Wednesday, 12 October 2022

Dreams do not have expiry dates.

Yea, Some childhood dreams do come true!

Do not let go off the child in you,
do not blow off that fire - the struggles are worth the smile on your face when your dream finally materialize!

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു?

എല്ലാവരോടും,

എന്നെ ആദ്യമായി സ്റ്റേജിൽ കയറ്റിയ എന്റെ kindergarten teachers- ഗീത മിസ്സ്‌, സ്വർണമ്മ മിസ്സ്‌,

രണ്ടാം ക്ലാസ്സിൽ ക്ലാസിക്കൽ ഡാൻസ് ആദ്യമായി എന്നെ പഠിപ്പിച്ച സുജാത ടീച്ചർ(1 വർഷത്തെ പഠനം),

 ഇപ്പൊ എന്നെ അരങ്ങേറ്റിയ ശ്രീകല ടീച്ചർ..

ഇതിനൊക്കെ - ഇതിനു മാത്രമല്ല, എല്ലാത്തിനും -  എന്റെ കൂടെ ഒരു നിഴൽ പോലെ ഉള്ള എന്റെ ഏഴു വയസ്സുകാരി കൊച്ചു..

എന്റെ അരങ്ങേറ്റം ആണെന്നു വിളിച്ചു പറഞ്ഞപ്പോ, ചെന്നൈ നിന്ന് ഇവിടെ തിരുവനന്തപുരം വരെ വന്നു, എന്റെ അമ്മേടെ സ്ഥാനത്തു നിന്ന് സ്റ്റേജിൽ എനിക്ക് താലം എടുത്തു തന്ന ശാന്ത ആന്റി ❤️ - This stands on the zenith, because ഞാൻ ആന്റിയോട്‌ വിവരം പറയുമ്പോ ഒരിക്കലും ആന്റി ഇത്രേം ദൂരം വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. 2 ദിവസം കഴിഞ്ഞു ticket ബുക്ക്‌ ചെയ്യാൻ പോകുന്നു എന്ന് സ്നേഹ (her daughter ) എന്നെ വിളിച്ചു പറയുമ്പോ I was shocked - ചിരിയും കരച്ചിലും ഒരുമിച്ചുള്ള ഒരു emotion - പ്രൈസ്‌ലസ്!! ❤️

Banglore ന്നു ഇവിടെ വരെ എന്റെ പെട്ടി ചുമക്കാനായി വന്ന കട്ട സുഹൃത്തുക്കൾ! ❤️

ഓരോ ചെറിയ gestures കൊണ്ടും എന്നെ motivate ചെയ്ത, appreciate ചെയ്ത, support ചെയ്ത, എല്ലാവർക്കും ❤️ Each word of yours really mattered, matters! 

അപ്പൊ..

If I could pursue my dream, then anyone of you can - whatever your dream be!!

Please do not put early expiry dates on your dreams. 😊