിയിൽ (നല്ലനിലത്തു) ബാക്കി ഉണ്ടായാൽ മഹാഭാഗ്യം!!"

ഓരോ തവണ കടുക് പൊട്ടിക്കുമ്പോഴും face shield ഉം armour ഉം ഒക്കെ ഇട്ട് പൊട്ടിച്ചിട്ടു പിന്നെ പാതകവും തറയും വരെ വൃത്തി ആക്കണം ന്നു വച്ചാ!!! മനുഷ്യന് വരുന്ന ഓരോ കഷ്ടപ്പാടെ!!