ഒരിടത്തൊരിടത്തൊരു അന്നക്കുട്ടി ഉണ്ടാരുന്നു . Milkybar നേം alphenliebe നേം പ്രണയിച്ച അന്നക്കുട്ടി . 5 star ന്റേം diary milk ന്റേം ferrero Rocher ന്റേം പ്രലോഭനങ്ങളിൽ വീഴാതെ എന്നെന്നും milkybar നോടും alphenliebe ഓടും കൂറ് പുലർത്തുന്ന അന്നക്കുട്ടി .
അമ്മ വാങ്ങിച്ചു തരുന്ന 5 രൂപേടെ milkybar നെ 5 ദിവസം കൊണ്ട് ഓരോ row വച്ചു പൊട്ടിച്ചു ആസ്വദിച്ചു കഴിച്ചു തീർക്കുന്നത് കാണുമ്പോ , "യേശു ക്രിസ്തു 5 അപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തി ന്നു കേട്ടിട്ടുണ്ട് . ഇവൾ പുള്ളീടെ സീനിയർ batch ആരുന്നു . 5 രൂപേടെ milkybar കൊണ്ട് 5 മാസം വേണേൽ ഇരുന്നോളും " എന്ന കമന്റ് കെട്ടിരുന്ന അന്നക്കുട്ടി .
2 row കഴിച്ചിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ച തന്റെ സ്വന്തം milkybar (ഇനീം 3 row കൂടെ ബാക്കി ഉള്ളത് ) വളരെ simple ആയി അമ്മ ഉൾപ്പടെ ഉള്ള ഹൃദയശൂന്യർ തന്റെ permission പോലും ചോദിക്കാതെ ഒറ്റ വായ്ക്കു എടുത്തു വിഴുങ്ങുന്നത് കണ്ടു "അമ്മേ .." (You too Brutus..) എന്ന് ഹൃദയഭേദകമായി വിളിച്ചിരുന്ന അന്നക്കുട്ടി .
"ഇനീം വച്ചോണ്ടിരുന്ന കേടായി പോകും , അതോണ്ടാ കഴിച്ചേ 🤷🏻♀️" ന്നു പറയുന്നത് കേട്ടു 🥹 ഇരുന്ന അന്നക്കുട്ടി .
ആ അന്നക്കുട്ടി വളർന്നു വലുതായി , കഴിഞ്ഞ weekend supermarket ഇലെ billing counter ഇൽ നിന്നപ്പോ തൊട്ടടുത്ത ഷെൽഫിലെ red color Pringles അന്നക്കുട്ടിയോട് ചോദിച്ചു "പോരാം... ഞാനും നിന് കൂടെ ?"
രണ്ടാമതൊന്നാലോചിക്കാതെ ആ Pringles നെ അന്നക്കുട്ടി സ്വന്തമാക്കി . കൂടെ അടുത്തിരുന്ന വേറൊരെണ്ണത്തിനേം കൂടെ സ്വന്തമാക്കി . അല്ലേൽ വീട്ടിൽ ചെല്ലുമ്പോ അന്നക്കുട്ടിയും അന്നക്കുട്ടീടെ കുട്ടീം തമ്മിൽ അവകാശ തർക്കം ഉണ്ടായാലോ !
കൊച്ചിന്റെ pringles അവൾ യാതൊരു ദയയുമില്ലാതെ 2 ദിവസം കൊണ്ട് തിന്നു തീർത്തു പാട്ട കളഞ്ഞു . അന്നക്കുട്ടി പതിവുപോലെ 3 ദിവസം കൊണ്ട് 25% തീർത്തിട്ട് ബാക്കി ഉള്ളത് snacks shelf ഇൽ എടുത്തു വച്ചു . Snacks കഴിക്കാനും ഒരു mood ഒക്കെ വേണം , സമയവും സാവകാശവും വേണം - weekdays ഇതൊന്നും ഉണ്ടാവില്ല . ആ പാട്ട എന്നും രാവിലെ shelf തുറക്കുമ്പോ അന്നക്കുട്ടിയെ നോക്കി ചോദിച്ചു - "എന്ന് വരും നീ തിരികെ എന്ന് വരും നീ ..".
Wednesday വൈകുന്നേരം ഓഫീസിൽ നിന്ന് വന്ന അന്നക്കുട്ടീടെ കൈ തട്ടി Pringles ടിൻ താഴെ വീഴുന്നു , എല്ലാം പൊടിഞ്ഞു പോയി കാണുമല്ലോ ന്നു വിഷമിച്ചു tin തുറന്നു നോക്കുമ്പോ ദേ tin കാലി !
വീണ്ടും ചതി . Investigation ON.
ഞാൻ അല്ല അത് ചെയ്തത് , അമ്മേടെ Pringles ഞാൻ എടുക്കില്ലല്ലോ ന്നു കൊച്ചു , (സത്യമാണ് , അനുഭവം ഉണ്ടേ ).
red പാട്ട എന്തോ pesticide ആണെന്നാണ് ഞാൻ കരുതിയെ , ഞാൻ എടുത്തിട്ടേ ഇല്ലെന്നു കൊച്ചിന്റെ ഗ്രാൻഡ്ഫാദർ .
(എന്നാ സ്വന്തം മോളു weekend ആ "pesticide" എടുത്തു കഴിക്കുമ്പോ "കഴിക്കരുത് മോളേ , നമുക്ക് പരിഹാരം ഉണ്ടാക്കാം " എന്ന് ടിയാൻ പറഞ്ഞിട്ടില്ല എന്നുള്ള വസ്തുത നമ്മൾ വിസ്മരിച്ചു കൂടാ !)
Babysitter ചേച്ചി next day land ചെയ്തപ്പോ അന്നക്കുട്ടി പറഞ്ഞു "ചേച്ചി , ആ red tin ഇൽ വച്ചിരുന്നതേ , മോൾക്ക് കഴിക്കാൻ വച്ചിരുന്നതാ , അവളുടെ snacks ആണേ , വേറെ tin ഇൽ ഇരിക്കുന്നതൊക്കെ എടുത്തോ സാരമില്ല .."
Background ഇൽ Spotify പാടി "പറയാതെ അറിയാതെ നീ പോയതല്ലേ .."
No comments:
Post a Comment