Tuesday, 13 December 2016

കുരിശുവരയും നാഷണൽ ആന്തെവും

എന്റെയൊക്കെ കൊച്ചിലെ ബസിലൊക്കെ പോകുമ്പോ അമ്മ പറയുമാരുന്നു കുരിശടിയോ പള്ളിയോ എവിടെ കണ്ടാലും ഒന്ന് കുരിശ്‌ വരച്ചേക്കണം എന്ന്. അന്നൊക്കെ അത് ഭക്തിപൂർവ്വം ചെയ്തിരുന്നു.

കാലം പോയി പോയി കുരിശടികളും പള്ളികളും കൂണു പോലെ മുളക്കുകയും കുരിശ് വരക്കാൻ തുടങ്ങിയാൽ ബസിൽ കേറുന്നത് മുതൽ ഇറങ്ങുന്നത് വരെ ഇത് തന്നെ ചെയ്യേണ്ടി വരും എന്ന തിരിച്ചറിവും ഉണ്ടായത് മുതൽ കുരിശടികളും പള്ളികളും കണ്ടാൽ ഭക്തി പോയിട്ട് മൈൻഡ് പോലും ചെയ്യാതെ ആയി.

നമ്മുടെ ദേശസ്നേഹത്തിന്റെ അവസ്ഥ ഇതുപോലാകാതിരുന്നാൽ മതിയാരുന്നു!!

Sunday, 31 July 2016

കാലം പോകുന്ന ഒരു പോക്കേ..

വർഷത്തിൽ ഒരിക്കൽ എന്കിലും നാട്ടിലെ ഇടവകപ്പള്ളിയിൽ പോകുക എന്നുള്ളത് അന്നക്കുട്ടിയുടെ ഒരാഗ്രഹമാണ്. 2004 വരെ ആ പള്ളിയിൽ എല്ലാ ഞായറാഴ്ചയും കുർബ്ബാന മുടങ്ങാതെ കൂടിക്കൊണ്ടിരുന്ന ഒരു സത്യക്രിസ്ത്യാനി അണല്ലോ നമ്മുടെ അന്നക്കുട്ടി. കുർബ്ബാന മാത്രമല്ല കേട്ടോ, അത് കഴിഞ്ഞുള്ള സൺഡേ സ്കൂളും.

സൺഡേ സ്കൂൾ കഴിഞ്ഞാൽ ഒരു 50-60 ൽ ഒരോട്ടമാണ്. 12.30 ക്ക് ശക്തിമാൻ തുടങ്ങുന്നതിന് മുന്നെ വീട്ടീ കേറണം. പണ്ഢിത് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർ നാഥ് ശാസ്ത്രിയുടെ തമാശകൾ കാണണം, പുള്ളി പിന്നെ ഒരു കറക്കം കറങ്ങി ശക്തിമാൻ ആയിക്കഴിഞ്ഞു കാണിക്കുന്ന തമാശകൾ വേറെ.

വീട്ടീന്ന് ഒരു രണ്ട് രണ്ടര കിലോമീറ്റർ ഉണ്ട് പള്ളീലോട്ട്. രാവിലെ 7.30 ക്ക് വീട്ടീന്ന് ഇറങ്ങിയാൽ കേറ്റവും കേറി നടന്നങ്ങ് പള്ളീലെത്തുംബോൾ മണി 8. തിരിച്ച് വരുംബോ 15 മിനിറ്റിൽ കൂടുതൽ എടുക്കില്ല. (അങ്ങോട്ട് പോകുംബോഴുള്ള കേറ്റം ഇങ്ങോട്ട് വരുമ്ബോ ഇറക്കം അയതുകൊണ്ട് ശർർ ന്നങ്ങ് ഓടിക്കൊടുത്താൽ മതി. ബാക്കി ഇനേർഷ്യ നോക്കിക്കോളും. മനസ്സിലാവാത്തവരോട് - ന്യൂട്ടൺസ് ലോസ് ഓഫ് മോഷൻ പഠിക്കാതിരുന്നാൽ ഇങ്ങനെ മേപ്പട്ടും നോക്കി ഇരിക്കാം)

ഇന്ന് 2016 ജൂലൈ 31 ഞായറാഴ്ച

12 വർഷങ്ങൾ കൊണ്ട് അന്നക്കുട്ടി മാത്രമല്ല, നാടും, ഇടവകപ്പള്ളിയും, നാട്ടുകാരും, എന്തിന് പണ്ടു നടന്ന് പോയിരുന്ന നാട്ടുവഴിയുടെ ഇരുവശത്തുമുള്ള കാഴ്ചകൾ വരെ മാറിക്കഴിഞ്ഞിരിക്കുന്നു.

പണ്ട് പള്ളി അടുക്കുംപോൾ കാണാം റോഡിന്റെ 2 സൈഡിലും കൂടെ ചട്ടയും മുണ്ടും ഞൊറിഞ്ഞുടുത്ത അമ്മച്ചിമാരും, സാരി ഉടുത്ത ആൻറിമാരും, ചുരിദാറിട്ട ചേച്ചിമാരും, ഫ്രോക്കോ സ്കേർട്ടോ ഇട്ട് ഓടിച്ചാടി നടക്കുന്ന കുറേ പിള്ളേരും ഒക്കെ നിരനിരയായി പോകുന്നത്. എല്ലാവരും രാവിലെ പള്ളീലോട്ടാ.. ആ കാഴ്ച ഓർമ്മിപ്പിക്കും "ഓ.. ഇന്ന് ഞായറാഴ്ച ആണല്ലോ" എന്ന്.

ഇപ്പോ കാലം മാറി കഥമാറി കാലാവസ്ഥ എങ്ങും മാറി..

വഴി ഏറെക്കുറെ വിജനം തന്നെ. ഇപ്പൊ ആരും നടന്നു പോകാറില്ലായിരിക്കും. എല്ലാവർക്കും തന്നെ സ്വന്തമായി വാഹനങ്ങളുണ്ടാവും. കർത്താവിന്റെ അനുഗ്രഹത്താലും പൂർവ്വികരുടെ പ്രാർത്ഥനകളുടെ ഫലമായും എല്ലാവരും നല്ല നിലയിൽ കഴിയുന്നതിൽ പരമൊരു സന്തോഷം വേറെന്താ.

ആ 2 km നടന്ന വഴിയിൽ ആകെ അന്നക്കുട്ടി കണ്ട മനുഷ്യജീവി കറിയാച്ചനപ്പച്ചനാണ്. ആകെയുള്ള വ്യത്യാസം പ്രായം പണ്ടത്തേതിലും കൂടി - 80 എന്കിലും ആയിക്കാണും. നടപ്പിന്റെ വേഗതയ്ക്ക് വലിയ കുറവൊന്നും വന്നിട്ടില്ല. പണ്ട് കാണുംബോൾ രണ്ടു കയ്യിലും തൂങ്ങി രണ്ടു കൊച്ചുമക്കൾ ഉണ്ടായിരുന്നു. ഇന്നാ പയ്യന്മാരു കെട്ടി അവർക്കും മക്കളായിക്കാണും. സംഭവം ഉറപ്പിക്കുന്ന പോലെ ദാണ്ടെ പോകുന്നു അന്നക്കുട്ടിയെയും കറിയാച്ചനപ്പച്ചനെയും കടന്ന് കാറിൽ കറിയാച്ചനപ്പച്ചന്റെ കൊച്ചുമക്കളും കുടുംബവും. അവരും പള്ളീലോട്ട് തന്നെ.

പണ്ട് പള്ളി എത്താറാകുംബോൾ കേൾക്കാം പള്ളിക്കകത്ത് അമ്മാമ്മമാരും അമ്മച്ചിമാരും ഒക്കെ ഉച്ചത്തിൽ പാട്ടു പാടുകയും പ്രതിവാക്യം ചൊല്ലുകയും ചെയ്യുന്ന സൌണ്ട് അങ്ങ് റോഡ് വരെ. ഇന്നതും മാറി. പള്ളിയിലെ മൈക്കിലൂടെ ഒഴുകിവരുന്ന ഗാനസംഘത്തിലെ ഏതാനും ഗായകരുടെയും, instruments  ന്റെയും ശബ്ദം മാത്രം. പള്ളീടെ അകത്ത് കയറിയാലും സ്ഥിതി തഥൈവ. എന്താവും കാര്യം എന്നാലോചിച്ചിട്ട് ഒരുത്തരമേ അന്നക്കുട്ടിക്ക് ലഭിക്കുന്നുള്ളൂ.

ഇപ്പൊ അമ്മാമ്മമാരും അമ്മച്ചിമാരും എത്ര തൊണ്ട പൊട്ടിച്ചാലും കൊയറുകാരുടെ മൈക്കിന്റ മുന്നിൽ ആ ശബ്ദങ്ങളെല്ലാം മുങ്ങിപ്പോകും.അപ്പൊ പിന്നെ വെറുതെ പാടിയും വാക്യം ചൊല്ലിയും വായിലെ വെള്ളം വറ്റിച്ച് ആ കൊയറുകാരുടെ താളലയമുള്ള പാട്ടിനിടയിൽ അപശ്രുതി അകണ്ടാല്ലോന്നും കരുതി വെറും കാഴ്ചക്കാരുടെ റോളിൽ നിന്ന് കുർബ്ബാന കൂടുന്നു. മിണ്ടാതെ, ഉരിയാടാതെ.

കുർബ്ബാന ചൊല്ലാൻ അച്ചനും അൾത്താരാ ബാലന്മാരും ഉണ്ട്. പാട്ട് പാടാനും പ്രതിവാക്യം ചൊല്ലാനും കൊയറുകാരും ഉണ്ട്. പിന്നെ ഇതിനിടയിൽ പാവം വിശ്വാസികൾക്ക് ചെയ്യാൻ ഒന്നുമില്ലത്രെ, മൌനപ്രാർത്ഥന അല്ലാതെ.

കാലം പോയ പോക്കേ..

Wednesday, 27 July 2016

വെള്ളരിക്കാപ്പട്ടണത്തിലെ യന്ത്രഭഗവതി

വെള്ളരിക്കാപ്പട്ടണത്തിലെ ഒരു ഫ്ളാറ്റ്.. സമയം രാത്രി 12 മണി..

അകത്തേക്കു കേറാനായി രണ്ടു പേര് മെയ്ൻ ഡോറിനടുത്തേക്ക് വരുന്നു.. ഫ്ളാറ്റിൽ പുതിയ ഫിന്ഗർ പ്റിന്റ് ഓതറൈസ്ട് എന്റ്റി സിസ്റ്റം സ്ഥാപിച്ചിട്ട് 4 ദിവസം ആയതെ ഉള്ളു.. അതായത് ഫ്ളാറ്റിലേക്ക് കയറാനുള്ള ഡോർ തുറക്കണമെന്കിൽ യന്തൃത്തിലെ വിരലടയാളം ചേരണം എന്നർത്ഥം..

ആദ്യത്തെ വ്യക്തി അവിടുത്തെ സ്ഥിര താമസക്കാരനാണ്. അദ്ദേഹം ധൃതി പിടിച്ച് അകത്തേക്കു കയറാൻ ശ്രമിക്കുന്നു.. പക്ഷേ യന്ത്രം സമ്മതിക്കുന്നില്ല.. ആ മാന്യദേഹം സെക്യൂരിററി ചേട്ടനോട് പറയുന്നു : "അല്ലയോ മഹാനുഭാവാ, 10 വിരലിൽ ഏതിന്റെ അടയാളമാണ് കൊടുത്തതെന്നോർമ്മയില്ല.. നേരം വൈകിയ നേരത്ത് ഇനി എല്ലാ വിരലുകളും ശ്രമിച്ചു നോക്കാതെ ഞാൻ കയറി പോയ്കോട്ടേ?"

സെക്യൂരിററി ചേട്ടൻ : "അയ്യോ സാർ, സാറിനെ എനിക്ക് പരിചയം ഉണ്ടെങ്കിലും യന്ത്രം പറയാതെ കയറ്റിവിടാൻ നിർവ്വാഹമില്ല.. ക്ഷമയോടെ എല്ലാ വിരലുകളും പരീക്ഷിച്ചു നോക്കിയാലും.. യന്ത്രഭഗവതി അങ്ങയുടെ പ്രയത്നം കണ്ടു കടാക്ഷിക്കാതിരിക്കില്ല.."

സ്ഥിരതാമസക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തി: "ചേട്ടാ, ഞാൻ വിസിറ്ററാണ്.. പത്താമത്തെ ഫ്ളാറ്റിലൊന്ന് പോകണം.."

സെക്യൂരിററി ചേട്ടൻ: "അതിനെന്താ .. ആ രെജിസ്റ്ററിൽ പേരെഴുതിയിട്ട് കയറിക്കോളൂ..ഡോർ ഞാൻ ക്യാബിനിൽ നിന്ന് തുറന്ന് തരാം.. വിസിറ്റർസിന് യന്ത്രത്തിന്റ പരിശോധന ഇല്ല.."

കാശു കൊടുത്ത് ഫ്ളാറ്റ് മേടിച്ച ഉടമയ്ക്കും, വാടക കൊടുത്ത് താമസിക്കുന്ന വാടകക്കാരനും മാത്റമേ ഉള്ളു പരിശോധന..

Tuesday, 24 May 2016

Mr. പരോപകാരി..

പുതിയ കാറുമായി ഒരു സിനിമയ്ക്ക് പോയി..

തിരിച്ചിറങ്ങാൻ നേരം പതിവു പോലെ ഗേറ്റിനടുത്ത് വൻ തിരക്ക്.. അടുത്ത ഷോയ്ക്ക് കയറാനുള്ള ബൈക്കുകൾ ഗേറ്റിന്റെ ഇരുവശവും ക്ഷമ നശിച്ച് കാത്ത് ഇരംബി കൊണ്ടിരിക്കുന്നു..

അതിനിടയിൽ കൂടി കഷ്ടിച്ച് ഒരു കാറിന് കടന്നു പോകാം.. ഇനി അഥവാ റിയർ വ്യൂ മിറർ ബൈക്കുകാരെ തട്ടിയാലോന്നു കരുതി പുതിയ കാറിന്റെ പവർ റിയർ വ്യൂ മിറർ ഗേറ്റടുക്കാറായപ്പോൾ തന്നെ അകത്ത് ബട്ടൺ ഉപയോഗിച്ചു ക്ളോസ് ചെയ്തു വച്ചു..

ഗേറ്റടുത്തതും എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു ചേട്ടൻ ഓടി വന്ന് "അയ്യൊ, ദേ മിറർ മടങ്ങി ഇരിക്കുന്നു" എന്ന് പറഞ്ഞ് തിരിച്ചെന്തെന്കിലും പറയാൻ പറ്റുന്നതിനും മുന്നെ ഇടതു വശത്തെ മിററിനെ ശക്തിയായി പിടിച്ച് വലിച്ച് തൊണ്ണൂറ് ഡിഗ്രി ഒടിച്ചു വച്ചിട്ട് (അതായത്  മിററിൽ റോഡിൽ വശങ്ങളിൽ നില്ക്കുന്നവർക്ക് മുഖം നോക്കാൻ പാകത്തിൽ) അന്തം വിട്ട് നോക്കുന്ന ഞങ്ങളുടെ മുഖത്ത് "നന്ദി ഒന്നും ആവശ്യമില്ലെന്നേ.. ഇതൊക്കെ ചെറുത്.." എന്നുള്ള അർത്ഥത്തിൽ കൃതാർത്ഥനായി പുഞ്ചിരിക്കുകയും ചെയ്തത് കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടായിരുന്നു..

ഞങ്ങളും സമാധാനിച്ചു.. "ഇതിലും വലുതെന്തോ വരാനിരുന്നതാ.."

Saturday, 19 March 2016

ഇത്  താൻ  ഡാ  അപ്പച്ചൻ ..

നർമത്തിലൂടെ കാര്യങ്ങൾ  കാണാനും ഗൌരവമേറിയ  കാര്യങ്ങൾ  പോലും  നർമത്തിൽ പൊതിഞ്ഞു  അവതരിപ്പിക്കാനും  കഴിയുക എന്നുള്ളത്  ഒരു  പ്രത്യേക  കഴിവാണ് .. പ്രത്യേകിച്ച് ചില  സീനുകളിൽ    നമ്മളിൽ  നിന്ന്  ഒരു അഭിപ്രായം  എല്ലാരും  പ്രതീക്ഷിക്കുകയും , ആ അഭിപ്രായപ്രകടനം  ഇരട്ടത്തലയുള്ള  വാളിനു തല വച്ച്  കൊടുക്കുന്നത്  പോലെ  ആണെന്ന്  നമ്മൾ തിരിച്ചറിയുമ്പോൾ , വളരെ  സേഫ്  ആയിട്ട് പറയാൻ  ഉള്ളത്  നർമത്തിന്റെ മേമ്പോടിയോടുകൂടെ  അവതരിപ്പിച്ചു  തടിയൂരാൻ  മുകളിൽപറഞ്ഞ  humour sense തന്നെ  വേണം ! മുള്ളിനും ഇലയ്ക്കും വല്യ  കേടു  പറ്റില്ല .. ഇനി  അഥവാ  ഇല ഒന്ന്  വാടിയാൽ  പോലും  വീണ്ടും  വെള്ളം  ഒഴിച്ച് തളിർപ്പിക്കാവുന്ന തരത്തിലുള്ള  വാട്ടമേഉണ്ടാകാൻ  തരമുള്ളൂ ..

 

ഇന്റ്രോ  ഇത്രയും  മതി . എന്റെ  വീട്ടിൽ ആർക്കുംഅങ്ങനെ  പ്രത്യേകിച്ച്  വല്യ  നർമബോധംഉള്ളതായി  എനിക്ക്  തോന്നിയിട്ടില്ല . പ്രത്യേകിച്ചും അപ്പച്ചന്. ഒരു  മനുഷ്യനെ  പോലും  കളിയാക്കി ഒരു  തമാശ  പോലും  പറഞ്ഞു  ഞാൻ  കേട്ടിട്ടില്ല  –താഴെ  പറയുന്ന  സംഭവം  നടക്കുന്നത്  വരെ ..

 

എന്നെ  കാണാൻ  വല്യ  ഗ്ലാമർ  ഒന്നും  ഇല്ലാത്തതു കൊണ്ടാണെന്ന്  തോന്നുന്നു , ഈ  പൂവാലന്മാർ ,വയുനോക്കികൾ , കോഴികൾ , ആ  ഗണത്തിൽപെടുന്ന  ഒരു  ശല്യവും  നമ്മളെ  ഏശിയിട്ടില്ല..ബാകി  കൂടെ  ഉള്ള  തരുണീമണികൾ  ഒക്കെ  –അവരിൽ ചിലരെക്കാളും എങ്കിലും  സുന്ദരി  ആണ് ഞാൻ  എന്ന്  ഞാൻ  ഇപ്പോഴും  ഉറച്ചു വിശ്വസിക്കുന്നു  - പൂവാലന്മാരുടെ   ശല്യ  കഥകൾപറയുന്നത്  കേൾക്കുമ്പോ പലപ്പോഴും  എനിക്ക് ചെറുതല്ലാത്ത  അത്ഭുതം   തോന്നുകേം ചെയ്തിട്ടുണ്ട് .

 

അങ്ങനെ  കോളേജിൽ  പഠിക്കുന്ന കാലത്താണെന്ന്  തോന്നുന്നു , ഒരു  ദിവസം കോളേജ്  കഴിഞ്ഞു  ആലിൻചുവടു  junction ഇൽനിന്ന്  ചേട്ടത്തി  ടെ  qauarters ഇലേക്ക്  നടന്നു പോകുമ്പോൾ , opposite ബൈക്കിൽ  വന്ന ഒരുത്തൻ “കറുത്ത പെണ്ണെ  നിന്നെ കാണാഞ്ഞിട്ടൊരു…” പാടി .. പാടിക്കൊണ്ട്  അവൻ അവന്റെ  വഴിക്ക്  പോകുകയും  ചെയ്തു ..

 

ഈ  ഗണത്തിൽ  ഉള്ള  ആദ്യത്തെ  incidentആയതുകൊണ്ടും , തരുണീമണികൾ ഉടെ  experience കേട്ടതിൽ  നിന്നും  വീട്ടിൽ  ഈ  വക കാര്യങ്ങൾ  പറഞ്ഞാൽ  അപ്പനും  അമ്മയും വെട്ടുകത്തിയുമായി  കമന്റ്‌  അടിച്ച  പൂവാലനെ കൊല്ലാൻ പോകും  എന്നുള്ള  ഒരു  ധാരണ  എന്റെ മനസ്സിൽ ഉണ്ടാരുന്നത്  കൊണ്ടും , ആ പിതൃസ്നേഹം  നേരിട്ട്  കാണാനായി  ഞാൻ വീട്ടിൽ  ചെന്ന്  നേരെ  അപ്പച്ചന്റെ  അടുത്തെത്തി:

 

(പൂവാലന്മാരുടെ  ശല്യം  describe ചെയ്യുമ്പോ പൊതുവെ  പെണ് കൊച്ചുങ്ങൾ ഉടെ  ഒരു  ഭാവം ഉണ്ടല്ലോ , ഈ  പാവതുങ്ങള്ക് ഇത്രേം  സൌന്ദര്യം തരരുതേ  ന്നുള്ള  ഒരു  expression.. ആ  expressionഒക്കെ  മുഖത്ത്  ഇട്ടു  ഇല്ലാത്ത  കുറച്ചു  ശുണ്ടി ഒക്കെ  മൂക്കത്ത്  ഒട്ടിച്ചാണ്  ഞാൻ  അപ്പച്ചന്റെ അടുത്ത്  ചെല്ലുന്നത് )

 

ഞാൻ  : “അപ്പച്ചാ .. ഇന്ന്  ഒരു  വായുന്നോക്കിബൈക്കിൽ  പോകുമ്പോ  എന്നെ  കണ്ടിട്ട്  കറുത്തപെണ്ണെ  ന്നുള്ള  പാട്ട്  പാടി ..”

 

അപ്പച്ചൻ : (എന്റെ  മുഖത്ത്  ഒന്നൂടെ ശെരിക്കൊന്നു നോക്കിയിട്ട് )

“മോൾ  വിഷമിക്കേണ്ട ,  മോള്  കറുത്ത് ഇട്ടുആണെങ്കിലും ,  അത്രക്കങ്ങു  കറുപ്പോന്നുമല്ല..”

 

എന്റെ  മുഖത്തെ  അന്ധാളിപ്പ്  കണ്ട  അദ്ദേഹം കാര്യം  മനസ്സിലാകാതെ  തുടർന്നു –

“രക്തചന്ദനവും , കസ്തൂരിമഞ്ഞളും  അരച്ച് തേച്ചാൽ  മതി , നല്ല  നിറം  കിട്ടും , നീ  വിഷമിക്കണ്ട.. അടുത്ത  തവണ  “തങ്കഭസ്മ  കുറിയിട്ട  തമ്പുരാട്ടി” ന്ന്  പാടിക്കോളും ..”

 

ഇത്  താൻടാ  നമ്മ  അപ്പച്ചൻ !!

ഇങ്ങനെ  ആവണം എടാ  അപ്പച്ചൻ !!

 

(PS : എനിക്ക്  humour sense വന്ന  വഴി  അന്നാണ് എനിക്ക്  മനസ്സിലായത് .. ഇന്ന് ഈ കുറിപ്പെഴുതാൻഎനിക്ക് പ്രചോദനം ആയതും മേല്പറഞ്ഞ പോലെഒരപരിചിതൻ ആണ്. അങ്ങേര് പാടിയതും അതെപാട്ട് തന്നെ..)

Tuesday, 12 January 2016

ചിന്താവിഷ്ടയായ വീട്ടുകാരി

ഇന്ന്  ശനിയാഴ്ച .. വീകെണ്ടിന്റെ  ആലസ്യത്തോടെ  കട്ടിലെന്നു  പതിയെ  എണീറ്റ്‌  വരുമ്പോ  ദാണ്ടേ  പാട്ട് .. "ഹരിമുരളീരവം  ...".. മൊബൈലിന്റെ  റിങ്ങ്ടോണ്‍  ആണ് .. അച്ചായാൻ  (ഭർത്താവു ) ആണ് .. എഴുന്നേറ്റു  കഴിഞ്ഞാല് ആദ്യം  വിളിക്കുന്നത്‌  അദ്ദേഹം  ആണ് .. അര മണിക്കൂര് എങ്കിലും  വിശേഷങ്ങള് തിരക്കും .. രാത്രി  ഉറങ്ങുന്നതിനു  മുന്നേ  ഒരു  മണിക്കൂറോളം  എല്ലാ  വിശേഷങ്ങളും പറഞ്ഞാലും  രാവിലെ  എഴുന്നെല്ക്കുമ്പോ  ലോകത്തിന്റെ യേത്  കോണിൽ ആയാലും  ശബ്ദം  കേള്ക്കണം എന്നുള്ളത്  അദ്ദേഹത്തിന്  നിര്ബന്ധം  ആണെന്ന് കല്യാണം  കഴിഞ്ഞപ്പോ  തന്നെ  പറഞ്ഞിരുന്നു .. അച്ചായനോട്  സംസാരിച്ചു  വച്ച്  കഴിഞ്ഞു  ഫോണ്  കട്ട്‌  ചെയ്തപ്പോ  തന്നെ  വീണ്ടും "ഹരിമുരളീരവം .. ".. ഇത്തവണ  അമ്മ  ആണ് .. അമ്മയും  അച്ചായനും  മക്കളും  ഒരേ  വീട്ടില്  ആണ്  താമസo എങ്കിലും  എല്ലാവരും  ഒരുമിച്ചു  വിളിക്കില്ല .. എല്ലാവരും  സ്വന്തമായി  മൊബൈൽ  ഉള്ളത്  കൊണ്ട്  വേറെ  വേറെയെ  വിളിക്കു. ദിവസം  ഒരു  മൂന്നു  തവണ  minimum ഓരോരുത്തരും  വിളിക്കും .. ഓരോ  വിളിയും  ചുരുങ്ങിയത്  15 minute എങ്കിലും  ഉണ്ടാവും .. അതുകൂടാതെ  whatsapp ഇലും  സംസാരിക്കാറുണ്ട് .. എല്ലാവര്ക്കും  smartphones ഉണ്ടേ .. ബന്ധുക്കൾ  ആഴ്ചയിൽ  ഒരിക്കലോ  മറ്റോ  വിളിക്കുന്നത്‌   വേറെ ..  കുടുംബശ്രീ സുഹൃത്തുക്കളുടെ   വിളി  ഇത്  കൂടാതെ ..
അമ്മയോട്  സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ  തന്നെ  മോൾ  missed call ഇട്ടു ..അമ്മ  ഫോണ്  വച്ച്  കഴിഞ്ഞു  അവളെ  തിരിച്ചു  വിളിച്ചു .. അത്  കഴിഞ്ഞു  വീണ്ടും  ഒരു  10 minute കഴിഞ്ഞു  മോനും  വിളിച്ചു .. Weekend ആയതു  കൊണ്ട്  അവൻ  ഇപ്പോഴാനത്രേ  എണീറ്റത് ..
ജോലിക്കാരി  ചേച്ചിയുടെ  ഫോണ്  വിളികൾ ശ്രദ്ധിച്ചിരുന്നു  ഒരു  മണിക്കൂറ  പോയതറിഞ്ഞില്ല .  ഞാൻ  പേസ്റ്റും  ബ്രഷും  എടുത്തു  ബാത്രൂം  ഇലേക്ക്  പോയി .. തിരിച്ചു  വരുന്ന  വഴിക്ക്  എന്റെ  മൊബൈലിലെ  call register ഉം  ഒന്ന്  നോക്കി .. ഇന്നലെ  2 call, ഒന്ന്  ഗൾഫിൽ ഉള്ള  ഭർത്താവു , പപ്പയും  ചേച്ചിയും  വീട്ടിലെ  landline ഇല  ന്നു ..
ഞാൻ  ഈ  കുറിപ്പ്  എഴുതുമ്പോൾ  ഇന്ന്  സമയം  വ്യ്കിട്ടു  3 മണി .. എന്റെ  ഫോണിൽ  ഏറ്റവും  അവസാനമായി  ഒരു  call വന്നത്  ഇന്നലെ  വ്യ്കിട്ടു  5 മണിക്ക്  ആണ് .. ഏകദേശം  22 മണിക്കൂറ  മുൻപ് ..
"മോളെ , ഇതാ  200 രൂപ , എന്റെ  mobile ഒന്ന്  recharge ചെയ്തേക്കണേ .. എന്താന്നറിയില്ല  balance പെട്ടന്ന്  തീരുന്നു .. മിനിഞ്ഞാന്ന്  അല്ലെ  ഞാൻ  മോളോട്  പറഞ്ഞു  100 രൂപയ്ക്കു  recharge ചെയ്യിച്ചത് ?" - എന്റെ അമ്മ ആകാൻ പ്രായമുള്ള ജോലിക്കാരി  ചേച്ചിയുടെ കുശലാന്വേഷണം  എന്നെ  ചിന്തകളിൽ നിന്ന്  വിളിച്ചുണർത്തി  ... ഇതിനെ ആണോ ഈ generation ഗാപ്‌ എന്ന് പറയുന്നത്??