20 വർഷം മുൻപുള്ള ഒരു ക്ലാസ്സ്‌റൂം. എട്ടാം ക്ലാസ്സ്..
ഹിസ്റ്ററി പഠിപ്പിക്കുന്ന വിക്ടർ സാറും ഞങ്ങൾ ഒരു 44 ഓളം കുട്ടികളും..
40 മിനിറ്റ് duration ആണ് ഓരോ പീരിയഡ് എന്നാണോർമ.. അതിൽ 30 മിനിറ്റ് ക്ലാസും ബാക്കി ഒരു 5-10 മിനിറ്റ് പിള്ളേരും സാറും കൂടി "ഔട്ട് ഓഫ് സിലബസ്" chit chats ഒക്കെ ആയി രസമായിരുന്നു ക്ലാസ്സ്..
ഹിസ്റ്ററി ക്ലാസ്സ് മാത്രമല്ല, മിക്ക ടീച്ചേഴ്‌സുമായും അത്യാവശ്യം തുറന്നു സംസാരിക്കാനുള്ള സമയം ഉണ്ടാരുന്ന ഒരു academic set up ഉണ്ടാരുന്നു അന്ന്.. ICSE syllabus ആയിരുന്നിട്ടു കൂടെ അധികം stress ഒന്നും ഒരിക്കലും തോന്നീട്ടുമില്ല.. ശോഭന മിസ്സ്, തങ്കച്ചൻ സർ, മാത്യു സർ, ജിനു മിസ്സ്, ബാബുജി സർ.. The list goes on..
ഒരു ദിവസം ഇങ്ങനെ എന്തോ casual talk നിടയ്ക്കു നമ്മടെ കൂടെ പഠിക്കുന്ന ഒരു ചെക്കനെ സർ നന്നായിട്ടു കളിയാക്കി.. (ആ 44 പേരിൽ എല്ലാർക്കും ഇട്ടു സർ ഗോളുകൾ അടിക്കാറുണ്ട്..) അവനും ചിരിച്ചു, എല്ലാരും കൂടെ ചിരിച്ചു.. ആ കൂട്ടത്തിൽ എനിക്ക് മാത്രം ആ തമാശ കുറച്ചു കടുത്തു പോയെന്നും, സർ അങ്ങനെ പറയാൻ പാടില്ലാരുന്നു എന്നുമൊക്കെ തോന്നി.. അപ്പൊ തന്നെ എണീറ്റു നിന്ന് ഞാൻ എന്റെ പ്രതിഷേധം രേഖപ്പെടുത്തി..
"10-20 വർഷത്തെ ടീച്ചിങ് എക്സ്പീരിയൻസ് ഉള്ള എന്നെ 13 വയസ്സുള്ള ഈ കൊച്ചു പഠിപ്പിക്കാൻ വരുന്നോ.." എന്നുള്ള ഒരു റെസ്പോൺസ് അല്ല എനിക്കന്നു കിട്ടിയത്.. എൻറെ Feedback അത് വേണ്ടുന്ന രീതിയിൽ തന്നെ accept ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ആണ് അന്ന് അവിടെ ഉണ്ടായതു.. അധ്യാപകൻ- വിദ്യാർഥി എന്ന തരം തിരിവും മേൽക്കയ്യും ഇല്ലാതെ, ഒരേ പ്ലാറ്റഫോം ഇൽ നിന്നുകൊണ്ട് തല ഉയർത്തി സംവദിക്കാനുള്ള ഒരു വേദി അന്ന് അവിടെ ഉണ്ടായിരുന്നു..
അന്നവിടെ എന്നെ അടിച്ചമർത്തുന്ന ഒരു reaction സർ തന്നിരുന്നെങ്കിൽ, വേറെ എവിടെയെങ്കിലും തെറ്റ് എന്നെനിക്കു തോന്നുന്ന ഒരു കാര്യം കണ്ടാൽ ചൂണ്ടിക്കാണിക്കാൻ ഞാൻ മടിച്ചേനെ.. (If the person opposite to me is superior to me) ഒന്നും മിണ്ടാതെ "എന്നെ ബാധിക്കുന്ന കാര്യം അല്ലല്ലോ.. മിണ്ടാതെ ഇരുന്നേക്കാം" എന്ന് കരുതിയേനെ..
ഇതിപ്പോ പറയാൻ കാര്യം, കഴിഞ്ഞ ദിവസം ഒരു PTA meeting ഇൽ പങ്കെടുത്തപ്പോ ഉണ്ടായ ഒരനുഭവം ആണ്.. Virtual മീറ്റിംഗ് ആരുന്നു.. 150+ parents, മാനേജ്മെന്റ്, teachers..
സ്വാഭാവികമായും കല്ലേറും പൂച്ചെണ്ടുകളും ഉണ്ടാവുമല്ലോ.. അതിലെ പൂച്ചെണ്ടുകൾ സൂക്ഷ്മതയോടെ showcase ഇൽ വയ്ക്കുകയും, കല്ലേറുകളെ വളരെ aggressive ആയി - അതെ കല്ലുകൾ എടുത്തു എറിഞ്ഞവന്റെ തലക്കിട്ടു എറിഞ്ഞു തലമണ്ട പൊട്ടിക്കുകയും ചെയ്യുന്ന പോലെ തോന്നി..
ഒരു lady parent ന്റെ വളരെ മാന്യമായ ഒരു enquiry (ഫീസ് related ) മാനേജ്മെന്റ് കുറച്ചു disrespectful ആയി handle ചെയ്തു.. അത്രയും parents ന്റെയും സ്റ്റാഫ് ന്റെയും മുന്നിൽ ഒരിക്കലും ഒരു സ്കൂൾ മാനേജ്മെന്റ് അങ്ങനെ ഒരു രീതിയിൽ ആ lady ഓട് സംസാരിക്കാൻ പാടില്ലാരുന്നു.. ആ മീറ്റിങ് ടൈം already ഓവർ റൺ ആയി മീറ്റിംഗ് അവസാനിച്ചു.. കുറച്ചു parents (1 or 2) react ചെയ്യുകയും ചെയ്തു.. Unfortunately, അപ്പൊ ആ വേദിയിൽ I couldn't react.
Parents ന്റെ feedback നു പോലും ഇങ്ങനെ ആണ് reaction എങ്കിൽ കുട്ടികളെന്തെങ്കിലും പറഞ്ഞാൽ എന്താവും സ്ഥിതിന്നു ആലോചിച്ചു എന്റെ ഉള്ളിലെ എട്ടാം ക്ലാസ്സുകാരിക്ക് മിണ്ടാതിരിക്കാൻ പറ്റാഞ്ഞത് കൊണ്ട് ഞാൻ എന്റെ പ്രതിഷേധം വാട്സാപ്പ് മെസ്സേജ് ആയി മാനേജ്മെന്റനു അയച്ചു കൊടുത്തു.
മറുപടിയിൽ അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട അധ്യാപന പരിചയവും, ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ശിഷ്യ സമൂഹവും അദ്ദേഹം എന്നെ അറിയിച്ചു (അതും capital bold letters)..
PTA meeting ഇൽ എടുത്തു പറഞ്ഞ ചില പോയ്ന്റ്സ് ചുവടെ :
1. Augmented reality use ചെയ്യുന്ന virtual classes
2. Highly qualified faculty
3. ബാക്കി സ്കൂളുകളുമായി ഒരു തരത്തിലും compare ചെയ്യാൻ പറ്റാത്തത്ര best in class virtual classes.
ഇതൊക്കെ appreciate ചെയ്യുമ്പോൾ തന്നെ ഞാൻ വില കൊടുക്കുന്നത് തല ഉയർത്തി നിന്ന് എതിർപ്പുകളും അഭിപ്രായങ്ങളും (പ്രത്യാഘാതങ്ങളെ ഭയക്കാതെ ) പറയാൻ ആർജവം ഉള്ള ഒരു തലമുറയെ കെട്ടി പടുക്കാൻ കെല്പുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ ആണ്. "ഞാൻ അധ്യാപകൻ ആയതുകൊണ്ട് ഞാൻ പറയുന്നത് ആണ് ശെരി " എന്നൊരു ലേബൽ സംവാദങ്ങളിൽ ഉണ്ടാവാതിരിക്കട്ടെ..
കുട്ടികൾ തുറന്നു സ്വന്തമായി ചിന്തിക്കട്ടെ, വായിക്കട്ടെ, സംവദിക്കട്ടെ സ്വയമായും വലുപ്പചെറുപ്പം ഇല്ലാതെ മറ്റുള്ളവരോടും, തെറ്റും ശെരിയും കണ്ടെത്തട്ടെ...
I salute all my teachers for not chaining us, letting us speak up, motivating us to read outside the curriculum, treating us as equals - empowering us to speak face to face with heads held high, without fear..