Trip തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോ ഡ്രൈവർ യുവതിയോട്: "മാഡം, ധൃതി ഉണ്ടോ, CNG fill ചെയ്യണമാരുന്നു.."
"ഓഹ്.. പോകുന്ന വഴിയിൽ എവിടേലും ഉണ്ടോ?"
"ഉണ്ട്, പക്ഷെ ക്യൂ ആരിക്കും, മാഡം ലേറ്റ് ആകും, കൊച്ചുവേളി ഒരെണ്ണം ഉണ്ട്, അവിടാകുമ്പോ പെട്ടന്ന് ഫിൽ ചെയ്യാം "
"ശെരി.."
ബൈപാസ് ഇൽ നിന്ന് കൊച്ചുവേളിയിലേക്ക് വണ്ടി തിരിക്കുന്നു. കൊച്ചുവേളിയിൽ ദാണ്ടേ റെയിൽവേ ക്രോസ്സ് എന്തോ അറ്റകുറ്റ പണിക്ക് കുറച്ചു നേരത്തേക്ക് അടക്കുന്നു. യുവതിയും uber ഉം റോഡിൽ പോസ്റ്റ് ആയി കിടക്കുന്നു.
ഡ്രൈവർ: "മാഡം, ഇതിലെ അല്ലാതെ കുറച്ചു ഉള്ളിലോട്ടു വേറെ വഴിയും പോകാൻ പറ്റും.."
ഡ്രൈവർ ഇത് പറയുന്നതും FM ഇലെ പാട്ട് തീർന്നു FM ചേച്ചി സംസാരം തുടങ്ങുന്നു : "എന്നെ കേട്ടുകൊണ്ടിരിക്കുന്ന എല്ലാ സ്ത്രീ സുഹൃത്തുക്കളോട് ഇന്നെനിക്കു പറയുവാനുള്ള ഒരു വാർത്ത എന്താ ന്നു വച്ചാൽ... ബാംഗ്ലൂരിൽ ഒരു ടാക്സി ഡ്രൈവർ യാത്രക്കാരിയോട് പെട്രോൾ തീർന്നെന്നു പറഞ്ഞു re route......
.
.
യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്."
ഡ്രൈവർ : "അല്ലേൽ വേണ്ട, മാഡത്തിനെ drop ചെയ്തിട്ട് ഞാൻ CNG ഫിൽ ചെയ്തോളാം, മാഡം ലേറ്റ് ആയാലോ.."
ഡ്രൈവറും യുവതിയും ആ സമയത്തു അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതിന്റെ ഫോട്ടോ എടുത്താൽ ഏകദേശം ദിത് പോലിരിക്കും 👇