Wednesday, 6 August 2014

ചെംമണ്ണും പൂഴിമണലും ..

കാര്തികപ്പള്ളിയിൽ നിന്ന്  പതനംതിട്ടയിലേക്ക്  പറിച്ചു  നാട്ടപ്പെടുമ്പോൾ  അന്നക്കുട്ടിക്കു  വ്യക്തിപരമായ  ചില  നഷ്ടബോധങ്ങൾ  ഉണ്ടായിരുന്നു . അവയില  ചെറുതല്ലാത്ത  ഒരു  സ്ഥാനം  ഇനി  അങ്ങോട്ട്‌  മണലിൽ  കൂടാരം  ഉണ്ടാക്കി  കളിയ്ക്കാൻ  പറ്റില്ലല്ലോ  കര്ത്താവേ  എന്നുള്ള  രോദനത്തിന് ആയിരുന്നു ..

പത്തനംതിട്ടയിലെ  മണ്ണ്  നല്ല  ചൊമ  ചൊമന്നിരിക്കുന്ന  ഭലഭൂവിഷ്ടമായ ചെംമണ്ണാണ് .. പൂഴിമണലിനെ  പോലെ   സോഫ്റ്റ്‌   ഒന്നുമല്ല  സംഭവം ..  നല്ല  ഉറപ്പുള്ള  മണ്ണ് ..

അന്നക്കുട്ടിക്കു  മണ്ണ് കൂടാരം   ഉണ്ടാക്കി  കളിക്കുന്ന  പ്രായം  കഴിഞ്ഞതോടെ  പതിയെ  പൂഴിമണലിനോടുള്ള സെന്റിമെന്റ്സ്  ഉം  കാലക്രമേണ  എവിടെയോ  വിസ്മ്രിതിയിലേക്ക്  തള്ളപ്പെട്ടു ..

ഈ  അടുത്തിടെ  അന്നക്കുട്ടി  ഒരു  സ്വപ്നം  കണ്ടു .. കടൽകരയിൽ  ഇരുന്നു  മണല  വാരി  കളിക്കുന്ന  ഒരു  കൊച്ചു  കുട്ടി .. മണല്  വാരി  കയ്യിലെടുത്തു  കൈപത്തി  കൊണ്ട്  അത്  സ്നേഹത്തോടെ  കുട്ടി  മുറുകെ  പിടിക്കാൻ  നോക്കുകയാണ് .. പൂഴിമണലിന്റെ  സ്വഭാവം  അറിയാവുന്ന  അന്നക്കുട്ടിക്കു  ചിരി  വന്നു . മുറുകെ  പിടിക്കുംതോറും  വിരലുകൾക്കിടയിലൂടെ  ഊർന്നൂർന്നു വീണ്ടും  കടല്കരയിലിലേക്ക് വീഴുകയെ  ഉള്ളു  മണൽതരികൾ  "എന്നെ  ഇങ്ങനെ  വീർപുമുട്ടിക്കാതെ " ന്നുള്ള  കരച്ചിലോടെ .. ആ  കുട്ടിയുടെ  സെന്റിമെന്റ്സ്  ഒന്നും  തിരിച്ചറിയാൻ  പാവം  പൂഴിമണലിനു   പറ്റില്ലല്ലോ .. അത്  തിരിച്ചരിഞ്ഞിട്ടോ  എന്തോ  കുട്ടി  പതിയെ  മണലിൽ  ഉള്ള  പിടി  പതുക്കെ  തുറന്നു .. അന്നക്കുട്ടി  ഓര്ത് .. "ബുദ്ധിയുണ്ട്  കൊച്ചിന് .." പക്ഷെ  ദാ വരുന്നു  ഒരു  കാറ്റ് ..  കടല്കാറ്റ്  .. മണൽതരികൾ  പറന്നു  പോകാൻ  തുടങ്ങുന്നു  കാറ്റിൽ .. കുട്ടിക്ക്  വീണ്ടും  സങ്കടമായി .. മുറുകെ  പിടിക്കാനും  വയ്യ  തുറന്നു  വയ്കാനും  വയ്യ .. കുട്ടി  ചുറ്റും നോക്കി ..  കണ്ണുകൾ ചെറുതായി  നനയുന്നുണ്ടോ ??

അന്നക്കുട്ടിക്കു  അന്ന്  ആദ്യമായി  ചെംമണ്ണിനോട്  എന്തെന്നില്ലാത്ത  ഒരിഷ്ടം  തോന്നി .. പൂഴിമണലിനോട്‌ ഉണ്ടായിരുന്ന  സെന്റിമെന്റ്സ്  നോട്  തെല്ലുനേരത്തേക്ക് എങ്കിലും  ഒരു  പുച്ചവും .. കയ്യില  എടുത്തു  മുറുകെ  പിടിച്ചാൽ  കയ്യോടു  ചേർന്ന്  ഇഴുകി  ഊർന്നു  പോകാതെ  അമ്മച്ചി  വഴക്ക്  പറയുമ്പോ  കൈ  തട്ടി  താഴെയിടും  വരെ  തന്റെ  കൈപത്തിയുടെ  മടക്കിൽ  സന്തോഷമായി  ചേർന്നിരിക്കുന്ന  ചെംമണ്ണ് .. ഇച്ചിരെ  കൂടുതൽ  നേരം  കയ്യില  വച്ചാൽ , സ്വന്തം  നിറവും  മണവും  തന്റെ  കൈകും  കൂടെ  പകർന്നു  തരുന്ന  ചെംമണ്ണ് .. കൊടും കാറ്റടിച്ചാലും  പറന്നു  പോകാൻ  വിമുഖത  കാട്ടുന്ന  ചെംമണ്ണ് ..

ആ  ചെംമണ്ണില   കുറച്ചെടുത്തു  ആ  കുട്ടിക്ക്  കൊടുത്താലോ  ന്നു  ആലോചിച്ചു  അന്നക്കുട്ടി  ഒരു  പിടി  വാരി  എടുത്തു  കണ്ണടച്ച്  അതിന്റെ  ഗന്ധം  നുകർന്നു.. കണ്ണ്  തുറന്നു  നോക്കുമ്പോൾ  കടല്കരയും  പൂഴിമണലും  അന്നക്കുട്ടിയും  മാത്രം .. അടുത്തെങ്ങും  വേറെ  മനുഷ്യരാരുമില്ല.. താൻ  ഗതകാലസ്മരണകൾ  അയവിറക്കാൻ  പോയ  നേരം  കൊണ്ട്  ആ  കുട്ടി  അതിന്റെ  പാടിന്  പോയിട്ടുണ്ടാവാം ..

സാരമില്ല , ഈ  ചെംമണ്ണും  മുറുകെ  പിടിച്ചു  കുറച്ചു  കടല്കാറ്റ്  കൊണ്ട്  സമയം  കളയാം  അൽപനേരം  കൂടി ..

പക്ഷെ  കയ്യിൽ  നിന്ന്  എന്തോ  ഊർന്നു  പോകുന്ന  പോലെ .. "എന്നെ  ഇങ്ങനെ  ശ്വാസം  മുട്ടിക്കാതെ " ന്നുള്ള  നിലവിളിയും .. ഒരു  ഞെട്ടലോടെ  സ്വന്തം  കൈ  തുറന്നു  നോക്കിയ  അന്നക്കുട്ടി  കാണുന്നത്  ചെംമണ്ണ് എന്ന്  കരുതി  കടല്കരയിലെ  തന്നെ  പൂഴിമണലാണ്‌  താൻ  കയ്യിലെടുത്തു  സ്വപ്നം  കണ്ടത് .. അല്ലെങ്കിലും  ഇ  കടല്കരയിൽ  എവിടുന്നു  വരാനാ ചെംമണ്ണ് .. ഇവിടെ  പൂഴിമണലെ ഉള്ളു ..

ഒരു  ചോദ്യം  മാത്രം  ബാകി .. മുറുകെ  പിടിച്ചു  ഊഴ്ന്നു  പോകാൻ  വിടണോ  അതോ  തുറന്നു  വച്ച്  കാറ്റ്  പറത്തി  കളയാൻ  വിടണോ ..

Monday, 24 March 2014

ടംബോതരങ്ങളും ചില ആനയബധങ്ങളും

അന്നക്കുട്ടിയുടെ ടീമിൽ അന്നുക്കുട്ടിക്കു കാത്തു കാത്തിരുന്നു ഒരു ജൂനിയറിനെ കിട്ടി.. അതാണ്നമ്മുടെ ടംബോമോൾ.. ടിന്റുമോന്റെ പെങ്ങൾ ആയിട്ട് വരും.. അയ്യോ.. ടിന്റുമോൻ മാനനഷ്ടത്തിന് കേസ് കൊടുക്കും ഇത് വല്ലതും കേട്ടാ.. ടിന്റുമോന്റെ തലതൊട്ടമ്മ ആയിട്ട് വരും ടംബോമോൾ!!

അന്നക്കുട്ടി പണി ഒക്കെ പറഞ്ഞു കൊടുത്താൽ 4-5 മണ്ടത്തരങ്ങൾ ഒക്കെ കാണിച്ചിട്ട് പിന്നങ്ങ് നേരെ ചെയ്തോളും.. 4-5 മണ്ടത്തരങ്ങൾ കണ്ടു കഴിയുമ്പോ അന്നക്കുട്ടിക്കു മോണിറ്റർ എടുത്തു സ്വന്തം തലക്കടിക്കാൻ തോന്നുമെങ്കിലും..

അങ്ങനെ അന്നക്കുട്ടിയും ടംബോമോൾ ഉം കൂടെ അടിമപ്പണി ചെയ്തോണ്ടിരുക്കുന്ന ഒരു ദിവസം.. തിരക്കിട്ട് 6.15 ബസ്പിടിക്കാൻ ഒടുന്നതിനിടക്കു നമ്മടെ മുതലാളി ടംബോമോൾ ഓടു ചോദിച്ചു: "ഡംബൊ.. ഡോകുമെന്റ്സ് റെഡി ആയിട്ടുണ്ടോ?"
ഡംബൊ: "എസ് സർ, ഞാൻ അതൊരു പീടീഫീ ആക്കിയിട്ടുണ്ട്.."
അന്നക്കുട്ടിയുടെ ആത്മഗതം : "ഡീഡീറ്റീ ന്നു കേട്ടിട്ടുണ്ട്.. അത് ഉറുംബിനെ കൊല്ലാൻ ഉപയോഗിക്കുന്നതാ.. പീ ഡീ എഫ് എന്നും കേട്ടിട്ടുണ്ട്.. അഡോബിന്റെ ഒരു പ്രോഡക്റ്റ് ആണ്..
ഇനി ഇവരുടെ മിശ്ര വിവാഹത്തിൽ ഉണ്ടായ കുട്ടി ആരിക്കുമോ ഈ പീടീഫീ?"?"
മുതലാളി വീട്ടില് ചെന്ന് ഭാര്യയോട്പോലും സംസാരിക്കാതെ "പീടീഫീ" റീഡ് ചെയ്യാൻ പറ്റുന്ന സോഫ്റ്റ്വെയർ ഗൂഗിളിൽ "സെർച്ച്‌" ചെയ്തു എന്നാണു അവസാനം കിട്ടിയ വാർത്ത!!

ഇനീം വേറെ ഒരു ദിവസം.. അന്നകുട്ടിയുടെ ടീമിൽ നിന്ന് കർണാടകത്തിലെ ഡാന്ടെലി എന്ന് പറയുന്ന ഒരു കാട്ടുമുക്കിലേക്ക് ഓണ്സൈറ്റിന്റെ കാശ് മുടിപ്പിക്കാൻ ആയി പോകാൻ തീരുമാനിച്ചു.. അവിടെ എല്ലാരും കൊണ്ട് പിടിച്ച "ഡിസ്കഷൻ".. ഡാന്ടെലി ഇൽ എന്തൊക്കെ കാണാൻ ഉണ്ട്.. എന്തൊക്കെ ചെയ്യാൻ ഉണ്ടെന്നൊക്കെ..

ആക്രി: "ടമ്പോ.. അവിടെ നമുക്ക് റിവർ രാഫ്റ്റിങ്ങ് പോകാൻ പറ്റും.."
ടമ്പോ (അധികം താല്പര്യം ഇല്ലാത്ത പോലെ) : "ഞാൻ നേരത്തെ പോയിട്ടുണ്ട് റിവർ രാഫ്റ്റിങ്ങ് ഇന്.. ഇവിടെ ഉണ്ടല്ലോ.."
അന്നക്കുട്ടി (അദ്ഭുതത്തോടെ) : " മംഗലാപുരത്ത് ഉണ്ടോ?? "
ടമ്പോ (പുച്ഛത്തോടെ) : "പിന്നേ.. അന്നക്കുട്ടി പോയിട്ടില്ലേ.. മല്പേ ബീച്ചിൽ ഉണ്ട്.."
ആക്രി (തലയിൽ കൈ വച്ച് അന്തം വിട്ടു): "എന്റെ ടമ്പോ.. ഇച്ചിരെ ബുദ്ധി ഉണ്ടാരുന്നെങ്കിൽ നിന്നെ മന്നബുധി എന്നെങ്കിലും വിളിക്കാരുന്നു.."
ലോകത്തിൽ ആദ്യമായും അവസാനമായും കടലിൽ "റിവർ" രാഫ്റ്റിങ്ങ് ചെയ്ത ആദ്യത്തെ വനിതാ ആരാ?? അന്നക്കുട്ടിയുടെ സ്വന്തം ടീമിലെ ടംബോമോൾ ആണ്..

ഇനീം ഇതേ പോലത്തെ വേറൊരു ദിവസം
രാവിലത്തെ ഓണ്സൈറ്റ് കാൾ നടക്കുന്നു.. അന്നക്കുട്ടിയുടെ ടീമിന്റെ ഓണ്സൈറ്റ് അങ്ങ് അമേരിക്കയിലാ.. ഇവിടെ രാവിലെ 9 മണി ആവുമ്പോ അവിടെ സമയം രാത്രി പതിനൊന്നര..
അവരുടെ രാത്രി പതിനോന്നരക്ക് അവരെ വിളിച്ചുനര്തിയിട്ടു ടമ്പോ കാൾ തുടങ്ങിയതിങ്ങനെ: "ഗുഡ് മോർണിംഗ് മഹാലക്ഷ്മി!!"
അടുത്ത നിമിഷം തന്നെ അബദ്ധം മനസ്സിലാക്കി തിരുത്തി: "സോറി.. ഗുഡ് നൈറ്റ്മഹാലക്ഷ്മി!!"

ഇനീം ഇന്നലെ എന്ന ദിവസം:
അന്നക്കുട്ടിയുടെ നീസിന്റെ ഫോട്ടോ കണ്ട ടമ്പോ: " കുഞ്ഞിന്റെ പേരെന്താ?"
അന്നക്കുട്ടി: "അന്നബെല്ല (annabella)"
ടമ്പോ: " പേരെവിടെയോ കേട്ടിട്ടുണ്ട്.. ഇംഗ്ലീഷ് പേരല്ലേ.. ഇത് അവരിങ്ങനെ അല്ല അന്നക്കുട്ടി പ്രോനൌൻസ് ചെയ്യുന്നത്.. വേറെ എന്തോ രീതിയിലാ.. ഞാൻ ഓര്ക്കുന്നില്ല.. എന്തായാലും അന്നബെല്ല എന്നല്ല.. ഞാൻ ഓര്ക്കുമ്പോ പറയാമെ.."
അന്നക്കുട്ടി (ആത്മഗതം): "ശോ.. എന്നാലും കൊച്ചിനെ ഇത്രയും കാലം പേര് തെറ്റിച്ചാണല്ലോ വിളിച്ചത്.. !!"
10 മിനിറ്റ് നീണ്ടു നിന്ന ആലോചനക്കു ശേഷം ടമ്പോ: "അന്നക്കുട്ടി.. പേര് കിട്ടി.. അവരിത് പ്രോനൌൻസ് ചെയ്യുക ഇസബെല്ല എന്നാണു!!"
ഇതിനെ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായ ആയി നില്ക്കുകയാണ് പാവം അന്നക്കുട്ടി..

ഇനി പറയാൻ പോകുന്നത് ടംബോടെ കഥയല്ല കേട്ടോ..ഇതിലെ നായകന് സനൂട്ടൻ. സനൂട്ടൻ ഓണ്സൈറ്റ് നു എഴുതിയ ഒരു മെയിൽ. 2 ജോബ്റണ്ചെയ്തു ഫയൽ മാച്ച് ചെയ്യുന്നുണ്ടോ എന്ന് നോക്കുന്നതായിരുന്നു അന്നത്തെ സനൂട്ടന്റെ പണി:
“Most of the files we checked are mating. Tomorrow we will run the jobs again and ensure that all the files are exactly mating.”
ഔട്ട്ലുകിന്റെ ഓട്ടോ കറക്ഷൻ ഉണ്ടാക്കി വയ്കുന്ന ഓരോ മണ്ടത്തരങ്ങളെ!


പ്രസ്തുത മെയിലിന്റെ cc ലിസ്റ്റ് ഇൽ ഓണ്സൈറ്റ് ഉള്ള ചേട്ടനെ കൂടാതെ SPM മുതൽ ടംബോമോൾ വരെ ഉണ്ടായിരുന്നെങ്കിലും ഇന്ന് വരെ മണ്ടത്തരം അവരുടെ ആരുടെയും ശ്രദ്ധയിൽ പെട്ടിട്ടില്ല.. കാരണം എന്താണെന്ന് ഇന്ഫികാര് തല പുകഞ്ഞിരുന്നു ആലോചിക്കേണ്ടി ഇരിക്കുന്നു..  

ഓണത്തിന് ഇടയിലെ പ്രതികാര കച്ചവടം!

ഞാന് പണിയെടുക്കുന്ന ഞങ്ങളുടെ സ്വന്തം മംഗലാപുരം ഡീ സിയില് ഞങ്ങളുടെ ഓണാഘോഷ പരിപാടികള് ഒരാഴ്ച നീണ്ടു നില്ക്കുന്ന ഒരു "വന്" സംഭവം ആണ് കേട്ടോ.. ജാതി മത ജോബ് ലെവല് ഭേദമന്യേ എന്നെ പോലെ ഉള്ള സാദാ എസ് ഈകള് മുതല് അങ്ങ് മേലോട്ട് ഡീ സി ഹെഡ് വരെ (മലയാളി ആണ് കേട്ടോ) ഏക മനസ്സോടെ ഫീല്ഡില് ഇറങ്ങി പ്രവര്ത്തിക്കുന്ന സംരംഭം! "ഡോണ്" ഉകള് ഉണ്ടാക്കപ്പെടുകയും തളിര്ക്കുകയും തളരുകയും ചെയ്യുന്ന സീസണ്.

ഓണവിളംബരഘോഷയാത്രയില് തുടങ്ങി ശിങ്കാരി മേളം, ഗാനമേള, തിരുവാതിര, ഡാന്സ് കോമ്പെടിശന്, സിന്ഗിംഗ് കോമ്പെടിശന് , ഓണക്കളി, പൂക്കളം, തട്ടുകട, ഇത്യാദി സംഭവങ്ങളും ചേര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്കുള്ള ഒരു മെഗാ ഓണസദ്യയില് അവസാനിക്കുന്ന ഓണാഘോഷം ആണ് ഇവിടെ!

ഇതിലൊക്കെ ഓടിനടന്നു പ്രവര്ത്തിക്കുന്ന ഒരുപാട് "മല്ലു" കുട്ടികളെയും നമുക്ക് കാണാം.. പരിപാടിയിലൂടെ ജീവിതം "സെറ്റ്" ആക്കിയ യുവജനങ്ങളും ധാരാളം! വെള്ളിയാഴ്ചത്തെ ഓണസദ്യയും കൂടെ കഴിയുമ്പോ ഒരാഴ്ച ഓടിനടന്ന, ഉറക്കമിളച്ചു കഷ്ടപ്പെട്ട് പൂ ഇറുത്ത, സദ്യ വിളമ്പിയ, ബാക്ക് സ്റ്റേജ് - ഓണ് സ്റ്റേജ് പ്രവര്‍ത്തിച്ച "അധ്വാനിക്കുന്ന ജനവിഭാഗങ്ങള്" ടെ നടു ഓടിഞ്ഞിട്ടുണ്ടവും എന്നുള്ളത് തീര്‍ച്ച..

ഇത്തവണത്തെ വെള്ളിയഴ്ച്ചക്ക് ഒരു പ്രത്യേകത ഉണ്ടാരുന്നു.. മിന്ഫിയുടെ സ്വന്തം ആസ്ഥാന ഗായകനും, യുവ കോമളനും, ഒരു പാട് തരുനീമണികളുടെ സ്വപ്ന സുന്ദരന്‍ എന്നും അങ്ങനെ അങ്ങനെ അറിയപ്പെടുന്ന നമ്മുടെ സ്വന്തം ജോബച്ചായന്റെ കാത്തു കാത്തിരുന്നുള്ള കല്യാണം ആണ് പിന്നെ ദിവസം - കൃത്യമായി പറഞ്ഞാല്‍ ശനിയാഴ്ച രാവിലെ 12 മണിക്ക് അങ്ങ് പാല ലാലന്‍ പള്ളീല്‍ വച്ച്.. 3 - 4 ദിവസം മുന്നേം കൂടെ അച്ചായന്‍ വിളിച്ചു ഓര്‍മിപ്പിച്ചതാ "എടീ.. നീ രാവിലെ അങ്ങേത്തിക്കൊളുമല്ലോ അല്ലെ" ന്നു.. അപ്പൊ "എന്തൊരു ചോദ്യമാ അച്ചായോ .. ഞാന്‍ ഇല്ലാതെ നിങ്ങള്‍ക്ക്‌ എന്താഘോഷം!! " എന്നൊക്കെ വന്‍ ഡയലോഗ് ടെലിവെര്‍ ചെയ്തതാ നിക്കുന്ന ഞാന്‍!

വെള്ളിയാഴ്ച വൈകുന്നേരത്തെ മലബാര്‍ എക്സ്പ്രെസ്സില്‍ കേറിയാല്‍ ഒരു ഫൈവ് അര സിക്സ് ഒക്കെ ആവുമ്പോ ചെങ്ങന്നൂര്‍ എത്താം. അവിടുന്ന് എന്റെ വീട്ടിലോട്ടു , അതായതു പത്തനംതിട്ടയിലേക്കു കൂടി വന്നാല്‍ ഒരു ഒരു മണിക്കൂര്‍ യാത്ര ന്നു കൂട്ടിക്കോ.. അപ്പൊ എങ്ങനെ പോയാലും ഒരു സെവെന്‍ മണി ആവുമ്പോ വീട്ടിലെത്തും.. പിന്നെ കുളിച്ചു, കഴിച്ചു, സുന്ദരി ആവാന്‍ ഒരു ഒന്നര മണിക്കൂര്‍ (കഴിക്കാന്‍ ഞാന്‍ ഒത്തിരി സ്ലോ ആണ് കേട്ടോ.. അതുകൊണ്ടാണ്‌ ഒന്നര മണിക്കൂര്‍.. അല്ലാതെ നിങ്ങളിപ്പോ വിചാരിച്ച പോലെ ഒരുങ്ങാന്‍ ഒന്നും അല്ല.. പൊന്നും കുടത്തിനെന്തിനാ പൊട്ടു എന്നെന്റെ അപ്പച്ചന്‍ ഇപ്പോഴും പറയാറുണ്ട്!) അപ്പൊ ഒരു എട്ടര ആവുമ്പോഴേക്കും വീട്ടില്‍ നിന്ന് ടേക്ക് ഓഫ്‌ ചെയ്യാം! പിന്നെ അഹങ്കാരം പറയുവല്ല കേട്ടോ.. എന്റെ നാട്ടില്‍ എല്ലാര്‍കും കാര്‍ ഉണ്ട്.. അതുകൊണ്ട് ഞങ്ങള്‍ടെ നാട്ടുകാരധികം പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കാറില്ല.. മീന്‍ ബസ്‌ ഒന്നും യുസ്‌ ചെയ്യാറില്ല.. ഡിമാണ്ട് കുറയുമ്പോ സപ്ലൈ കുറയുമെന്നാണല്ലോ നമ്മളൊക്കെ പണ്ട് എകനോമിക്സ് പഠിച്ചത്. അത് പ്രകാരം ഞങ്ങള്‍ടെ നാട്ടില്‍ ഒരു ബസ്‌ കിട്ടാന്‍ വല്യ പാടാ. അപ്പൊ എട്ടര ക്ക് വീട്ടീന്ന് ഇറങ്ങിയാല്‍ ഒരു 9 മണിക്ക് ബസ്‌ കിട്ടിയാല്‍ സുഖമായി 11 മണിക്ക് പാലയില്‍ എത്താം! കല്യാണവും കൂടം.. ഇതായിരുന്നു എന്റെ പ്ലാന്‍!


പ്ലാന്‍ അനുസരിച്ച് ഞാന്‍ മലബാറില്‍ കേറി. പഴയത് പോലെ അലംബാന്‍ ആരും ഇല്ല.. സാറാക്കുട്ടിയുടെ കെട്ടു കഴിഞ്ഞു അങ്ങ് ഗള്‍ഫിലാ. സ്വാനി യെ കാണാറുമില്ല. ശശിക്കുട്ടന്‍ എന്നെ പേടിച്ചു അങ്ങ് തലസ്ഥാനത്തേക്ക് "ഓണ്‍ സൈറ്റ് " വാങ്ങിച്ചു പോയി എന്നാണു ഗോസ്സിപ്പ്.(ഇവരെ അറിയാത്തവര്‍ ഒരു മലബാര്‍ യാത്ര വായിക്കുക..) ഞാന്‍ ഒറ്റക്കൊരു കംപാര്‍ത്മെന്റില്‍ അങ്ങനെ പുറത്തേക്കും നോക്കി ഇരിക്കുവാ. ട്രെയിന്‍ വിട്ടു തുടങ്ങിയപ്പോ തന്നെ തലേ ആഴ്ചത്തെ ക്ഷീണം കൊണ്ട് ഉറങ്ങി തുടങ്ങി.പിന്നെ എഴുന്നേറ്റപ്പോ ട്രെയിന്‍ നിര്തിയിട്ടെക്കുവ കാഞ്ഞങ്ങാട് സ്റ്റേഷനില്‍. എന്‍ജിന്‍ കേടായത്രേ, ഇനി മംഗലാപുരത്ത് നിന്ന് എന്‍ജിന്‍ എത്തിയാലേ മലബാര്‍ നീങ്ങി തുടങ്ങു! ചുരുങ്ങിയത് 2 മണിക്കൂര്‍ എങ്കിലും എടുക്കുമെന്ന് ജനസംസാരം. ചൂടെടുത്തിട്ടു ഉറങ്ങാനും മേലാ. അങ്ങനെ വെറുതെ വായുന്നോക്കി ഇരിക്കുമ്പോ ദേ പോകുന്നു പ്ലാട്ഫോമില്‍ കൂടെ നമ്മുടെ ശശിക്കുട്ടന്‍!

കണ്ട പാതി കാണാത്ത പാതി ഞാന്‍ അവിടുരുന്നു കൂവി "ശശിക്കുട്ടാ..".. ഒരു പെണ്‍കൊടിയുടെ ശബ്ദം കേട്ടതും മനസ്സില്‍ ഒരായിരം ലടടൂസ് പൊട്ടിച്ചു ശശിക്കുട്ടന്‍ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും പൊട്ടിയ ലഡ്ഡു നായ നക്കിയ ഒരെകസ്പ്രഷന്‍ ഇട്ടു മുതലാളി. എനിക്കത് തീരെ അങ്ങോട്ട്‌ പിടിച്ചില്ലെങ്കിലും ഞാന്‍ അങ്ങ് സഹിച്ചു.. നമ്മുടെ കൊച്ചന്‍ അല്ലെ! പോട്ടെ!

"എപ്പോ എത്തി ഡല്‍ഹിയില്‍ നിന്ന്?"

"ഞാന്‍ കഴിഞ്ഞ ആഴ്ച എത്തി.. വീട്ടില്‍ പോകുവാ , ഒരു കല്യാണം ഉണ്ട്.. നീ ആര്‍ക്കിട്ട് പണിയാന്‍ പോകുവാ?"

"ഞാന്‍ നമ്മുടെ ജോബച്ചായന്റെ കല്യാണത്തിന് പോകുവല്ലിയോ..!ശശിക്കുട്ടന്‍ ഒരു ഹെല്പ് ചെയ്യുവോ? എന്തായാലും ട്രെയിന്‍ ലേറ്റ് ആണ്.. ശശിക്കുട്ടന്‍ തിരുവല്ലയില്‍ ഇറങ്ങുമ്പോ എന്നെ ഒന്ന് വിളിച്ചുനര്‍ത്തനം. എനിക്ക് അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനാ.. അപ്പൊ ഞാന്‍ അലാറം വെക്കണ്ടല്ലോ.. എന്റെ ഫോണിനാണേല്‍ ചാര്‍ജും ഇല്ല."

"നീ ധൈര്യമായിട്ട് ഉറങ്ങിക്കോ അന്നക്കുട്ടീ.. ട്രെയിന്‍ എന്തായാലും ലേറ്റ് ആകും.. ഏഴു മണിയെങ്കിലും ആകാതെ ചെങ്ങന്നൂര് എത്തില്ല. നീ അലാറം ഒന്നും വക്കണ്ടാന്നെ. ഞാന്‍ നിന്നെ വിളിച്ചോളം. എന്നാ ശെരി ഞാന്‍ പോകുവാ!"

"ശെരി ശശിക്കുട്ടാ .. ഗുഡ് നൈറ്റ്‌ "

കുറച്ചു മുന്നോട്ടു നടന്നിട്ട് ശശിക്കുട്ടന്‍ തിരിഞ്ഞു നിന്ന് ഒരു കംബര്‍ത്മെന്റ്റ് മൊത്തം കേള്‍ക്കെ ഒരു അന്നൌന്സ്മെന്ട "എടീ... നീ ഒന്നൂടെ ആലോചിക്കു കല്യാണത്തിന് പോകുന്ന കാര്യം .. മനുഷ്യന്റെ ജീവിതം വെറുതെ കുട്ടിചോരാക്കണോ?"

 ഉത്തരം പറയാന്‍ അറിയഞ്ഞിട്ടല്ലെങ്കിലും എന്റെ "ഇമേജ്" ഇന് കോട്ടം വരാതിരിക്കാന്‍ ഞാന്‍ മറുപടി ഒരു ക്ലോസപ്പ് പുഞ്ചിരിയില്‍ ഒതുക്കി.

 മംഗലാപുരത്ത് നിന്ന് എന്‍ജിന്‍ കൊണ്ടുവന്നു 2 മണിക്കൂര്‍ ലേറ്റ് ആയി മലബാര്‍ യാത്ര പുനരാരംഭിച്ചു

പിറ്റേ ദിവസം രാവിലെ ആറെ മുക്കാല്‍ :

അപ്പര്‍ ബെര്‍ത്തില്‍ നിന്ന് ഞാന്‍ കണ്ണ് തുറന്നു നോക്കി. 7 മണി ആയിട്ടില്ല.. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തി ഇട്ടെക്കുവ.. എന്റെ ഒരു കാല്കുലഷന്‍ വച്ച് ചെങ്ങനശ്ശേരി ആയി കാണണം. അത് കഴിഞ്ഞാല്‍ തിരുവല്ല.. എവിടെ എത്തി എന്നറിയാന്‍ ഞാന്‍ എണീറ്റ്‌ താഴെ സൈഡ് ബെര്‍ത്തില്‍ ഇരിക്കുന്ന കഷണ്ടി മാമനെ വിളിച്ചു.. "എകസ്ക്യുസ് മീ..".. എവിടെ.. അങ്ങേരു തിരിഞ്ഞു നോക്കിയില്ല..

ഞാന്‍ വീണ്ടും വിളിച്ചു.. "അങ്ക്ല്.." ട്രെയിന്‍ ഇപ്പൊ മെല്ലെ ചലിച്ചു തുടങ്ങി.. അങ്ങേരു എന്നെ തിരിഞ്ഞു നോക്കി.. "ഏതാ സ്റ്റേഷന്‍ ?"

 "ഇപ്പൊ കായംകുളം കഴിഞ്ഞു മോളെ.. അടുത്ത സ്റ്റേഷന്‍ കരുനാഗപ്പള്ളി".

കര്‍ത്താവേ... ശശിക്കുട്ടന്‍ പണി പറ്റിച്ചു! പത്തനംതിട്ട ജില്ലക്കാരി ആയ ഞാന്‍ ഇതാ പത്തനംതിട്ടയും, ആലപ്പുഴയും കഴിഞ്ഞു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്റ്റേനിലേക്ക് പോകുന്നു.. താഴെ ഇരുന്ന മൊട്ട എന്റെ ആദ്യത്തെ വിളിക്ക് തന്നെ ഉത്തരം പറഞ്ഞിരുന്നെങ്കില്‍ ട്രെയിന്‍ വിടുന്നേനു മുന്നേ ചാടി ഇറങ്ങാരുന്നു! ഇനി പറഞ്ഞിട്ടെന്താ..

അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ കരുനാഗപ്പള്ളിയില്‍ കാലുകുത്തി! അപ്പൊ സമയം ഏകദേശം ഏഴര.. അവിടുന്ന് 2 ജില്ലകള്‍ പിന്നിട്ടു എന്റെ വീട്ടിലെത്തിയപ്പോ സമയം പത്തു മണി!

വീട്ടിലെത്തിയപ്പോ അപ്പച്ചന്‍ സിറ്റ് ഔട്ടില്‍ ഗേട്ടിലോട്ടും നോക്കി ഇരിപ്പുണ്ട്.. "എന്നതാടീ ഇത്രേം താമസിച്ചത് .. എപ്പോഴാ കല്യാണം ? "

 "ചില സാങ്കേതിക കാരണങ്ങള്‍ മൂലം എനിക്ക് കരുനാഗപ്പള്ളിയില്‍ ഇറങ്ങാനേ പറ്റിയുള്ളൂ.. പിന്നെ കല്യാണം! അപ്പച്ചനോട് ഞാന്‍ എത്ര കാല്യമായി പറയുന്നു ഒരു എനിക്ക് ഒരു ചെറുക്കനെ കണ്ടുപിടിച്ചു തരാന്‍.. ചെറുക്കനെ കിട്ടി കഴിഞ്ഞാല്‍ എപ്പോ വേണേലും കല്യാണം നടത്തരുതോ അപ്പച്ചാ"

"എഹ്.. അത്... നീ.. അതല്ല.. നിനക്ക് നല്ല വിശപ്പുണ്ടല്ലേ..പോയി എന്തേലും കഴിക്കു.."


ശശിക്കുട്ടാ.. പാക്കലാം!! ജാഗ്രതേയ്!! ഇന്നേക്ക് ദുര്‍ഗാഷ്ടാമി..