നർമത്തിലൂടെ കാര്യങ്ങൾ കാണാനും ഗൌരവമേറിയ കാര്യങ്ങൾ പോലും നർമത്തിൽ പൊതിഞ്ഞു അവതരിപ്പിക്കാനും കഴിയുക എന്നുള്ളത് ഒരു പ്രത്യേക കഴിവാണ് .. പ്രത്യേകിച്ച് ചില സീനുകളിൽ നമ്മളിൽ നിന്ന് ഒരു അഭിപ്രായം എല്ലാരും പ്രതീക്ഷിക്കുകയും , ആ അഭിപ്രായപ്രകടനം ഇരട്ടത്തലയുള്ള വാളിനു തല വച്ച് കൊടുക്കുന്നത് പോലെ ആണെന്ന് നമ്മൾ തിരിച്ചറിയുമ്പോൾ , വളരെ സേഫ് ആയിട്ട് പറയാൻ ഉള്ളത് നർമത്തിന്റെ മേമ്പോടിയോടുകൂടെ അവതരിപ്പിച്ചു തടിയൂരാൻ മുകളിൽപറഞ്ഞ humour sense തന്നെ വേണം ! മുള്ളിനും ഇലയ്ക്കും വല്യ കേടു പറ്റില്ല .. ഇനി അഥവാ ഇല ഒന്ന് വാടിയാൽ പോലും വീണ്ടും വെള്ളം ഒഴിച്ച് തളിർപ്പിക്കാവുന്ന തരത്തിലുള്ള വാട്ടമേഉണ്ടാകാൻ തരമുള്ളൂ ..
ഇന്റ്രോ ഇത്രയും മതി . എന്റെ വീട്ടിൽ ആർക്കുംഅങ്ങനെ പ്രത്യേകിച്ച് വല്യ നർമബോധംഉള്ളതായി എനിക്ക് തോന്നിയിട്ടില്ല . പ്രത്യേകിച്ചും അപ്പച്ചന്. ഒരു മനുഷ്യനെ പോലും കളിയാക്കി ഒരു തമാശ പോലും പറഞ്ഞു ഞാൻ കേട്ടിട്ടില്ല –താഴെ പറയുന്ന സംഭവം നടക്കുന്നത് വരെ ..
എന്നെ കാണാൻ വല്യ ഗ്ലാമർ ഒന്നും ഇല്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു , ഈ പൂവാലന്മാർ ,വയുനോക്കികൾ , കോഴികൾ , ആ ഗണത്തിൽപെടുന്ന ഒരു ശല്യവും നമ്മളെ ഏശിയിട്ടില്ല..ബാകി കൂടെ ഉള്ള തരുണീമണികൾ ഒക്കെ –അവരിൽ ചിലരെക്കാളും എങ്കിലും സുന്ദരി ആണ് ഞാൻ എന്ന് ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു - പൂവാലന്മാരുടെ ശല്യ കഥകൾപറയുന്നത് കേൾക്കുമ്പോ പലപ്പോഴും എനിക്ക് ചെറുതല്ലാത്ത അത്ഭുതം തോന്നുകേം ചെയ്തിട്ടുണ്ട് .
അങ്ങനെ കോളേജിൽ പഠിക്കുന്ന കാലത്താണെന്ന് തോന്നുന്നു , ഒരു ദിവസം കോളേജ് കഴിഞ്ഞു ആലിൻചുവടു junction ഇൽനിന്ന് ചേട്ടത്തി ടെ qauarters ഇലേക്ക് നടന്നു പോകുമ്പോൾ , opposite ബൈക്കിൽ വന്ന ഒരുത്തൻ “കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരു…” പാടി .. പാടിക്കൊണ്ട് അവൻ അവന്റെ വഴിക്ക് പോകുകയും ചെയ്തു ..
ഈ ഗണത്തിൽ ഉള്ള ആദ്യത്തെ incidentആയതുകൊണ്ടും , തരുണീമണികൾ ഉടെ experience കേട്ടതിൽ നിന്നും വീട്ടിൽ ഈ വക കാര്യങ്ങൾ പറഞ്ഞാൽ അപ്പനും അമ്മയും വെട്ടുകത്തിയുമായി കമന്റ് അടിച്ച പൂവാലനെ കൊല്ലാൻ പോകും എന്നുള്ള ഒരു ധാരണ എന്റെ മനസ്സിൽ ഉണ്ടാരുന്നത് കൊണ്ടും , ആ പിതൃസ്നേഹം നേരിട്ട് കാണാനായി ഞാൻ വീട്ടിൽ ചെന്ന് നേരെ അപ്പച്ചന്റെ അടുത്തെത്തി:
(പൂവാലന്മാരുടെ ശല്യം describe ചെയ്യുമ്പോ പൊതുവെ പെണ് കൊച്ചുങ്ങൾ ഉടെ ഒരു ഭാവം ഉണ്ടല്ലോ , ഈ പാവതുങ്ങള്ക് ഇത്രേം സൌന്ദര്യം തരരുതേ ന്നുള്ള ഒരു expression.. ആ expressionഒക്കെ മുഖത്ത് ഇട്ടു ഇല്ലാത്ത കുറച്ചു ശുണ്ടി ഒക്കെ മൂക്കത്ത് ഒട്ടിച്ചാണ് ഞാൻ അപ്പച്ചന്റെ അടുത്ത് ചെല്ലുന്നത് )
ഞാൻ : “അപ്പച്ചാ .. ഇന്ന് ഒരു വായുന്നോക്കിബൈക്കിൽ പോകുമ്പോ എന്നെ കണ്ടിട്ട് കറുത്തപെണ്ണെ ന്നുള്ള പാട്ട് പാടി ..”
അപ്പച്ചൻ : (എന്റെ മുഖത്ത് ഒന്നൂടെ ശെരിക്കൊന്നു നോക്കിയിട്ട് )
“മോൾ വിഷമിക്കേണ്ട , മോള് കറുത്ത് ഇട്ടുആണെങ്കിലും , അത്രക്കങ്ങു കറുപ്പോന്നുമല്ല..”
എന്റെ മുഖത്തെ അന്ധാളിപ്പ് കണ്ട അദ്ദേഹം കാര്യം മനസ്സിലാകാതെ തുടർന്നു –
“രക്തചന്ദനവും , കസ്തൂരിമഞ്ഞളും അരച്ച് തേച്ചാൽ മതി , നല്ല നിറം കിട്ടും , നീ വിഷമിക്കണ്ട.. അടുത്ത തവണ “തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി” ന്ന് പാടിക്കോളും ..”
ഇത് താൻടാ നമ്മ അപ്പച്ചൻ !!
ഇങ്ങനെ ആവണം എടാ അപ്പച്ചൻ !!
(PS : എനിക്ക് humour sense വന്ന വഴി അന്നാണ് എനിക്ക് മനസ്സിലായത് .. ഇന്ന് ഈ കുറിപ്പെഴുതാൻഎനിക്ക് പ്രചോദനം ആയതും മേല്പറഞ്ഞ പോലെഒരപരിചിതൻ ആണ്. അങ്ങേര് പാടിയതും അതെപാട്ട് തന്നെ..)
No comments:
Post a Comment