മേലെപ്പറമ്പിൽ ആൺവീട് എന്ന സിനിമയിൽ വീട്ടുപണി ചെയ്തു മടുത്ത മീനയുടെ കഥാപാത്രം അവരുടെ ഭർത്താവിനോട് പറയുന്നുണ്ട് : "ഒന്നുകിൽ എനിക്ക് കൈ സഹായത്തിനു ഒരാളെ കൊണ്ട് താ, അതല്ലെങ്കിൽ എനിക്ക് സ്നേഹിക്കാൻ ഒരു മരുമോളെ താ.."
ഉദ്ദേശിച്ചത് "എങ്ങനായാലും വീട്ടുജോലിക്കു സഹായിക്കാൻ എനിക്കൊരാള് വേണം " എന്നാണെങ്കിലും ആ പടത്തിന്റെ script writer അത് അവതരിപ്പിച്ചിരിക്കുന്നത് "സ്നേഹിക്കാൻ ഒരു മരുമോൾ " എന്നാണ്!
ഒരു കാര്യം ഏത് രീതിയിലും അവതരിപ്പിക്കാല്ലോ..
"എന്റെ മോളു അമ്മീലരച്ചു ബുദ്ധിമുട്ടണ്ട, ചോറ് മാത്രം പക്ഷെ കുക്കറിൽ വയ്ക്കാതെ കലത്തിൽ വയ്ക്കണം, പിന്നെ എന്റെ തുണി മാത്രം വാഷിംഗ് മെഷീനിൽ ഇടാതെ കൈ കൊണ്ട് കഴുകണം " എന്ന് "സ്നേഹത്തോടെ" മരുമോളോട് പറയുംപോലെ..
ഒരു typical matrimonial ad:
Gender : Male
Age: 30
Profile created by: Parents
Partner Preferences : Fair, good looking, well educated and preferably employed girl from aristocratic families. Should be well mannered, who will look after and take care of him. (... Continued..)
മലയാള തർജമ (probably his mother): "അവന്റെ കാര്യങ്ങൾ ഒക്കെ നോക്കി നടത്താൻ ഒരാളെ വേണം. ജോലിസ്ഥലത്തു ഹോട്ടൽ ഭക്ഷണം കഴിച്ചു മടുത്തു അവൻ. പിന്നെ എല്ലാ weekend ആകുമ്പോ അലക്കാനുള്ള തുണിയുമായി നാട്ടിലോട്ടുള്ള യാത്രയും.. ഒരു പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ അവരായി അവരുടെ പാടായി.. നമുക്ക് പിന്നെ ഒരാവലാതി ആ കാര്യത്തിൽ വേണ്ടല്ലോ "
മുപ്പതു വയസ്സുള്ള നിങ്ങളുടെ മോന് അവന്റെ കാര്യങ്ങൾ തനിയെ "നോക്കി നടത്താൻ " പറ്റാത്തതെന്താ? Paralysed ആണോ?
എന്ന് ഒരു 7-8 വർഷം മുന്നേ ഇതുപോലത്തെ ഊള talks കേൾക്കുകേം കാണുകേം ചെയ്യുമ്പോ തോന്നീട്ടുണ്ട്!
ഇന്നത്തെ matrimonial sites ഇലെ "Partner preferences " കുറച്ചൂടെ മെച്ചപ്പെട്ടിട്ടുണ്ടാവാം ചിലപ്പോ..
Profile created by "Self" ഉം
Partner preference : "Someone for whom I can be a best friend and companion!"
ഉം ഒക്കെ വരെ എത്തിയോ ആവോ..
(NB : Matrimonial sites ഇലാണോ best friend നെ തിരക്കുന്നതെന്നുള്ള ചോദ്യം വളരെ valid ആണെന്ന് സമ്മതിക്കുന്നു. പക്ഷെ ജീവിതത്തിൽ best friend നോട് പ്രണയം തോന്നണം എന്ന് നിർബന്ധം ഇല്ലല്ലോ. ഇനി തോന്നിയാലും അതൊരു കല്യാണത്തിലൊക്കെ എത്തണം എന്നും നിർബന്ധം ഇല്ല.😬
അങ്ങനെ ഉള്ള ഹതഭാഗ്യർ ഒരു companion വേണമെന്ന് തോന്നുമ്പോ matrimonial വഴി try ചെയ്യുന്നു!)