Wednesday, 22 November 2023

The Sone Wali Ladki

When you wake up midnight to hear your kid speaking fluent Hindi amidst her sleep wondering "ഇത്രേം നന്നായി ഹിന്ദി പറയാൻ ഇവളിതെപ്പോ പഠിച്ചു? 😮🤔"

And then you realize that:

1) You are sleeping next to her and that 2) She not only learns Hindi,
3) But also Kungfu 🥷🤸‍♀️🤺 and
4) She is better at the latter!

Run Simba, run for your life!! 🏃🏽‍♀️🏃🏽‍♀️🏃🏽‍♀️


Friday, 13 October 2023

The 'FM'ed Uber Ride!

Uber ടാക്സിയിൽ യാത്ര ചെയ്യുന്ന യുവതി. FM radio ഇൽ നിന്ന് അനർഗളം നിർഗളമായി ഗാനങ്ങൾ ഒഴുകുന്നു..

Trip തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോ ഡ്രൈവർ യുവതിയോട്: "മാഡം, ധൃതി ഉണ്ടോ, CNG fill ചെയ്യണമാരുന്നു.."

"ഓഹ്.. പോകുന്ന വഴിയിൽ എവിടേലും ഉണ്ടോ?"

"ഉണ്ട്, പക്ഷെ ക്യൂ ആരിക്കും, മാഡം ലേറ്റ് ആകും, കൊച്ചുവേളി ഒരെണ്ണം ഉണ്ട്, അവിടാകുമ്പോ പെട്ടന്ന് ഫിൽ ചെയ്യാം "

"ശെരി.."

ബൈപാസ് ഇൽ നിന്ന് കൊച്ചുവേളിയിലേക്ക് വണ്ടി തിരിക്കുന്നു. കൊച്ചുവേളിയിൽ ദാണ്ടേ റെയിൽവേ ക്രോസ്സ് എന്തോ അറ്റകുറ്റ പണിക്ക് കുറച്ചു നേരത്തേക്ക് അടക്കുന്നു. യുവതിയും uber ഉം റോഡിൽ പോസ്റ്റ്‌ ആയി കിടക്കുന്നു.

ഡ്രൈവർ: "മാഡം, ഇതിലെ അല്ലാതെ കുറച്ചു ഉള്ളിലോട്ടു വേറെ വഴിയും പോകാൻ പറ്റും.."

ഡ്രൈവർ ഇത് പറയുന്നതും FM ഇലെ പാട്ട് തീർന്നു FM ചേച്ചി സംസാരം തുടങ്ങുന്നു : "എന്നെ കേട്ടുകൊണ്ടിരിക്കുന്ന എല്ലാ സ്ത്രീ സുഹൃത്തുക്കളോട് ഇന്നെനിക്കു പറയുവാനുള്ള ഒരു വാർത്ത എന്താ ന്നു വച്ചാൽ... ബാംഗ്ലൂരിൽ ഒരു ടാക്സി ഡ്രൈവർ യാത്രക്കാരിയോട് പെട്രോൾ തീർന്നെന്നു പറഞ്ഞു re route......
.
.
യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്."

ഡ്രൈവർ : "അല്ലേൽ വേണ്ട, മാഡത്തിനെ drop ചെയ്തിട്ട് ഞാൻ CNG ഫിൽ ചെയ്തോളാം, മാഡം ലേറ്റ് ആയാലോ.."

ഡ്രൈവറും യുവതിയും ആ സമയത്തു അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതിന്റെ ഫോട്ടോ എടുത്താൽ ഏകദേശം ദിത് പോലിരിക്കും 👇

Saturday, 22 July 2023

അച്ചുവിന്റെ അമ്മ - The Poet

Waking up a bit late on a Saturday morning, thus struggling to meet the schedules of the day on time, 2-3 items of her 'to do' list of that day still staring at her - she switches on the FM of her car in which the poetic mother of Achu (അച്ചുവിന്റെ അമ്മ ) sings:

 "എന്നും വെയിൽ നാളം
വന്നു കണ്ണിൽ തൊട്ടാലും,
എന്നെ കണി കണ്ടേ
മണി മുത്തേ മുത്തുണരൂ..❤️😍🤗"

She went 20 years back when the "not so poetic" അന്നക്കുട്ടീടെ അമ്മ  conveyed the same thing in a different way:

"മൂട്ടിൽ നട്ടുച്ച വെയിലിന്റെ ചൂടടിച്ചാലും, എന്റെ വായിലിരിക്കുന്നത് കേട്ടാലേ കട്ടിലേന്നു എണീക്കത്തൊള്ളെന്നു പറഞ്ഞാ വല്യ ബുദ്ധിമുട്ടാ!!😡🤬👿👺
ചട്ടുകം പഴുപ്പിച്ചു വയ്ക്കണോ ഇനി??"

അച്ചുൻറെ ഒക്കെ ഒരു ഭാഗ്യമേ! 🤷🏻‍♀️

🚶‍♀️🚶‍♀️🫤🫤🫥🫣

Wednesday, 12 July 2023

അന്നക്കുട്ടി "pringli" ഫൈഡ്!

ഒരിടത്തൊരിടത്തൊരു അന്നക്കുട്ടി ഉണ്ടാരുന്നു . Milkybar നേം alphenliebe നേം പ്രണയിച്ച അന്നക്കുട്ടി . 5 star ന്റേം diary milk ന്റേം ferrero Rocher ന്റേം പ്രലോഭനങ്ങളിൽ വീഴാതെ എന്നെന്നും milkybar നോടും alphenliebe ഓടും കൂറ് പുലർത്തുന്ന അന്നക്കുട്ടി .

അമ്മ വാങ്ങിച്ചു തരുന്ന 5 രൂപേടെ milkybar നെ 5 ദിവസം കൊണ്ട് ഓരോ row വച്ചു പൊട്ടിച്ചു ആസ്വദിച്ചു കഴിച്ചു തീർക്കുന്നത് കാണുമ്പോ , "യേശു ക്രിസ്തു 5 അപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തി ന്നു കേട്ടിട്ടുണ്ട് . ഇവൾ പുള്ളീടെ സീനിയർ batch ആരുന്നു . 5 രൂപേടെ milkybar കൊണ്ട് 5 മാസം വേണേൽ ഇരുന്നോളും " എന്ന കമന്റ്‌ കെട്ടിരുന്ന അന്നക്കുട്ടി .

2 row കഴിച്ചിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ച തന്റെ സ്വന്തം milkybar (ഇനീം 3 row കൂടെ ബാക്കി ഉള്ളത് ) വളരെ simple ആയി അമ്മ ഉൾപ്പടെ ഉള്ള ഹൃദയശൂന്യർ തന്റെ permission പോലും ചോദിക്കാതെ ഒറ്റ വായ്ക്കു എടുത്തു വിഴുങ്ങുന്നത് കണ്ടു "അമ്മേ .." (You too Brutus..) എന്ന് ഹൃദയഭേദകമായി വിളിച്ചിരുന്ന അന്നക്കുട്ടി .

"ഇനീം വച്ചോണ്ടിരുന്ന കേടായി പോകും , അതോണ്ടാ കഴിച്ചേ 🤷🏻‍♀️" ന്നു പറയുന്നത് കേട്ടു 🥹 ഇരുന്ന അന്നക്കുട്ടി .

ആ അന്നക്കുട്ടി വളർന്നു വലുതായി , കഴിഞ്ഞ weekend supermarket ഇലെ billing counter ഇൽ നിന്നപ്പോ തൊട്ടടുത്ത ഷെൽഫിലെ red color Pringles അന്നക്കുട്ടിയോട് ചോദിച്ചു "പോരാം... ഞാനും നിന് കൂടെ ?"

രണ്ടാമതൊന്നാലോചിക്കാതെ ആ Pringles നെ അന്നക്കുട്ടി സ്വന്തമാക്കി . കൂടെ അടുത്തിരുന്ന വേറൊരെണ്ണത്തിനേം കൂടെ സ്വന്തമാക്കി . അല്ലേൽ വീട്ടിൽ ചെല്ലുമ്പോ അന്നക്കുട്ടിയും അന്നക്കുട്ടീടെ കുട്ടീം തമ്മിൽ അവകാശ തർക്കം ഉണ്ടായാലോ !

കൊച്ചിന്റെ pringles അവൾ യാതൊരു ദയയുമില്ലാതെ 2 ദിവസം കൊണ്ട് തിന്നു തീർത്തു പാട്ട കളഞ്ഞു . അന്നക്കുട്ടി പതിവുപോലെ 3 ദിവസം കൊണ്ട് 25% തീർത്തിട്ട് ബാക്കി ഉള്ളത് snacks shelf ഇൽ എടുത്തു വച്ചു . Snacks കഴിക്കാനും ഒരു mood ഒക്കെ വേണം , സമയവും സാവകാശവും വേണം - weekdays ഇതൊന്നും ഉണ്ടാവില്ല . ആ പാട്ട എന്നും രാവിലെ shelf തുറക്കുമ്പോ അന്നക്കുട്ടിയെ നോക്കി ചോദിച്ചു - "എന്ന് വരും നീ തിരികെ എന്ന് വരും നീ ..".

Wednesday വൈകുന്നേരം ഓഫീസിൽ നിന്ന് വന്ന അന്നക്കുട്ടീടെ കൈ തട്ടി Pringles ടിൻ താഴെ വീഴുന്നു , എല്ലാം പൊടിഞ്ഞു പോയി കാണുമല്ലോ ന്നു വിഷമിച്ചു tin തുറന്നു നോക്കുമ്പോ ദേ tin കാലി ! 

വീണ്ടും ചതി . Investigation ON.

ഞാൻ അല്ല അത് ചെയ്തത് , അമ്മേടെ Pringles ഞാൻ എടുക്കില്ലല്ലോ ന്നു കൊച്ചു , (സത്യമാണ് , അനുഭവം ഉണ്ടേ ).

red പാട്ട എന്തോ pesticide ആണെന്നാണ് ഞാൻ കരുതിയെ , ഞാൻ എടുത്തിട്ടേ ഇല്ലെന്നു കൊച്ചിന്റെ ഗ്രാൻഡ്ഫാദർ .

(എന്നാ സ്വന്തം മോളു weekend ആ "pesticide" എടുത്തു കഴിക്കുമ്പോ "കഴിക്കരുത് മോളേ , നമുക്ക് പരിഹാരം ഉണ്ടാക്കാം " എന്ന് ടിയാൻ പറഞ്ഞിട്ടില്ല എന്നുള്ള വസ്തുത നമ്മൾ വിസ്മരിച്ചു കൂടാ !)

Babysitter ചേച്ചി next day land ചെയ്തപ്പോ അന്നക്കുട്ടി പറഞ്ഞു "ചേച്ചി ,  ആ red tin ഇൽ വച്ചിരുന്നതേ , മോൾക്ക് കഴിക്കാൻ വച്ചിരുന്നതാ , അവളുടെ snacks ആണേ , വേറെ tin ഇൽ ഇരിക്കുന്നതൊക്കെ എടുത്തോ സാരമില്ല .."

Background ഇൽ Spotify പാടി "പറയാതെ അറിയാതെ നീ പോയതല്ലേ .."

Saturday, 20 May 2023

അന്നക്കുട്ടീസ് കവചകുണ്ഡലം

അന്നക്കുട്ടി ഒന്ന് മുടി വെട്ടി എന്നുള്ളത് നേരാ സാറേ.. എന്നും പറഞ്ഞു വഴിയിൽ ഇരിക്കുന്ന SBI ATM ഇലെ ക്യാമറക്ക് വരെ അന്നക്കുട്ടിയെ ട്രോളാൻ എന്താണാധികാരം?🥹

അന്നക്കുട്ടിക്ക് മനസ്സിലാവുന്നില്ല.🤷🏻‍♀️

New Gen എന്നൊക്ക പറഞ്ഞു ലോകം ഇളക്കുന്ന AI ക്യാമറ എന്ന് പറയുന്ന ഈ പച്ചപ്പരിഷ്ക്കാരി ഇന്ന് ഒരുളുപ്പുമില്ലാതെ ആണ് അന്നക്കുട്ടിയെ bodyshame (hair shame?) ചെയ്തത്. 🤧

ഞങ്ങടെ നാട്ടിൻപുറത്തെ അമ്മാവന്മാര് പോലും ഇതിലും ഭേദമാണ്! കൂടി പോയാ "ഇതെന്തുവാടീ തേനീച്ചക്കൂടോ.." എന്നൊക്കെ ഉള്ള ആത്മാഗതങ്ങളിൽ ഒതുങ്ങും അവര്.

എന്നാൽ മേല്പറഞ്ഞ AI ക്യാമറ എന്ന് പറയുന്ന പച്ചപ്പരിഷ്ക്കാരി പറയുന്നതൊന്നു കേൾക്കണം സുഹൃത്തുക്കളെ..
അതും ഒരു തവണയല്ല, 5 മിനിറ്റിൽ 6 തവണ! 😠

കേശവദാസപുരത്തെ SBI ATM ഇൽ കേരളത്തിലെ ആരോഗ്യമന്ത്രി പറഞ്ഞതനുസരിച്ചു മാസ്ക് വച്ചു അന്നക്കുട്ടി കയറുന്നു. ATM card handbag ന്നു തപ്പി എടുത്തു ഉരക്കാൻ തുടങ്ങുന്ന സമയത്തു ഒരു അശരീരി "Please remove your helmet". 🪖

അന്നക്കുട്ടിയുടെ മനസ്സിൽ പെട്ടന്നു പിറകിൽ ഹെൽമെറ്റ്‌ ധരിച്ച ഒരക്രമി വന്നതാവുമെന്നും, ഹെൽമെറ്റ്‌ പോയിട്ടൊരു hairband പോലുമിടാത്ത തന്റെ തലയിൽ വല്ല കമ്പിപ്പാരേം വച്ചടിച്ചു കാശും കൊണ്ട് പോകാനാണോ പ്ലാൻ എന്നുമൊക്കെ ഉള്ള ചിന്തകൾ നിമിഷാർദ്ധ നേരത്തിൽ മിന്നിമറയുന്നു. 🥷🤺🤺

അന്നക്കുട്ടി അല്പം ഭയത്തോടെ ആണെങ്കിലും തിരിഞ്ഞു നോക്കുന്നു.
അവിടെങ്ങും അക്രമി പോയിട്ടൊരു കൃമി പോലുമില്ല! 😏

അശരീരി വീണ്ടും വീണ്ടും ഹെൽമെറ്റ്‌ ഊരാൻ പറയുന്നു. ഇനി സ്വന്തം മുഖത്തിരിക്കുന്ന mask ആണോ പ്രശ്നം എന്ന് ചിന്തിച്ചു അന്നക്കുട്ടി mask ഒക്കെ ഊരി ക്യാമറ നോക്കി ചിരിച്ചു കാണിക്കുന്നു. ഒരു രക്ഷയുമില്ല. "Kindly remove your helmet" എന്ന് ആ മണ്ടൻ കൊണാപ്പൻ ക്യാമറ വീണ്ടും അശരീരി മുഴക്കുന്നു. 🤦🏽‍♀️
അന്നക്കുട്ടി കാശെടുത്തു ഇറങ്ങുന്നത് വരെ അശരീരി മുഴങ്ങിക്കൊണ്ടേ ഇരുന്നു. ☹️

അതും എന്നാ ശബ്ദത്തിലാ! 🔊🔊 പുറത്തു ക്യൂ നിക്കുന്നോർക്കു വരെ കേൾക്കാം! അവർക്കൊക്കെ നിനച്ചിരിക്കാതെ കിട്ടിയ ഒരു ചിരിമരുന്ന്. അന്നക്കുട്ടിയെ കൊണ്ട് 4 പേരെ ചിരിപ്പിക്കാൻ പറ്റിയെങ്കിൽ അന്നക്കുട്ടിക്കും സന്തോഷമേ ഉള്ളു. 🤷🏻‍♀️

അന്നക്കുട്ടിക്ക് ഉണ്ടായ അപമാനം അന്നക്കുട്ടി അങ്ങ് ക്ഷമിച്ചു.😑 അന്നക്കുട്ടിക്ക് ഒരേ ഒരു Condition ey ഉള്ളു :

"നാളെ അന്നക്കുട്ടി ഹെൽമെറ്റ്‌ ഇടാതെ ബൈക്കിൽ പോയാൽ നിന്റെ സഹോദരൻ ആയ നാട്ടിലെ റോഡ് നീളെ വച്ചിരിക്കുന്ന AI ക്യാമറ അന്നക്കുട്ടിക്ക് ഫൈൻ അടിക്കില്ലല്ലോ അല്ലേ?"🧐

"യഥോ കർണന് കവചകുണ്ഡല ഹോ ,
തഥോ അന്നക്കുട്ടിക്ക് ഹെൽമെറ്റ്‌ ഹോ!" (അന്നക്കുട്ടി 3:33)


Monday, 17 April 2023

കശ്മീർ കുതിര കഥ


എന്നേം കൊണ്ട് മല കയറിയ 2 കുതിരകൾക്കും (Irene നേം കൊണ്ട് കേറിയ 2 കുതിരകൾക്കും) ഞങ്ങളുടെ 2 പേരുടേം പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു!

"ഇടത്തോട്ട് തിരി, വലത്തോട്ട് തിരി, ആഗെ മുട്ട്, പീച്ചേ മുട്ട്" എന്നൊന്നും പറഞ്ഞ കുതിരക്ക് മാലൂം നഹീ! നഹീ ന്നു പറഞ്ഞ നഹീ!🤐

കുതിരക്കാരൻ നാക്കു കൊണ്ട് ഉണ്ടാക്കുന്ന വിചിത്രമായ ഏതോ sound ey അതിനു മനസ്സിലാവൂ!🥴

Group മുന്നോട്ടു പോകുന്നതിനനുസരിച്ചു "അയ്യോ.. ഭയ്യാ.. ഘോടാ എങ്ങോട്ടോ പോകുന്നു ഹേയ്.. പക്ടോ പക്ടോ.. ഈശ്വരാ.. ദൈവമേ.. ഗുരുവായൂരപ്പാ.. മുത്തപ്പാ.." വിളികൾ കൊണ്ടും നാണ ജപങ്ങൾ കൊണ്ടും ആ പഹൽഗാം മലനിരകൾ പുളകം കൊണ്ടു. 🥹🥶

ദോഷം പറയരുതല്ലോ.. എന്റെ കുതിരക്ക് ഭയങ്കര അനുസരണ ആരുന്നു. നല്ലവനായ ഉണ്ണി!

വേറെ ഏതോ കുതിരക്കാരൻ അവന്റെ കുതിര സ്പീഡിൽ പോകാൻ sound ഉണ്ടാക്കുന്നത് കേട്ടിട്ട് പോലും എന്റെ കുതിര അക്ഷരം പ്രതി അനുസരിച്ചു കൊണ്ടേ ഇരുന്നു!

"നിന്നോടല്ലടാ മണ്ടൻ കുതിരേ " എന്ന് പറയണം എന്നുണ്ടായിട്ടും കുതിരയെ പിണക്കണ്ട ന്നു വച്ചു ഞാനൊന്നും മിണ്ടിയില്ല 🤷🏻‍♀️ !

ആ route ഇൽ ഉണ്ടാരുന്ന എല്ലാ കുതിരക്കാരൻമാരുടേം signal അനുസരിച്ചു ഓടി ഓടി എന്റെ നല്ലവനായ ഉണ്ണി മുന്നേറി.. 🏇🏇

അപ്പൊ ദേ opposite വരുന്ന ഒരു വശപ്പിശകു പിടിച്ച കുതിര എന്റെ "നല്ലവനായ ഉണ്ണിയെ" കുത്താൻ വരുന്നു.

അതിന്റ മോളിൽ ഇരിക്കുന്ന ഹതഭാഗ്യൻ "ഓഹ്.. ഇനി പോയി അതിന്റെ മണ്ടേലോട്ട് കേറാത്തെന്റെ ഒരു കുറവൂടെ ഉള്ളു " എന്ന് പറയുന്നത് കേട്ടു ഞാൻ അവനെ നോക്കി ചിരിച്ചു "ആപ് മലയാളി, മേ ഭീ മലയാളി..ഹം ദോനോ 2 കുതിരെടെ മോളിൽ പെട്ടു ഹേ.."🤕

അവസാനം എല്ലാം കഴിഞ്ഞപ്പോ കുതിരക്കാരനും കൂടെ വന്നവരും ഒരു പോലെ പറഞ്ഞു - എനിക്ക് ഭയങ്കര ധൈര്യം ആരുന്നെന്നു! Irene നും.. അത് പിന്നെങ്ങനല്ലേ വരൂ! (പേടിച്ചിട്ടു നിലവിളിക്കാൻ പോലും പറ്റാതെ freeze ആയിപോയതാ എന്നൊക്കെ അസൂയക്കാര് പറയും, നമ്മൾ മൈൻഡ് ആക്കണ്ടന്നെ! 😏)

മത്തൻ കുത്തിയാ കുമ്പളം മുളക്കുമോ 🤪

Thursday, 16 February 2023

വെളുപ്പിനത്തെ വല്യമ്മച്ചീടെ Viva sessions !

രാവിലെ 5.30 ക്കു alarm വച്ചു എണീറ്റു അടുക്കളേലേക്കോടുന്ന ഭദ്ര.

"ബ്രഹ്മദത്തൻ നോക്കി നിൽക്കെ ഉടൽ നിറയെ കൈകൾ ഉള്ള ഒരു ഭീകര സത്വമായി ഭദ്ര" മാറുന്നു ..

ഒരു കൈ കൊണ്ട് പച്ചക്കറി അരിയുന്നു , മറു കൈ കൊണ്ട് mixie ഇൽ അരക്കുന്നു , മറ്റേ കൈ കൊണ്ട് പാല് കാച്ചുന്നു , വേറൊരു കൈ കൊണ്ട് അരി കഴുകുന്നു .. ബഹളോ ബഹളം !

7.30 ആകുമ്പോഴേക്കും രാവിലത്തെ breakfast, ഉച്ചക്കത്തെ lunch, 4 മണിക്കത്തെ cut fruits, chips ഒക്കെ packed ആയി മേശപ്പുറത്തെത്തുന്നു .

Breakfast കഴിക്കാൻ ആയി വല്യമ്മച്ചി എഴുന്നള്ളുന്നു .

Q : "ഇന്നെന്താ രാവിലെ ദോശയാണോ ? അപ്പം എന്താ ഉണ്ടാക്കാഞ്ഞത് ? കടല ഇന്നലെ വെള്ളത്തിലിടാൻ മറന്നു പോയിരിക്കും അല്ലെ ?"

ഭദ്ര : "അതെ .. രാത്രി മറന്നു പോയി കടല വെള്ളത്തിലിടാൻ . ഇന്ന് രാത്രി ഇടാം വല്യമ്മച്ചീ 😵"

Q: "ദോശ ക്കു തേങ്ങ ചമ്മന്തി ആണോ ഇഡലി പൊടി ആണോ ?"

ഭദ്ര : "തേങ്ങ ചമ്മന്തി "

മാഡം തേങ്ങ ചമ്മന്തിയെ അടിമുടി നോക്കുന്നു : "ഇതിൽ തേങ്ങ ആണോ കൂടുതൽ കരിയാപ്പെല ആണോ ? ഇത് പെറുക്കി പെറുക്കി എന്റെ സമയം പോകുമല്ലോ ..🤨"

ഭദ്ര : "അറിയാതെ ഇച്ചിരെ കരിയാപ്പെല ഇട്ടപ്പോ കൂടി പോയതാ എന്റെ പൊന്നമ്മച്ചീ 😣"

"ആഹ് .. രാവിലത്തെ എന്റെ bulls eye എവിടെ 🧐?"

"ഉച്ചക്ക് മീൻ വറുത്തത് ഇല്ലാത്തോണ്ട് മൊട്ട പൊരിച്ചു വച്ചു , അതാ രാവിലെ മൊട്ട എടുക്കാഞ്ഞേ😔 "

"ഏഹ് ?? മീൻ ഇല്ലേ ഇന്ന് ? 🤷🏻‍♀️അതെന്താ ? ഇന്നലെ മീൻ വാങ്ങിക്കാൻ മറന്നോ ?"

"അതെ , മറന്നു പോയി , ഇന്ന് order ചെയ്തിട്ടുണ്ട്🤕 "

"ഭയങ്കര മറവി ആണല്ലോ .. കടല വെള്ളത്തിലിടാൻ മറന്നു , മീൻ വാങ്ങിക്കാൻ മറന്നു .. ഏഹ്ഹ് .. ഹുഹുഹു 😝😝.."

"ഒന്നും പറ്റീല്ല വല്യമ്മച്ചീ 🥴"

"അമ്മ എന്തിനാ എന്നെ വല്യമ്മച്ചി ന്നു വിളിക്കുന്നെ ഇങ്ങനെ .. ഞാൻ അമ്മ ടെ വല്യമ്മച്ചി ഒന്നുമല്ലല്ലോ , അമ്മേടെ മോൾ അല്ലെ 😋?"

"ചില സമയത്തു എനിക്ക് ആരാ മോൾ ആരാ അമ്മ ന്നൊക്കെ confusion ആവുന്നോണ്ട് സംഭവിക്കുന്നതാ ! വല്യമ്മച്ചി ക്ഷമിക്കണം 😏"

മേല്പറഞ്ഞത് ചില ദിവസങ്ങളിൽ .


മറ്റു ചില ദിവസങ്ങളിൽ "ഭദ്ര " ഭീകര സത്വം ആയി മാറീട്ടൊരലർച്ച ആണ് 

"ദേ ഞാൻ ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് , വേണേൽ എടുത്തു കഴിച്ചിട്ട് പൊക്കോണം അവിടുന്ന് 👿👿.."

വേറെ എന്തൊക്കെയോ പറയണം എന്ന് തോന്നുമെങ്കിലും , ഭദ്ര കടിച്ചമർത്തി തിരിച്ചു അടുക്കളയിലേക്ക് നടക്കും .🚶‍♀️🚶‍♀️


Brain plays the scene from Pulivalkalyanam when Jagathy's son is caught at night and Jagathy tells :

"കൊള്ളിച്ചടിക്കാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല , പിന്നെ ഈ തടി ഇത്രേം വളർത്തി എടുക്കാൻ ഞാൻ പെട്ട പാടോർക്കുമ്പോ.."😷

എന്റെ സ്വന്തം ചേര , ഛേ , ചോര ആയി പോയി !🤧

അല്ലേൽ കാണിക്കാരുന്നു !

"You shall not see another minute - talking non sense in the house of my wife and daughter.. "🤯