Tuesday, 10 February 2026

With love - കഷണ്ടി ❤️

ഓരോ stages of life ൽ നമ്മൾക്കൊക്കെ official name അല്ലാതെ ഓരോ വിളിപ്പേരുകൾ കാണും. 

ആദ്യത്തേത് 90 ശതമാനം ആളുകൾക്കും കുഞ്ഞു ജനിക്കുമ്പോൾ സ്നേഹത്തോടെ വീട്ടിൽ വിളിക്കുന്ന പേരാവും അവരുടെ ആദ്യത്തെ വിളിപ്പേര് - അപ്പു, ഉണ്ണി, മാളു, ചിന്നു, കണ്ണൻ, പൊന്നു, അമ്മു, etc etc 

പിന്നങ്ങോട്ട് പോകും തോറും സ്വഭാവം കൊണ്ട് കിട്ടുന്നത്, രൂപം / നിറം കൊണ്ട് കിട്ടുന്നത്, ജീവിത ചുറ്റുപാടുകൾ കൊണ്ട് കിട്ടുന്നത് - ഇതൊക്കെ സ്നേഹത്തോടെയോ പുച്ഛത്തോടെയോ ആവാം.

സ്നേഹമില്ലാഞ്ഞിട്ടാണോ എന്തോ, അന്നക്കുട്ടിക്ക് വീട്ടുകാർ വിളിപ്പേരുകൾ ഒന്നുമിട്ടില്ല. 

അന്നക്കുട്ടീടെ ഓർമയിൽ (4-5 വയസ്സ് ) official name അല്ലാതെ ഒരു പേര് അന്നക്കുട്ടിയെ ആദ്യമായി വിളിക്കുന്നത്‌ ഒരു family ഫ്രണ്ട് ആണ് - "കഷണ്ടി " (With love ❤️ ആണ് വിളിച്ചതെന്ന് എടുത്ത് പറയേണ്ടല്ലോ). 

Relatives എല്ലാരും കൂടി ഇരിക്കുമ്പോ ഇദ്ദേഹം അവിടേക്കു വരും "ആഹാ! കഷണ്ടി വന്നിട്ടുണ്ടാരുന്നോ? ഇങ്ങു വന്നേ, അങ്കിൾ ചോദിക്കട്ടെ, എന്നാലും ഇതെവിടുന്നു കിട്ടി.. " 

മറ്റുള്ള കുട്ടികളെ നോക്കി : "എനിക്കേറ്റവും ഇഷ്ടം ആരെയാന്നറിയാമോ? എന്റെ കഷണ്ടിയെ ആണ് " എന്ന് തുടങ്ങി ഒരു 10 mnt ആ സ്നേഹം തുടരും. 

(He thinks the 4 year old അന്നകുട്ടി feels - "ഞാൻ എത്ര ഭാഗ്യവതി, നീ എത്ര ഭാഗ്യവാൻ" when she hears this) 🤕🤮

അവിടെ കൂടി നിൽക്കുന്ന എല്ലാവരും - കഷണ്ടി alias wide forehead genetically അന്നക്കുട്ടിക്ക് കൈമാറിയ സ്വന്തം അമ്മാവൻ ഉൾപ്പടെ ചിരിക്കും - "അങ്കിൾ" എല്ലാവരുടെയും മുൻപിൽ ഒരു രസികൻ ആകും.

അടുത്ത വരവിലും ഇതേ സ്നേഹാന്വേഷണങ്ങൾ - loop mode ON.

The first nail of inferiority complex that hit hard on that little child was that. She never dared to show her forhead in public until almost she was 17 years old! 

അതിന്റെ കൂടെ കാത് കുത്താതെ boy യെ പോലെ നടക്കുന്നതിനുള്ള നാട്ടുകാരുടെ കുത്ത് വേറെ.

അമ്മയോട് പറയണം മോളെ മാല ഒക്കെ ഇടീപ്പിച്ചു നടത്തണം എന്നുള്ള മാവിയമ്മച്ചിയുടെ instruction.

നെറ്റി കുറയ്ക്കാൻ എങ്ങനൊക്കെ മുടി set ചെയ്യാം എന്നുള്ള സ്നേഹോപദേശങ്ങൾ ഒരു വഴിക്ക്.

Till that age she insisted in having hair cuts that sloped to the forehead - മാമാട്ടികുട്ടിയമ്മ style - പക്ഷെ മാമാട്ടികുട്ടിയമ്മയുടെ മുടി straight ആയിരുന്നത് കൊണ്ട് അത് വടി പോലെ വൃത്തി ആയി കിടക്കും, അന്നക്കുട്ടീടെ മുടി ചുരുണ്ടു കയറി Symonds നെ പോലെയാവും. 🥴

ഒരു 17 വയസ്സൊക്കെ ആയപ്പോ ബുദ്ധിയും വിവരവും ഒക്കെ വച്ചത് കൊണ്ടും, രേഖ (Bollywood) ക്ക് വരെ നെറ്റി കാണിക്കാമെങ്കിൽ അന്നക്കുട്ടിക്കും കാണിക്കാം എന്ന് പുള്ളിക്കാരി അങ്ങ് തീരുമാനിച്ചു!

20 വർഷങ്ങൾ കടന്നു പോയി - നെറ്റി മാത്രമല്ല, നരയും കൂടി.

 37 ആമത്തെ വയസ്സിൽ കോട്ടയം മെഡിക്കൽ കോളേജിന്റെ ICU ന്റെ വാതിൽക്കൽ വച്ച് (അകത്തു അന്നക്കുട്ടിയുടെ cousin ventillator ൽ കിടക്കുന്ന സമയത്ത്), അന്നക്കുട്ടി വീണ്ടും ഈ 'അങ്കിൾ' നെ കണ്ടു. 

He looked the same, 20 years have not made any changes to him in appearance. He is now a politically and socially well known face in his community, receiving awards and honours! He gives sermons, counselling, he mentors, motivates people - എന്ന് പാണന്മാർ social മീഡിയയിൽ പാടുന്നത് അന്നക്കുട്ടീടേം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

കണ്ട പാടെ, he took her back to being the 4 year old - the same set of dialogues, the same emotions, with an additional advice - "ഈ മുടി ഒക്കെ നരച്ചല്ലോ കഷണ്ടി, അതൊക്കെ dye ചെയ്ത് സുന്ദരി ആയി നടക്കണം കേട്ടോ! 37 വയസ്സല്ലേ ആയുള്ളൂ?"

The only difference അന്നക്കുട്ടി could feel is that he didn't make her sit on his lap like how he used to do when she was 4 year old. 😂

അന്നക്കുട്ടി: "ഇത്രേം നാളായിട്ടും അങ്കിൾ ന് ഒരു മാറ്റവും ഇല്ല, പണ്ട് കണ്ടത് പോലെ തന്നെ! 😊"

അങ്കിൾ : "അത് മോളെ, നമ്മളുടെ lifestyle ആണ് എല്ലാം. എന്നും yoga, meditation, സൂര്യ നമസ്കാരം...."

"But still I wish you evolve a bit more and not stay stuck in 1980's.." - എന്ന് പറയാൻ പറഞ്ഞു - 

ആ പഴയ "കഷണ്ടി" 
With love ❤️

ഫോട്ടോയിൽ : മാലയും കമ്മലും make up ഉം filter ഉം  ഇല്ലാതെ,
ഇഷ്ടം പോലെ നെറ്റിയും നരയും മാത്രമുള്ള ഒരു സുന്ദരി. 🩷

Sunday, 4 January 2026

The പത്തനംതിട്ടക്കാർ!

വീടിന്റേം കാറിന്റേം അല്ലറ ചില്ലറ maintenance/accessories work ന് വേണ്ടി പല ഷോറൂമുകലിൽ നേരിട്ട് പോയിയും ഫോൺ വഴി discuss ചെയ്തും brochures, sample work pictures, appliance specifications pictures, quotations ഒക്കെ vendors നോട് whatsapp ചെയ്യാൻ പറഞ്ഞു - തിരുവനന്തപുരത്ത് ഒരു shop ന്നു അടുത്ത shop ലേക്ക് പോകുന്ന പത്തനംതിട്ടക്കാരി യുവതി.

മിക്ക shops and service centres has someone from Pathanamthitta - അത് തിരുവനന്തപുരത്ത് മാത്രമല്ല, കൊച്ചിയിൽ ആയാലും പത്തനംതിട്ട / central Travancore ആളുകളുടെ proportion കുറച്ച് കൂടുതൽ ആണെന്ന് തോന്നീട്ടുണ്ട്. 

KL03 registration കാണുമ്പോ തന്നെ "പത്തനംതിട്ടയിൽ എവിടെയാണ് madam " എന്നുള്ള ഒരു ice breaking ലൂടെ ആണ് conversations തുടങ്ങുന്നത് തന്നെ❤️. 

ചിലർക്ക് ഒക്കെ പറഞ്ഞു വരുമ്പോ family name വച്ചു ചെറിയ familiarity കാണും, ചിലർക്ക് അറിയണം എന്നുമില്ല. 

Anyways they all share a very cordial and prompt service and are always approachable for any queries.

ചിലര് നമ്മൾ request ചെയ്ത appliance/ material ന്റെ images അപ്പൊ തന്നെ whatsapp ചെയ്യും.

ചിലർ തിരക്കിൽ മറന്നാലും "ആ photos ഒന്ന് അയച്ചേക്കാമോ?" എന്നുള്ള ഒരു reminder നമ്മൾ അയച്ചാൽ അപ്പൊ തന്നെ അയച്ചും തരും.

അപ്പൊ നമ്മടെ യുവതി വൈകുന്നേരം ആയിട്ടും material ന്റെ photos കിട്ടാത്തതുകൊണ്ട് ഒരു reminder അയക്കുന്നു: 

"ആ photos ഒന്ന് അയച്ചേക്കമോ?"

Reply ആയി ആ നിഷ്കളങ്കനായ പത്തനംതിട്ടക്കാരൻ അദ്ദേഹത്തിന്റെ family photo (with grandparents) അയക്കുന്നു.

ഒരു നിമിഷം യുവതി :

"ഇനിയെന്തു പറയണം? ഞാൻ ഇനിയുമെന്ത് പറയണം "... 😬

Thursday, 20 November 2025

ബെറ്റ്സൻചാച്ചൻ!!

ഇത് ബെറ്റ്സൻചാച്ചൻ 

അമ്മേടെ ആങ്ങളയുടെ മോൻ.

I don't know who he is in other's story, but for me, Tinu and Tina - he was our naughty elder brother - ഞങ്ങളുടെ കുട്ടിക്കാല ഓർമ്മകളിലെ inevitable ingredient.

Tom and Jerry model relationship ആയിരുന്നു ഞങ്ങൾ തമ്മിൽ ഒരു 10-12 വയസ്സ് വരെ. ഞങ്ങൾക്ക് എങ്ങനെ ഒക്കെ പണി തരാം എന്ന് ബെറ്റ്സൻചാച്ചനും, ബെറ്റ്സൻചാച്ചന് എങ്ങനെ ഒക്കെ അമ്മായീടെ കയ്യീന്ന് അടി വാങ്ങിച്ചു കൊടുക്കാം എന്ന് ഞങ്ങളും മത്സരിച്ചിരുന്ന ഒരു കാലം.

ഞങ്ങൾ തമ്മിൽ 6 വയസ്സിന്റെ വ്യത്യാസം.

കണ്ടത്തിന്റെ നടുക്ക് വള്ളത്തിൽ കൊണ്ട് പോയി അവിടെ ഞങ്ങളെ ഉപേക്ഷിച്ചു വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെടുക, പട്ടിയെ വിട്ടു പറമ്പിനു ചുറ്റും ഞങ്ങളെ ഓടിക്കുക, മുറിയിൽ പൂട്ടി ഇട്ടു താക്കോലുമായി നാട് വിടുക etc etc..

അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഉള്ള ബുദ്ധിയോ കായിക ശേഷിയോ 10 വയസ്സുകാരായ ഞങ്ങൾക്ക് ഇല്ലാത്തതു കാരണം ഞങ്ങളുടെ ആകെ ഉള്ള ആയുധം - ചെയ്തതും ചെയ്യാത്തതും ഒക്കെ കൂടെ പറഞ്ഞു അമ്മായീടെ അടി വാങ്ങിച്ചു കൊടുക്കുക എന്നുള്ളത് മാത്രമായിരുന്നു.

ബെറ്റ്സൻചാച്ചൻ 2 വർഷം അമ്മയുടെ അടുത്ത് പഠിക്കാൻ ആയി വന്നു നിന്നപ്പോ ഞങ്ങൾ നല്ല friends ആയി!! 

പേന പെൻസിൽ ഇല്ലാത്ത എനിക്ക് പേന പെൻസിൽ ഒക്കെ സ്വന്തമായി ഉണ്ടാക്കി തന്നതിന് അമ്മേടെ കയ്യിന്നു വഴക്കും കിട്ടി - time waste ചെയ്തതിന്!
പേന പെൻസിലിൽ തുടങ്ങി പിന്നീട് electronic items വരെ സ്വന്തമായി ഉണ്ടാക്കുന്ന ബെറ്റ്സൻചാച്ചൻ! We were scared to enter his room for the fear of getting electrocuted.

കുറച്ച് കൂടി വളർന്നപ്പോൾ, അടി ഇടലിൽ നിന്ന് 

"ബെറ്റ്സൻചാച്ചാ, ബെറ്റ്സൻചാച്ചാ - ഇന്ന് പൊറോട്ടയും ചിക്കൻ കറിയും ഉണ്ടാക്കി തരാമോ dinner ന്?"

എന്നുള്ള രീതിയിലേക്ക് മാറി. He used to cook yummy food! 

12th vacation ന് ആയിരിക്കും last ആയി ഞങ്ങൾ 3 പേരും ഒരുമിച്ചു അമ്മവീട്ടിൽ നിന്നിട്ടുള്ളത്. 

അപ്പോഴേക്കും ബെറ്റ്സൻചാച്ചന്റെ രീതികൾ ഒക്കെ മാറി തുടങ്ങിയിരുന്നെങ്കിലും, വീട്ടിൽ കയറുന്ന സമയം താമസിക്കാറുണ്ടെങ്കിലും, ഞങ്ങൾ ഉള്ളപ്പോ "ബെറ്റ്സൻചാച്ചാ, ഇന്ന് നേരത്തെ വരണേ, ഞങ്ങൾക്ക് ബോറടിക്കുന്നു " എന്ന് പറഞ്ഞാൽ ശബ്ദത്തിൽ കുറച്ച് പരിഭവത്തോടെ ആയാലും "ആഹ്! വരാമെടി!" എന്ന് പറഞ്ഞു സന്ധ്യക്ക്‌ വീട്ടിൽ എത്തുന്ന ബെറ്റ്സൻചാച്ചൻ..

പിന്നീടെപ്പോഴോ ജീവിതത്തിന്റെ തിരക്കുകൾ കൂടുന്നതനുസരിച്ചു കാണുന്നതും സംസാരിക്കുന്നതും കുറഞ്ഞു കുറഞ്ഞു വന്നപ്പോഴും, always in our hearts you are our ബെറ്റ്സൻചാച്ചൻ.

None of us will ever forget you - your memories will live with us. ❤️

Monday, 20 October 2025

"She was my shelter and my storm" says Arundhati

Arundhati Roy writes about her "Mother Mary" Roy (Mrs. Roy - founder of Pallikkoodam) "comes to me", but Annakkutty - as she flips pages - sees her mother (Mrs. Samuel) coming to her. (Obviously NOT because Mrs. Roy and Mrs. Samuel were teachers!)

Mrs. Roy (the Mother Mary) - in Annakkutty's view -
does not reflect just Mrs. Samuel, she reflects Annakkutty (as a mother) too.

Most children brought up by mothers - who by choice or not - have to battle out life like an "iron lady" - would find Mrs. Roy very similar to their mothers -I feel so or so would I prefer to believe.

Arundhati refers to herself as an "organ child" - a child who whole heartedly was ready to breathe - to be the lungs - for her highly asthmatic mother when she was just a kid.

When you do not have another person - apart from your mother -  who will take care of you -

You love them with all your heart, a part of you shuddering on the slightest thought of losing them - because you know that you'll be out on the streets - if not for her.

And you start being the organ child, understanding their battles, being thoughtful of not burdening them in anyways, not adding even a feather to the load they are already carrying.

Arundhati deals with Mrs. Roy in a way - not quite the same way from how her brother LKC  deals with it - though they both would have received a somewhat similar parenting.

Yes, growing up in the same home, under the same circumstances - the influence it has on each varies. If LKC writes a "Mother Mary comes to me", I bet it would be a different perspective, it would be "his" Mother Mary!

Arundhati at multiple instances feels about herself " as a girl who - 'he' will not introduce to 'his' parents" however awesome you are as a person. This - was and is - a thought that has always been with Annakkutty since her teenage days, aggravated in her twenties and remians with her in her late thirties - (which Annakkutty does not care at all now! 😎).

Annakkutty is highly relieved that - if some one like "Arundhati Roy" has felt so, it's not an unnatural thought! 😂

As rain pours down at Trivandrum, the book brings a downpour of tears from Annakkutty!

On a different note -

With a slight grin (anxiety??) Annakkutty wonders if her 10 year old (luttappi) will - one fine day - write a book "When Annakkutty comes to me".

What would she write in that - mindful of the fact that Annakkutty also falls into the same motherhood category?

She can may be use the image here - of Annakkutty's water bottle with a tablet (A vitamin supplement for the 'malnourished' mother 🤪) on the top.

A scene that happens twice a day where -
Luttappi before she leaves to school at 7 AM -

Takes the tablet from the wrap, keeps it on top of Annakkutty's water bottle so that Annakkutty doesn't miss having it.

Same goes at night 8 PM -

Thanks Buddy! 🤩

Amma loves you a lot (that she expresses with cuddles and hugs inspite of being pushed away 😌) - though we kind of shout 5 times a day!

I have to be a bit of Mrs. Samuel - but I am by all means trying to be a much better version of Mrs. Samuel!

Of course I am a highly upgraded version -  if you've doubts, you can check with my fellow survivor - my sister! 🫣 ❤️



Wednesday, 8 October 2025

ഒരു Bug ന്റെ ചിരിക്കുത്ത്!

Go live nu മണിക്കൂറുകൾ മുൻപുള്ള ഒരു രാത്രി 10 മണി.

Tester : "എനിക്ക് mail കിട്ടുന്നില്ല, bug ആണ്, എന്തോ പ്രശ്നം ഉണ്ട് "

Developer : (കവടി നിരത്തുന്നു, "എന്നാലും അങ്ങനെ വരാൻ വഴി ഇല്ലല്ലോ 🤔 ഞാൻ test ചെയ്യുമ്പോ കിട്ടുന്നുണ്ടല്ലോ! " )

Developer മറ്റ് developers നേം കൂട്ടി വീണ്ടും വീണ്ടും കവടി നിരത്തുന്നു : "Customer ന് mail അയക്കുന്ന ഭാഗത്താണ് error, ബാക്കി mails ഒക്കെ പോകുന്നുണ്ടല്ലോ, customer mail ID ൽ എന്തേലും spelling mistake ഉണ്ടോ?"

Tester: "ഹേയ്!! 🤷🏻‍♀️അതെങ്ങനെ spelling mistake വരും? ഞാൻ customer email ID field ൽ value പോലും കൊടുത്തിട്ടില്ല!" 

Developer: "Bug എന്താണെന്നാ പറഞ്ഞേ?"

Tester: "Customer ന് Mail കിട്ടുന്നില്ല!" 🤷🏻‍♀️

താക്കോൽ ഇപ്പൊ എവിടാ ഇരിക്കുന്നേ? 
അവിടെ തന്നെ വച്ചിട്ട്.. 
സോജാ രാജകുമാരി.. സോജാ.. സോജാ..!!😌

തല പുകഞ്ഞു തലേലുള്ള മുടി കത്തി തീരുന്ന ചില സന്ദർഭങ്ങളിൽ ഇതുപോലെ തലേം കുത്തി കിടന്നു ചിരിക്കാൻ ഉള്ള വക കൂടെ ഇല്ലാരുന്നെങ്കിൽ - Life would have been so boring ehhh!! 😎😎

ആ tester ഇപ്പൊ ജീവനോടെ ഉണ്ടോ? നീ അതിനെ കൊന്നോ - എന്നൊക്കെയുള്ള കഥയിലെ developer ന്റെ പഴയകാല testers ന്റെ ചോദ്യങ്ങളോട് - ഞാൻ അഹിംസയുടെ മാർഗം മുറുകെ പിടിക്കാൻ ശ്രമിക്കുന്നുണ്ട് - ഈശ്വരാ, ഭാഗവാനേ, കാവിലമ്മേ!! 

#Stressbusters #JustITthings

Saturday, 4 October 2025

Inspired by Kalyani Priyadarshan!

കല്യാണി പ്രിയദർശനോട് അവരുടെ skin ന്റെ രഹസ്യം എന്താണെന്ന് ചോദിക്കുമ്പോ അവർ ഒരു മറുചോദ്യം ചോദിക്കുന്നുണ്ട് - "നിങ്ങളെന്റെ അമ്മയെ കണ്ടിട്ടില്ലേ? കുറച്ചൊക്കെ genetics ആണ് " എന്ന്.

ഈ മറുപടി ഞാൻ പറയണമെങ്കിൽ ചോദ്യങ്ങൾ താഴെ കൊടുത്തവയിൽ ഏതെങ്കിലും ആകണം : 

"നെറ്റിയൊക്കെ അങ്ങ് കയറിയല്ലോ!"

(ജനിച്ചപ്പോ പാരമ്പര്യമായി കൈമാറി കിട്ടിയതാണ്. അപ്പൂപ്പൻ അമ്മാവന് കൈമാറി, അമ്മാവൻ എനിക്ക് കൈമാറി, ഇനി ആർക്ക് കൈമാറും എന്നറിയില്ല 🙇🏻‍♀️ അന്യം നിന്ന് പോകുമോന്നൊരു ശങ്ക ഇല്ലാതില്ല എന്റെ കാലശേഷം!)

"എന്തിനാണ് ഇത്രയും discipiled ആകുന്നത്?"

(എന്റെ വീട് ഒരു ദുർഗുണ പരിഹാര പാഠശാല ആയാണ് relatives ന്റെ ഇടയിൽ അറിയപ്പെട്ടിരുന്നത്. മക്കളെ അവധിക്കാലങ്ങളിലും, അല്ലാതെയും കുറച്ച് ദിവസങ്ങൾ ഞങ്ങളുടെ വീട്ടിൽ കൊണ്ട് നിർത്തി "പഠിപ്പി"ച്ചിട്ടുള്ള എത്രയോ അമ്മമാർ!! )

ഇനി മറുപടി "എന്റെ അപ്പനെ കണ്ടിട്ടുണ്ടോ? കുറച്ചൊക്കെ genetics ആണ്" എന്നാവണമെങ്കിൽ ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

"ആരെന്തു വിചാരിച്ചാലും എനിക്കൊന്നുമില്ല, ഞാൻ എന്റെ ജീവിതം എനിക്ക് തോന്നിയത് പോലെ, എനിക്കിഷ്ടം ഉള്ളതൊക്കെ ചെയ്തു ജീവിക്കും! - എന്ന് പറയാൻ എങ്ങനെ ധൈര്യം കിട്ടുന്നു?"

"എങ്ങനാടോ ഇത്രേം വല്യ modules, definitions ഒക്കെ താൻ പുട്ടുപോലെ മനസ്സിലാക്കി പഠിക്കുന്നത്?"

"ജീവിതത്തിൽ യാതൊരു ലക്ഷ്യങ്ങളുമില്ലാത്ത മനുഷ്യരുണ്ടോ?"

"എന്നെ കേൾക്കാൻ ഒരു സുഹൃത്ത് എനിക്കില്ലെങ്കിൽ, എന്റെ പേടികളും, സംശയങ്ങളും നിങ്ങളോട് പറയുമ്പോൾ അത് ശുദ്ധ ഭോഷ്കായി നിങ്ങൾക്കു തോന്നുന്നുവെങ്കിൽ - എനിക്ക് പറയാനുള്ളതെല്ലാം ഞാൻ എന്റെ പുസ്തകത്താളുകളോട് പറഞ്ഞോളാം!!"

(എന്റെ ലോകത്തെ കാഴ്ചകൾ നിങ്ങൾക്ക് കാണാനും മനസ്സിലാക്കാനും കഴിയാത്തത് എന്റെയും നിങ്ങളുടെയും കുറ്റമല്ലല്ലോ!)

"തന്നെ കണ്ടാൽ ഇത്രേം പ്രായം ഉണ്ടെന്നു പറയത്തില്ലല്ലോ! ഇതെങ്ങനെ സാധിക്കുന്നു?"

ഇനി മറുപടി "എന്റെ അപ്പച്ചനെ കണ്ടിട്ടുണ്ടോ? കുറച്ചൊക്കെ genetics ആണ്" എന്നാവണമെങ്കിൽ ചോദ്യം താഴെ കൊടുത്തിരിക്കുന്നു:

"എന്ത് ധൈര്യത്തിൽ ഇങ്ങനെ യാത്രകൾ ചെയ്യുന്നു?"

മേൽ പറഞ്ഞ 3 വ്യക്തികൾക്കും വേറെ ഒരുപാട് സ്വഭാവസവിശേഷതകൾ ഉണ്ടെങ്കിലും - അതിൽ പലതും "genetics" വഴി കിട്ടല്ലേ കർത്താവേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു. 

Special thanks to Kalyani Priyadarshan! ❤️

Tuesday, 30 September 2025

ഒരു പേരിന്റെ പാട്

തിരുവനന്തപുരത്തെ പ്രമുഖ ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ appointment confirm ചെയ്യാൻ ആയി  'Irene Mariam David' ന്റെ അമ്മയെ വിളിക്കുന്ന സിസ്റ്റർ : 

"ഹലോ, "ഇരിണി"യുടെ അമ്മയാണോ സംസാരിക്കുന്നത്?"

ഓഫീസ് meeting ന്റെ ഇടയിൽ call attend ചെയ്യുന്ന അമ്മ : "ഏഹ്?? ആർടമ്മ?? 😲"

സിസ്റ്റർ confident ആയി : "ഇരിണി.. ഇരിണി മറിയം ഡേവിഡ് ന്റെ അമ്മയല്ലേ? 🤷🏻‍♀️"

അമ്മയ്ക്ക് 💡കത്തുന്നു : "ഓഹ്!! Irene Mariam David!!, അതേ അതേ,  അമ്മയാണ്! 😌"

2 ആഴ്ച കഴിഞ്ഞ് വീടിനടുത്തുള്ള അമ്പലത്തിൽ ഭാരതനാട്യം അവതരിപ്പിക്കാൻ പോകുന്നതിന് മുൻപുള്ള announcement 🔊: 

"അടുത്തതായി വേദിയിൽ നൃത്തം അവതരിപ്പിക്കുന്നത് - അറിയാ മറിയാ ദേവി"

അമ്മ : "എന്റെ ദേവ്യേ...!!" 🙏🏻🙏🏻

അമ്മേടെ പേരെന്താ?

ജുനു, ജിനു, ജാനു, ജുനോ, ജുന, ജിന - എന്നിങ്ങനെ ഏതു പേരിട്ടും ആളുകൾ വിളിച്ചോണ്ടിരിക്കുന്ന 

ക്ലാസ്സിൽ teachers "You know?" എന്ന് പറഞ്ഞാൽ ചാടി എണീറ്റ്‌ "ഞാനിവിടുണ്ട് സാർ" പറയുന്ന -

- ജൂണോ!! 🫣